ഗീതം 29
നിഷ്കളങ്കരായി നടക്കുക
അച്ചടിച്ച പതിപ്പ്
1. എൻ ദൈവമേ, കാണ്മെൻ വിശ്വസ്തത,
നിന്നിലെ ആശ്രയം, എൻ നിഷ്കളങ്കത.
ശോധന ചെയ്തെന്നുള്ളം കാക്കണേ;
സംശുദ്ധനാകട്ടെ നിന്നാശിഷം നേടാൻ.
(കോറസ്)
ഞാനോ ദൃഢനിശ്ചയം ചെയ്തിതാ, നിർമല
പാതയിൽ നിത്യം നടന്നിടാൻ.
2. ഈ നീചരാം ഭോഷ്കു ചൊല്ലുന്നോരാം
സത്യം ത്യജിപ്പോരെ വെറുത്തിടുന്നു ഞാൻ.
എൻ ദൈവമേ, ദുഷ്ടന്മാരോടൊപ്പം നിൻ
ദാസജീവനെ നശിപ്പിച്ചിടല്ലേ.
(കോറസ്)
ഞാനോ ദൃഢനിശ്ചയം ചെയ്തിതാ, നിർമല
പാതയിൽ നിത്യം നടന്നിടാൻ.
3. നിന്നാലയ വാസമതെന്തിഷ്ടം;
നിൻ ശുദ്ധാരാധന എന്നുമെന്നാനന്ദം.
നന്ദിയാൽ നിൻ കീർത്തി ഘോഷിച്ചെങ്ങും
നിൻ ബലിപീഠം ഞാൻ വലംവെക്കുമെന്നും.
(കോറസ്)
ഞാനോ ദൃഢനിശ്ചയം ചെയ്തിതാ, നിർമല
പാതയിൽ നിത്യം നടന്നിടാൻ.
(സങ്കീ. 25:2-ഉം കാണുക.)