ഗീതം 38
നിന്റെ ഭാരം യഹോവയുടെമേൽ ഇട്ടുകൊൾക
അച്ചടിച്ച പതിപ്പ്
1. കേൾക്കണേ എൻ യാചനകൾ,
കൈവിടല്ലേ യാഹേ, നീ.
ചേർക്കണേ നിൻ ചാരത്തെന്നെ,
പാർത്തിടാൻ ഭയമെന്യേ.
(കോറസ്)
യാഹിലേറ്റിടൂ നിൻ ഭാരം;
താങ്ങിടും അവൻ നിന്നെ;
നീ കുലുങ്ങാതെ തുണയ്ക്കും;
താങ്ങും ദൃഢം നിന്നിടാൻ.
2. പ്രാവുപോൽ പറക്കാമെങ്കിൽ
ദൂരെപ്പോയ് ഞാൻ പാർത്തിടും,
ദ്രോഹം ചെയ്വോരേതും ഇല്ലാ
ദേശത്തിൽ സുരക്ഷിതം.
(കോറസ്)
യാഹിലേറ്റിടൂ നിൻ ഭാരം;
താങ്ങിടും അവൻ നിന്നെ;
നീ കുലുങ്ങാതെ തുണയ്ക്കും;
താങ്ങും ദൃഢം നിന്നിടാൻ.
3.ഞാൻ വിളിക്കും, യാചിക്കും വൻ
ശൈലമാം എൻ യാഹോട്.
ശാന്തി, ബലം ഏകിയെന്നും
കാത്തിടും ദൈവം എന്നെ.
(കോറസ്)
യാഹിലേറ്റിടൂ നിൻ ഭാരം;
താങ്ങിടും അവൻ നിന്നെ;
നീ കുലുങ്ങാതെ തുണയ്ക്കും;
താങ്ങും ദൃഢം നിന്നിടാൻ.
(സങ്കീ. 22:5; 31:1-24 എന്നിവയും കാണുക.)