ഗീതം 86
വിശ്വസ്ത സ്ത്രീകൾ, ക്രിസ്തീയ സോദരിമാർ
അച്ചടിച്ച പതിപ്പ്
1. സാറയും എസ്ഥേർ, രൂത്തുംപോലെയുള്ളോർ
പ്രാപ്തരാം സ്ത്രീകളും പത്നിമാരുമാം;
ദൈവഭക്തിയെന്നും അവർക്കു ലക്ഷ്യം;
അറിയും പേരിനാൽ വിശ്വസ്ത സ്ത്രീകൾ;
ഇനിയും യാഹിനു പ്രിയരായ
പേരൊന്നും ചൊല്ലിടാ സ്ത്രീരത്നങ്ങളേറെ.
2. പാവനസ്നേഹം, ദയ, നന്മയെല്ലാം
കാണിച്ചെത്രയവർ സ്വജീവിതത്തിൽ!
ഏവർക്കുമുത്തമ മാതൃകയവർ.
അവരെ പിൻചെല്ലും സോദരിമാരേ,
നിങ്ങൾതൻ സേവനമതിശ്രേഷ്ഠം;
അനുഗൃഹീതരാം സോദരിമാർ നിങ്ങൾ.
3. സോദരിമാർ, അമ്മമാർ, ഭാര്യമാരോ
ഏവരും സേവനം മോദാൽ ചെയ്യുന്നു;
നിങ്ങൾതൻ കടമനിർവഹിക്കുന്നു.
വിനയാനതർ, താഴ്മയുള്ളോർ നിങ്ങൾ;
ഭയം വേണ്ടാ, ഉറച്ചുനിന്നിടിൻ;
പ്രതിഫലമേകും വേഗം യാഹാം ദൈവം.
(ഫിലി. 4:3; 1 തിമൊ. 2:9, 10; 1 പത്രോ. 3:4, 5 എന്നിവയും കാണുക.)