പഠനചതുരം 9ഇ
“എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം”
പ്രവൃത്തികൾ 3:21
“എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” എന്നു പറഞ്ഞപ്പോൾ, ക്രിസ്തു രാജാവായി വാഴിക്കപ്പെടുന്നതുമുതൽ സഹസ്രാബ്ദവാഴ്ചയുടെ അവസാനംവരെ നീളുന്ന അതിശയകരമായ ഒരു കാലഘട്ടത്തെക്കുറിച്ച് മുൻകൂട്ടിപ്പറയുകയായിരുന്നു പത്രോസ് അപ്പോസ്തലൻ.
1914—യേശുക്രിസ്തുവിനെ സ്വർഗത്തിൽ രാജാവായി വാഴിക്കുന്നു. ദൈവജനത്തിന്റെ ആത്മീയപുനഃസ്ഥാപനം 1919-ൽ തുടങ്ങുന്നു
അവസാനകാലം
അർമഗെദോൻ—ക്രിസ്തുവിന്റെ ആയിരംവർഷ വാഴ്ച തുടങ്ങുന്നു. “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” ആയിരംവർഷ വാഴ്ചക്കാലത്തേക്കും നീളും. ഭൂമിയിലെ വിശ്വസ്തമനുഷ്യർക്കു ഭൗതികാനുഗ്രഹങ്ങൾ ലഭിക്കുന്ന ഒരു സമയമായിരിക്കും അത്
ആയിരംവർഷ വാഴ്ച
ആയിരം വർഷത്തിന്റെ അവസാനം—എല്ലാം പൂർവസ്ഥിതിയിലാക്കാനുള്ള ദൗത്യം യേശു പൂർത്തീകരിക്കുന്നു, എന്നിട്ട് രാജ്യം പിതാവിനെ ഏൽപ്പിക്കുന്നു
നിത്യമായ പറുദീസ
യേശുവിന്റെ ഭരണം പുനഃസ്ഥിതീകരിക്കുന്നത്. . .
ദൈവനാമത്തിനു മഹത്ത്വം
രോഗികൾക്ക് ആരോഗ്യം
വൃദ്ധർക്കു യൗവനം
മരിച്ചവർക്കു ജീവൻ
വിശ്വസ്തമനുഷ്യർക്കു പൂർണത
ഭൂമിയിൽ പറുദീസ