ഹൃദയത്തെ സന്തോഷിപ്പിക്കുന്ന സംഭാവനകൾ
ക്രൈസ്തവ മണ്ഡലത്തിലെ മതങ്ങൾ ഫണ്ടുണ്ടാക്കുന്നതിനു അയയ്ക്കുന്ന രണ്ടു മാതൃകാ കത്തുകൾ താഴെ കൊടുത്തിരിക്കുന്ന ബോക്സിൽ ഉണ്ട്. അവയെ നിങ്ങൾ ഹൃദയോഷ്മളമായി കാണുന്നുവോ? ഇല്ല! എങ്കിലും, ദൈവം അംഗീകരിക്കുന്ന ആരാധനയെ അഭിവൃദ്ധിപ്പെടുത്തുന്നതിൽ സഹായിക്കുന്നതിന് പല വിധങ്ങളിലും ഇന്നു ഫണ്ടുകൾ ആവശ്യമാണ്. അതുകൊണ്ട് ദൈവേഷ്ടം ചെയ്യുന്നതിന് ആവശ്യമായ ഫണ്ടുകൾ ഒരു ക്രിസ്തീയ സ്ഥാപനത്തിനു ലഭിക്കുന്നത് എങ്ങനെ?
ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭയുടെ ആചാരങ്ങളും അതിന്റെ സ്ഥാപകൻ, യേശുക്രിസ്തുവിന്റെ വാക്കുകളും പരിശോധിക്കുന്നതിനാൽ ഒരു ഉത്തരം കണ്ടെത്തപ്പെടാൻ കഴിയും. “കൊടുക്കുന്നത് പരിശീലിക്കുക, എന്നാൽ ആളുകൾ നിങ്ങൾക്കു തരും.” ലൂക്കോസ് 6:38-ൽ യേശു ബുദ്ധിയുപദേശിച്ചു. “അമർത്തികുലുക്കി കവിയുന്നോരു നല്ല അളവ്, അവർ നിങ്ങളുടെ മടിയിൽ ചൊരിയും. കാരണം, നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കു അവർ മടക്കി അളന്നുതരും.” അപ്പോൾ യേശുവിന്റെ കേൾവിക്കാരുടെ കാതുകൾക്ക് ആ ദൃഷ്ടാന്തം എത്ര ഉചിതമായി ധ്വനിച്ചു. അവരുടെ പൗരസ്ത്യ അങ്കികളിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് അല്ലെങ്കിൽ സൂക്ഷിക്കുന്നതിനു ചേർത്തു തുന്നിയ ഒരു കീശ ഉണ്ടായിരുന്നു. “മടി” അല്ലെങ്കിൽ അക്ഷരീയമായി “മാറിടം” (ഗ്രീക്ക്, കോൽപോസ്) എന്ന പദം, ബൽററിനു തൊട്ടുമുകളിലായി, അയഞ്ഞ അങ്കിമടക്കിനാൽ രൂപപ്പെടുത്തിയ പോടിനെ സൂചിപ്പിക്കുന്നു, ഈ കീശയിലേക്കു, വാങ്ങിയ സാധനങ്ങൾ വിൽക്കുന്നവർ അളന്ന് ചൊരിയും.
ഒരു പററുവരവുകാരന്റെ അങ്കിയുടെ പോടിൽ കവിയുന്നിടത്തോളം, സാദ്ധ്യമാകുന്നത്ര സാധനങ്ങൾ കൊള്ളുന്നതിനു എത്ര കച്ചവടക്കാർ ആദ്യമേ അമർത്തുകയും പിന്നെ കുലുക്കുകയും ചെയ്യും? ഉണ്ടെങ്കിൽ, വളരെ ചുരുക്കം! എന്നിരുന്നാലും, ക്രിസ്ത്യാനികൾ മുട്ടുള്ളവർക്കു നിർലോഭം കരുണാർദ്ര പ്രവൃത്തികൾ ചെയ്യുന്നതിനാൽ ദയാപുരസരം ധാരാളമായി മടക്കിക്കൊടുക്കപ്പെടും. മററുള്ളവരോടുള്ള നമ്മുടെ പെരുമാററത്തിന്റെ അളവ് ഔദാര്യപരമോ അല്ലെങ്കിൽ പിശുക്കുള്ളതോ ആകുന്നതനുസരിച്ച് നാം തിരിച്ച് കൊയ്യുന്നതും അളക്കപ്പെടും, മനുഷ്യരിൽനിന്നുമാത്രമല്ല, കൂടുതൽ പ്രാധാന്യമായി യഹോവയാം ദൈവത്തിൽനിന്ന്.—2 കൊരിന്ത്യർ 9:6; ഗലാത്യർ 6:7 താരതമ്യപ്പെടുത്തുക.
യേശു, തന്നെത്തന്നെയും തന്റെ കഴിവുകളെയും നിർലോഭം സംഭാവന ചെയ്തതിനാൽ ഈ തത്വത്തിന്റെ പ്രായോഗിക ഫലം അനുഭവിച്ചു. അവൻ ഔദാര്യത്തിന്റെ ഒരു പൂർത്തീകരണമായിരുന്നു. അവൻ എളിയവരോട് ദൈവരാജ്യസുവാർത്ത തീക്ഷ്ണമായും നിസ്വാർത്ഥമായും പ്രസംഗിച്ചു. അവന്റെ സേവനങ്ങൾക്കു ചാർജ്ജ് ചെയ്യുകയോ അവന് ഒരു ശമ്പളം കിട്ടണമെന്നു പ്രതീക്ഷിക്കയോ ചെയ്തില്ല. ജനങ്ങൾ ഔദാര്യമായും, സ്വമേധയാ ആയും അവന്റെ ശുശ്രൂഷയിൽ അവനു പിന്തുണ നൽകി.—ലൂക്കോസ് 7:22; 8:1-3.
യേശുവിന്റെ കൊടുക്കൽ മററുള്ളവരെ—ശിമോൻ പത്രോസ്, യാക്കോബ്, യോഹന്നാൻ 12-ൽ ശേഷിച്ചവർ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് സകലതും വിട്ടുപോരുന്ന തത്തുല്യ ഔദാര്യം കാണിക്കുവാൻ പ്രചോദിപ്പിച്ചു. (ലൂക്കോസ് 5:10, 11; 9:1-6) ആ മാതൃകയിലുള്ള സംഭാവന ഇന്നും അപ്രകാരമുള്ള ഫലം നൽകുന്നു. യഹോവയുടെ സാക്ഷികൾ അവരുടെ സമയവും, ഊർജ്ജവും, കരണവും ദൈവരാജ്യ സുവാർത്ത മററുള്ളവർ കേൾക്കുന്നതിനുതകുവാൻ കൊടുക്കുന്നു. ക്രമത്തിൽ, അവർ പ്രസംഗിക്കുന്നതിനാൽ ഔദാര്യം വെളിവാക്കുമ്പോൾ, പിന്നെയും മററുള്ളവർ അവരോടുകൂടെ സുവാർത്ത പരത്തുന്നതിൽ പങ്കുചേരുന്നതിനാൽ ഔദാര്യം പ്രകടിപ്പിക്കുവാൻ ഉത്തേജിപ്പിക്കപ്പെടുന്നു.—സദൃശവാക്യങ്ങൾ 11:25.
എന്നിരുന്നാലും, ഹൃദയത്തെ ഊഷ്മളമാക്കുന്ന നമ്മുടെ പ്രസംഗത്താലുള്ള സംഭാവനയോടുകൂടെ ചിലതുകൂടെ ഉണ്ട്. ശരിയായ ഉദ്ദേശ്യത്തോടും ശരിയായ കാരണങ്ങളോടുംകൂടെ ഫണ്ടുകൾ സംഭാവന ചെയ്യുന്നതു സത്യാരാധനയുടെ ഭാഗമാണ്. (2 കൊരിന്ത്യർ 9:9-14) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ഇതു ചെയ്തത് എങ്ങനെയായിരുന്നു?
ആദിമക്രിസ്ത്യാനികൾ ഇതു ചെയ്തതെങ്ങനെ
പൊ. യു. 33-ാം മാണ്ടിൽ ക്രിസ്തീയസഭയുടെ ജനനത്തിന്റെ ഒന്നാം നാൾ, ‘ഭക്ഷണം കഴിക്കലിന്റെയും പ്രാർത്ഥനയുടെയും അന്യോന്യം ഒരു പങ്കുവയ്ക്കൽ’ പുതുതായി സ്നാനപ്പെട്ട 3000 മതപരിവർത്തകരാൽ അനുഷ്ഠിക്കപ്പെട്ടിരുന്നു. ഏതു നല്ല കാരണത്തിനുവേണ്ടി? ‘അപ്പോസ്തലൻമാരുടെ ഉപദേശം കേൾക്കുന്നതിനു തങ്ങളെത്തന്നെ വിനിയോഗിക്കുന്നതിൽ തുടർന്നതിനാൽ’ അവരുടെ ഇളം വിശ്വാസം ബലിഷ്ഠമാക്കാൻ സാധിക്കുന്നതിന്.—പ്രവൃത്തികൾ 2:41, 42.
യഹൂദൻമാരും യഹൂദമതാനുസാരികളും പെന്തക്കോസ്തു പെരുനാളുകാലത്തേക്കുമാത്രം താമസിക്കുന്നതിനുള്ള ആസൂത്രണത്തിലാണ് യെരൂശലേമിലേക്കു വന്നിരുന്നത്. എന്നാൽ ക്രിസ്ത്യാനികളായിത്തീർന്നവർ കൂടുതൽ സമയം താമസിക്കുന്നതിനും അവരുടെ പുതിയ വിശ്വാസം ബലപ്പെടുത്തുന്നതിനു കൂടുതൽ പഠിക്കുന്നതിനും ആഗ്രഹിച്ചു. ഇത് ഒരു അടിയന്തിര ഭക്ഷ്യപാർപ്പിട പ്രശ്നം സൃഷ്ടിച്ചു. ചില സന്ദർശകർക്കു മതിയായ ഫണ്ട് കൈവശമില്ലായിരുന്നു, അതേസമയം മററുള്ളവർക്ക് ഒരു മിച്ചമുണ്ടായിരുന്നു. അതുകൊണ്ട് മുട്ടുള്ളവർക്കുവേണ്ടി താൽക്കാലികമായ ഒരു ശേഖരണവും ഭൗതിക വസ്തുക്കളുടെ ഒരു വിതരണവും ഉണ്ടായിരുന്നു.—പ്രവൃത്തികൾ 2:43-47.
അവരെ പോഷിപ്പിക്കയും പാർപ്പിക്കയും ചെയ്തത് എങ്ങനെ? അപ്പോസ്തലൻമാർ ഒരു ഭരണ സംഘമായി പ്രവർത്തിച്ചുകൊണ്ട് ശേഖരണത്തിന്റെയും സംഭാവന ലഭിച്ച സാധനങ്ങളുടെ വിതരണത്തിന്റെയും നേതൃത്വം വഹിച്ചു. അപ്രകാരം, ക്രിസ്തീയ സഭയുടെ ആദ്യ ചിത്രങ്ങൾ, അംഗങ്ങൾ തങ്ങളുടെ ഭൗതിക വസ്തുക്കൾ അവരുടെ സ്വന്തമായി കരുതാതെ മുഴു സഭയുടെയും പ്രയോജനത്തിനായി ഉപയോഗിക്കേണ്ടവയായി കാണിക്കുന്നു. (പ്രവൃത്തികൾ 2:44; 4:32) കൂടാതെ, “വയലുകളും വീടുകളും ഉള്ളവരെല്ലാം അവ വിൽക്കുകയും വിററവകകളുടെ വിലകൊണ്ടു വരികയും അപ്പോസ്തലൻമാരുടെ കാൽക്കൽ വെക്കുകയും ചെയ്യും. ക്രമത്തിൽ, ആവശ്യാനുസരണം ഓരോരുത്തർക്കും വിതരണം ചെയ്യപ്പെടുകയും ചെയ്യും.”—പ്രവൃത്തികൾ 4:34, 35.
വസ്തുക്കളുടെ വിൽപനയും എല്ലാം പൊതുവിലുള്ള പങ്കുപററലും കൃത്യമായി സ്വമേധയായുള്ളതായിരുന്നു. യാതൊരുത്തരും വിൽക്കുന്നതിനോ സംഭാവന ചെയ്യുന്നതിനോ ബാദ്ധ്യസ്ഥരായിരുന്നില്ല. പ്രകടിതമായ ആശയം, ധനം കൂടുതലുള്ള അംഗങ്ങൾ അവരുടെ സ്വത്തുക്കൾ എല്ലാം വിൽക്കുകയും അപ്രകാരം ദരിദ്രരായിത്തീരുകയും ചെയ്തു എന്നല്ല. നേരേമറിച്ച്, ആ സമയത്തെ സാഹചര്യത്തിൻ കീഴിലായിരുന്ന സഹവിശ്വാസികൾക്കുവേണ്ടിയുള്ള കരുണാർദ്രതയിൽനിന്നും അവർ സ്വത്തുക്കൾ വിൽക്കുകയും രാജ്യ താല്പര്യം പുരോഗമിപ്പിക്കുന്നതിന് ആവശ്യമായതു കരുതുവാൻ തക്കവണ്ണം മുഴുവിലയും സംഭാവന ചെയ്കയും ചെയ്തു.—2 കൊരിന്ത്യർ 8:12-15 താരതമ്യപ്പെടുത്തുക.
അതേ പ്രകാരം ഇന്ന്, വ്യക്തികൾ സ്വത്ത് ദി വാച്ച്ടവ്വർ സൊസൈററിക്ക് ആധാരം എഴുതിച്ചു വച്ചിട്ടുണ്ട്, അല്ലെങ്കിൽ അവരുടെ ഒസ്യത്തിൽ ഈ സ്ഥാപനത്തിന്റെ പേരു കൊടുത്തിട്ടുണ്ട്, അതുകൊണ്ട് രാജ്യ ആവശ്യം അധികമായിരിക്കുന്നിടത്ത് ഫണ്ടുകൾ ഉപയോഗിക്കുവാൻ യഹോവയുടെ സാക്ഷികളുടെ ഭരണ സംഘത്തിന്റെ വിചാരണയിലാക്കുന്നു. അപ്രകാരമുള്ള എല്ലാ കൊടുക്കലും പെന്തക്കോസ്തിലെന്നപോലെ ആത്മീയ പ്രകാശനം പരത്തുന്നതിനു സഹായിക്കുന്നു. അവയിൽ ഒന്നും തന്നെ ഒരിക്കലും കല്പനയാലുള്ളതല്ല.
ക്രമമാണ് താക്കോൽ
പൊ. യു. 33-ലെ പെന്തക്കോസ്തിന് 20 വർഷത്തിനുശേഷം, അപ്പോസ്തലനായ പൗലോസ് ഒരു സംഭാവനയുടെ ആവശ്യത്തേപ്പററി കൊരിന്ത്യ സഭയെ ഓർമ്മിപ്പിക്കുന്നു: “ഇപ്പോൾ വിശുദ്ധൻമാർക്കുവേണ്ടിയുള്ള ധനശേഖരത്തേപ്പററി, ഞാൻ ഗലാത്യ സഭകൾക്ക് ആജ്ഞ നൽകിയതുപോലെ, നിങ്ങളും ചെയ്വിൻ,” അപ്പോൾ അവൻ അല്പം ബുദ്ധിയുപദേശം കൂട്ടിച്ചേർക്കുന്നു: “ഞാൻ വന്നശേഷം ശേഖരം നടക്കാതിരിക്കുവാൻ വേണ്ടി, ആഴ്ചയുടെ ഒന്നാം നാൾ നിങ്ങളിൽ ഓരോരുത്തരും ഐശ്വര്യം പ്രാപിക്കുന്നതനുസരിച്ച് എന്തെങ്കിലും നിങ്ങളുടെ സ്വന്തം വീട്ടിൽ ചരതിച്ചു വെക്കുക. എന്നാൽ ഞാൻ അവിടെ എത്തുമ്പോൾ, നിങ്ങളുടെ കത്തുമൂലം അംഗീകരിക്കുന്ന പുരുഷൻമാരെ യെരൂശലേമിലേക്കു നിങ്ങളുടെ ഉദാരമായ ദാനം കൊണ്ടുപോകുന്നതിന് അയക്കും.” എത്രമാത്രം കൊടുക്കണമെന്നു തീരുമാനിക്കുന്നതിൽ ധനവാനോ ദരിദ്രനോ ആയാലും മുഴുകുടുംബവും ഉൾപ്പെട്ടിരുന്നതായി തോന്നുന്നു, കാരണം അത് അവരുടെ സ്വന്തം വീട്ടിൽ” നടക്കേണ്ടിയിരുന്നു.—1 കൊരിന്ത്യർ 16:1-3.
സംഭാവന ചെയ്യുന്നതിന്റെ വിധത്തേപ്പററി പൗലോസിന്റെ ഈ അഭിപ്രായം ഇന്ന് സഭാംഗങ്ങളാൽ ബാധകമാക്കപ്പെടാവുന്നതാണ്. എങ്ങനെ? ക്രമമാണ് താക്കോൽ. നിങ്ങളുടെ യോഗസ്ഥലം അല്ലെങ്കിൽ രാജ്യഹോളിന്റെ പ്രതിമാസ വാടകയോ സംരക്ഷണച്ചെലവോ നിങ്ങളുടെ സഭ കൊടുക്കണമെങ്കിൽ, പെറുവിലുള്ള ബ്രാഞ്ചാഫീസ് എഴുതുന്നു, “എന്തുതുക സംഭാവന ചെയ്യുന്നുവെന്നുള്ളതല്ല, പിന്നെയോ രാജ്യതാല്പര്യങ്ങൾക്കുവേണ്ടി ഓരോ വാരവും അല്ലെങ്കിൽ മാസവും എന്തെങ്കിലും മാററിവയ്ക്കുന്നതിലുള്ള ക്രമമാണ്” ഇതിലുള്ളത്. ഈ ആശയം നിങ്ങൾക്കു ആകർഷകമായിരിക്കുന്നുവോ? കുട്ടികളെപ്പോലും സംഭാവന ചെയ്യുന്നതിലുള്ള ക്രമം അവരുടെ ആരാധനയുടെ ഒരു ഭാഗമായിരിക്കുന്നതെങ്ങനെയെന്നു വിലമതിക്കാൻ പഠിപ്പിക്കപ്പെടാവുന്നതാണ്.
അതുകൊണ്ട്, നല്ല ഉദ്ദേശത്തോടും നല്ല കാരണത്തിനുവേണ്ടിയും സംഭാവന ചെയ്യുമ്പോൾ അവ ദൈവത്തിന്റെയും മനുഷ്യന്റെയും ഹൃദയത്തെ ഊഷ്മളമാക്കുന്നു. 2 കൊരിന്ത്യർ 9:7 പ്രസ്താവിക്കുന്നു: “ഓരോരുത്തൻ തന്റെ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ, വെറുപ്പോടെയോ അല്ലെങ്കിൽ നിർബ്ബന്ധത്താലോ അല്ല, കാരണം സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (w86 12/1)
[27-ാം പേജിലെ ചതുരം]
ക്രൈസ്തവമണ്ഡലം ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ
“നിങ്ങൾക്ക് ഈ കത്തെഴുതുവാൻ കർത്താവ് എന്നോടു സംസാരിച്ചു . . . ദൈവം എന്നോടു സംസാരിച്ചില്ലായിരുന്നെങ്കിൽ ലോകത്തിൽ യാതൊന്നിനും വേണ്ടി ഇതുപോലെ ഒരു കത്തെഴുതുകയും നിങ്ങൾ ഇപ്പോൾ എന്നെ സഹായിക്കുന്നതിന് 20 ഡോളർ വേഗം എത്തിക്കുക, അവൻ നിങ്ങളെ മുമ്പൊരിക്കലും അനുഗ്രഹിച്ചിട്ടില്ലാത്തതുപോലെ അനുഗ്രഹിക്കുമെന്നു പറയുകയും ചെയ്യുകയില്ലായിരുന്നു.”—ഒരു കാനഡാകാരൻ വൈദികൻ ഒപ്പിട്ട കത്തിൽ നിന്നും. “നിങ്ങളുടെ ശുശ്രൂഷകനും പങ്കാളിയും.”
“ഈ വിശുദ്ധാഭിഷേക തൈലം തുറക്കുക. (ഒരു തുള്ളിപോലും നഷ്ടപ്പെടുത്തരുത്) വിശ്വാസത്തിന്റെ ഈ തൈലത്തിൽ യേശു ഉണ്ട്. ഇതുകൊണ്ട് നിങ്ങളുടെ നെററിയിൽ ഒരു കുരിശു വരക്കുക, അതിനുശേഷം വിശ്വാസത്താൽ നിങ്ങൾ തനിയെ ഒരു മുറിയിൽ പോകുകയും നിങ്ങൾക്കുള്ള പണം ഏതും എടുക്കുകയും നിങ്ങളുടെ പണപ്രശ്നം ദൈവം സൗഖ്യമാക്കുന്നതിനും ലൂക്കോസ് 6:38-ലേതുപോലെ നിങ്ങളുടെ പണം പെരുകുന്നതിനും ഓരോ നോട്ടിലും ഒരു കുരിശുവരയ്ക്കുകയും ചെയ്യുക. . . . ഈ വിശുദ്ധാഭിഷേക തൈലം കൊണ്ട് നിങ്ങൾ പണം അഭിഷേകം ചെയ്യുമ്പോൾ നിങ്ങൾക്കുള്ള എല്ലാനോട്ടും അഭിഷേകം ചെയ്യുക. ഓരോ നോട്ടിലും ഒരു കുരിശുവരയ്ക്കുക, അതിനുശേഷം നിങ്ങൾക്കുള്ള ഏററവും വലിയനോട്ട്, അത് ഒരു 20 ഡോളർ, 10 ഡോളർ അല്ലെങ്കിൽ 5 ഡോളർ, അതിൽ അഭിഷേക തൈലത്തിന്റെ ഒരു കുരിശു വരയ്ക്കുകയും ദൈവ വേലക്കായി അത് തപാലിൽ അയച്ചുതരികയും ചെയ്യുക.”—ഐക്യനാടുകളിലെ ഒരു “റവറണ്ട്” ഒപ്പിട്ട കത്തിൽ നിന്ന്. “30 വർഷങ്ങളായി ദൈവത്തിന്റെ ഒരു പ്രവാചകൻ.”
[29-ാം പേജിലെ ചതുരം]
രാജ്യവേലക്കു ചിലർ സംഭാവന ചെയ്യുന്നത് എങ്ങനെ
◆ ദാനങ്ങൾ: പണസംഭാവനകൾ നേരിട്ട് ദി വാച്ച് ടവ്വർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് പെൻസിൽവേനിയ, 25 കൊളംബിയ ഹൈററ്സ്, ബ്രൂക്ലീൻ, ന്യൂയോർക്ക് 11201 അയക്കാം. അല്ലെങ്കിൽ സൊസൈററിയുടെ പ്രാദേശിക ബ്രാഞ്ചാഫീസിനു അയക്കാം. സ്വത്തും സംഭാവന ചെയ്യപ്പെടാൻ കഴിയും. ഇത് ഒരു സ്വമേധയാ സംഭാവനയാണെന്നു പ്രസ്താവിക്കുന്ന ചുരുങ്ങിയ ഒരു കത്ത് ഈ സംഭാവനകളെ പിന്തുടരണം.
◆ വ്യവസ്ഥ പ്രകാരമുള്ള സംഭാവനാക്രമീകരണം: പണം, സ്റേറാക്കുകൾ, ബോണ്ടുകളും സ്വത്തും വ്യക്തിപരമായ ആവശ്യം ഉണ്ടാകുന്നെങ്കിൽ ദാതാവിനു പ്രതിഫലം മടക്കിക്കൊടുക്കുന്നതിനു വ്യവസ്ഥ ചെയ്തുകൊണ്ട് ദി വാച്ച് ടവ്വർ സൊസൈററിക്കു നൽകപ്പെടാവുന്നതാണ്. ഈ മാർഗ്ഗം ചെലവും ഒസ്യത്തിന്റെ ഉടമയേപ്പററിയുള്ള അനിശ്ചിതത്വവും ഒഴിവാക്കുന്നു, അതേസമയം മരണ സംഭവത്തിങ്കൽ സൊസൈററിക്കു സ്വത്തു കിട്ടുന്നുവെന്നു ഉറപ്പു വരുത്തുന്നു.
◆ ഇൻഷ്വറൻസ്: ഒരു ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെ ബെനിഫിഷ്യറി ദി വാച്ച് ടവ്വർ സൊസൈററിയാണെന്നു പേരു കൊടുക്കപ്പെടാവുന്നതാണ്. ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾ സൊസൈററിക്കുവേണ്ടി ട്രസ്ററിൽ തുടങ്ങാവുന്നതാണ്. ഈ രണ്ടു സന്ദർഭങ്ങളിലും സൊസൈററിയെ അറിയിക്കേണ്ടതുണ്ട്.
◆ ഒസ്യത്തുകൾ: സ്വത്തോ അല്ലെങ്കിൽ പണമോ നിയമപരമായി എക്സിക്യൂട്ടു ചെയ്ത ഒരു ഒസ്യത്തുമൂലം ദി വാച്ച് ടവ്വർ സൊസൈററിക്കു ദാനം ചെയ്യപ്പെടാവുന്നതാണ്. സൊസൈററിക്ക് ഒരു പകർപ്പ് അയച്ചു കൊടുക്കണം.
ദി വാച്ച് ടവ്വർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയാ, 25 കൊളംബിയാ ഹൈററ്സ്, ബ്രൂക്ലിൻ, ന്യൂയോർക്ക് 11201, അല്ലെങ്കിൽ സൊസൈററിയുടെ പ്രാദേശിക ബ്രാഞ്ചിന് എഴുതുന്നതിനാൽ ഈ വസ്തുതകളേപ്പററി കൂടുതൽ വിവരമോ ബുദ്ധിയുപദേശമോ സമ്പാദിക്കപ്പെടാവുന്നതാണ്.
[30-ാം പേജിലെ ചിത്രങ്ങൾ]
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ രാജ്യതാല്പര്യങ്ങൾ പുരോഗമിപ്പിക്കുന്നതിന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം നിങ്ങളുടെ സംഭാവനകൾ വിതരണം ചെയ്ത വിധങ്ങൾ:
12,700-ൽ അധികം മിഷനറിമാർക്കും പ്രത്യേക പയനിയർമാർക്കും ധനസഹായം നൽകൽ
5,000-ത്തിലധികം സഞ്ചാരമേൽവിചാരകൻമാരെയും അവരുടെ ഭാര്യമാരെയും സഹായിക്കൽ
അത്യാഹിതങ്ങൾക്കിരയായവരെ സഹായിക്കൽ
40 ബ്രാഞ്ച് സൗകര്യങ്ങൾ നിർമ്മിക്കൽ അഥവാ വിപുലീകരിക്കൽ
എട്ട് പുതിയ ഹൈസ്പീഡ് റോട്ടറി പ്രസ്സുകൾ വാങ്ങൽ
8,400-ൽ അധികം ബെഥേൽ അംഗങ്ങൾക്കുവേണ്ടി കരുതൽ