യഹോവയുടെ യോബേൽ—നമുക്കു സന്തോഷിക്കാനുള്ള സമയം
“നിങ്ങൾ അമ്പതാം വർഷത്തെ വിശുദ്ധീകരിക്കുകയും ദേശത്ത് അതിലെ സകല നിവാസികൾക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യുകയും വേണം. അതു നിങ്ങൾക്ക് ഒരു യോബേൽ ആയിത്തീരും . . . അതു നിങ്ങൾക്ക് വിശുദ്ധമായത് ആയിത്തീരണം . . . അപ്പോൾ നിങ്ങൾ തീർച്ചയായും ദേശത്ത് സുരക്ഷിതമായി വസിക്കും.”—ലേവ്യപുസ്തകം 25:10-12, 18.
1. സ്വാതന്ത്ര്യമണിയിൻമേൽ ഏത് ഉല്ലേഖനം കാണപ്പെടുന്നു, ആ വാക്കുകൾ എവിടെനിന്നാണ് എടുക്കപ്പെട്ടിരിക്കുന്നത്?
നിങ്ങൾ എവിടെ ജീവിച്ചാലും, യു.എസ്.എ. പെൻസിൽവേനിയായിലെ ഫിലദൽഫിയായിൽ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ സ്വാതന്ത്ര്യമണിയെക്കുറിച്ചു കേട്ടിട്ടുണ്ടായിരിക്കാം. ഈ മണി “1776 ജൂലൈ 8-ാം തീയതി സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതായി അറിയിക്കുന്നതിന് മററു പള്ളിമണികളോടൊപ്പം അടിച്ചു. ‘ദേശത്തെല്ലാം അതിലെ സകല നിവാസികൾക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യുക’ എന്ന അതിലെ ഉല്ലേഖനം ബൈബിളിൽനിന്ന് എടുത്തതായിരുന്നു (ലേവ്യപുസ്തകം 25:10)” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയാ പറയുന്നു.
2. സ്വാതന്ത്ര്യത്തിന്റെ പ്രത്യാശ സംബന്ധിച്ച് നിങ്ങൾ എങ്ങനെ വിചാരിക്കുന്നു, എന്നാൽ അതു സംബന്ധിച്ച് എന്തു പ്രശ്നങ്ങൾ പൊന്തിവന്നേക്കാം?
2 സ്വാതന്ത്ര്യത്തിന് വലിയ ആകർഷകത്വം ഉള്ളതായിത്തന്നെ തുടരുന്നു, ഇല്ലേ? വ്യാജ ആശയങ്ങളിൽനിന്നും രാഷ്ട്രീയ സമ്മർദ്ദത്തിൽനിന്നും അഥവാ മർദ്ദനത്തിൽനിന്നും മരണത്തിൽ കലാശിക്കുന്ന വാർദ്ധക്യത്തിന്റെയും രോഗത്തിന്റെയും ദുർബ്ബലീകരിക്കുന്ന ഫലങ്ങളിൽനിന്നുമുള്ള യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ പ്രത്യാശയിൽ നിങ്ങൾ സന്തോഷിക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ സന്തോഷിക്കുന്നതിന് നിങ്ങൾക്ക് നല്ല കാരണമുണ്ട്, പെട്ടെന്നുതന്നെ മഹത്തരമായ കാരണമുണ്ടായിരിക്കയും ചെയ്യും. ‘അങ്ങനെയായിരിക്കാൻ എങ്ങനെ കഴിയും?’ എന്നു നിങ്ങൾ ചോദിച്ചേക്കാം, കാരണം യാതൊരു ഗവൺമെൻറും ഇതുവരെയും പൂർണ്ണസ്വാതന്ത്ര്യം നൽകിയിട്ടില്ല. ശാസ്ത്രജ്ഞൻമാർക്കോ ഡോക്ടർമാർക്കോ വാർദ്ധക്യത്തെയും രോഗത്തെയും ഒടുവിൽ മരണത്തെയും തടയാൻ കഴിയുകയില്ല. എന്നാൽ ഞങ്ങൾ വീണ്ടും പറയുന്നു, നിങ്ങൾക്ക് യഥാർത്ഥ സ്വാതന്ത്ര്യത്തിൽ സന്തോഷിക്കുന്നതിന് അടിസ്ഥാനമുണ്ട്. എങ്ങനെയെന്നു മനസ്സിലാക്കുന്നതിന്, നിങ്ങളെ ഇപ്പോഴും ഭാവിയിലും ഉൾപ്പെടുത്താൻ കഴിയുന്ന പ്രാധാന്യമുള്ള പശ്ചാത്തല വിവരങ്ങൾ പരിചിന്തിക്കുക.
3. യോബേൽ എന്തായിരുന്നു, ആ വർഷത്തിൽ എന്തു സംഭവിച്ചു?
3 മേലുദ്ധരിച്ചിരിക്കുന്ന വേദഭാഗത്തിൽ “യോബേൽ” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. യോബേൽ യിസ്രായേൽദേശത്തിന് ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശബത്താചരണത്തിന്റെ കാലഘട്ടമായിരുന്നു. അതുമൊത്തം 49 വർഷങ്ങളായിരുന്ന ഏഴു കാർഷിക ശബത്തു വർഷങ്ങളുടെ ഒരു പരമ്പരയെ തുടർന്നുവരുന്നതായിരുന്നു. യോബേലായ 50-ാം വർഷം, യഹോവ തന്റെ ജനത്തിന് കൊടുത്തിരുന്ന ദേശത്തിന്റെ ശബത്താചരണങ്ങളുടെ ഈ പരമ്പരയുടെ സമാപ്തിയായിരുന്നു. “യഹോവയുടെ സ്നേഹിതനും” അവരുടെ പൂർവ്വപിതാവുമായിരുന്ന അബ്രാഹാമിനോട് അവൻ ചെയ്തിരുന്ന വാഗ്ദത്തത്തിന്റെ നിവൃത്തിയായിട്ടാണ് ഈ ദേശം അവർക്കു കൊടുത്തിരുന്നത്. (യാക്കോബ് 2:23; യെശയ്യാവ് 41:8) യോബേലിന്റെ അവസരത്തിൽ ദേശത്തെല്ലാം സ്വാതന്ത്ര്യം വിളംബരം ചെയ്യപ്പെട്ടു. ഇത് കടം നിമിത്തം തങ്ങളേത്തന്നെ ദാസ്യത്തിനു വിററിരുന്ന എല്ലാ യിസ്രായേല്യർക്കും സ്വാതന്ത്ര്യം കൈവരുത്തി. യോബേലിന്റെ മറെറാരു സവിശേഷത (സാദ്ധ്യതയനുസരിച്ച് സാംമ്പത്തിക തിരിച്ചടികൾ നിമിത്തം) വിററുപോയിരുന്ന പരമ്പരാഗത അവകാശമുള്ള സകല വസ്തുക്കളും തിരിച്ചുകൊടുക്കപ്പെട്ടുവെന്നതായിരുന്നു.—ലേവ്യപുസ്തകം 25:1-54.
4. എപ്പോഴാണ് യോബേലിന്റെ വിളംബരം ചെയ്യപ്പെട്ടത്, എങ്ങനെ?
4 ഈ പശ്ചാത്തലത്തിൽ യോബേൽ സ്വാതന്ത്ര്യത്തിന്റെ ഒരു ഉത്സവ വർഷമായിരുന്നതെന്തുകൊണ്ടെന്ന് നിങ്ങൾക്കു വിലമതിക്കാൻ കഴിയും. അത് പാപപരിഹാര ദിവസത്തിൽ ഒരു കാഹളമൂതിയാണ് വിളംബരം ചെയ്യപ്പെട്ടത്.a ലേവ്യപുസ്തകം 25:9, 10-ൽ മോശെ എഴുതിയതനുസരിച്ച്, “നിങ്ങൾ ഏഴാം മാസം മാസത്തിന്റെ പത്താം തീയതി ഉച്ചസ്വരത്തിലുള്ള കാഹളം മുഴക്കേണം, പാപപരിഹാര ദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തെല്ലാം കാഹളം മുഴക്കേണം. നിങ്ങൾ അമ്പതാം വർഷത്തെ വിശുദ്ധീകരിക്കുകയും ദേശത്ത് അതിലെ സകല നിവാസികളോടും സ്വാതന്ത്ര്യം വിളംബരം ചെയ്യുകയും വേണം. അത് നിങ്ങൾക്ക് ഒരു യോബേൽ ആയിത്തീരും, നിങ്ങൾ ഓരോരുത്തനും തന്റെ അവകാശത്തിലേക്കുമടങ്ങിപ്പോകണം, നിങ്ങൾ ഓരോരുത്തനും തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകണം.” ക്രി. മു. 1473-ൽ യോശുവ യിസ്രായേല്യരെ യോർദ്ദാന്റെ മറുകരയിലേക്കു നയിച്ചു, അവിടെയാണ് അവർ യോബേൽ ആഘോഷിക്കേണ്ടിയിരുന്നത്.
ഒരു പ്രാരംഭസ്വാതന്ത്ര്യം വിളംബരം ചെയ്യപ്പെടുന്നു
5. വിമോചനത്തിന്റെയും യോബേലിന്റെയും ഏതു വശങ്ങൾ നാം പരിചിന്തിക്കും?
5 മേൽപ്രസ്താവിച്ചവ നമ്മുടെ ജീവിതത്തോടു ബന്ധമില്ലാത്ത പുരാതന ചരിത്രമാണെന്നു തോന്നിയേക്കാം, വിശേഷാൽ നാം യഹൂദവംശജരല്ലെങ്കിൽ. എന്നിരുന്നാലും യേശുക്രിസ്തു ഒരു മഹത്തരമായ യോബേൽ പ്രതീക്ഷിക്കുന്നതിന് പ്രബലമായ കാരണം നൽകി. അതാണ് നമുക്ക് സ്വാതന്ത്ര്യത്തിൻപേരിൽ സന്തോഷിക്കുന്നതിനുള്ള അടിസ്ഥാനമായിരിക്കുന്നത്. എന്തുകൊണ്ടെന്നു മനസ്സിലാക്കുന്നതിന് യേശു ഒന്നാം നൂററാണ്ടിൽ രണ്ടു വിധത്തിൽ വിമോചനം നൽകിയതെങ്ങനെയെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അനന്തരം അവ നമ്മുടെ ജീവിതകാലത്തെ രണ്ടു വിമോചനങ്ങളോടു സദൃശമായിരിക്കുന്നതെങ്ങനെയെന്ന് നമുക്കു പരിശോധിക്കാം, എന്നാൽ അവ വളരെ മഹത്തരമായ തോതിലുള്ളതും സന്തോഷിക്കുന്നതിന് വളരെ വലിയ കാരണം നൽകുന്നതുമായ വിമോചനങ്ങളാണ്.
6, 7. (എ) യെശയ്യാവ് 61:1-7 ഏത് അത്ഭുതകരമായ വികാസങ്ങൾ മുൻകൂട്ടിപ്പറഞ്ഞു? (ബി) യെശയ്യായുടെ പ്രവചനത്തിന് നിവൃത്തിയുണ്ടാകുകയാണെന്ന് യേശു എങ്ങനെ സൂചിപ്പിച്ചു?
6 പുരാതന യോബേലിനെക്കുറിച്ച് നേരിട്ടു പറയുന്നതല്ലെങ്കിലും വരാനിരിക്കുന്ന ഒരു വിമോചനത്തെക്കുറിച്ച് യെശയ്യാവ് 61:1-7-ൽ ഒരു പ്രാവചനിക പരാമർശനം നടത്തപ്പെട്ടു. “സൗമ്യതയുള്ളവരോടു സുവാർത്ത അറിയിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുന്നുവെന്ന കാരണത്താൽ പരമാധികാരിയാം കർത്താവായ യഹോവയുടെ ആത്മാവ് എന്റെ മേലുണ്ട്. ഹൃദയം തകർന്നവരെ മുറികെട്ടുവാനും ബന്ദികളായി പിടിക്കപ്പെട്ടവർക്ക് സ്വാതന്ത്ര്യവും തടവുകാർക്കുപോലും കണ്ണുകളുടെ വിസ്തൃതമായ തുറക്കലും വിളംബരം ചെയ്യാനും യഹോവയുടെ ഭാഗത്തെ സൻമനസ്സിന്റെ വർഷവും നമ്മുടെ ദൈവത്തിന്റെ ഭാഗത്തെ പ്രതികാര ദിവസവും വിളംബരം ചെയ്യാനും ദുഃഖിതരെയെല്ലാം ആശ്വസിപ്പിക്കാനും അവൻ എന്നെ അയച്ചിരിക്കുന്നു. . . . അനിശ്ചിതകാലത്തോളമുള്ള സന്തോഷിക്കലായിരിക്കും അവരുടേതായിത്തീരുന്നത്.” എന്നാൽ ആ പ്രവചനത്തിന് എങ്ങനെ എപ്പോൾ നിവൃത്തിയുണ്ടാകും?
7 ക്രി. വ. 33-ലെ പെസഹാ ആഘോഷം നടത്തിയശേഷം യേശുക്രിസ്തു ശബത്തു ദിവസം ഒരു സിന്നഗോഗിലേക്കു പോയി. അവൻ അവിടെ യെശയ്യാ പ്രവചനത്തിന്റെ ഒരു ഭാഗം വായിക്കുകയും തനിക്കുതന്നെ ബാധകമാക്കുകയും ചെയ്തു. ലൂക്കോസ് 4:16-21 ഭാഗികമായി ഇങ്ങനെ പറയുന്നു: “അവൻ ചുരുൾ തുറക്കുകയും ‘ദരിദ്രരോടു സുവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തതുകൊണ്ട് യഹോവയുടെ ആത്മാവ് എന്റെ മേലുണ്ട്, ബന്ദികളോട് ഒരു വിടുതലും കുരുടരോട് കാഴ്ചയുടെ ഒരു വീണ്ടെടുക്കലും പ്രസംഗിക്കാനും തകർക്കപ്പെട്ടവരെ വിടുതലോടെ അയയ്ക്കാനും യഹോവയുടെ സ്വീകാര്യവർഷം പ്രസംഗിക്കാനും അവൻ എന്നെ അയച്ചു’ എന്ന് എഴുതപ്പെട്ടിരിക്കുന്ന സ്ഥലം കണ്ടു. . . . അനന്തരം നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെഴുത്ത് നിവൃത്തിച്ചിരിക്കുന്നു’ എന്ന് അവൻ അവരോടു പറഞ്ഞു തുടങ്ങി.”
8. (എ) യേശു ഏതു പ്രാഥമിക വിമോചനം പ്രദാനം ചെയ്തു? (ബി) യോഹന്നാൻ 9:1-34-ൽ ഇത് എങ്ങനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു?
8 യേശു പ്രഖ്യാപിച്ച സുവാർത്ത അതു സ്വീകരിച്ച യഹൂദൻമാർക്ക് ആത്മീയ വിമോചനം പ്രദാനം ചെയ്തു. സത്യാരാധന യഥാർത്ഥത്തിൽ അർത്ഥമാക്കിയതും ആവശ്യപ്പെട്ടതും സംബന്ധിച്ച് അവരുടെ കണ്ണുകൾ തുറന്നതിനാൽ അവർ അനേകം തെററായ ആശയങ്ങളിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടു. (മത്തായി 5:21-48) ഈ സ്വാതന്ത്ര്യത്തിന് യേശു നിർവ്വഹിച്ച ശാരീരിക സൗഖ്യമാക്കലുകളെക്കാൾ മഹത്തരമായ മൂല്യമുണ്ടായിരുന്നു. അതുകൊണ്ട് കുരുടനായി ജനിച്ച ഒരു മമനുഷ്യന്റെ കണ്ണുകൾ യേശു തുറന്നുവെങ്കിലും, ആ മനുഷ്യൻ യേശുവിനെ ദൈവത്തിൽനിന്നുള്ള ഒരു പ്രവാചകനായി തിരിച്ചറിഞ്ഞതിൽനിന്നാണ് നിലനിൽക്കുന്ന നൻമ കൈവന്നത്. ആ മമനുഷ്യന്റെ നവ സ്വാതന്ത്ര്യം പാരമ്പര്യങ്ങൾക്കും തെററായ വിശ്വാസങ്ങൾക്കും അടിമകളായിരുന്ന മതനേതാക്കളുടെ അവസ്ഥയിൽനിന്നു വ്യത്യസ്തമായിരുന്നു. (യോഹന്നാൻ 9:1-34; ആവർത്തനം 18:18; മത്തായി 15:1-20) എന്നിരുന്നാലും ഇത് വെറും പ്രാരംഭമായ അഥവാ പ്രാഥമികമായ ഒരു സ്വാതന്ത്ര്യം മാത്രമായിരുന്നു. ഒന്നാം നൂററാണ്ടിൽപോലും യേശു പുരാതന യിസ്രായേലിലെ യോബേലിനോടു സമാന്തരമായിരുന്ന മറെറാരുതരം സ്വാതന്ത്ര്യത്താൽ സഹായിക്കണമായിരുന്നു. ഇങ്ങനെ നിഗമനം ചെയ്യുന്നത് ന്യായമായിരുന്നതെന്തുകൊണ്ട്?
9. ആത്മീയമായി വിമോചിതരായവർക്കുപോലും ഏതു രൂപത്തിലുള്ള അടിമത്തം സ്ഥിതിചെയ്തിരുന്നു?
9 മുൻപ് കുരുടനായിരുന്ന മനുഷ്യനോട് യേശു ഇങ്ങനെ പറഞ്ഞു: “ഈ ന്യായവിധിക്കു ഞാൻ ലോകത്തിലേക്കു വന്നു; കാണാത്തവർ കാണേണ്ടതിനും കാണുന്നവർ അന്ധരായിത്തീരേണ്ടതിനും തന്നെ.” അനന്തരം “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപം ഉണ്ടായിരിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ ‘ഞങ്ങൾ കാണുന്നു’ എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനിൽക്കുന്നു” എന്ന് അവൻ പരീശൻമാരോടു പറഞ്ഞു. (യോഹന്നാൻ 9:35-41) അതെ, മരണത്തിലേക്കു നയിക്കുന്ന പാപം ഇപ്പോഴത്തെപ്പോലെ അന്നും ഒരു വമ്പിച്ച പ്രശ്നമായിരുന്നു. (റോമർ 5:12) യേശു പ്രദാനം ചെയ്ത പ്രാരംഭ വിമോചനത്തിൽനിന്ന്, ആത്മീയ വിമോചനത്തിൽനിന്ന്, പ്രയോജനം കിട്ടിയ അപ്പോസ്തലൻമാർ ഉൾപ്പെടെ യഹൂദൻമാർ അപൂർണ്ണമനുഷ്യരായി തുടർന്നു. അവർ പാപത്തിനും തൽഫലമായുള്ള മരണത്തിനും അടിമകളായി തുടർന്നു: അതിനു മാററംവരുത്താൻ യേശുവിനു കഴിയുമായിരുന്നോ? അവൻ വരുത്തുമോ? വരുത്തുമെങ്കിൽ എപ്പോൾ?
10. താൻ കൂടുതലായ ഏതു സ്വാതന്ത്ര്യം പ്രദാനം ചെയ്യുമെന്ന് യേശു വാഗ്ദാനം ചെയ്തു?
10 നേരത്തെ യേശു ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യമാരാകുന്നു, നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” അവന്റെ യഹൂദ ശ്രോതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതിയാകുന്നു, ഞങ്ങൾ ആർക്കും ഒരിക്കലും അടിമകളായിരുന്നിട്ടില്ല. ‘നിങ്ങൾ സ്വതന്ത്രരാകും’ എന്ന് നീ പറയുന്നതെങ്ങനെ?” യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ഏററവും സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്ന ഏവനും പാപത്തിന്റെ അടിമയാകുന്നു. തന്നെയുമല്ല, അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രൻ എന്നേക്കും വസിക്കുന്നു.” (യോഹന്നാൻ 8:31-36) അതുകൊണ്ട് അബ്രാഹാമിൽനിന്നുള്ള ജഡിക ഉത്ഭവത്തിന് യഹൂദൻമാരെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് വിമോചിപ്പിക്കാൻ കഴിഞ്ഞില്ല. വരാനിരുന്നതും യിസ്രായേല്യർ ഏതെങ്കിലും യോബേലിൽ അനുഭവിച്ചിരുന്നതിനെക്കാൾ മഹത്തരവുമായ ഒന്നിലേക്ക് ശ്രദ്ധ ക്ഷണിക്കാനായിരുന്നു യേശു ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.
ക്രിസ്തീയ യോബേൽ തുടങ്ങുന്നു
11. ക്രിസ്തീയയോബേലിലുള്ള നമ്മുടെ താത്പര്യം ക്രി. വ. 33 എന്ന വർഷത്തിൽ കേന്ദ്രീകരിക്കുന്നതെന്തുകൊണ്ട്?
11 മോശൈകന്യായപ്രമാണ ഉടമ്പടിയിലെ യോബേൽ മഹത്തരമായ ഒരു യോബേലിന്റെ മാതൃകയായിരുന്നുവെന്ന് യഹൂദൻമാർ മനസ്സിലാക്കിയില്ല. (കൊലോസ്യർ 2:17; എഫേസ്യർ 2:14, 15) ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ഈ യോബേലിൽ മനുഷ്യരെ സ്വതന്ത്രരാക്കാൻ കഴിയുന്ന “സത്യം”—പുത്രനായ യേശുക്രിസ്തുവിനെ ചുഴലം ചെയ്യുന്ന സത്യം—ഉൾപ്പെടുന്നു. (യോഹന്നാൻ 1:17) പാപത്തിൽനിന്നും അതിന്റെ ഫലങ്ങളിൽ നിന്നും പോലും സ്വാതന്ത്ര്യം കൈവരുത്താൻ കഴിയുന്ന ഈ മഹത്തരമായ യോബേൽ എപ്പോഴാണ് ആഘോഷിക്കപ്പെടാൻ തുടങ്ങിയത്? അത് ക്രി. വ. 33-ലെ വസന്തത്തിൽ പെന്തെക്കോസ്തു ദിവസം മുതലായിരുന്നു. അത് യഹോവയാം ദൈവത്തിന് തന്റെ ബലിയുടെ പുണ്യം സമർപ്പിക്കുന്നതിന് യേശു സ്വർഗ്ഗാരോഹണം ചെയ്തശേഷം പത്തു ദിവസം കഴിഞ്ഞായിരുന്നു.—എബ്രായർ 9:24-28.
12, 13. യേശുവിന്റെ ശിഷ്യൻമാർക്ക് പെട്ടെന്ന് അനുപമമായ ഒരു അനുഭവം കൈവരുത്തിയ എന്ത് അവന്റെ മരണശേഷം സംഭവിച്ചു?
12 യേശുവിനു മുമ്പ്, യാതൊരു മനുഷ്യജീവിയും എന്നേക്കും തുടർന്ന് ജീവിക്കുന്നതിന് മരിച്ചവരിൽനിന്ന് പുനരുത്ഥാനം പ്രാപിച്ചിരുന്നില്ല. (റോമർ 6:9-11) പകരം, എല്ലാവരും മരണത്തിൽ നിദ്രപ്രാപിച്ചു. മനുഷ്യകുടുംബത്തിന്റെ പുനരുത്ഥാനത്തിനുള്ള സമയമാകുന്നതുവരെ തുടർന്നു നിദ്രയിലായിരിക്കുകയും ചെയ്യും. ദൈവശക്തിയാലുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ അവൻ “മരണത്തിൽ നിദ്രപ്രാപിച്ചിരിക്കുന്നവരുടെ ആദ്യഫലങ്ങൾ” ആയിത്തീർന്നു, നിശ്വസ്ത തിരുവെഴുത്തുകൾ അവനെ അങ്ങനെയാണ് വിളിക്കുന്നത്.—1 കൊരിന്ത്യർ 15:20.
13 പുനരുത്ഥാനശേഷം അമ്പതു ദിവസം കഴിഞ്ഞപ്പോൾ, പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുകയും തന്റെ പൂർണ്ണമാനുഷബലിയുടെ മൂല്യവുമായി യഹോവയാം ദൈവത്തിന്റെ സാന്നിദ്ധ്യത്തിലേക്കു പ്രവേശിക്കുകയും മനുഷ്യവർഗ്ഗത്തിനുവേണ്ടി അതു പ്രയോഗിക്കുകയും ചെയ്തിരുന്നുവെന്നതിന് തെളിവുണ്ടായിരുന്നു. ഇത് ക്രി. വ. 33-ലെ പെന്തെക്കോസ്തിലായിരുന്നു. യേശുവിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് ഏകദേശം 120 ശിഷ്യൻമാർ യെരൂശലേമിൽ ഒന്നിച്ചുകൂടി. അപ്പോൾ ക്രിസ്തു യോവേൽ 2:28, 29-ന്റെ നിവൃത്തിയായി ആ ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നു. തീപോലെയുള്ള നാവുകൾ അവരുടെ തലമേൽ തങ്ങിനിന്നു, അവർ തങ്ങൾക്ക് അന്യമായിരുന്ന ഭാഷകൾ സംസാരിച്ചുതുടങ്ങി. (പ്രവൃത്തികൾ 2:16-21, 33) പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തുവെന്നും മനുഷ്യവർഗ്ഗത്തിനുവേണ്ടി പ്രയോഗിക്കാൻ തന്റെ പൂർണ്ണമാനുഷബലിയുടെ മൂല്യവുമായി ദൈവസന്നിധിയിലേക്കു പ്രവേശിച്ചുവെന്നുമുള്ളതിന്റെ തെളിവായിരുന്നു ഇത്.
14. (എ) ഉടമ്പടികൾ സംബന്ധിച്ച് ക്രിസ്തുവിന്റെ ശിഷ്യൻമാരുടെ അവസ്ഥ എന്തായിരുന്നു? (ബി) പുതിയ ഉടമ്പടിയിൽ ഏത് മുന്തിയ അനുഗ്രഹം ഉൾപ്പെട്ടിരുന്നു?
14 ആ ശിഷ്യൻമാരുടെമേലുള്ള പരിണതഫലങ്ങൾ എന്തായിരുന്നു? ഒരു സംഗതി, അവർ മോശൈകന്യായപ്രമാണ ഉടമ്പടിയിൽനിന്ന് വിമുക്തരാക്കപ്പെട്ടിരുന്നു, അത് ദൈവം സ്വാഭാവികയിസ്രായേൽ ജനതയുമായി ചെയ്തിരുന്നതും ഇപ്പോൾ യേശുവിന്റെ ദണ്ഡനസ്തംഭത്തിൽ തറച്ച് റദ്ദാക്കിയതുമായിരുന്നു. (കൊലോസ്യർ 2:13, 14; ഗലാത്യർ 3:13) സ്വാഭാവിക യിസ്രായേലുമായിട്ടല്ല, പിന്നെയോ പുതിയ ആത്മീയ “ജനത”യുമായി ചെയ്ത ഒരു പുതിയ ഉടമ്പടി പഴയതിനെ റദ്ദാക്കി. (എബ്രായർ 8:6-13; ഗലാത്യർ 6:16) യിരെമ്യാവ് 31:31-34-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്ന ഈ പുതിയ ഉടമ്പടി പുരാതന പ്രവാചകനായിരുന്ന മോശെയെക്കാൾ വലിയ ഒരു മദ്ധ്യസ്ഥൻ മുഖാന്തരമാണ് ക്രമീകരിക്കപ്പെട്ടത്. വിമോചനത്തിലുള്ള താത്പര്യത്താൽ നാം പുതിയ ഉടമ്പടിയുടെ ഒരു സവിശേഷത പ്രത്യേകമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇതിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ട് എഴുതുന്നു, “ഈ നാളുകൾക്കുശേഷം ഞാൻ അവരുമായി ഉണ്ടാക്കുന്ന ഉടമ്പടി ഇതാകുന്നു, . . . ഞാൻ മേലാൽ അവരുടെ പാപങ്ങളും അവരുടെ അധർമ്മപ്രവൃത്തികളും ഓർക്കുകയില്ല.’ ഇവയുടെ മോചനമുള്ളടത്ത് പാപത്തിനുവേണ്ടി ഇനി ഒരു യാഗമില്ല.”—എബ്രായർ 10:16-18.
15. ക്രി. വ. 33-ലെ പെന്തെക്കോസ്തിൽ അഭിഷിക്തർക്ക് ക്രിസ്തീയ യോബേൽ തുടങ്ങിയെന്ന് നമുക്ക് പറയാൻ കഴിയുന്നതെന്തുകൊണ്ട്? (റോമർ 6:6, 16-18)
15 “പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരായിരിക്കും” എന്നു പറഞ്ഞപ്പോൾ യേശു പാപത്തിൽനിന്നുള്ള ഈ വിമോചനത്തിലേക്കു വിരൽചൂണ്ടുകയായിരുന്നു. (യോഹന്നാൻ 8:36) ചിന്തിക്കുക—ക്രിസ്തുവിന്റെ യാഗത്തിന്റെ അടിസ്ഥാനത്തിൽ പാപത്തിൽനിന്നുള്ള സ്വാതന്ത്ര്യം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നു! പെന്തെക്കോസ്തു ദിവസം തുടങ്ങി ദൈവം വിശ്വസിക്കുന്നവരെ നീതിമാൻമാരായി പ്രഖ്യാപിക്കുകയും അനന്തരം സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ വാഴാനുള്ള പ്രത്യാശയുള്ള ആത്മീയ പുത്രൻമാരായി അവരെ ദത്തെടുക്കുകയും ചെയ്തു. പൗലോസ് വിശദീകരിക്കുന്നു:” എന്തെന്നാൽ നിങ്ങൾ വീണ്ടും ഭയത്തിനു കാരണമുണ്ടാകുന്ന അടിമത്തത്തിന്റെ ഒരു ആത്മാവിനെയല്ല സ്വീകരിച്ചത്, പിന്നെയോ പുത്രൻമാരെന്നനിലയിലുള്ള ദത്തെടുപ്പിന്റെ ഒരു ആത്മാവിനെയാണ് സ്വീകരിച്ചത് . . . അപ്പോൾ, നാം മക്കളാണെങ്കിൽ, നാം അവകാശികളുമാണ്. തീർച്ചയായും ദൈവത്തിന്റെ അവകാശികൾ, എന്നാൽ ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികൾ.” (റോമർ 8:15-17) നിസ്സംശയമായി അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ക്രിസ്തീയ യോബേൽ തുടങ്ങിക്കഴിഞ്ഞിരുന്നു.
16. ക്രിസ്തീയ യോബേൽ ആഘോഷിക്കുന്നവർക്ക് വേറെ കൂടുതലായ ഏത് അനുഗ്രഹങ്ങളും പ്രത്യാശകളും ഉൾപ്പെട്ടിരുന്നു?
16 അങ്ങനെ ക്രി. വ. 33-ാമാണ്ടിലെ പെന്തെക്കോസ്തു ദിവസം ആത്മീയ യിസ്രായേലിന്റെ പുതിയ ജനത ആസ്തിക്യത്തിൽവന്നു. അത് ക്രിസ്തുവിന്റെ യാഗരക്തത്തിന്റെ അടിസ്ഥാനത്തിൽ പാപങ്ങൾ മോചിക്കപ്പെട്ട മനുഷ്യർ ചേർന്നുണ്ടാകുന്ന ജനതയാണ്. (റോമർ 5:1, 2; എഫേസ്യർ 1:7) തങ്ങളുടെ പാപങ്ങൾ മോചിപ്പിക്കപ്പെട്ടതുകൊണ്ട് പുതിയ ഉടമ്പടിയിലേക്ക് എടുക്കപ്പെട്ട ആത്മീയ യിസ്രായേലിലെ ആദ്യ അംഗങ്ങൾക്ക് അത്ഭുതകരമായ ഒരു വിമോചനം അനുഭവപ്പെട്ടുവെന്നതിനെ നമ്മിൽ ആർക്ക് നിഷേധിക്കാൻ കഴിയും? അവർ “അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചവന്റെ വൈശിഷ്ട്യങ്ങളെ എല്ലായിടത്തും ഘോഷിക്കേണ്ടതിന്” ദൈവത്താൽ “തെരഞ്ഞെടുക്കപ്പെട്ട ഒരു വർഗ്ഗം, ഒരു രാജകീയപുരോഹിത വർഗ്ഗം, ഒരു വിശുദ്ധ ജനത, ഒരു പ്രത്യേക സ്വത്തായ ജനം” ആക്കപ്പെട്ടു. (1 പത്രോസ് 2:9) അവരുടെ ജഡീകശരീരങ്ങൾ അപ്പോഴും അപൂർണ്ണമായിരുന്നുവെന്നും അവർ കാലക്രമത്തിൽ മരിക്കുമായിരുന്നുവെന്നുമുള്ളതു സത്യംതന്നെ. ഇപ്പോൾ, ദൈവം അവരെ നീതിമാൻമാരായി പ്രഖ്യാപിക്കുകയും ആത്മീയ പുത്രൻമാരായി ദത്തെടുക്കുകയു ചെയ്തിരുന്നതുകൊണ്ട് അവരുടെ ജഡിക മരണം, ക്രിസ്തുവിന്റെ “സ്വർഗ്ഗീയ രാജ്യ”ത്തിലേക്കുള്ള അവരുടെ പുനരുത്ഥാനത്തിന് അനുവദിച്ച വെറുമൊരു “വിടുതൽ” മാത്രമായിരുന്നു.—2 തിമൊഥെയോസ് 4:6, 18.
17, 18. ക്രിസ്തീയ യോബേലിന്റെ വിമോചനം യേശു പ്രഖ്യാപിച്ച പ്രാഥമിക സ്വാതന്ത്ര്യത്തെക്കാൾ വിലയേറിയതായിരുന്നതെന്തുകൊണ്ട്?
17 വിശ്വസിക്കുന്ന യഹൂദൻമാരെ തെററായ ആശയങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും സ്വതന്ത്രരാക്കുന്ന പ്രാരംഭ നടപടിക്ക് അഥവാ പ്രാഥമിക നടപടിക്ക് വളരെയധികം മൂല്യമുണ്ടായിരുന്നു. എന്നിരുന്നാലും, യേശു ആ ആത്മീയ വിമോചനത്തിനതീതമായി പോയെന്നു നാം കണ്ടുകഴിഞ്ഞു. ക്രി. വ. 33-ലെ പെന്തെക്കോസ്തു മുതൽ അവൻ വിശ്വസിക്കുന്ന മനുഷ്യരെ “പാപത്തിന്റെയും മരണത്തിന്റെയും നിയമ”ത്തിൽനിന്ന് വിമോചിപ്പിച്ചു.” (റോമർ 8:1, 2) അങ്ങനെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ക്രിസ്തീയ യോബേൽ തുടങ്ങി. ഇത് യഥാർത്ഥത്തിൽ വളരെയേറെ മൂല്യവത്തായ ഒരു വിമോചനമായിരുന്നു, എന്തുകൊണ്ടെന്നാൽ അതിൽ ക്രിസ്തുവിന്റെ കൂട്ടവകാശികളെന്നനിലയിലുള്ള സ്വർഗ്ഗത്തിലെ ജീവിതത്തിന്റെ പ്രത്യാശ ഉൾപ്പെട്ടിരുന്നു.
18 നാം ഇത്രത്തോളം ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ രണ്ടുവശങ്ങൾ പരിചിന്തിക്കുകയുണ്ടായി, അവ അനിഷേധ്യമായി സന്തോഷിക്കലിനുള്ള ഒരു അടിസ്ഥാനമായിരുന്നു. ഒന്നാം നൂററാണ്ടിലെ വിശ്വാസികൾ സന്തോഷിക്കുകതന്നെ ചെയ്തു. (പ്രവൃത്തികൾ 13:44-52; 16:34; 1 കൊരിന്ത്യർ 13:6; ഫിലിപ്യർ 4:4) അത് അവർക്ക് സ്വർഗ്ഗങ്ങളിൽ നിത്യാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുള്ള വഴിതുറന്ന ക്രിസ്തീയയോബേലിലെ അവരുടെ പങ്കു സംബന്ധിച്ച് വിശേഷാൽ സത്യമായിരുന്നു.—1 പത്രോസ് 1:3-6; 4:13, 14.
19. ആത്മീയ ജനനം പ്രാപിക്കാത്ത ക്രിസ്ത്യാനികൾക്ക് ഏതു ചോദ്യങ്ങൾ അവശേഷിക്കുന്നു, ദിവ്യമായി പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന വിമോചനത്തിൽ അവർക്ക് ഒരു പങ്കുണ്ടായിരിക്കുമെന്ന് എന്തു സൂചിപ്പിക്കുന്നു?
19 എന്നിരുന്നാലും, ഇന്ന് മിക്ക സത്യക്രിസ്ത്യാനികളും ജീവനുവേണ്ടി നീതിമാൻമാരെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടിട്ടില്ലാത്തതുകൊണ്ടും അവർ ഈ ചിത്രത്തിൽ എങ്ങനെയാണ് യോജിക്കുക? ക്രിസ്തീയ യോബേലിന്റെ ഭാഗമെന്നനിലയിൽ, തങ്ങൾക്കുവേണ്ടി ഒരു വലിയ തോതിലുള്ള വിമോചനത്തിനായി നോക്കിപ്പാർത്തിരിക്കാൻ തിരുവചനാനുസൃതമായ കാരണമുണ്ട്. പ്രവൃത്തികൾ 3:20, 21-ഉം ഓർക്കുക: “ദൈവം പഴയകാലത്തെ തന്റെ വിശുദ്ധ പ്രവാചകൻമാരുടെ വായ് മുഖേന സംസാരിച്ച സകല കാര്യങ്ങളുടെയും പുനഃസ്ഥിരീകരണകാലങ്ങൾ വരെ തീർച്ചയായും സ്വർഗ്ഗം അതിൽതന്നെ പിടിച്ചുകൊള്ളേണ്ട യേശു.” (പ്രവൃത്തികൾ 17:31 താരതമ്യപ്പെടുത്തുക.) അപ്പോൾത്തന്നെ ക്രിസ്തീയ യോബേൽ ആസ്വദിച്ചുകൊണ്ടിരുന്ന ഒരു അഭിഷിക്ത അപ്പോസ്തലനായിരുന്ന യോഹന്നാൻ ഇതേ രീതിയിൽ യേശുക്രിസ്തുവിനെക്കുറിച്ച് എഴുതി: “അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു പാപപരിഹാരയാഗമാകുന്നു, എന്നിരുന്നാലും നമ്മുടേതിനുമാത്രമല്ല, മുഴുലോകത്തിന്റേതിനുംതന്നെ.” (1 യോഹന്നാൻ 2:2) ഇതിന് സ്വർഗ്ഗീയ പ്രത്യാശയില്ലാത്ത ഇന്നത്തെ അനേകം വിശ്വസ്ത ക്രിസ്ത്യാനികൾക്ക് ക്രിസ്തീയ സ്വാതന്ത്ര്യത്തിൽ സന്തോഷിക്കാമെന്ന് അർത്ഥമുണ്ടോ? അതു ഭാവിയിൽ മാത്രമാണോ, അതോ സന്തോഷിക്കുന്നതിന് നമുക്ക് ഇപ്പോൾത്തന്നെ കാരണമുണ്ടോ? ഇന്നത്തെ സത്യാരാധകർക്ക് പ്രത്യേക അർത്ഥമുള്ള ക്രിസ്തീയ വിമോചനത്തിന്റെയും യോബേലിന്റെയും വശങ്ങൾ പരിശോധിച്ചുകൊണ്ട് നമുക്ക് അതു കണ്ടുപിടിക്കാൻ കഴിയും. (w87 1/1)
[അടിക്കുറിപ്പുകൾ]
a വാർഷിക പാപപരിഹാരദിവസം നമ്മുടെ സെപ്ററംബർ—ഒക്ടോബർ കാലഘട്ടത്തോട് ഒത്തുവരുന്ന എബ്രായ പഞ്ചാംഗത്തിലെ ഒരു മാസമായ തിസ്രി 10-ാം തീയതിയാണ് നടത്തപ്പെട്ടത്.
നിങ്ങളുടെ ആശയങ്ങൾ എന്താണ്?
◻ പുരാതന യിസ്രായേലിലെ യോബേലിന്റെ പ്രയോജനങ്ങൾ എന്തൊക്കെയായിരുന്നു?
◻ യേശു ഒരു പ്രാരംഭ വിമോചനം വിളംബരം ചെയ്തതെങ്ങനെ, അതിൽ എന്ത് ഉൾപ്പെട്ടിരുന്നു?
◻ ക്രിസ്തീയ യോബേൽ എപ്പോൾ തുടങ്ങി, ആ നിഗമനത്തിലെത്തുന്നതിനുള്ള അടിസ്ഥാനമെന്ത്?
◻ ആത്മാഭിഷേകം പ്രാപിക്കാത്ത ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന വിമോചനത്തിനു നോക്കിപ്പാർത്തിരിക്കാൻ നമുക്ക് കാരണമുള്ളതെന്തുകൊണ്ട്?
[16-ാം പേജിലെ ആകർഷകവാക്യം]
“നീതിമാൻമാരുടെ പാത പകൽ ഉറപ്പായി സ്ഥാപിതമാകുന്നതുവരെ അധികമധികം പ്രകാശമേറിയതായിത്തീരുന്ന ശോഭനമായ പ്രകാശം പോലെയാകുന്നു.” (സദൃശവാക്യങ്ങൾ 4:18) ആ തത്വത്തിന് അനുയോജ്യമായി ഈ ലേഖനവും അടുത്തതും യോബേലിനെ സംബന്ധിച്ച് കാലാനുസൃതമാക്കപ്പെട്ടതും വിപുലീകൃതവുമായ ഒരു വിശദീകരണം നൽകുന്നു.
[18-ാം പേജിലെ ചിത്രം]
യേശു ക്രി. വ. 30-ൽ സ്വാതന്ത്ര്യം വിളംബരം ചെയ്യുന്നു
[21-ാം പേജിലെ ചിത്രം]
ക്രിസ്തീയ യോബേൽ ക്രി. വ. 33-ൽ തുടങ്ങുന്നു