പ്രത്യാശയുടെ ദൈവത്തെ ബഹുമാനിക്കുക
“യഹോവയുടെ അരുളപ്പാട് ഇതാണ്: . . . ‘എന്നെ ബഹുമാനിക്കുന്നവരെ ഞാൻ ബഹുമാനിക്കും, എന്നെ നിന്ദിക്കുന്നവർ അഗണ്യരായിരിക്കും.’”—1 ശമുവേൽ 2:30.
1. യഹോവയെ ബഹുമാനിക്കാനാഗ്രഹിക്കുന്നതിന് നമുക്ക് എന്തു കാരണമുണ്ട്? (1 തിമൊഥെയോസ് 1:17; വെളിപ്പാട് 4:11)
ബൈബിളിനെ അടിസ്ഥാനമാക്കി നമുക്കുണ്ടായിരിക്കാൻ കഴിയുന്ന പ്രത്യാശകളുടെ വീക്ഷണത്തിൽ നാം “പ്രത്യാശയുടെ ദൈവത്തെ,” “പ്രത്യാശനൽകുന്ന ദൈവത്തെ” ബഹുമാനിക്കുന്നത് തികച്ചും ഉചിതവും ന്യായയുക്തവുമാണ്. (റോമർ 15:13, കിംഗ് ജയിംസ് വേർഷ്യൻ; പുതിയലോകഭാഷാന്തരം) അതെന്തുകൊണ്ടാണ്? വെറും ചെറിയ, അപൂർണ്ണമനുഷ്യരായ നമുക്ക്, മുഴു അഖിലാണ്ഡത്തിന്റെയും മഹാസ്രഷ്ടാവിനെ എങ്ങനെ ബഹുമാനിക്കാൻ കഴിയും? തിരിച്ച് അവൻ നമ്മെ ബഹുമാനിക്കുമോ?
2. ദൈവത്തിനു ബഹുമാനം കൊടുക്കുന്നതു സംബന്ധിച്ച് യേശു എങ്ങനെ വിചാരിച്ചു?
2 യേശുവിനു സംഭവിച്ചതിൽനിന്ന് നമുക്കു പഠിക്കാൻ കഴിയും. തന്റെ പിതാവ് ബഹുമാനിക്കപ്പെടാൻ, മഹത്വീകരിക്കപ്പെടാൻ, യേശു എപ്പോഴും ആഗ്രഹിച്ചുവെന്നതിനെ നമ്മിലാരും നിഷേധിക്കുകയില്ല. (യോഹന്നാൻ 5:23; 12:28; 15:8) യഥാർത്ഥത്തിൽ, ‘തങ്ങളുടെ അധരങ്ങൾകൊണ്ട് ദൈവത്തെ ബഹുമാനിച്ചെങ്കിലും ഹൃദയങ്ങൾ അവനിൽനിന്ന് വളരെ അകന്നിരുന്ന’ പരീശൻമാരെയും ശാസ്ത്രിമാരെയും യേശു വിമർശിച്ചു. അവർ ദൈവത്തെ ബഹുമാനിക്കാതിരുന്നതിൽ ഉചിതമല്ലാത്ത ആന്തരങ്ങളും പ്രവൃത്തികളും ഉൾപ്പെട്ടിരുന്നുവെന്ന് ദയവായി ഗൗനിക്കുക. (മത്തായി 15:7-9) എന്നാൽ ക്രിസ്തു ദൈവത്തെ ബഹുമാനിച്ചതിൽ അവന്റെ പ്രത്യാശ ഉൾപ്പെട്ടിരുന്നുവെന്ന് നമുക്ക് പറയാൻ കഴിയുമോ? അങ്ങനെ ബഹുമാനിക്കപ്പെടുന്നതിനോട് യഹോവ എങ്ങനെ പ്രതിവർത്തിച്ചു?
3. യേശു യഹോവയിൽ പ്രത്യാശിച്ചുവെന്ന് നാം എങ്ങനെ അറിയുന്നു?
3 യേശു സങ്കീർത്തനം 16:10-ലെ ദാവീദിന്റെ വാക്കുകൾ കാര്യമായി എടുത്തു: “നീ എന്റെ ദേഹിയെ ഷീയോളിൽ വിട്ടേക്കുകയില്ല. നിന്റെ വിശ്വസ്തനെ കുഴി കാണാൻ നീ അനുവദിക്കുകയില്ല.” പുനരുത്ഥാനം പ്രാപിക്കുന്നതിനുള്ള ഈ പ്രത്യാശയുണ്ടായിരുന്നതുകൊണ്ട്, യേശുക്രിസ്തുവിന് തന്നോടുകൂടെ തൂക്കിയിരുന്ന ഒരു ദുഷ്പ്രവൃത്തിക്കാരനോട് ത്രസിപ്പിക്കുന്ന ഈ വാക്കുകൾ പറയാൻ കഴിഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പരദീസയിൽ ഉണ്ടായിരിക്കും.” (ലൂക്കോസ് 23:39-43) പെട്ടെന്നുതന്നെ ദുഷ്പ്രവൃത്തിക്കാരൻ മരിച്ചു. തന്നിമിത്തം, ഉയർപ്പിക്കപ്പെടുന്നതിനുള്ള യേശുവിന്റെ പ്രത്യാശയുടെ സ്ഥിരീകരണത്തിന് സാക്ഷിയാകാൻ മൂന്നു ദിവസം കഴിഞ്ഞ് അവനു സാധിച്ചില്ല. എന്നാൽ ഒരു ദൃക്സാക്ഷി ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഈ യേശുവിനെ ദൈവം പുനരുത്ഥാനപ്പെടുത്തി, ആ വസ്തുതക്ക് ഞങ്ങളെല്ലാം സാക്ഷികളാകുന്നു.” (പ്രവൃത്തികൾ 2:31, 32) അത് ഒരു വസ്തുതയായിരുന്നു.
4. യേശു ഏതു ബഹുമാനം അർഹിക്കുകയും പ്രാപിക്കുകയും ചെയ്തു?
4 യേശു ശുശ്രൂഷ ചെയ്ത സാമാന്യജനങ്ങളിലനേകർക്ക് അവൻ വിലമതിപ്പ് അഥവാ ബഹുമാനം അർഹിക്കുന്നവനാണെന്നറിയാമായിരുന്നു. (ലൂക്കോസ് 4:15; 19:36-38; 2 പത്രോസ് 1:17, 18) പിന്നീട് അവൻ ഒരു കുററപ്പുള്ളിയെപ്പോലെ മരിച്ചു. അതു കാര്യങ്ങൾക്കു മാററം വരുത്തിയോ? ഇല്ല, എന്തുകൊണ്ടെന്നാൽ, താൻ പ്രത്യാശിച്ചിരുന്ന ദൈവത്തിന്റെ അംഗീകാരം യേശുവിനുണ്ടായിരുന്നു. അങ്ങനെ, യഹോവ അവനെ തിരികെ ജീവനിലേക്കു വരുത്തി. “പ്രത്യാശയുടെ ദൈവം” തന്റെ പുത്രനെ ജീവനിലേക്ക് ഉയർപ്പിക്കുകയും ആത്മീയ മണ്ഡലത്തിൽ അവനെ അമർത്ത്യത ധരിപ്പിക്കുകയും ചെയ്തുവെന്ന വസ്തുത പിതാവു തന്റെ പുത്രനെ ബഹുമാനിക്കുന്നതിൽ തുടർന്നുവെന്ന് തെളിയിക്കുന്നു. പൗലോസ് പറയുന്നു: “ദൈവത്തിന്റെ അനർഹദയയാൽ സകല മനുഷ്യർക്കും വേണ്ടി മരണം ആസ്വദിക്കേണ്ടതിന് യേശു മരണമനുഭവിച്ചതുകൊണ്ട് അവൻ . . . തേജസ്സും ബഹുമാനവും അണിയിക്കപ്പെട്ടവനായി നാം കാണുന്നു.”—എബ്രായർ 2:7, 9; ഫിലിപ്യർ 2:9-11.
5. യേശു ഏതു പ്രത്യേക വിധത്തിൽ ബഹുമാനിക്കപ്പെട്ടു, ഇത് ദൈവത്തിന് ഏതു വർദ്ധിച്ച ബഹുമാനത്തിൽ കലാശിച്ചു?
5 യഹോവയെ ബഹുമാനിച്ചിരുന്ന യേശു, തന്നെ പിതാവു ബഹുമാനിച്ച ഒരു പ്രത്യേക വിധത്തെക്കുറിച്ചു പറഞ്ഞു. തന്റെ വിശ്വസ്തരായ അപ്പോസ്തലൻമാർക്കു പ്രത്യക്ഷപ്പെട്ട ഒരു സമയത്ത് അവൻ പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സകല ജനതകളിലെയും ആളുകളെ സ്നാനപ്പെടുത്തി അവരെ ശിഷ്യരാക്കുവിൻ . . . നോക്കു! വ്യവസ്ഥിതിയുടെ സമാപനംവരെ എല്ലാനാളും ഞാൻ നിങ്ങളോടുകൂടെയുണ്ട്.” (മത്തായി 28:18-20) അങ്ങനെ തന്റെ പുത്രന് അനുപമമായ അധികാരം കൊടുത്തുകൊണ്ട് പിതാവ് അവനെ കൂടുതലായി ബഹുമാനിച്ചു. ഇത് യേശു ബഹുമാനിക്കാൻ കഠിനശ്രമം ചെയ്യുന്നവന് ബഹുമാനം കൈവരുത്തുന്ന ഒരു വേല ചെയ്യുന്ന മനുഷ്യർക്കുവേണ്ടി ഉപയോഗിക്കാനായിരുന്നു. അപ്പോൾ, അപൂർണ്ണമനുഷ്യരായ നമുക്ക് ഏതെങ്കിലും വിധത്തിൽ പിതാവിനെ ബഹുമാനിക്കുന്നതിനും തിരിച്ച് അവനാൽ ബഹുമാനിക്കപ്പെടുന്നതിനും കഴിയുമെന്ന് ഇതിനർത്ഥമുണ്ടോ?
മനുഷ്യർ ദൈവത്തെ ബഹുമാനിക്കുന്നു
6. ബഹുമാനിക്കപ്പെടാനാഗ്രഹിക്കുന്നത് ഉചിതമാണോ, എന്നാൽ ഇതിൽ എന്തു അപകടം സ്ഥിതിചെയ്യുന്നു? (ലൂക്കോസ് 14:10)
6 മിക്ക മനുഷ്യരും ദൈവത്തെ ആദ്യം ബഹുമാനിക്കുന്നതിനെക്കുറിച്ച് അശേഷം ചിന്തിക്കുന്നില്ല, എന്തെന്നാൽ തങ്ങൾക്കുതന്നെ ബഹുമാനം നേടുന്നതിലാണ് അവർക്കു കൂടുതൽ താൽപര്യമുള്ളത്. നാം ബഹുമാനിക്കപ്പെടാനാഗ്രഹിക്കുന്നത് സാധാരണഗതിയിലുള്ളതാണെന്നുപോലും ചിലർ പറഞ്ഞേക്കാം. ഇതിൽ ഒരളവിലുള്ള സത്യമുണ്ട്, കാരണം ഒരു നല്ല കീർത്തിയും അതിൽനിന്ന് ഒരളവിലുള്ള ബഹുമാനവും ആഗ്രഹിക്കുന്നത് സാധാരണഗതിയിലാണ്. (1 തിമൊഥെയോസ് 3:2, 13; 5:17; പ്രവൃത്തികൾ 28:10) എന്നിരുന്നാലും, മനുഷ്യരിൽ നിന്നുള്ള ബഹുമാനത്തിനുള്ള ആഗ്രഹത്തെ അനായാസം പെരുപ്പിക്കാൻ കഴിയും. ഇത് എന്തു ചെലവു ചെയ്തും കീർത്തിക്കു പിന്നാലെ പായുന്നവരും മുഖം രക്ഷിക്കാൻ എന്തും ചെയ്യുന്നവരുമായ അനേകരിലൂടെ തെളിയുന്നു.
7. മനുഷ്യരാൽ ബഹുമാനിക്കപ്പെടുന്നതിന് വളരെ പരിമിതമായ മൂല്യം ഉള്ളതെന്തുകൊണ്ട്?
7 നിങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, മനുഷ്യരിൽനിന്നുള്ള ഏററവും വലിയ ബഹുമാനം പോലും ക്ഷണികമാണ്, എന്തെന്നാൽ എല്ലാവരും പെട്ടെന്നുതന്നെ മരിക്കുന്നു. ഹാ, ചുരുക്കം ചില വീരപുരുഷൻമാരുടെ സ്മരണ കുറേ കാലത്തേക്ക് ബഹുമാനിക്കപ്പെട്ടേക്കാം, എന്നാൽ മരിച്ചവരിൽ മിക്കവരും വിസ്മരിക്കപ്പെടുന്നു. എത്രപേർക്ക് തങ്ങളുടെ പ്രപിതാമഹൻമാരുടെ പേരുകൾ അറിയാം, അല്ലെങ്കിൽ ഒരു നൂറുവർഷം മുമ്പ് തങ്ങളുടെ ജനതയുടെ നേതാക്കൾ ആരായിരുന്നുവെന്നറിയാം? യഥാർത്ഥത്തിൽ, ആരെങ്കിലും ജീവിച്ചിരുന്നുവോ ഇല്ലയോ എന്നത് കാര്യങ്ങൾക്കു മാററം വരുത്തുന്നില്ല;. കാലത്തിന്റെ ത്രാസ്സിലെ വെറുമൊരു പൊടി മാത്രമാണയാൾ, കാലത്തിന്റെ നീരൊഴുക്കിലെ ഒരു ചെറുതുള്ളി മാത്രം. മരണാനന്തരം അയാൾ ഹ്രസ്വകാലത്തേക്ക് ബഹുമാനിക്കപ്പെട്ടാൽപോലും, അയാൾ അതറിയുന്നില്ല. (ഇയ്യോബ് 14:21; 2 ദിനവൃത്താന്തം 32:33; സഭാപ്രസംഗി 9:5; സങ്കീർത്തനം 49:12, 20) ഒരു വ്യത്യാസമുളവാക്കാൻ കഴിയുന്ന ഏക സംഗതി ദൈവം നൽകുന്ന പ്രത്യാശ ഉണ്ടായിരിക്കുന്നതും അവനെ ബഹുമാനിക്കുന്നതും തിരിച്ച് അവനാൽ ബഹുമാനിക്കപ്പെടുന്നതുമാണ്. നമുക്കിത് പുരാതന യിസ്രായേലിലെ രണ്ടു സമകാലീനൻമാരുടെ ജീവിതത്തിൽനിന്ന് കാണാൻ കഴിയും.
8. ബഹുമാനം കൊടുക്കുന്നതുൾപ്പെട്ടിരുന്ന ഏതു കുരുക്കിൽ ഏലി വീണു?
8 ഒന്നു ഏലി ആയിരുന്നു. അവൻ മഹാപുരോഹിതനെന്ന അനുപമ പദവിയിൽ 40 വർഷം ദൈവത്തെ സേവിക്കുകയും യിസ്രായേലിനു ന്യായപാലനം ചെയ്യുന്നതിനുള്ള പദവി ആസ്വദിക്കുകയും ചെയ്തിരുന്നു. (1 ശമുവേൽ 1:3, 9; 4:18) എന്നിരുന്നാലും, കാലക്രമത്തിൽ അവൻ തന്റെ പുത്രൻമാരായ ഹോഫ്നിയുടെയും ഫിനെഹാസിന്റെയും കാര്യത്തിൽ ദൗർബ്ബല്യം പ്രകടമാക്കി. പുരോഹിതൻമാരായിരുന്നിട്ടും അവർ യാഗങ്ങളുടെ ഭാഗങ്ങൾ മോഷ്ടിച്ചുകൊണ്ടും അസാൻമാർഗ്ഗിക ലൈംഗികതയിലേർപ്പെട്ടുകൊണ്ടും തങ്ങളുടെ പദവിയെ ദുരുപയോഗപ്പെടുത്തി. അവരുടെ പിതാവ് അവരെ ലഘുവായി വിമർശിക്കുന്നതിലധികം ഒന്നും ചെയ്യാഞ്ഞപ്പോൾ, ഏലി ‘എന്നെക്കാളധികം അവന്റെ പുത്രൻമാരെ ബഹുമാനിച്ചുകൊണ്ടിരുന്നു’ എന്നു ദൈവം പ്രഖ്യാപിച്ചു. അഹരോന്യപൗരോഹിത്യം തുടരുമെന്ന് യഹോവ വാഗ്ദത്തം ചെയ്തിരുന്നു, എന്നാൽ അവൻ മഹാപുരോഹിതപദവിയിൽനിന്ന് ഏലിയുടെ ഗൃഹത്തെ ഛേദിച്ചുകളയും. എന്തുകൊണ്ട്? ദൈവം വിശദീകരിച്ചു: “എന്നെ ബഹുമാനിക്കുന്നവരെ ഞാൻ ബഹുമാനിക്കും, എന്നെ നിന്ദിക്കുന്നവർ അഗണ്യരായിരിക്കും.”—1 ശമുവേൽ 2:12-17, 29-36; 3:12-14.
9. യഹോവയെ ബഹുമാനിക്കുന്നതിനുള്ള അവസരം ശമുവേലിനു കൊടുക്കപ്പെട്ടതെങ്ങനെ?
9 മറിച്ച്, ശമുവേൽ ഉണ്ടായിരുന്നു. ശീലോയിലെ സമാഗമന കൂടാരത്തിൽ സേവിക്കുന്നതിന് അവന്റെ മാതാപിതാക്കൾ ഇളം പ്രായത്തിൽതന്നെ അവനെ അവിടെയാക്കിയതായി നിങ്ങൾ അറിഞ്ഞിരിക്കാനിടയുണ്ട്. ഒരു രാത്രി യഹോവ പൈതലിനോടു സംസാരിച്ചു. 1 ശമുവേൽ 3:1-14-ൽ ഈ വിവരണം നിങ്ങൾക്ക് വായിക്കാവുന്നതാണ്. ഇടിനാദത്തിന് തുല്യമായ ഒരു ഗർജ്ജനത്തോടെയല്ല, പിന്നെയോ താണ ഒരു ശബ്ദത്താൽ പൈതൽ ഉണർത്തപ്പെടുന്നതിനെ വിഭാവന ചെയ്യുക. അത് വൃദ്ധനായ ഏലിയുടെ ശബ്ദമാണെന്ന് അവൻ തെററിദ്ധരിച്ചു. ഇനി, ഏലിയുടെ ഗൃഹത്തെ ശിക്ഷിക്കാനുള്ള ദൈവത്തിന്റെ തീരുമാനം വൃദ്ധമഹാപുരോഹിതനെ ബാലനായ ശമുവേൽ അറിയിക്കേണ്ടിയിരുന്നത് എത്ര പേടിപ്പെടുത്തുന്നതായിരുന്നുവെന്ന് ചിന്തിക്കുക. എന്നിട്ടും ശമുവേൽ അതു ചെയ്തു; അവൻ അനുസരണത്താൽ ദൈവത്തെ ബഹുമാനിച്ചു.—1 ശമുവേൽ 3:18, 19.
10. ബഹുമാനിക്കപ്പെട്ടതിനോടുള്ള പ്രതിവർത്തനമായി ദൈവം ശമുവേലിനെ എങ്ങനെ ബഹുമാനിച്ചു?
10 ശമുവേൽ ഒരു പ്രവാചകനായി യഹോവയെ വർഷങ്ങളോളം ബഹുമാനിച്ചു. ദൈവവും അവനെ ബഹുമാനിച്ചു. ഇതിനെക്കുറിച്ച് 1 ശമുവേൽ 7:7-13-ൽ ശ്രദ്ധിക്കുക. ഫെലിസ്ത്യരെ തോൽപ്പിക്കുന്നതിന് സഹായത്തിനായി ശമുവേൽ നടത്തിയ പ്രാർത്ഥനയോട് യഹോവ പെട്ടെന്നു പ്രതികരിച്ചു. അങ്ങനെയുള്ള ദിവ്യാംഗീകാരം ലഭിക്കുന്നതിൽ നിങ്ങൾ ബഹുമാനിതനാകുകയില്ലേ? ശമുവേലിന്റെ പുത്രൻമാർ അവന്റെ നേതൃത്വത്തെ പിന്തുടരാഞ്ഞപ്പോൾ, ഏലിയെ തള്ളിയിരുന്നതുപോലെ, അവൻ ശമുവേലിനെ തള്ളിയില്ല. പ്രസ്പഷ്ടമായി ഇത് ശമുവേൽ ദൈവത്തെ ബഹുമാനിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തതുകൊണ്ടായിരുന്നു. ഇതു കൂടുതലായി പ്രകടമാക്കിക്കൊണ്ട്, ശമുവേൽ ഒരു മനുഷ്യരാജാവിനുവേണ്ടിയുള്ള ജനത്തിന്റെ അപേക്ഷയെ അംഗീകരിക്കാതിരുന്നു. (1 ശമുവേൽ 8:6, 7) ശൗലിനെയും ദാവീദിനെയും അഭിഷേകം ചെയ്യാൻ ദൈവം ശമുവേലിനെ ഉപയോഗിച്ചു. ശമുവേലിന്റെ മരണത്തിങ്കൽ യിസ്രായേൽ വിലാപം നടത്തി അവനെ ബഹുമാനിച്ചു. എന്നിരുന്നാലും, ഏറെ പ്രധാനമായി, വിശ്വാസമുള്ള മനുഷ്യരുടെ കൂട്ടത്തിൽ അവനെക്കുറിച്ചു ബൈബിളിൽ പറഞ്ഞുകൊണ്ട് ദൈവം അവനെ ബഹുമാനിച്ചു, അവരെല്ലാം ഒരു പുനരുത്ഥാനത്താലും ദൈവം അവർക്കുവേണ്ടി കരുതിയിരിക്കുന്ന നല്ല കാര്യങ്ങളാലും അനുഗ്രഹിക്കപ്പെടും. (സങ്കീർത്തനം 99:6; യിരെമ്യാവ് 15:1; എബ്രായർ 11:6, 16, 32, 39, 40) “പ്രത്യാശയുടെ ദൈവത്തെ” ബഹുമാനിക്കുന്നത് വളരെ മൂല്യവത്താണെന്ന് ഇതു പ്രകടമാക്കുന്നില്ലേ?
നിങ്ങൾ “പ്രത്യാശയുടെ ദൈവത്തെ” ബഹുമാനിക്കുമോ?
11, 12. യഹോവയെ ബഹുമാനിക്കുന്നതു സംബന്ധിച്ച് നാം എന്തു പരിഗണിക്കേണ്ടതുണ്ട്, നാം അതു ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗം എന്താണ്?
11 രണ്ടു ബൈബിൾ ദൃഷ്ടാന്തങ്ങൾ മാത്രം പറഞ്ഞാൽ, യേശുവിന്റെയും ശമുവേലിന്റെയും ദൃഷ്ടാന്തങ്ങൾ, ജീവിതത്തിലെ ഏററവും ഉയർന്ന മുൻഗണന എന്നനിലയിൽ തങ്ങളുടെ “പ്രത്യാശയുടെ ദൈവത്തെ”” മനുഷ്യർക്ക് ബഹുമാനിച്ചുകൊണ്ടിരിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു. നാം അങ്ങനെ ചെയ്യുന്നതിനാൽ നമുക്ക് ഉചിതമായി ദൈവത്തിൽനിന്നുള്ള ബഹുമാനം തേടാനും പ്രാപിക്കാനും കഴിയുമെന്ന് ആ രണ്ടു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. എന്നാൽ നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുമെന്നും അവനാൽ ബഹുമാനിക്കപ്പെടുമെന്നും നിങ്ങളുടെ ബൈബിളധിഷ്ഠിത പ്രത്യാശ പ്രാപിക്കുമെന്നുമുള്ള ന്യായമായ ഉറപ്പോടെ നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
12 ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിൽ ആദരപൂർവ്വകവും യഥാർത്ഥവുമായ ഒരു ഭയം ഉണ്ടായിരിക്കുന്നതാണ് ഒരു മാർഗ്ഗം. (മലാഖി 1:6) നാം നിഷ്പ്രയാസം ആ പ്രസ്താവനയോടു യോജിക്കാനിടയുണ്ട്. എന്നിരുന്നാലും, ഏലിയുടെ പുത്രൻമാരെ ഓർക്കുക. ദൈവത്തെ ആദരവോടെ ബഹുമാനിക്കാൻ അവർ ആഗ്രഹിക്കുന്നോയെന്ന് നിങ്ങൾ അവരോടു ചോദിച്ചിരുന്നെങ്കിൽ അവർ ഉവ്വ് എന്നു പറയാൻ നല്ല സാദ്ധ്യതയുണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടുകൊണ്ട് അവനെ ബഹുമാനിക്കുന്നതിനുള്ള നമ്മുടെ ആഗ്രഹത്തെ അനുദിനജീവിതത്തിൽ പ്രവൃത്തിപഥത്തിലാക്കുന്നതാണ് പ്രശ്നം.
13. ദൈവത്തെ ഭയപ്പെട്ടുകൊണ്ട് അവനെ ബഹുമാനിക്കുവാനുള്ള ആഗ്രഹത്തിന് നമ്മെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ചിത്രീകരിക്കുക.
13 പരസ്യമായി അറിയപ്പെടാതെ മോഷ്ടിക്കാനോ ലൈംഗികമായ ഏതെങ്കിലും അനൗചിത്യ പ്രവർത്തനത്തിലേർപ്പെടാനോ ഉള്ള ഒരു പ്രലോഭനാത്മക സാഹചര്യത്തെ നാം അഭിമുഖീകരിക്കുന്നുവെങ്കിൽ ദൈവത്തെ ബഹുമാനിക്കാനുള്ള നമ്മുടെ ആഗ്രഹം നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുമോ? ‘ദുഷ്പ്രവൃത്തിക്കു മറഞ്ഞിരിക്കാൻ കഴിയുമെങ്കിലും അങ്ങനെയുള്ള പാപത്തിനു ഞാൻ വഴിപ്പെടുന്നതുതന്നെ, ഞാൻ ആരുടെ നാമം വഹിക്കുന്നുവോ ആ “പ്രത്യാശയുടെ ദൈവ”ത്തിന് ഒരു അപമാനമാണ്’ എന്ന വിചാരം നാം നട്ടുവളർത്തേണ്ടതാണ്. ദുഷ്പ്രവൃത്തി സ്ഥിരമായി മറഞ്ഞിരിക്കുകയില്ലെന്നുള്ളതാണ് സത്യം, ഏലിയുടെ പുത്രൻമാർ ചെയ്ത ദുഷ്പ്രവൃത്തികളുടെ സംഗതിയിലെന്നപോലെ. ഇത് “ദൈവത്തിന്റെ നീതിയുള്ള വിധി”യെക്കുറിച്ചുള്ള പൗലോസിന്റെ വാക്കുകളാൽ തെളിയുന്നു: “ഓരോരുത്തനും അവന്റെ പ്രവൃത്തികൾക്കനുസരിച്ച് അവൻ കൊടുക്കും: നല്ലവേലയിലെ സഹിഷ്ണതയാൽ മഹത്വവും ബഹുമാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവൻ; എന്നിരുന്നാലും, മത്സരികളും സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവരുമായവർക്ക് ക്രോധവും കോപവും ഉണ്ടായിരിക്കും.”—റോമർ 2:5-8.
14. നമുക്ക് ദൈവത്തെ ബഹുമാനിക്കാൻ കഴിയുന്ന മറെറാരു മാർഗ്ഗമെന്ത്, നമുക്ക് നമ്മോടുതന്നെ എന്തു ചോദിക്കാവുന്നതാണ്?
14 നേരെമറിച്ച്, “നല്ലവേല”യിലെ പങ്കുപററലിനെക്കുറിച്ച് പൗലോസ് പറയുന്നു, അതു ദൈവത്തെ ബഹുമാനിക്കുകയും അവനിൽനിന്നുള്ള “മഹത്വത്തിലും ബഹുമാനത്തിലും” കലാശിക്കുകയും ചെയ്യുന്നു. ഇന്നു നടക്കുന്ന ഇത്തരത്തിലുള്ള ഒരു മുഖ്യവേല യേശു മത്തായി 28:19, 20-ൽ പറഞ്ഞതാണ്: ‘ഞാൻ നിങ്ങളോടു കൽപ്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ആളുകളെ പഠിപ്പിച്ച് സ്നാനപ്പെടുത്തി ശിഷ്യരാക്കുക.’ ദൈവത്തെ ബഹുമാനിക്കുന്ന ഈ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ ഭൂവ്യാപകമായി ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ പ്രവർത്തനനിരതരായിരിക്കുന്നു. അനേകർ ഒരു സ്ഥിരമായ അടിസ്ഥാനത്തിലോ, ലൗകികജോലിയിൽനിന്നോ സ്കൂളിൽനിന്നോ അവധികിട്ടുമ്പോഴോ, പയനിയർമാർ എന്നനിലയിൽ മുഴു സമയ ശുശ്രൂഷകരായിരിക്കാൻ തീവ്രയത്നം നടത്തുകപോലും ചെയ്യുന്നു. ഇതു മനസ്സിൽ പിടിച്ചുകൊണ്ട്, ഈ വേല സംബന്ധിച്ചു താൻ എങ്ങനെ നിലകൊള്ളുന്നുവെന്ന് നമ്മിൽ ഓരോരുത്തർക്കും പ്രയോജനകരമായി പരിചിന്തിക്കാവുന്നതാണ്. ദൃഷ്ടാന്തമായി, ‘പ്രസംഗവേലയിൽ പൂർണ്ണമായി പങ്കുവഹിച്ചുകൊണ്ട് ഞാൻ “പ്രത്യാശയുടെ ദൈവ”ത്തെ ബഹുമാനിക്കുന്നുണ്ടോ’യെന്ന് നമ്മൾക്ക് ചോദിക്കാവുന്നതാണ്.
15. പരസ്യ ശുശ്രൂഷയിലൂടെ യഹോവയെ ബഹുമാനിക്കുന്നതു സംബന്ധിച്ച് ചില ക്രിസ്ത്യാനികൾക്ക് എന്തു സംഭവിച്ചിരിക്കുന്നു?
15 വർഷങ്ങളായി സജീവ പ്രസംഗകരായിരുന്ന ചില ക്രിസ്ത്യാനികൾ ക്രമേണ മന്ദീഭവിച്ചിരിക്കുന്നു. അവർ പ്രധാനപ്പെട്ട ശിഷ്യരാക്കൽവേലയിൽ വല്ലപ്പോഴുമുള്ള ഒരു തുച്ഛമായ പങ്കുപററലിന്റെ മാതൃകയിൽ ഉറച്ചുപോയിരിക്കുന്നു. ശാരീരിക പരിമിതികളുള്ളവരും വാർദ്ധക്യത്തിന്റെ ഫലമായി മന്ദീഭവിക്കുന്നവരുമായവരെയല്ല ഞങ്ങൾ അർത്ഥമാക്കുന്നത്. അങ്ങനെയുള്ളവരല്ലാത്ത വിവിധ പ്രായങ്ങളിലുള്ള ചില സാക്ഷികളുടെ ഇടയിൽ ഒരു മന്ദീഭാവം കാണുന്നുണ്ട്. ‘ക്തീണിച്ചുപോകുന്ന’തിനെക്കുറിച്ച് പൗലോസ് മുന്നറിയിപ്പ് കൊടുത്തപ്പോൾ അവൻ പ്രത്യേക പ്രായക്കാരെ പരാമർശിക്കുകയായിരുന്നില്ല എന്നതു കൗതുകകരംതന്നെ. പകരം ഒരു വ്യക്തിയുടെ പ്രായമെന്തായിരുന്നാലും, ശുശ്രൂഷയിലെ ക്രമമായ പങ്കുപററലിന് ശ്രമം ആവശ്യമാണെന്നുള്ളതാണ് സംഗതിയുടെ രത്നചുരുക്കം. പ്രസ്പഷ്ടമായി പൗലോസിന്റെ നാളിൽ സംഭവിച്ചതുപോലെ, ‘ഞാൻ ഈ വർഷങ്ങളിലെല്ലാം എന്റെ പങ്കു നിർവ്വഹിച്ചിട്ടുണ്ട്, അതുകൊണ്ട് ഇനി പുതുതായി വന്നിട്ടുള്ള ക്രിസ്ത്യനികൾക്ക് അദ്ധ്വാനിക്കാവുന്നതാണ്’ എന്ന് ചിലർ ഇന്നു ന്യായവാദം ചെയ്യുന്നുണ്ട്.—ഗലാത്യർ 6:9; എബ്രായർ 12:3.
16. ഈ കാര്യത്തിൽ ആത്മപരിശോധനയിൽനിന്ന് നമുക്കു പ്രയോജനം കിട്ടിയേക്കാവുന്നതെന്തുകൊണ്ട്?
16 ഈ വിധത്തിൽ ബാധിക്കപ്പെട്ടിട്ടുള്ളവർ തീർച്ചയായും ന്യൂനപക്ഷമാണ്, എന്നാൽ ‘എന്റെ കാര്യത്തിൽ ഞാൻ അത്തരം എന്തെങ്കിലും പ്രവണത തുറന്ന് അംഗീകരിക്കുന്നുണ്ടോ? എന്റെ ശുശ്രൂഷയെ കഴിഞ്ഞ കാലത്തേതിനോട് എങ്ങനെ താരതമ്യപ്പെടുത്താം?’ എന്ന് നിങ്ങൾക്ക് ചോദിക്കാവുന്നതാണ്. എന്തെങ്കിലും മന്ദീഭാവം സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ “പ്രത്യാശയുടെ ദൈവം” “നൻമ പ്രവർത്തിക്കുന്ന ഏവനും മഹത്വവും ബഹുമാനവും സമാധാനവും” പ്രദാനം ചെയ്യുമെന്ന് വാഗ്ദത്തം ചെയ്യുന്നുവെന്ന് നമ്മളെല്ലാം മനസ്സിൽ പിടിച്ചുകൊള്ളേണ്ടതാണ്. (റോമർ 2:20) “എന്തെങ്കിലും പ്രവർത്തിക്കുക, ഉളവാക്കുക, നിർവ്വഹിക്കുക” എന്നർത്ഥമുള്ള ഒരു ഗ്രീക്ക് വാക്കാണ് പൗലോസ് ഉപയോഗിച്ചത്. കേവലം അധരസേവനത്തിന്റെ ഒരു രൂപത്താൽ ദൈവത്തെ ബഹുമാനിച്ച പരീശൻമാർക്കും ശാസ്ത്രിമാർക്കും സംഭവിച്ചതിനെ നാം ഒഴിവാക്കുന്നത് എത്ര മർമ്മപ്രധാനമാണ്! (മർക്കോസ് 7:6; വെളിപ്പാട് 2:10) മറിച്ച്, നാം ഹൃദയത്തിൽനിന്ന് പരസ്യശുശ്രൂഷയിൽ സജീവമായി ഏർപ്പെടുമ്പോൾ, നമുക്ക് തീർച്ചയായും ഒരു യഥാർത്ഥ പ്രത്യാശയുണ്ടെന്ന് നമുക്കും മററുള്ളവർക്കും നാം സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്. നാം നമ്മുടെ ദൈവത്തെയും ജീവദാതാവിനെയും ബഹുമാനിക്കുന്നു. നാം ഇപ്പോഴും അനന്തമായും അവനാൽ ബഹുമാനിക്കപ്പെടുന്നതിനുള്ള സ്ഥാനത്ത് വരുന്നു.—ലൂക്കോസ് 10:1, 2, 17-20.
നമ്മുടെ വിലയേറിയ വസ്തുക്കൾകൊണ്ട്
17, 18. നമുക്കു ദൈവത്തെ ബഹുമാനിക്കാൻ കഴിയുന്ന മറെറാരു മാർഗ്ഗമെന്ത്, അങ്ങനെ ചെയ്യുന്നതിലുള്ള വിമുഖത സാധുവല്ലാത്തതെന്തുകൊണ്ട്?
17 നമ്മുടെ “പ്രത്യാശയുടെ ദൈവത്തെ” നമുക്കു ബഹുമാനിക്കാൻ കഴിയുന്ന മറെറാരു മാർഗ്ഗം സംബന്ധിച്ച് സദൃശവാക്യങ്ങൾ 3:9 പറയുന്നു: “നിന്റെ വിലയേറിയ വസ്തുക്കൾ കൊണ്ടും നിന്റെ സകല വിളവിന്റെയും ആദ്യഫലങ്ങൾകൊണ്ടും യഹോവയെ ബഹുമാനിക്കുക.” സ്പുറൽ ഈ വാക്യം വിവർത്തനം ചെയ്യുന്നത് ഇങ്ങനെയാണ്: “നിന്റെ ധനം കൊണ്ടും നിന്റെ സകല വർദ്ധനവിലെയും ഏററവും നല്ലതുകൊണ്ടും യഹോവയെ മഹത്വപ്പെടുത്തുക.”—മൂല എബ്രായയിൽനിന്നുള്ള പഴയ നിയമതിരുവെഴുത്തുകളുടെ ഒരു പരിഭാഷ
18 വിവിധ വൈദികർ തങ്ങളുടെ അതിരററ അത്യാഗ്രഹവും ആർഭാടമായ ജീവിതരീതിയും നിമിത്തം കുപ്രസിദ്ധരായിത്തീർന്നിട്ടുള്ളതുകൊണ്ട് വ്യക്തമായും ധനസമ്പാദനം മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതായി തോന്നുന്ന സഭകൾക്കും മതസ്ഥാപനങ്ങൾക്കും സംഭാവന ചെയ്യാൻ അനേകം വ്യക്തികൾ വിമുഖത കാട്ടുന്നു. (വെളിപ്പാട് 18:4-8) എന്നിരുന്നാലും, അങ്ങനെയുള്ള ദുരുപയോഗങ്ങൾ സദൃശവാക്യങ്ങൾ 3:9-ന്റെ സാധുതക്കു മാററം വരുത്തുന്നില്ല. ആ നിശ്വസ്തബുദ്ധിയുപദേശത്തിനനുസൃതമായി “നമ്മുടെ പ്രത്യാശയുടെ ദൈവ”മായ “യഹോവയെ ബഹുമാനിക്കാൻ” നമുക്കു നമ്മുടെ “വിലയേറിയ വസ്തുക്കൾ” എങ്ങനെ ഉപയോഗിക്കാൻ കഴിയും?
19. ചിലർ സദൃശവാക്യങ്ങൾ 3:9 ബാധകമാക്കിയിരിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുക.
19 രാജ്യ സന്ദേശത്തിനു ചെവികൊടുക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനവ് രാജ്യഹാളുകൾ വികസിപ്പിക്കേണ്ടതോ പുതിയവ പണിയേണ്ടതോ ആവശ്യമാക്കിത്തീർക്കുന്നുവെന്ന് യഹോവയുടെ സാക്ഷികൾ കണ്ടെത്തുന്നു. ഇവിടെയാണ് “നിന്റെ ധനം കൊണ്ട് യഹോവയെ മഹത്വപ്പെടുത്താ”നുള്ള ഒരു വഴിയുള്ളത്. നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ വ്യക്തിപരമായി തീരുമാനിച്ചുകൊണ്ട് ഇതു ചെയ്യുന്നതിൽ ചെറുപ്പക്കാരും പ്രായമുള്ളവരും പങ്കെടുത്തിട്ടുണ്ട്. വിശേഷിച്ച് ഒരു നിർമ്മാണ പദ്ധതിയുടെ ആസൂത്രണവും പൂർത്തീകരണവും ഒരു ദീർഘകാലഘട്ടത്തിലേക്കു നീളുന്നുവെങ്കിൽ, രഹസ്യമായ അങ്ങനെയുള്ള തീരുമാനങ്ങളോടു പററിനിൽക്കുന്നതിന് വ്യക്തിപരമായ ശിക്ഷണം അല്ലെങ്കിൽ കുറെ ത്യാഗംപോലും ആവശ്യമായി വന്നേക്കാം. (2 കൊരിന്ത്യർ 9:6, 7) എന്നാലും, ഈ വിധത്തിൽ ഫണ്ട് ഉപയോഗിക്കുന്നത് സത്യമായി യഹോവയെ ബഹുമാനിക്കുന്നു, എന്തുകൊണ്ടെന്നാൽ രാജ്യഹാളുകൾ ക്രിസ്ത്യാനികൾ അവനെ ആരാധിക്കുകയും അവരും സഹകാരികളും ദൈവപരിജ്ഞാനം സമ്പാദിക്കുകയും ചെയ്യുന്ന സ്ഥലങ്ങളാണ്. ഇങ്ങനെ ദൈവത്തെ ബഹുമാനിച്ചിട്ടുള്ളവരെ ദൈവം ബഹുമാനിക്കുമെന്നു വിശ്വസിക്കുന്നതിന് മത്തായി 6:3, 4-ലെ യേശുവിന്റെ വാക്കുകൾ നമുക്കു നല്ല കാരണം നൽകുന്നു.
20. (എ) സദൃശവാക്യങ്ങൾ 3:9 ബാധകമാക്കുന്നതിൽ ആത്മപരിശോധന ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? (ബി) നമുക്കു നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
20 എന്നിരുന്നാലും, ഒരു മുന്നറിയിപ്പിൻ വാക്ക്: ദൈവത്തെ ബഹുമാനിക്കുന്നതിന് പ്രഥമസ്ഥാനം കൊടുക്കാത്തവരെന്നു യേശു പറഞ്ഞ പരീശൻമാരും ശാസ്ത്രിമാരും അവരുടെ സ്വത്തിൽനിന്ന് ആദ്യം പ്രയോജനം കിട്ടേണ്ടവർ തങ്ങളാണെന്ന് ഉറപ്പുവരുത്തി. അതുകൊണ്ട് ‘നമ്മുടെ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കുന്നതു’ സംബന്ധിച്ച് ആത്മപരിശോധനക്കു വിധേയരാകാൻ മത്തായി 15:4-8-ലെ ബുദ്ധിയുപദേശം ശുപാർശചെയ്യുന്നു. (യിരെമ്യാവ് 17:9, 10) ദൃഷ്ടാന്തമായി, തന്റെ ബിസ്സിനസ്സിലൂടെ ഏറെക്കുറെ ധനികനായിത്തീർന്നിട്ടുള്ള ഒരു ക്രിസ്ത്യാനി കൂടുതൽ സമ്പാദിക്കുന്നതിന് മുഴു സമയവും തുടർന്ന് ജോലി ചെയ്യുന്നതിനെ ന്യായീകരിച്ചേക്കാം. അയാൾ ഇങ്ങനെ ന്യായവാദം ചെയ്തേക്കാം. ‘മററുള്ളവർ പയണിയർ ശുശ്രൂഷയിൽ ഏർപ്പെടുകയോ പ്രസംഗകരെ വിശേഷാൽ ആവശ്യമുള്ളടങ്ങളിൽ സേവിക്കുന്നതിന് പോകുകയോ ചെയ്യുന്നു, എന്നാൽ ദൈവത്തെ സേവിക്കുന്നതിനുള്ള എന്റെ പ്രത്യേകരീതി കൂടുതൽ സമ്പാദിക്കുകയും അനന്തരം ധാരാളം സംഭാവന ചെയ്യുകയുമാണ്.’ അയാളുടെ സംഭാവനകൾ വളരെയധികം ഗുണം ചെയ്തേക്കാം. എന്നാൽ അയാൾക്ക് ഇങ്ങനെ ചോദിക്കാൻ കഴിയും, ‘ദൈവത്തെ ബഹുമാനിക്കുന്നതിന് കൂടുതൽ പണം ഉപയോഗിക്കുകയെന്നതാണ് അധികമധികം സമ്പാദിക്കുന്നതിനുള്ള എന്റെ മുഖ്യ പ്രേരകശക്തിയെന്ന് എന്റെ വ്യക്തിപരമായ ജീവിതരീതി പ്രതിഫലിപ്പിക്കുന്നുണ്ടോ? (ലൂക്കോസ് 12:16-19; മർക്കോസ് 12:41-44 താരതമ്യപ്പെടുത്തുക.) ‘നമ്മുടെ നാളിലെ അതിപ്രധാനവേലയിൽ—സുവാർത്താഘോഷണത്തിൽ—വ്യക്തിപരമായി കൂടുതൽ പങ്കെടുക്കുന്നതിന് എന്റെ കാര്യങ്ങൾ ക്രമീകരിക്കാൻ എനിക്കു കഴിയുമോ?’ യഥാർത്ഥത്തിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായിരുന്നാലും, നമുക്കു നമ്മുടെ ആന്തരങ്ങളെയും പ്രവർത്തനങ്ങളെയും പരിശോധിക്കാനും ‘എന്റെ ജീവദാതാവും “പ്രത്യാശയുടെ ദൈവ”വുമായവനെ കൂടുതൽ പൂർണ്ണമായി ബഹുമാനിക്കാനും എനിക്ക് എങ്ങനെ സാധിക്കും?’ എന്നു ചോദിക്കാനും കഴിയും.
21. നാം ഇപ്പോൾ യഹോവയെ ബഹുമാനിക്കുന്നുവെങ്കിൽ നമുക്ക് എന്ത് പ്രതീക്ഷകൾ ഉണ്ട്?
21 യഹോവ നമ്മെ നിരാശപ്പെടുത്തുകയില്ല. അവൻ വിശ്വസ്ത യിസ്രായേലിനെ സംബന്ധിച്ചു പറഞ്ഞത് നമ്മേ സംബന്ധിച്ച് ഇപ്പോഴും ഭാവിയിലേക്കു കടന്നും പറഞ്ഞേക്കാമെന്നുള്ളത് എന്തോരു സന്തോഷകരമായ പ്രതീക്ഷയാണ്: “നിങ്ങൾ എന്റെ ദൃഷ്ടികളിൽ വിലപ്പെട്ടവരായിരിക്കുന്നുവെന്ന വസ്തുതഹേതുവായി, നിങ്ങൾ ബഹുമാന്യരായി പരിഗണിക്കപ്പെട്ടിരിക്കുന്നു, ഞാൻതന്നെ നിങ്ങളെ സ്നേഹിച്ചിരിക്കുന്നു!“ (യെശയ്യാവ് 43:4) അവൻതന്നെ “മഹത്വവും ബഹുമാനവും അന്വേഷിക്കുന്നവർക്ക് നിത്യജീവൻ” വാഗ്ദത്തം ചെയ്യുന്നു. “നല്ലവേലയിൽ” സഹിച്ചുനിൽക്കുന്നവർക്കാണ് അവൻ ഈ വാഗ്ദത്തം കൊടുക്കുന്നത്. എന്തോരു “പ്രത്യാശയുടെ ദൈവം!” (w87 12/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻യഹോവയെ ബഹുമാനിക്കുന്ന മനുഷ്യരെ സംബന്ധിച്ച് യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
◻ ദൈവത്തെ ബഹുമാനിക്കുന്നതു സംബന്ധിച്ച് ഏലിയും ശമുവേലും വ്യത്യസ്തരായിരുന്നതെങ്ങനെ?
◻ നിങ്ങൾ ദൈവത്തിനു കൈവരുത്തുന്ന ബഹുമാനം വർദ്ധിപ്പിക്കാൻ കഴിയുന്ന ചില മാർഗ്ഗങ്ങളേവ, നിങ്ങൾക്ക് എന്ത് പ്രതികരണം ലഭിച്ചേക്കാം?
◻ നമ്മുടെ “പ്രത്യാശയുടെ ദൈവ”ത്തെ ബഹുമാനിക്കുന്നതിന് ഒന്നാം സ്ഥാനം കൊടുക്കുന്നവർക്ക് എന്തു ഭാവി കാത്തിരിക്കുന്നു?
[29-ാം പേജിലെ ചതുരം]
സംഭാവനകളെ സംബന്ധിച്ച കത്തുകൾ
വാച്ച്ടവർ സൊസൈററിയുടെ ന്യൂയോർക്ക്, ബ്രൂക്ക്ളിൻ ഓഫീസിൽ കിട്ടിയ കത്തുകളിലെ ചില ഭാഗങ്ങൾ ഇവിടെ കൊടുക്കുന്നു:
“എന്റെ പേർ അബീയാ എന്നാണ്. എനിക്ക് ഒൻപതു വയസ്സുണ്ട്. രാജ്യഹാൾ പണിയിലേർപ്പെട്ടിരിക്കുന്ന സഹോദരൻമാർക്ക് ഞാൻ 4 ഡോളർ നൽകാനാഗ്രഹിക്കുന്നു. തടി വാങ്ങിക്കാനോ ഒരു കാൻഡിബാറിനോ അതുപയോഗിക്കാവുന്നതാണ്, ഏതിനും എനിക്കു വിരോധമില്ല.”—ഓറഗോൺ.
‘എന്റെ വ്യക്തിപരമായ ചെക്ക് ഉള്ളടക്കം ചെയ്തിരിക്കുന്നു. എനിക്ക് വയസ്സ് 96 ആയി, കേൾവിക്കുറവു വളരെയുണ്ട്, എന്നാൽ ഇതിനു വേണ്ടി പണം സ്വരൂപിക്കുന്നത് എനിക്ക് യഥാർത്ഥത്തിൽ ആസ്വാദ്യമാണ്. അതെ, ഞാൻ ഒരു പഴയകാറാണുപയോഗിക്കുന്നതെന്നെനിക്കറിയാം, ഞാൻ എന്റെ വർഷകാലങ്ങൾ ഫ്ളോറിഡായിലോ കാലിഫോർണിയായിലോ ചെലവഴിക്കുന്നില്ല. വാതിലുകളിൽ മുട്ടി രാജ്യ സുവാർത്ത പ്രസംഗിക്കുന്നതിലേക്ക് എനിക്ക് ഈ നിസ്സാരകാര്യം ചെയ്യാൻ കഴിയും. എന്നാൽ എന്റെ പണം സ്വരൂപിച്ച് കുറെ നിങ്ങൾക്ക് അയച്ചുതരുന്നതിനാൽ എനിക്ക് അതിൽ ഇപ്പോഴും ഒരു പങ്കു വഹിക്കാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു’—ഒഹായോ.
‘നിങ്ങൾ രാജ്യഹാളിനുവേണ്ടി ചെയ്തതിനെല്ലാം നന്ദി. ഈ പണം 60 രൂപാ ഞങ്ങൾക്കു വായിക്കാനുള്ള പുസ്തകങ്ങളും വീക്ഷാഗോപുരങ്ങളും നൽകുന്നതിന് നിങ്ങളെ സഹായിക്കാനാണ്. ഈ പണം എന്റെ ഭണ്ഡാരപ്പെട്ടിയിൽനിന്നാണ്. ഞങ്ങളെ മയക്കുമരുന്നുകളെക്കുറിച്ച് അറിയിക്കുന്നതിനുള്ള സ്കൂൾ ലഘുപത്രികക്കു നന്ദി.’
“ദയവായി ഉള്ളടക്കം ചെയ്തിരിക്കുന്ന ചെക്കു കാണുക. അതിൽനിന്ന് 2400 രൂപാ രാജ്യഹാൾ നിർമ്മാണഫണ്ടിലേക്കാണ്. ബാക്കിയുള്ളത് പ്രസംഗവേലയെ വികസിപ്പിക്കാൻ നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന ഏത് വിധത്തിലും ഉപയോഗിക്കാവുന്നതാണ്.”—മിസ്സോറി.