വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ യോഹന്നാൻ 5:2-7 സൂചിപ്പിക്കുന്നതുപോലെ ബെത്സദായിലെ കലങ്ങിയ വെള്ളത്തിൽ രോഗികളും വികലരുമായിരുന്ന വ്യക്തികൾ യഥാർത്ഥത്തിൽ സൗഖ്യം പ്രാപിച്ചോ? പ്രാപിച്ചെങ്കിൽ ഈ അത്ഭുതങ്ങൾ ഏത് ശക്തിയാലാണ് സംഭവിച്ചത്?
യഥാർത്ഥത്തിൽ, യോഹന്നാൻ 5:2-9-ലെ വിവരണം പുരാതന യരുശലേമിലെ ഒരു കുളത്തിങ്കൽ നിരവധി അത്ഭുതസൗഖ്യമാക്കലുകൾ നടന്നോ എന്ന് സ്ഥിരീകരിക്കുന്നില്ല. അവിടെ നടന്നതായി നമുക്ക് ഉറപ്പിക്കാവുന്ന ഏക അത്ഭുതം 38 വർഷമായി രോഗിയായിരുന്ന ഒരു മനുഷ്യനെ യേശുക്രിസ്തു സൗഖ്യമാക്കിയപ്പോൾ അവൻ നിർവ്വഹിച്ചതായിരുന്നു. നമുക്ക് ഈ അത്ഭുതം അംഗീകരിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ അതിനെക്കുറിച്ചുള്ള റിപ്പോർട്ട് നിശ്വസ്തതിരുവെഴുത്തുകളിലുണ്ട്. (2 തിമൊഥെയോസ് 3:16) എന്നാൽ ആ സ്ഥാനത്ത് മററത്ഭുതങ്ങൾ സംഭവിച്ചുവെന്ന് അന്ന് യരുശലേമിലെ അനേകർ വിശ്വസിച്ചിരുന്നു, ഇന്ന് അനേകർ ദേവാലയങ്ങളിൽ സംഭവിക്കുന്നതായി വിശ്വസിക്കുന്നതുപോലെതന്നെ.
ബൈബിൾ തീർച്ചയായും പറയുന്നതും അത് യഥാർത്ഥത്തിൽ പറയാത്തതും എന്തെന്ന് ശ്രദ്ധിക്കുക: “ഇപ്പോൾ യരുശലേമിൽ ആട്ടിൻവാതിൽക്കൽ എബ്രായയിൽ ബെത്സദാ എന്നു പേരിട്ടിരിക്കുന്ന അഞ്ച് സ്തംഭപംക്തികളോടുകൂടിയ ഒരു കുളമുണ്ട്. ഇവയിൽ ഒട്ടേറെ രോഗികളും കുരുടരും മുടന്തരും ശോഷിച്ച അവയവങ്ങളോടുകൂടിയവരും കിടന്നിരുന്നു–––എന്നാൽ മുപ്പത്തെട്ടുവർഷമായി രോഗബാധിതനായിരുന്ന ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ഈ മനുഷ്യൻ കിടക്കുന്നതു കണ്ടുകൊണ്ടും അപ്പോൾത്തന്നെ ദീർഘനാളായി അയാൾ രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടും യേശു അയാളോട് ‘നീ നല്ല ആരോഗ്യവാനായിത്തീരാനാഗ്രഹിക്കുന്നുവോ?’ എന്നു പറഞ്ഞു. ‘ഗുരോ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിലിടാൻ ഒരു മനുഷ്യനുമില്ല; ഞാൻ വരുമ്പോഴേക്കും മറെറാരുവൻ എനിക്കുമുമ്പേ ഇറങ്ങുന്നു’ എന്ന് രോഗിയായ മനുഷ്യൻ അവനോട് ഉത്തരം പറഞ്ഞു. യേശു അയാളോട് ‘എഴുന്നേററ് നിന്റെ കട്ടിൽ എടുത്ത് നടക്കുക’ എന്നു പറഞ്ഞു. അതോടെ ആ മനുഷ്യൻ പെട്ടെന്ന് നല്ല ആരോഗ്യവാനായി, അയാൾ തന്റെ കട്ടിലെടുത്ത് നടന്നുതുടങ്ങി.”—യോഹന്നാൻ 5:2-9.
ഇവിടെ പരാമർശിച്ചിരിക്കുന്ന കുളം “ആട്ടിൻവാതിലി”ന് അടുത്തായിരുന്നു, അത് ആലയക്കുന്നിനു സമീപം വടക്കേ യരുശലേമിനോടടുത്തായിരുന്നുവെന്ന് സ്പഷ്ടമാണ്. (നെഹെമ്യാവ് 3:1; 12:39) അടുത്ത കാലത്തെ ഖനനങ്ങൾ രണ്ടു പുരാതന കുളങ്ങളുടെ തെളിവുകൾ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്, യോഹന്നാൻ 5:2 പറയുന്നതുപോലെ ഹെരോദ്യൻകാലങ്ങളിൽ സ്തംഭപംക്തികളോടുകൂടിയ ഒരു കെട്ടിടം അവിടെയുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സ്തംഭപംക്തികളുടെയും അടിത്തറകളുടെയും ശകലങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇവിടെ എന്തു സംഭവിച്ചേക്കാമെന്നായിരുന്നു പുരാതനകാലത്തെ ആളുകൾ വിചാരിച്ചിരുന്നത്?
യോഹന്നാൻ 5:2-9-ന്റെ മുകളിലത്തെ ഉദ്ധരണിയിലെ വര കാണുക. ചില ബൈബിളുകളിൽ യോഹന്നാൻ 5:4 എന്ന എണ്ണംകൊടുത്തിരിക്കുന്ന കൂടുതലായ ഒരു വാക്യം ഉൾപ്പെടുത്തുന്നു. ആ കൂട്ടിച്ചേർപ്പ് ഏതാണ്ടിങ്ങനെ പറയുന്നു: “എന്തുകൊണ്ടെന്നാൽ കർത്താവിന്റെ ഒരു ദൂതൻ കാലംതോറും കുളത്തിലേക്കിറങ്ങുകയും വെള്ളം കലക്കുകയുംചെയ്യും; വെള്ളത്തിന്റെ കലക്കലിനുശേഷം ആദ്യമായി ഇറങ്ങുന്നവൻ തന്നെ ബാധിച്ചിരുന്ന ഏതു രോഗത്തിൽനിന്നും വിമുക്തനായി നല്ല ആരോഗ്യവാനാകുമായിരുന്നു.”
എന്നിരുന്നാലും വിശുദ്ധതിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം ഉൾപ്പെടെ നിരവധി ആധുനിക ബൈബിളുകൾ ഈ ഭാഗം വിട്ടുകളയുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തികച്ചും സംഭവിക്കാവുന്നതുപോലെ അത് യോഹന്നാന്റെ സുവിശേഷത്തിലില്ലായിരുന്നു. ദി ജെറൂസലം ബൈബിളിലെ ഒരു അടിക്കുറിപ്പ് “ഏററവും നല്ല സാക്ഷികൾ” ഈ വാക്യം വിട്ടുകളയുന്നുവെന്ന് പ്രസ്താവിക്കുന്നു. “ഏററവും നല്ല സാക്ഷികൾ” എന്ന് ഉദ്ദേശിച്ചത് കോഡക്സ് സൈനാററിക്കസും വത്തിക്കാൻ 1209ഉം (രണ്ടും ക്രി.വ. 4-ാം നൂററാണ്ടിലേത്) സിറിയക്കിലും ലത്തീനിലുമുള്ള ആദിമവിവർത്തനങ്ങളുമാണ്. ‘ഏററവും നല്ല കൈയെഴുത്തുപാഠങ്ങളിലെ 4-ാം വാക്യത്തിന്റെ അഭാവ’ത്തെക്കുറിച്ച് പറഞ്ഞശേഷം ദി എക്സ്പോസിറേറഴ്സ് ബൈബിൾ കമൻററി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അത് ഇടവിട്ടുള്ള വെള്ളത്തിന്റെ കലക്കത്തെ വിശദമാക്കാൻ അവതരിപ്പിക്കപ്പെട്ട ഒരു വ്യാഖ്യാനമാണെന്ന് പൊതുവേ കരുതപ്പെടുന്നു, അത് സൗഖ്യമാക്കലിന് സാദ്ധ്യതയുള്ള ഒരു ഉറവാണെന്ന് ജനതതി പരിഗണിച്ചു.”
അതുകൊണ്ട് ബെത്സദായിലെ കുളത്തിങ്കൽ ദൈവത്തിങ്കൽനിന്നുള്ള ഒരു ദൂതൻ അത്ഭുതങ്ങൾ ചെയ്തെന്ന് ബൈബിൾ യഥാർത്ഥത്തിൽ പറയുന്നില്ല. ശരി, വെള്ളം കലക്കപ്പെട്ടപ്പോൾ അത്ഭുതകരമായ സൗഖ്യമാക്കലുകൾ നടന്നോ? ഇന്ന് സുനിശ്ചിതമായി ആർക്കും പറയാൻ കഴികയില്ല. ഒരുപക്ഷേ രോഗികളോ വികലരോ ആയവർ അവിടെ സൗഖ്യമാക്കപ്പെട്ടിരുന്നുവെന്ന് എങ്ങനെയോ ഒരു പാരമ്പര്യം വളർന്നുവന്നിരുന്നു. സങ്കല്പമനുസരിച്ച് സൗഖ്യമാക്കലുകളുടെ കഥകൾ പരന്നപ്പോൾ സൗഖ്യമാകുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിരാശിതരായവർ അവിടെ തടിച്ചുകൂടാൻ തുടങ്ങിയിരിക്കും. നമ്മുടെ കാലത്ത് ദിവ്യസൗഖ്യമാക്കലിന്റെ പ്രമാണീകൃത തെളിവ് ഇല്ലാത്തപ്പോൾ പോലും വിവിധ സ്ഥലങ്ങളിൽ ഇത് സംഭവിച്ചിട്ടുണ്ടെന്ന് നമുക്കറിയാം.
എന്നിരുന്നാലും ദൈവപുത്രൻ ബെത്ത്സദാ കുളത്തിങ്കൽ നടത്തിയ സൗഖ്യമാക്കലിനെ നാം സംശയിക്കരുത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വെള്ളത്തിലിറങ്ങുന്നതിനു മുമ്പുതന്നെ വലിയ വൈദ്യനാൽ ആ മനുഷ്യൻ ക്ഷണത്തിൽ സൗഖ്യമാക്കപ്പെട്ടു. ഇതു ചെയ്യാനുള്ള അവന്റെ പ്രമാണീകൃത പ്രാപ്തി അവൻ അടുത്തുവരുന്ന സഹസ്രാബ്ദഭരണകാലത്ത് നടത്തുന്ന സൗഖ്യമാക്കലുകളെ നോക്കിപ്പാർത്തിരിക്കാൻ നമുക്ക് കാരണം നൽകേണ്ടതാണ്. അവൻ വിശ്വസ്തരായ മനുഷ്യരെ തിരികെ പൂർണ്ണതയിലേക്ക് സൗഖ്യമാക്കുകയും സഹായിക്കുകയും ചെയ്യും.—വെളിപാട് 21:4, 5: 22:1, 2. (w88 9/1)
[30-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.