ഗ്രീസിലേക്ക് ഒരു എത്തിനോട്ടം
ഗ്രീസിലെ അറിയപ്പെടുന്നതിൽ വെച്ച് ഏററവും പഴക്കമുള്ള നിവാസികളെ യോനിയൻസ് എന്ന് വിളിച്ചിരുന്നു. ഈ പേര് യാഫേത്തിന്റെ ഒരു പുത്രൻ, അതുകൊണ്ട് നോഹയുടെ ഒരു പൗത്രൻ ആയിരുന്ന അവരുടെ ഒരു പൂർവികനായ യാവാനിൽ (എബ്രായ, യാവാൻ) നിന്നു വന്നു എന്ന് വിശ്വസിക്കപ്പെടുന്നു. (ഉൽപ്പത്തി 10:1, 2) ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ഗ്രീസിനെ ഹെല്ലാസ് എന്ന് വിളിക്കുന്നു. ഇത് നിരപ്പില്ലാത്തതും പാറകൾ നിറഞ്ഞതും ചില വൻവൃക്ഷങ്ങളോടുകൂടിയ പർവതങ്ങളോടു കൂടിയതുമായ ദേശമാണ്. പുരാതന കാലത്തു തന്നെ ഗ്രീക്കുകാർ വിദഗ്ദ്ധരായ നാവികരായിത്തീർന്നിരുന്നു.
പുരാതന ഗ്രീക്കുകാർക്ക് മനുഷ്യ രൂപമുള്ളവരും വലിയ സൗന്ദര്യമുള്ളവരുമെന്ന് വിവരിക്കപ്പെട്ടിരുന്ന അനേകം ദൈവങ്ങൾ ഉണ്ടായിരുന്നു. ഈ ദൈവങ്ങൾ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്തിരുന്നതായി സങ്കൽപ്പിച്ചിരുന്നു; അവർ വിശുദ്ധരും അമർത്ത്യരുമായി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവരെ പ്രലോഭിപ്പിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തിരുന്നു എന്നും അവർ വഞ്ചിക്കുകയും കുററകൃത്യങ്ങൾ ചെയ്യുകയും ചെയ്തിരുന്നു എന്നും പരിഗണിക്കപ്പെട്ടിരുന്നു. അത്തരം കെട്ടുകഥകൾ ജലപ്രളയത്തിനു മുമ്പ് ദൈവത്തിന്റെ ദൂത പുത്രൻമാർ മൽസരപൂർവം ഭൂമിയിലേക്കു വരികയും സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും നെഫിലിമുകൾ എന്നു വിളിക്കപ്പെട്ടിരുന്ന ശക്തരായ പുത്രൻമാരെ ഉൽപ്പാദിപ്പിക്കുകയും ഭൂമിയെ അക്രമംകൊണ്ട് നിറക്കുകയും ചെയ്തിരുന്ന കാലത്തിന്റെ ഓർമ്മയിലേക്കു നയിച്ചേക്കാം.—ഉൽപ്പത്തി 6:1-8, 13.
ക്രിസ്തുവിനു മുമ്പ് നാലാം നൂററാണ്ടിൽ മഹാനായ അലക്സാണ്ടറിന്റെ പിതാവായിരുന്ന മാസിഡോണിയായിലെ ഫിലിപ്പ് സ്വതന്ത്രമായിരുന്ന മുൻഗ്രീക്ക് നഗര സംസ്ഥാനങ്ങളെ മാസിഡോണിയായുടെ കീഴിൽ കൊണ്ടുവരുന്നതിനുവേണ്ടി ഏകീകരിക്കാൻ തുടങ്ങി. ക്രി.മു. രണ്ടാം നൂററാണ്ടിൽ ഗ്രീസ് ഒരു റോമൻ പ്രവിശ്യയായിത്തീർന്നിരുന്നു, ഗ്രീക്ക് സംസ്കാരം റോമായിലേക്ക് വ്യാപിക്കയും ചെയ്തു.
കൊയിനി ഗ്രീക്കിന്റെ വ്യാപകമായ ഉപയോഗം ക്രിസ്തീയ സുവാർത്ത മെഡിറററേനിയൻ പ്രദേശത്തു മുഴുവൻ വളരെ വേഗം വ്യാപിക്കാൻ സഹായിച്ചു.
അപ്പോസ്തലനായ പൗലോസ് തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മിഷനറി യാത്രയിൽ മാസിഡോണിയായും ഗ്രീസും സന്ദർശിച്ചു. അവൻ ഫിലിപ്പിയായിലും തെസ്സലോനിക്യയിലും കൊരിന്തിലും ബരോവയിലും ക്രിസ്തീയ സഭകൾ സ്ഥാപിച്ചു. ശീലാസും തിമോഥെയോസും തീത്തോസും മററ് ആദിമ ക്രിസ്ത്യാനികളും ഇവിടെ പഠിപ്പിച്ചിരുന്നു. ഇന്ന് ഗ്രീസിൽ യഹോവയുടെ സാക്ഷികളുടെ 320-ൽ പരം സഭകളും ദൈവരാജ്യസുവാർത്തയുടെ 23,000-ൽ പരം പ്രഘോഷകരും ഉണ്ട്. (w88 10/1)