സ്നേഹത്തിന്റെ കൊടിക്കീഴിൽ ഏകീകൃതർ
“സകലത്തിനുമുപരിയായി, അന്യോന്യം ഉററ സ്നേഹം പ്രകടമാക്കുക.”—1 പത്രോസ് 4:8.
1.നാം ഇന്ന് ദൈവജനത്തിന്റെ ഇടയിൽ ഏതു തരം സ്നേഹം കാണുന്നു, അഭിഷിക്തക്രിസ്ത്യാനികൾ 1922 മുതൽ എന്തു പ്രഘോഷിച്ചുകൊണ്ടാണിരിക്കുന്നത്?
നാംദൈവജനത്തിന്റെ ഇടയിൽ അത്തരം സ്നേഹം കാണുന്നുണ്ടോ? തീർച്ചയായും നാം കാണുന്നുണ്ട്! ഇത് യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നതിൽ കേന്ദ്രീകരിക്കുന്ന ഒരു സ്നേഹമാണ്, ദാവീദ് അതിനെ പിന്താങ്ങിയതുപോലെതന്നെ. ശ്രദ്ധേയമായി 1922 എന്ന വർഷം മുതൽ “ദാവീദുപുത്ര”നായ യേശുക്രിസ്തുവിന്റെ അഭിഷിക്തസഹോദരൻമാർ ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നും സാത്താന്റെ മർദ്ദകഭരണത്തിന്റെ ചാമ്പ്യൻമാർ ദൈവത്തിന്റെ നിയമിത ന്യായാധിപനായ യേശുക്രിസ്തുവിനാലുള്ള വിധിനിർവഹണത്തെ അഭിമുഖീകരിക്കുന്നുവെന്നും ഭൂവ്യാപകമായി പ്രഖ്യാപിച്ചുകൊണ്ടാണിരിക്കുന്നത്.—മത്തായി 21:15, 42-44; വെളിപ്പാട് 19:11, 19-21.
2.ദാവീദിനെ ‘യഹോവയുടെ ഹൃദയത്തിന് യോജിച്ച മനുഷ്യൻ’ എന്നു വിളിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
2 ദാവീദ് ‘യഹോവയുടെ ഹൃദയത്തിനു യോജിച്ച ഒരു മനുഷ്യൻ’ ആയിരുന്നു. ഇത് യഹോവയോടും അവന്റെ നീതിയോടുമുള്ള അവന്റെ സ്നേഹത്തിൽ സ്പഷ്ടമായിരുന്നു—ഭീരുവായിരുന്ന ശൗൽരാജാവു പോലും ദാവീദിലുണ്ടെന്നു സമ്മതിച്ചുപറഞ്ഞ ഗുണങ്ങൾതന്നെ. അതെ, നിർഭയത്വം, യഹോവയോടുള്ള മുഴുഹൃദയത്തോടുകൂടിയ ഭക്തി, നേതൃത്വഗുണം, ദിവ്യാധിപത്യക്രമത്തോടുള്ള വിനീതമായ കീഴ്പ്പെടൽ എന്നിങ്ങനെയുള്ള അവന്റെ ഗുണങ്ങളിൽ അതു പ്രകടമായിരുന്നു.—1 ശമുവേൽ 13:14; 16:7, 11-13; 17:33-36; 24:9, 10, 17.
3.ദാവീദിനോടുള്ള യോനാഥാന്റെ മനോഭാവം എന്തായിരുന്നു, എന്തുകൊണ്ട്?
3 ഗോല്യാത്തിൻമേൽ വിജയം നേടിയശേഷം ദാവീദ് ശൗലിന്റെ അടുക്കൽ തിരികെ ചെന്നു. അപ്പോഴായിരുന്നു മറെറാരു നീതിസ്നേഹി മുന്നോട്ടുവന്നത്. അത് ശൗൽ രാജാവിന്റെ മൂത്ത പുത്രനായിരുന്ന യോനാഥാനായിരുന്നു. “[ദാവീദ്] ശൗലിനോടു സംസാരിച്ചുതീർന്നയുടനെ യോനാഥാന്റെ ദേഹിതന്നെ ദാവീദിന്റെ ദേഹിയോട് ബന്ധിതമായി, യോനാഥാൻ അവനെ സ്വന്തം ദേഹിയെപ്പോലെ സ്നേഹിച്ചുതുടങ്ങി.” (1 ശമുവേൽ 18:1) ജഡികശൂരത്വവും കവിണയിലെ വൈദഗ്ദ്ധ്യവുമല്ല, പിന്നെയോ ദൈവനാമത്തിൻമേലുള്ള നിന്ദ നീക്കുന്നതിലുള്ള ദാവീദിന്റെ തീവ്രമായ തീക്ഷ്ണതയും അവന്റെ നിസ്വാർത്ഥതയും യഹോവയിലുള്ള അവന്റെ സമ്പൂർണ്ണമായ ആശ്രയവുമായിരുന്നു യോനാഥാന്റെ ഹൃദയംഗമമായ ആദരവ് നേടിയത്.—സങ്കീർത്തനം 8:1, 9; 9:1, 2 താരതമ്യപ്പെടുത്തുക.
4.രാജാവായിരിക്കാൻ ദാവീദിനെ അഭിഷേകംചെയ്തതിനെ അംഗീകരിച്ചുകൊണ്ട് യോനാഥാൻ എന്തു ചെയ്തു?
4 യോനാഥാൻ ദാവീദിനെക്കാൾ ഏതാണ്ട് 30 വയസ്സു പ്രായക്കൂടുതലുള്ളവനായിരുന്നെങ്കിലും അവൻ നിലനിൽക്കുന്ന ഒരു സൗഹൃദബന്ധത്തിൽ ഈ യുവപടയാളിയോട് ഐക്യത്തിലായി. “തന്റെ സ്വന്തം ദേഹിയെപ്പോലെ ദാവീദിനെ സ്നേഹിച്ചതുകൊണ്ട് യോനാഥാനും ദാവീദും ഒരു ഉടമ്പടി ഉണ്ടാക്കാൻ പുറപ്പെട്ടു. കൂടാതെ യോനാഥാൻ തന്റെമേലുണ്ടായിരുന്ന കൈയില്ലാത്ത അങ്കി ഊരി ദാവീദിനു കൊടുത്തു, അവന്റെ ഉടുപ്പുകളും അവന്റെ വാളും അവന്റെ വില്ലും അവന്റെ ബൽററുംപോലും.” (1 ശമുവേൽ 18:3, 4) യോനാഥാന്റെ ഭാഗത്തുനിന്നുള്ള അംഗീകാരത്തിന്റെ എന്തോരു പ്രമുഖ പ്രകടനം! സാധാരണഗതിയിൽ ശൗലിന്റെ അവകാശി യോനാഥാനായിരിക്കുമായിരുന്നു. എന്നിരുന്നാലും അവൻ ദാവീദിനോട് ഊഷ്മളമായ ഒരു തത്വാധിഷ്ഠിത സ്നേഹവും രാജാവായിരിക്കാൻ അഭിഷേകംചെയ്യപ്പെട്ടവനും യഹോവയുടെ നാമത്തെയും പരമാധികാരത്തെയും ഉയർത്തിപ്പിടിക്കാൻ പ്രമുഖമായി തുനിഞ്ഞിരുന്നവനുമായവൻ എന്ന നിലയിൽ അവനോടുള്ള കീഴ്പ്പെടലും പ്രകടമാക്കി.—2 ശമുവേൽ 7:18-24; 1 ദിനവൃത്താന്തം 29:10-13.
5.ദിവ്യാധിപത്യ യുദ്ധത്തിന്റെ കാര്യത്തിൽ യോനാഥാൻ എന്തു തിരിച്ചറിഞ്ഞു?
5 യോനാഥാൻതന്നെ നീതിക്കുവേണ്ടിയുള്ള ഒരു പോരാളിയായിരുന്നു. “യഹോവക്ക് അനേകരെക്കൊണ്ടോ ചുരുക്കംപേരേക്കൊണ്ടോ രക്ഷിക്കാൻ തടസ്സമില്ല” എന്ന് അവൻ പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദിവ്യാധിപത്യയുദ്ധത്തിൽ വിജയത്തിനുവേണ്ടി എല്ലായ്പ്പോഴും ദിവ്യമാർഗ്ഗദർശനം തേടേണ്ട ആവശ്യമുണ്ടെന്ന് യോനാഥാൻ തിരിച്ചറിഞ്ഞിരുന്നു. യോനാഥാൻ അറിയാതെ ഒരു കുററം ചെയ്യുകയും അതിൻപേരിൽ ശൗൽ അവനെ മരണത്തിനു വിധിക്കുകയും ചെയ്തപ്പോൾ അവൻ വിനീതമായി ആ വിധി സ്വീകരിച്ചു. സന്തോഷകരമെന്നുപറയട്ടെ, ജനം അവനെ വീണ്ടെടുത്തു.—1 ശമുവേൽ 14:6, 9, 10, 24, 27, 43-45.
വിശ്വസ്തസ്നേഹം പ്രകടമാക്കൽ
6.യോനാഥാന്റെ വിശ്വസ്തസ്നേഹം ദാവീദിന്റെ രക്ഷക്കെത്തിയതെങ്ങനെ?
6 ഒരു യോദ്ധാവെന്ന നിലയിലുള്ള ദാവീദിന്റെ കീർത്തിയിൽ ശൗൽ അസൂയാലുവായി അവനെ കൊല്ലാൻ ശ്രമിച്ചു, എന്നാൽ യോനാഥാന്റെ വിശ്വസ്തസ്നേഹം രക്ഷിക്കാനെത്തി. വിവരണം ഇങ്ങനെ വായിക്കപ്പെടുന്നു: “ശൗലിന്റെ പുത്രനായ യോനാഥാനെസംബന്ധിച്ചാണെങ്കിൽ, അവൻ ദാവീദിൽ വലിയ പ്രീതിയുള്ളവനായി. അതുകൊണ്ട് യോനാഥാൻ ദാവീദിനോടു പറഞ്ഞു: ‘എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ ദയവായി, രാവിലെ, സൂക്ഷിക്കുക, നീ രഹസ്യത്തിൽ വസിക്കുകയും നീ ഒളിച്ചിരിക്കുകയും വേണം.’” ആ സന്ദർഭത്തിൽ യോനാഥാൻ ശൗലിനെ ശാന്തനാക്കി, അങ്ങനെ ദാവീദ് രക്ഷപെട്ടു. എന്നാൽ “ഫെലിസ്ത്യർക്കെതിരെ പോരാടുന്നതിലും വലിയ സംഹാരത്തോടെ അവരെ വെട്ടിവീഴ്ത്തുന്നതിലും” അവനു ലഭിച്ച കൂടുതലായ വിജയങ്ങൾ ശൗലിന്റെ ശത്രുതയെ വീണ്ടും ഉണർത്തി. വീണ്ടും അവൻ ദാവീദിനെ കൊല്ലാൻ തീരുമാനിച്ചതുകൊണ്ട് അവൻ ഓടിപ്പോയി.—1 ശമുവേൽ 19:2-10.
7.യോനാഥാൻ അഭയാർത്ഥിയായ ദാവീദിനെ കണ്ടുമുട്ടിയപ്പോൾ ഒരു ഉടമ്പടി ഉറപ്പിക്കുന്നതിന് അവർ അന്യോന്യം എന്തു പറഞ്ഞു?
7 കാലക്രമത്തിൽ അഭയാർത്ഥിയായ ദാവീദ് വീണ്ടും യോനാഥാനുമായി കണ്ടുമുട്ടി, “നിന്റെ ദേഹി എന്തുതന്നെ പറഞ്ഞാലും ഞാൻ നിനക്കുവേണ്ടി ചെയ്യും” എന്ന് അവൻ പ്രഖ്യാപിച്ചു. ഇരുവരും യഹോവയുടെ മുമ്പാകെ ഒരു ഉടമ്പടി ചെയ്തു. യോനാഥാന്റെ ഭവനത്തിൽനിന്ന് താൻ ഒരിക്കലും സ്നേഹദയ ഛേദിച്ചുകളകയില്ലെന്ന് ദാവീദ് വാഗ്ദാനംചെയ്തു—അവൻ വിശ്വസ്തമായി പാലിച്ച ഒരു വാഗ്ദാനമായിരുന്നു അത്. “അങ്ങനെ യോനാഥാൻ ദാവീദിനോടുള്ള സ്നേഹം നിമിത്തം അവനോടു വീണ്ടും ആണയിട്ടു; എന്തെന്നാൽ അവൻ തന്റെ സ്വന്തം ദേഹിയെ സ്നേഹിച്ചതുപോലെ അവൻ അവനെ സ്നേഹിച്ചു.”—1 ശമുവേൽ 20:4-17; 2 ശമുവേൽ 21:7.
8.യോനാഥാനും ദാവീദും രഹസ്യമായി ഒരു വയലിൽ കണ്ടുമുട്ടിയതെന്തുകൊണ്ട്, ആ സന്ദർഭത്തിൽ എന്തു നടന്നു?
8 ദാവീദിനെ കൊല്ലാനുള്ള തന്റെ തീരുമാനത്തിൽ ശൗൽ ഉറച്ചുനിന്നു. എന്തിന്, തന്റെ സ്വന്തം പുത്രനായ യോനാഥാൻ ദാവീദിന്റെ പക്ഷംപിടിച്ചു സംസാരിച്ചപ്പോൾ അവനെ കൊല്ലാൻ ശൗൽ അവന്റെ നേരെ ഒരു കുന്തം ചാണ്ടി! അതുകൊണ്ട് യോനാഥാൻ രഹസ്യമായി ഒരു വയലിൽവച്ച് ദാവീദിനെ കണ്ടുമുട്ടി. “ദാവീദിനെസംബന്ധിച്ചാണെങ്കിൽ . . . അവൻ നിലത്തു കവിണ്ണുവീണു മൂന്നു പ്രാവശ്യം കുമ്പിട്ടു; അവർ അന്യോന്യം ചുംബിക്കാനും കരയാനും തുടങ്ങി, ദാവീദ് ഏററവുമധികം അങ്ങനെ ചെയ്തു. യോനാഥാൻ ദാവീദിനോട് ഇങ്ങനെ തുടർന്നു പറഞ്ഞു: ‘“യഹോവതന്നെ എനിക്കും നിനക്കും മദ്ധ്യേയും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേയും അനിശ്ചിതകാലത്തോളമുണ്ടെന്നു തെളിയട്ടെ” എന്നു പറഞ്ഞുകൊണ്ട് നമ്മളിരുവരും യഹോവയുടെ നാമത്തിൽ സത്യംചെയ്തിരിക്കുന്നതുകൊണ്ട് സമാധാനത്തോടെ പോകുക.’”അങ്ങനെ അവർ വേർപിരിഞ്ഞു, ദാവീദ് സീഫ് മരുഭൂമിയിൽ ഒരു അഭയാർത്ഥിയായിത്തീർന്നു.—1 ശമുവേൽ 20:41, 42.
9, 10.(എ) ഒരുപക്ഷേ ഇരുവരും ഒടുവിലായി കണ്ടുമുട്ടിയപ്പോൾ യോനാഥാൻ ദാവീദിനെ കൂടുതലായി പ്രോൽസാഹിപ്പിച്ചതെങ്ങനെ? (ബി) യോനാഥാനെയും ശൗലിനെയും ഫെലിസ്ത്യർ കൊന്നപ്പോൾ ദാവീദ് ഏത് വിലാപഗാനം രചിച്ചു, അവൻ അതിനെ എങ്ങനെ പരകോടിയിലെത്തിച്ചു?
9 യോനാഥാൻ സ്നേഹപുരസ്സരം ദാവീദിനെ പ്രോൽസാഹിപ്പിക്കുന്നതിൽ തുടർന്നു. രേഖ പ്രസ്താവിക്കുന്നപ്രകാരം “ശൗലിന്റെ പുത്രനായ യോനാഥാൻ ഇപ്പോൾ എഴുന്നേററ് ദൈവസംബന്ധമായി ദാവീദിന്റെ കരത്തിന് ശക്തിപകരേണ്ടതിന് ഹോരേശിൽ അവന്റെ അടുക്കലേക്കു പോയി. അവൻ അവനോട് തുടർന്ന് ഇങ്ങനെ പറഞ്ഞു: ‘ഭയപ്പെടരുത്; എന്തെന്നാൽ എന്റെ പിതാവായ ശൗലിന്റെ കൈ നിന്നെ കണ്ടുപിടിക്കുകയില്ല, നീതന്നെ ഇസ്രായേലിൻമേൽ രാജാവായിരിക്കും, ഞാൻതന്നെ നിനക്കു രണ്ടാമനായിരിക്കും; ആ വിധത്തിലുള്ള അറിവ് എന്റെ പിതാവായ ശൗലിനുമുണ്ട്.’ അനന്തരം അവർ ഇരുവരും യഹോവയുടെ മുമ്പാകെ ഒരു ഉടമ്പടിചെയ്തു.”—1 ശമുവേൽ 23:15-18.
10 പ്രത്യക്ഷത്തിൽ ദാവീദും അവന്റെ വിശ്വസ്തകൂട്ടാളിയായ യോനാഥാനും തമ്മിലുള്ള അവസാനത്തെ കൂടിവരവ് അതായിരുന്നു. പിന്നീട്, ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ യോനാഥാനും ശൗലും കൊല്ലപ്പെട്ടപ്പോൾ ദാവീദ് “വില്ല്” എന്ന പേരിൽ ഒരു വിലാപഗാനം രചിച്ചു, അതിൽ അവൻ യഹോവയുടെ അഭിഷിക്തനെന്ന നിലയിൽ ശൗലിനോടുള്ള ആദരവു പ്രകടിപ്പിക്കുകയും ഈ വാക്കുകളോടെ തന്റെ ഗാനത്തെ പരകോടിയിലെത്തിക്കുകയുംചെയ്തു: “നിന്റെ ഉന്നതസ്ഥലങ്ങളിൽ യോനാഥാൻ കൊല്ലപ്പെട്ടു! എന്റെ സഹോദരനായ യോനാഥാനെ, ഞാൻ നിന്നെ പ്രതി ദുഃഖിതനാണ്, നീ എനിക്ക് വളരെ ഇഷ്ടനായിരുന്നു. എന്നോടുള്ള നിന്റെ സ്നേഹം സ്ത്രീകളിൽനിന്നുള്ള സ്നേഹത്തെക്കാൾ അത്ഭുതകരമായിരുന്നു. വീരൻമാർ വീണുപോയിരിക്കുന്നതും യുദ്ധായുധങ്ങൾ നശിച്ചുപോയിരിക്കുന്നതും എങ്ങനെ!” (2 ശമുവേൽ 1:18, 21, 25-27) അനന്തരം ദാവീദ് രണ്ടാം പ്രാവശ്യം അഭിഷേകംചെയ്യപ്പെട്ടു, യഹൂദയുടെമേൽ രാജാവായി.
ആധുനികനാളിലെ സമാന്തരങ്ങൾ
11, 12.(എ) ദാവീദും യോനാഥാനും ഏതു തരം സ്നേഹത്തിന് ഉദാഹരണമായിരുന്നു? (ബി) ദാവീദും യോനാഥാനും തമ്മിലുണ്ടായിരുന്ന ഉററ സ്നേഹം എന്തിനെ മുൻനിഴലാക്കി?
11 “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പഠിപ്പിക്കലിനു പ്രയോജനകരവു”മായതിനാൽ ദാവീദിനെയും യോനാഥാനെയും കുറിച്ചുള്ള വിവരണത്തിൽനിന്ന് നാം എന്തു പഠിക്കുന്നു? (2 തിമൊഥെയോസ് 3:16) “സ്ത്രീകളിൽനിന്നുള്ള സ്നേഹത്തെക്കാൾ അത്ഭുതകരമായ” ഒരു സ്നേഹമുണ്ടെന്ന് നാം കുറിക്കൊള്ളുന്നു. വിവാഹത്തെ സംബന്ധിച്ച യഹോവയുടെ നിയമങ്ങൾ മാനിക്കപ്പെടുമ്പോൾ “സ്ത്രീകളിൽനിന്നുള്ള സ്നേഹം” ഉല്ലാസപ്രദവും സംതൃപ്തികരവുമായിരിക്കാൻ കഴിയും. (മത്തായി 19:6, 9; എബ്രായർ 13:4) എന്നാൽ “ഇസ്രായേലേ കേൾക്ക: നമ്മുടെ ദൈവമായ യഹോവ ഏക യഹോവ ആകുന്നു. നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടും നിന്റെ മുഴു ദേഹിയോടും നിന്റെ മുഴു ജീവശക്തിയോടുംകൂടെ സ്നേഹിക്കേണം” എന്ന കൽപ്പനക്കു ചേർച്ചയായി ദാവീദും യോനാഥാനും സ്നേഹത്തിന്റെ മേൻമയേറിയ ഒരു വശത്തെ ഉദാഹരിച്ചു.—ആവർത്തനം 6:4, 5.
12 യഹോവയുടെ ശത്രുക്കൾ അവന്റെ നാമത്തിൻമേൽ വരുത്തിയ നിന്ദ നീക്കാൻ പോരാടവേ ദാവീദും യോനാഥാനും ആ സ്നേഹം പ്രകടമാക്കുന്നതിൽ ഒത്തു നിന്നു. അങ്ങനെ ചെയ്യുകയിൽ അവർ ‘അന്യോന്യം ഉററ സ്നേഹവും’ നട്ടുവളർത്തി. (1 പത്രോസ് 4:8) ഈ കാര്യത്തിൽ അവർ ആസ്വദിച്ച സഖിത്വം ലേവ്യപുസ്തകം 19:18-ലെ കൽപ്പനയിലും കവിഞ്ഞുപോയി: “നീ നിന്റെ കൂട്ടുകാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം.” തീർച്ചയായും, “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കേണം” എന്ന യേശുവിന്റെ പുതിയ കൽപ്പനയിൽ സൂചിപ്പിക്കപ്പെട്ട തരം സ്നേഹത്തെ അതു മുൻനിഴലാക്കി. യഹോവയുടെ ഇഷ്ടത്തോടുള്ള യേശുവിന്റെ സമ്പൂർണ്ണമായ കീഴ്പ്പെടലിൽ മാത്രമല്ല “തന്റെ സ്നേഹിതൻമാർക്കുവേണ്ടി തന്റെ ദേഹിയെ വെച്ചുകൊടുക്കാൻ” പോലുമുള്ള സന്നദ്ധതയിലും അവന്റെ സ്നേഹം ആത്മത്യാഗപരമായിരുന്നു.—യോഹന്നാൻ 13:34; 15:13.
ഒരു ഏകീകൃത “ആട്ടിൻകൂട്ടം”
13.പ്രത്യേകിച്ച് 1935 മുതൽ രാജ്യപ്രഘോഷകരുടെ ഏതു കൂട്ടം രംഗത്തു പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അഭിഷിക്തക്രിസ്ത്യാനികൾക്ക് അവരോട് എന്ത് ഐക്യമുണ്ട്?
13 “ചെറിയ ആട്ടിൻകൂട്ട”ത്തിലെ അഭിഷിക്തക്രിസ്ത്യാനികളാണ് ആധുനികനാളിലെ ഗോല്യാത്തുമായുള്ള യുദ്ധത്തിന്റെ സിംഹഭാഗവും നടത്തിയിരിക്കുന്നത്. എന്നിരുന്നാലും, 1935 മുതൽ വലിപ്പമേറിയ മറെറാരു “തൊഴുത്തി”ൽപെട്ട രാജ്യപ്രഘോഷകർ അവരോടു ചേർന്നിരിക്കുന്നു. ഈ “വേറേ ആടുകൾ” യോനാഥാനും ദാവീദും തമ്മിൽ ഉണ്ടായിരുന്നതുപോലെയുള്ള സ്നേഹപുരസ്സരമായ ഐക്യത്തിന്റെ അതിശ്രേഷ്ഠ ബന്ധത്തിൽ, ശേഷിച്ചിരിക്കുന്ന അഭിഷിക്തരായ “ആടുകളോടു” ചേർന്ന് “ഏക ഇടയന്റെ” കീഴിൽ “ഏക ആട്ടിൽകൂട്ടം” ആയിത്തീർന്നിരിക്കുന്നു.—ലൂക്കോസ് 12:32; യോഹന്നാൻ 10:16; യെഹെസ്ക്കേൽ 37:24.
14.ദാവീദിനെ കൊല്ലാനുള്ള ശൗലിന്റെ ശ്രമങ്ങൾക്കും യോനാഥാൻ സ്നേഹപുരസ്സരം ദാവീദുമായി മമതാബന്ധത്തിലാകുന്നതിനും സമാന്തരമായി എന്തുണ്ട്?
14 ഈ യോനാഥാൻ സമൂഹം ഒരു മഹാപുരുഷാരമായി പെരുകാൻ തുടങ്ങിയപ്പോഴേക്ക് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അങ്ങനെ അഭിഷിക്തരും അവരുടെ സഹപ്രവർത്തകരും കഠിനമായി പരീക്ഷിക്കപ്പെട്ടു. അവ ക്രൂരമായ പീഡനത്തിന്റെ വർഷങ്ങളായിരുന്നു, പീഡനം മിക്കപ്പോഴും വൈദികരാൽ പ്രേരിതവുമായിരുന്നു. ഇത് അഭിഷിക്ത ദാവീദിനെയും പിന്നീട് യോനാഥാൻ ദാവീദിനോടു സ്നേഹപൂർവം മമതാബന്ധംപുലർത്തിയപ്പോൾ അവനെയും കൊല്ലാനുള്ള ശൗലിന്റെ ശ്രമങ്ങളോടു സമാന്തരമായിരുന്നു. ദാവീദുവർഗ്ഗവും യോനാഥാൻവർഗ്ഗവും ആ കാലഘട്ടത്തിൽ അന്യോന്യം എത്ര ഉററ സ്നേഹമാണ് പ്രകടമാക്കിയത്! മത്തായി 25:35-40-ലെ യേശുവിന്റെ ദൃഷ്ടാന്തത്തിന് മിക്കപ്പോഴും ഒരു അക്ഷരീയ നിവൃത്തിയുണ്ടായിരുന്നു.a
15.(എ) സാക്ഷികൾ സ്വീകരിച്ച ഏതു ഗതി ആധുനിക ശൗൽവർഗ്ഗം സ്വീകരിച്ചതിനു വിരുദ്ധമായിരിക്കുന്നു? (ബി) നമ്മുടെ നാളിലെ എന്ത് ശൗൽരാജാവിനെ ഭയവിഹ്വലനാക്കിയ “യഹോവയിൽനിന്നുള്ള ദുരാത്മാവി”നു സമാന്തരമായിരിക്കാം?
15 യഹോവയുടെ സാക്ഷികളുടെ നിർമ്മലതാപാലനം ആധുനിക ശൗൽവർഗ്ഗത്തിന്റെ ഗതിയിൽനിന്ന് എത്ര വ്യത്യസ്തം! “ലോകത്തിന്റെ ഭാഗ”മല്ലാത്തതിനാൽ സാക്ഷികൾ “അന്യോന്യം സ്നേഹിക്കാ”നുള്ള യേശുവിന്റെ കൽപ്പന ഒരു ആഗോളമായ അളവിൽ അനുസരിച്ചിരിക്കുന്നു. (യോഹന്നാൻ 15:17-19) മറിച്ച്, രണ്ടു ലോകയുദ്ധങ്ങളിൽ ഇരുപക്ഷങ്ങളിലുമുള്ള ക്രൈസ്തവലോകത്തിലെ വൈദികർ വിജയത്തിനുവേണ്ടി തങ്ങളുടെ “ദൈവ”ത്തോടു പ്രാർത്ഥിച്ചു, അതേസമയം, ദശലക്ഷക്കണക്കിനു പടയാളികൾ മററു ജനതകളിലെ തങ്ങളുടെ സഹ മതസ്ഥരാൽ സംഹരിക്കപ്പെടുകയായിരുന്നു. ശൗലിനെ ഭയവിഹ്വലനാക്കിയ “യഹോവയിൽനിന്നുള്ള ദുരാത്മാവ്” വെളിപ്പാട് 8-ാം അദ്ധ്യായത്തിലെ ദൂതൻമാരാലുള്ള ബാധകളുടെ ഒഴിക്കലിന്റെ ഫലത്തോടു നന്നായി അനുരൂപപ്പെട്ടേക്കാം. ക്രൈസ്തവലോകത്തിലെ വൈദികർക്ക് യഹോവയുടെ പരിശുദ്ധാത്മാവില്ലെന്ന് സ്പഷ്ടമാണ്.—1 ശമുവേൽ 16:14: 18:10-12; 19:10; 20:32-34.
16.(എ) വൈദികർ യഹോവയുടെ ജനത്തെ ഞെരുക്കാൻ രണ്ടു ലോകയുദ്ധങ്ങളെ ഉപയോഗിച്ചതെങ്ങനെ? (ബി) സമീപവർഷങ്ങളിൽ, ഒരു ആധുനിക ശൗൽ ദൈവജനത്തെ വേട്ടയാടുന്നതിൽ തുടർന്നിരിക്കുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
16 ആയിരത്തിത്തൊള്ളായിരത്തിപ്പതിനെട്ടിൽ വാച്ച്ടവർ സൊസൈററിയുടെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടിയെടുക്കാനും ഒടുവിൽ അവരെ തടവിലാക്കാനും ഐക്യനാടുകളിലെ രാഷ്ട്രീയ ശക്തികളെ പ്രേരിപ്പിക്കുന്നതിന് വൈദികർ യുദ്ധപ്രതിസന്ധിയെ ഉപയോഗിച്ചു. (ഈ ബൈബിൾ വിദ്യാർത്ഥികൾ പിന്നീട് തികച്ചും കുററവിമുക്തരായി പ്രഖ്യാപിക്കപ്പെട്ടു.) രണ്ടാം ലോകയുദ്ധകാലത്ത് അച്ചുതണ്ടുശക്തികളുടെ ഭരണപ്രദേശത്തും മിക്ക ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിലും, മിക്കപ്പോഴും മതസമ്മർദ്ദത്തിന്റെ ഫലമായി യഹോവയുടെ സാക്ഷികൾ നിരോധിക്കപ്പെട്ടു. ദൃഷ്ടാന്തമായി, ആസ്ത്രേലിയായിലെ യഹോവയുടെ സാക്ഷികളുടെ നിരോധനത്തിനു തൊട്ടു മുമ്പ് സിഡ്നിയിലെ ആർച്ച് ബിഷപ്പ് (പിന്നീട് കർദ്ദിനാളായി) എഴുതിയ ഒരു എഴുത്തിന്റെ പകർപ്പ് ശ്രദ്ധിക്കുക. നിരോധനം ആസ്ത്രേലിയയിലെ ഹൈക്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോൾ വിചാരണചെയ്ത ജഡ്ജി മി. ജസ്ററീസ് സ്ററാർക്ക്, അതിനെ “സ്വേച്ഛാപരവും ചപലവും മർദ്ദകവും” എന്നു വർണ്ണിച്ചു. 1943 ജൂൺ 14-ാം തീയതി നിരോധനം നീക്കപ്പെട്ടു. ഗവൺമെൻറ് നഷ്ടപരിഹാരംകൊടുക്കാൻ വിധിക്കപ്പെടുകയുംചെയ്തു. കുറേക്കൂടെ അടുത്ത വർഷങ്ങളിൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും നിരവധി ഗവൺമെൻറുകളുടെമേലുണ്ടായ മതസമ്മർദ്ദം യഹോവയുടെ സാക്ഷികളുടെ നിർദ്ദയമായ പീഡനത്തിൽ കലാശിച്ചു. അങ്ങനെ ഒരു ആധുനിക ശൗൽ—ക്രൈസ്തവലോകത്തിലെ വൈദികർ—ദൈവജനത്തെ വേട്ടയാടുന്നതിൽ തുടർന്നിരിക്കുന്നു.
17.(എ) യഹോവയുടെ സാക്ഷികൾ തുടർച്ചയായുള്ള രാഷ്ട്രീയ-മത സമ്മർദ്ദങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നതെങ്ങനെ? (ബി) സാക്ഷികളുടെ ലോകവ്യാപക ഐക്യത്താൽ പ്രകടമാക്കപ്പെടുന്നതെന്ത്?
17 1980-കളിൽ തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മതസമ്മർദ്ദങ്ങളെ യഹോവയുടെ സാക്ഷികൾ അഭിമുഖീകരിച്ചിരിക്കുന്നതെങ്ങനെയാണ്? എന്തിന്, ദാവീദ് ഗോല്യാത്തിനെ അഭിമുഖീകരിച്ചതുപോലെയും ദാവീദും യോനാഥാനും ശൗൽരാജാവിനെ അഭിമുഖീകരിച്ചതുപോലെയുംതന്നെ! അവർ പരമാധികാരത്തിന്റെ വിവാദവിഷയത്തിൽ നിർമ്മലത പാലിക്കാൻ ഭയമില്ലാത്തവരും ദൃഢനിശ്ചയംചെയ്തിരിക്കുന്നവരുമാണ്, എന്തുകൊണ്ടെന്നാൽ ദൈവരാജ്യം ജയഭേരി മുഴക്കുമെന്ന് അവർക്കറിയാം. (ദാനിയേൽ 2:44) പീഡനം ഗണ്യമാക്കാതെ അവർ ലോകം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരം സാർവദേശീയ സ്നേഹബന്ധത്തിൽ അന്യോന്യം പ്രോൽസാഹിപ്പിച്ചുകൊണ്ട് ഒരു ഐക്യനിര സൃഷ്ടിച്ചിരിക്കുന്നു. യുദ്ധകാലത്തെ നിഷ്പക്ഷർ എന്ന നിലയിൽ അവർ മററു രാജ്യങ്ങളിലെ തങ്ങളുടെ സഹവിശ്വാസികളുടെ രക്തം ചൊരിയുന്നില്ല. (മീഖാ 4:3, 5) അങ്ങനെ, “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും” എന്ന് യേശു പറഞ്ഞപ്പോൾ അവൻ പരാമർശിച്ച കൂട്ടം തങ്ങളാണെന്ന് അവർ പ്രകടമാക്കുന്നു. (യോഹന്നാൻ 13:35) യഹോവയുടെ സാക്ഷികൾ ഒരു ആഗോള സഹോദരവർഗ്ഗമെന്ന നിലയിൽ ‘ഐക്യത്തിന്റെ സമ്പൂർണ്ണബന്ധമാകുന്ന സ്നേഹം ധരിച്ചിരിക്കുന്നു,’ അത് വർഗ്ഗീയവും ഗോത്രപരവും ദേശീയവുമായ സകല പ്രതിബന്ധങ്ങളെയും കവിയുന്ന ഒരു ബന്ധമാണ്.—കൊലോസ്യർ 3:14.
“ഉററ സ്നേഹം” പ്രകടമാക്കൽ
18.(എ) ദാവീദിനോടുള്ള യോനാഥാന്റെ സ്നേഹത്തിന് ഇന്ന് എന്തു സമാന്തരമുണ്ട്, ഇത് എങ്ങനെ തെളിഞ്ഞിരിക്കുന്നു? (ബി) ദാവീദുവർഗ്ഗത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽനിന്ന് ലോകവ്യാപകമായി എന്തു ഫലമുണ്ടായിരിക്കുന്നു?
18 “യോനാഥാന്റെ ദേഹിതന്നെ ദാവീദിന്റെ ദേഹിയോട് ബന്ധിതമായി, യോനാഥാൻ തന്റെ സ്വന്തം ദേഹിയെപ്പോലെ അവനെ സ്നേഹിച്ചുതുടങ്ങി”യെന്ന് ഓർക്കുക. ഈ “അന്ത്യനാളുകളിൽ” എത്ര ശ്രദ്ധേയമായ സമാന്തരമുണ്ട്! (2 തിമൊഥെയോസ് 3:1, 14) ഈ അക്രമാസക്തയുഗത്തിലെ ബുദ്ധിശൂന്യമായ പ്രക്ഷുബ്ധതയിലെല്ലാം സ്നേഹപുരസ്സരമായ ഒരു ആഗോള ഐക്യം പാലിച്ചിരിക്കുന്ന ഒരു കൂട്ടമുണ്ട്—യഹോവയുടെ സാക്ഷികൾ. ക്രിസ്തീയ നിഷ്പക്ഷർ എന്ന നിലയിൽ അവർ തങ്ങളുടെ സ്രഷ്ടാവിനെ സകല മനുഷ്യവർഗ്ഗത്തിന്റെയും പരമാധികാര കർത്താവെന്ന നിലയിൽ ബഹുമാനിച്ചിരിക്കുന്നു. (സങ്കീർത്തനം 100:3) ഹാ, ആധുനിക രെഫായീമ്യർ—“ഗോല്യാത്തി”ന്റെ രാഷ്ട്രീയ ചാർച്ചക്കാർ—ആത്മീയ ഇസ്രായേലിനെ പരിഹസിച്ചുകൊണ്ടിരുന്നേക്കാം. (2 ശമുവേൽ 21:21, 22) ആധുനികശൗൽ—ക്രൈസ്തവലോകത്തിലെ വൈദികർ—ദാവീദുവർഗ്ഗത്തിനും യോനാഥാൻവർഗ്ഗത്തിനും കുഴപ്പം സൃഷ്ടിക്കുന്നതിൽ തുടർന്നേക്കാം. (1 ശമുവേൽ 20:32, 33) എന്നാൽ “യുദ്ധം യഹോവക്കുള്ളതാകുന്നു.” പരമാധികാര കർത്താവെന്ന നിലയിൽ അവൻ തന്റെ വിശ്വസ്തദാസൻമാരുടെ അന്തിമവിജയം നേടും. ദാവീദുവർഗ്ഗത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് നിരീക്ഷിച്ചുകൊണ്ട് എല്ലാ രാജ്യങ്ങളിലുമുള്ള യോനാഥാൻവർഗ്ഗത്തിൽപെട്ട ദശലക്ഷങ്ങൾ—മുൻപീഡകർ ഉൾപ്പെടെ പോലും—ക്രിസ്തുവിന്റെ ‘സ്നേഹത്തിന്റെ കൊടിക്കീഴിൽ’ അവരോടു ചേർന്നിരിക്കുന്നു.b—1 ശമുവേൽ 17:47; ശലോമോന്റെ ഗീതം 2:4.
19, 20.(എ) വാച്ച്ടവറിന്റെ 1989 ജനുവരി 1-ലെ ലക്കത്തിന്റെ 4-7 വരെ പേജുകളിലുള്ള ചാർട്ടിനാൽ സൂചിപ്പിക്കപ്പെടുന്നതുപോലെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ ചില സവിശേഷതകൾ ഏവ? (ബി) 1979-88 ദശാബ്ദത്തിലെ യഹോവയുടെ സാക്ഷികളുടെ വളർച്ചാനിരക്ക് എന്തായിരുന്നു? (സി) സാക്ഷികൾ സത്യമായി ലോകവ്യാപകമായി ഐക്യപ്പെട്ടിരിക്കുന്ന ഒരു ജനമാണെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്, അതുകൊണ്ട് ഏതു ചോദ്യം ഉദിക്കുന്നു?
19 വാച്ച്ടവറിന്റെ 1989 ജനുവരി 1-ലെ ലക്കത്തിന്റെ 4-7 വരെ പേജുകളിലെ ചാർട്ട് പരിശോധിക്കുന്നതിനാൽ ഈ ദശലക്ഷക്കണക്കിനു സാക്ഷികളുടെ വികസിതമായിക്കൊണ്ടിരിക്കുന്ന പ്രവർത്തനം നിങ്ങൾക്ക് പുനരവലോകനംചെയ്യാൻ കഴിയും. 1979-88-ലെ ദശകത്തിൽ സ്ഥാപിത ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നവരുടെ എണ്ണം 21,86,075ൽനിന്ന് 35,92,654 ആയി വർദ്ധിച്ചിരിക്കുന്നു, ഒരു 64.3 ശതമാനം വർദ്ധനവ്. ലോകവ്യാപകമായി ഇവർ ഒരു പൊതു വിശ്വാസവും ഒരു പൊതു ദൈവസേവനവും ബൈബിളിലെ ധാർമ്മികതത്വങ്ങളോടു പൊരുത്തമുള്ള ഒരു ഭക്തിയും പങ്കുവെക്കുന്നതിൽ യഥാർത്ഥത്തിൽ ഐക്യപ്പെട്ടിരിക്കുന്ന ഒരു ജനമാണ്. അടുത്തുചേർന്നിരിക്കുന്ന ഈ അന്താരാഷ്ട്ര സമൂഹത്തിനാണ് യേശുവിന്റെ വാക്കുകൾ ഇന്ന് ബാധകമാകുന്നത്: “നിങ്ങൾ എന്റെ കൽപ്പനകൾ അനുസരിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കും, ഞാൻ പിതാവിന്റെ കൽപ്പനകൾ അനുസരിക്കുകയും അവന്റെ സ്നേഹത്തിൽ നിലനിൽക്കുകയും ചെയ്യുന്നതുപോലെതന്നെ.”—യോഹന്നാൻ 15:10; 1 കൊരിന്ത്യർ 1:10 താരതമ്യപ്പെടുത്തുക.
20 യഹോവയുടെ ഈ സാക്ഷികൾ 200-ൽ അധികം വ്യത്യസ്തഭാഷകളിൽ പ്രസംഗിക്കുന്നുവെങ്കിലും അവർ ദൈവത്തെ “തോളോടുതോൾ ചേർന്ന്” സേവിക്കുമ്പോൾ സത്യത്തിന്റെ “നിർമ്മലഭാഷ”യാണ് സംസാരിക്കുന്നത്. ഇതിൽ അവർ ദാവീദിന്റെയും യോനാഥാന്റെയും സ്നേഹപുരസ്സരമായ ദൃഷ്ടാന്തം അനുകരിക്കുന്നു. (സെഫന്യാവ് 3:9; 1 ശമുവേൽ 20:17; സദൃശവാക്യങ്ങൾ 18:24) നിങ്ങൾ ദൈവജനത്തോട് ഇപ്പോൾത്തന്നെ ഐക്യത്തിലായിട്ടില്ലെങ്കിൽ നിങ്ങൾ ആധുനിക യോനാഥാൻവർഗ്ഗത്തിന്റെ ഭാഗമായിരിക്കാൻ ഇഷ്ടപ്പെടുകയില്ലേ? നിങ്ങൾക്ക് അത് നിങ്ങളുടെ ലക്ഷ്യമാക്കാൻ കഴിയും, ആ ലാക്കു നേടാൻ നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ നിങ്ങളോട് ഉററ സ്നേഹം പ്രകടമാക്കും. (w89 1/1)
[അടിക്കുറിപ്പുകൾ]
a .ഇതിന്റെ ഒരു നല്ല ദൃഷ്ടാന്തം യഹോവയുടെ സാക്ഷികളുടെ 1972-ലെ വാർഷികപ്പുസ്തകത്തിന്റെ 216-ാം പേജ് 3-ാം ഖണ്ഡിക മുതൽ 217-ാം പേജ് 3-ാംഖണ്ഡിക വരെ പ്രതിപാദിച്ചിരിക്കുന്നു.
b യഹോവയുടെ സാക്ഷികളുടെ 1988-ലെ വാർഷികപ്പുസ്തകം പേജ് 150-4 കാണുക.
പുനരവലോകനചോദ്യങ്ങൾ
◻ യോനാഥാൻ ദാവീദിനോട് വിശ്വസ്ത സ്നേഹം പ്രകടമാക്കിയതെങ്ങനെ?
◻ ദാവീദും യോനാഥാനും തമ്മിലുള്ള സ്നേഹത്താൽ മുൻനിഴലാക്കപ്പെട്ടതെന്ത്?
◻ ശൗൽരാജാവ് ദാവീദിനെ വേട്ടയാടിയപ്പോൾ ചെയ്തതുപോലെ ക്രൈസ്തവലോകത്തിലെ വൈദികർ പ്രവർത്തിച്ചിരിക്കുന്നതെങ്ങനെ?
◻ ഇന്നത്തെ എന്തിനെ ദാവീദിനോടുള്ള യോനാഥാന്റെ സ്നേഹത്തോടു താരതമ്യപ്പെടുത്താം?
◻ സാക്ഷികളുടെ ലോകവ്യാപകമായ ഐക്യം എന്തിനെ പ്രകടമാക്കുന്നു?
[27-ാം പേജിലെ ചതുരം]
St. Mary’s Cathedral
Sydney
August 20, 1940.
The Rt. Hon. W. M. Hughes, M.H.R.,K.C.,
Attorney General,
CANBERRA.
(കത്തിന്റെ പരിഭാഷ)
മി. ജെന്നിംഗ്സ് എം. പി. നിങ്ങളോടു നടത്തിയ നിവേദനങ്ങൾ സംബന്ധിച്ച് നിങ്ങൾ 9-ാം തീയതി അയച്ച എഴുത്തിനു നന്ദി.
നിവേദനങ്ങളുടെ വിഷയം പോലുള്ള ഒരു ഗൗരവമുള്ള കാര്യത്തിൽ നിങ്ങൾ സാദ്ധ്യമാകുന്ന ഏററവും വലിയ സൂക്ഷ്മത പാലിക്കേണ്ടതാണെന്ന് തീർച്ചയായും മനസ്സിലാക്കാവുന്നതാണ്.
എന്നാൽ നിങ്ങൾക്കുള്ള ഏക സംശയം ഈ ആളുകൾ ക്രിസ്ത്യനിത്വത്തിന്റെ ഉപദേശങ്ങൾ പരത്തുന്നതായി അവകാശപ്പെടുന്നുവെന്ന വസ്തുതയിൽനിന്ന് ഉദിക്കുന്നുവെങ്കിൽ, അവർ ഇതു ചെയ്യുന്നുണ്ടോയെന്നതുസംബന്ധിച്ച നിങ്ങളുടെ തീരുമാനം അവരുടെ തൊഴിലിനെയല്ല, പിന്നെയോ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്ന് ഏററം ആദരവോടെ ഞാൻ നിർദ്ദേശിക്കുന്നു. വസ്തതകൾക്കായി ന്യൂ സൗത്ത്വെയിൽസിലെ പോലീസ് സാക്ഷ്യപ്പെടുത്തിയ അവരുടെ സ്വന്തം പ്രസിദ്ധീകരണങ്ങളും അവരുടെ സ്വന്തം വാക്കുകളും പ്രവൃത്തികളും ഞാൻ അവതരിപ്പിക്കുന്നു. ക്രിസ്ത്യാനിത്വത്തിനു വിരുദ്ധമായി ഇതിൽ കൂടുതൽ എന്തെങ്കിലും സങ്കൽപ്പിക്കുക പ്രയാസമായിരിക്കും.
പോലീസിന് കൂടുതൽ ഫലപ്രദമായ നടപടി സ്വീകരിക്കാൻകഴിയത്തക്കവണ്ണം കോമൺവെൽത്ത് അധികാരികൾ ഈ സൊസൈററിയെ ഒരു നിയമവിരുദ്ധസമൂഹമായി പ്രഖ്യാപിക്കുമെന്നുള്ള പ്രത്യാശ ന്യൂ സൗത്ത്വെയിൽസിലെ പോലീസ് കമ്മീഷണർ പ്രകടിപ്പിക്കുകയുണ്ടായി.