രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
യഹോവ തന്റെ വിശ്വസ്തദാസൻമാരെ പരിപാലിക്കുന്നു
യേശു ഇപ്രകാരം പറഞ്ഞു: “ഒരു അടിമ തന്റെ യജമാനനെക്കാൾ വലിയവനല്ല. അവർ എന്നെ പീഡിപ്പിച്ചിരിക്കുന്നുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹന്നാൻ 15:20) എന്നാൽ യഹോവയുടെ വിശ്വസ്ത ദാസൻമാരെ അവൻ പരിപാലിക്കുമെന്ന് അവർക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്. (സങ്കീർത്തനം 18:2; നഹൂം 1:7) യഹോവയുടെ സാക്ഷികളുടെ സമാധാനപൂർണ്ണമായ വേലയെ കർശനമായി നിയന്ത്രിച്ചിരിക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്ത്, താഴെ പറയുന്ന റിപ്പോർട്ട് കാണിക്കുന്നതുപോലെ, അടികളെയും അറസ്ററുകളെയും അവഗണിച്ചുകൊണ്ട് യഹോവ തന്റെ ദാസൻമാരെ പരിപാലിച്ചു:
“ഒരു സർക്കിട്ട്മേൽവിചാരകനെയും സ്ഥലത്തെ നാലു സഹോദരൻമാരെയും അകാരണമായി അറസ്ററുചെയ്യുകയും സാധാരണയായി അലഞ്ഞുതിരിഞ്ഞുനടക്കുന്ന പട്ടികൾക്കുവേണ്ടി മാററിയിട്ടിരുന്ന ഒരു ചെറിയ മുറിയിൽ തള്ളുകയും ചെയ്തു” എന്ന് ആ റിപ്പോർട്ട് പറയുന്നു. “അവിടെ അവരെ അവരുടെ അടിവസ്ത്രങ്ങൾമാത്രം ധരിപ്പിച്ച് 123 ദിവസം അടച്ചിട്ടു, പുറത്തു കക്കൂസിൽ പോകാൻപോലും അവർ അനുവദിക്കപ്പെട്ടില്ല.” ഒരു പാർലമെൻറംഗം മനുഷ്യത്വരഹിതമായ ഈ സാഹചര്യങ്ങളെക്കുറിച്ചു കേൾക്കുകയും പ്രതിഷേധിച്ചുതുടങ്ങുകയും ചെയ്തു. അന്തിമമായി 123 ദിവസങ്ങൾക്കുശേഷം സഹോദരൻമാരെ വിട്ടയച്ചു. യഹോവ തന്റെ ആത്മാവിനാൽ ഈ വിശ്വസ്ത സഹോദരൻമാരെ സംരക്ഷിച്ചു.
ഇതേ രാജ്യത്തുനിന്നുള്ള മറെറാരു അനുഭവം നമ്മുടെ പ്രസംഗവേലയുടെ പ്രയോജനകരമായ ഫലങ്ങളെ കാണിക്കുന്നു. റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ഒരു ഗ്രാമത്തിൽ ആളുകൾ അക്രമത്തിനും വിപ്ലവത്തിനും പേരുകേട്ടവരായിരുന്നു. എന്നിരുന്നാലും യഹോവയുടെ സാക്ഷികൾ അവിടെ പ്രസംഗിച്ചതിനുശേഷം അനേകർ പ്രാദേശികാധികാരികളെ ബഹുമാനിക്കുകയും റോഡുപണിസംബന്ധിച്ച പ്രതിവാര സാമൂഹ്യപ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങുകയും ചെയ്തു.” ഒരു പ്രാദേശിക തലവൻ ആളുകളുടെ മനോഭാവത്തിലുണ്ടായ ഈ വ്യത്യാസത്തിന്റെ കാരണം അറിയാൻ ആഗ്രഹിക്കുകയും ഇപ്രകാരം മറുപടിപറയപ്പെടുകയും ചെയ്തു: “ഇത് യഹോവയുടെ സാക്ഷികളുടെ ‘പാസ്റററു’ടെ ഉപദേശം മൂലമാണ്.” “ഒരു ദിവസം ഈ തലവൻ എന്നെ അയാളുടെ ഭവനത്തിലേക്ക് ക്ഷണിക്കുകയും ഈ നല്ല വേല തുടരുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അയാൾ എനിക്ക് എന്റെ കുടുംബത്തോടൊത്ത് ഭക്ഷിക്കാൻവേണ്ടി ഒരു വലിയ കോഴിയെ സമ്മാനിച്ചു” എന്ന് സാക്ഷി പറയുന്നു. മറെറാരവസരത്തിൽ, പ്രദേശത്തെ മേയർ ഈ സഹോദരനെ സന്ദർശിക്കാൻ വന്നു, സഹോദരൻ അയാളെ അകത്തേക്കു ക്ഷണിക്കുകയും അയാൾക്ക് ഒരു സാക്ഷ്യം കൊടുക്കുകയും ചെയ്തു. മേയർ ഏതാനും മാസികകൾ ആവശ്യപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്തു, ‘നിങ്ങൾ എന്തെങ്കിലും ഉപദ്രവം ചെയ്യുന്നുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. അപേക്ഷിച്ചുകൊണ്ടിരിക്കുക. നിങ്ങളെ അറസ്ററുചെയ്യുന്നതിന് ഞങ്ങൾക്ക് കൽപ്പനയില്ല. സംസ്ഥാനം പെട്ടെന്ന് നിങ്ങളുടെ പ്രശ്നം കൈകാര്യംചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നു.’”
ഒരു പ്രത്യേക പയനിയർ ഇപ്രകാരം എഴുതുന്നു: “രാഷ്ട്രീയ പാർട്ടിയുടെ സെക്രട്ടറിയിൽനിന്നുള്ള കുററാരോപണത്തെ തുടർന്ന് പ്രാദേശിക തലവൻ എന്നെ അറസ്ററുചെയ്യുന്നതിനും മൃഗങ്ങളുടെ മലവും മൂത്രവും കൊണ്ട് മലിനമായിരുന്ന, ചെളിനിറഞ്ഞ ഒരു മുറിയിൽ എന്നെ തടവിലാക്കുന്നതിനും കൽപ്പന പുറപ്പെടുവിച്ചു. ഞാൻ ആ ഇരുട്ടുമുറിയിൽ അഞ്ചുദിവസം അടക്കപ്പെട്ടു. അങ്ങോട്ടുപോകുമ്പോൾ ഞാൻ യഹോവയോട് പ്രാർത്ഥിക്കുകയും സങ്കീർത്തനം 50:15 ഓർക്കുകയും ചെയ്തു. സൂക്ഷിപ്പുകാർക്ക് എന്നോടു കരുണതോന്നുകയും എനിക്ക് കുറച്ചു ശുദ്ധവായു ശ്വസിക്കാൻ കഴിയത്തക്കവണ്ണം കതകുകൾ മുഴുവനായി അടക്കാതിരിക്കുകയും ചെയ്തു. ഈ തടവിൽ അഞ്ചു ദിവസം കഴിഞ്ഞശേഷം കാവൽക്കാരെ കൂടാതെ സ്ഥലത്തെ ഗോത്രത്തലവന് ഒരു ആടിനെ കൊണ്ടുപോയി കൊടുക്കുന്നതിന് എന്നെ ഏൽപ്പിച്ചുകൊണ്ട് എന്നെ പരീക്ഷിച്ചു. ഞാൻ ഓടിപ്പോകാതിരുന്നതിനാൽ എനിക്ക് ദിവസവും ഉച്ചതിരിഞ്ഞ് 3 മണി മുതൽ 7 മണി വരെ സ്വാതന്ത്ര്യം നൽകി. എനിക്ക് സഹോദരൻമാരെ കണ്ടുമുട്ടുന്നതിനും ഞങ്ങൾക്ക് ഒരുമിച്ചു പ്രസംഗിക്കുന്നതിനും കഴിഞ്ഞു. ഈ പ്രയാസകരമായ സമയത്ത് എനിക്ക് രോഗം പിടിപെടുകയും എന്റെ ശത്രുക്കൾ ഞാൻ മരിച്ചുകൊള്ളുമെന്ന് വിചാരിക്കുകയും ചെയ്തുവെങ്കിലും യഹോവ എന്നെ ഒരിക്കലും ഉപേക്ഷിച്ചില്ല. ഈ അനുഭവം എന്നെ യഹോവയോട് അടുപ്പിച്ചിരിക്കുന്നു, പീഡനം എന്നെ യഹോവയുടെ ജനത്തിൽനിന്ന് ഒരിക്കലും വേർപെടുത്തുകയില്ല എന്ന് എനിക്ക് ഉറപ്പുമുണ്ട്.”—റോമർ 8:35-39 താരതമ്യപ്പെടുത്തുക.
യഹോവയുടെ സാക്ഷികൾ പ്രയാസഘട്ടങ്ങളിൽ ദൈവം തങ്ങളെ സംരക്ഷിക്കുന്ന വിധത്തെ വിലമതിക്കുന്നു. അവർ സുവാർത്താപ്രസംഗമാകുന്ന ഈ ഏററവും പ്രധാനപ്പെട്ട ജീവരക്താകരമായ വേല നിർവഹിക്കുമ്പോൾ അവരോട് ദയ കാണിക്കുന്നവരെയും അവർ വിലമതിക്കുന്നു. യഹോവ അത്തരത്തിലുള്ള ദയയെ മറക്കുകയില്ല.—മത്തായി 25:40. (w89 3⁄1)