“നിർമ്മല ഭാഷാ” ഡിസ്ട്രിക്ററ് കൺവെൻഷൻ നഷ്ടപ്പെടുത്തരുത്!
ബൈബിൾ പ്രബോധനത്തിന്റെ പ്രതിഫലദായകമായ നാലു ദിവസങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 1:30-ന് പരിപാടി ആരംഭിക്കുമ്പോൾ സന്നിഹിതരായിരിക്കുക. ‘നിങ്ങളുടെ സ്നേഹിതർ യഹോവയുടെ സ്നേഹിതരാണോ?’ എന്ന ചിന്തോദ്ദീപകമായ പ്രസംഗവും ‘സകല ജനതകൾക്കും ഒരു നിർമ്മല ഭാഷ’ എന്ന മുഖ്യവിഷയപ്രസംഗവും ആസ്വദിക്കുക. ഉച്ചതിരിഞ്ഞത്തെ, ‘രക്തത്താൽ നിങ്ങളുടെ ജീവൻ രക്ഷിക്കുക—എങ്ങനെ?’ എന്ന സമാപന പ്രസംഗം ജീവൻ രക്ഷിക്കാൻ യഥാർത്ഥത്തിൽ രക്തം ആവശ്യമുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരം നൽകും.
വെള്ളിയാഴ്ച രാവിലത്തെ സെഷൻ 9:30ന് ആരംഭിക്കും. “ക്രിസ്തു ‘അധർമ്മത്തെ വെറുത്തു’—നിങ്ങളോ?” എന്ന ചുഴിഞ്ഞിറങ്ങുന്ന പ്രസംഗത്തിൽ നിന്നും “ലോകത്തിലെ മിഥ്യകളെ തിരസ്കരിക്കുക, രാജ്യയാഥാർത്ഥ്യങ്ങളെ പിൻപററുക” എന്ന പ്രേരകാത്മകമായ പ്രസംഗത്തിൽ നിന്നും പ്രയോജനം അനുഭവിക്കുന്നതിന് അവിടെ ഉണ്ടായിരിക്കുക. ഉച്ചതിരിഞ്ഞ് നിങ്ങളുടെ സാമ്പത്തിക പരിധിക്കുള്ളിൽ ജീവിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പ്രദാനം ചെയ്യും. മാതാപിതാക്കളെ തങ്ങളുടെ കടപ്പാടുകൾ എങ്ങനെ കൂടുതൽ പൂർണ്ണമായി നിറവേററാൻ കഴിയും എന്ന് കാണിച്ചു തരികയും ഒരു ആധുനികകാല നാടകം യുവാക്കൾക്ക് പാഠ്യേതര സ്കൂൾ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ സംബന്ധിച്ച് വളരെ മെച്ചമായ മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്യുകയും ചെയ്യും.
ശനിയാഴ്ച രാവിലത്തെ സെഷനിൽ സമർപ്പണവും സ്നാപനവും സംബന്ധിച്ച പ്രസംഗം വിശേഷവൽക്കരിക്കുകയും വ്യക്തിപരമായ ബൈബിൾ പഠനത്തിന് ത്യാഗം ചെയ്യേണ്ടതിന്റെ ആവശ്യം പരിഗണിക്കുകയും ചെയ്യും. “യഹോവയുടെ സ്വർഗ്ഗീയ രഥം മുന്നേററത്തിൽ” എന്നത് ഉച്ചതിരിഞ്ഞത്തെ പരിപാടിയിലെ ഉത്തേജജനകമായ ഒരു പ്രസംഗമായിരിക്കും. വ്യാജമതത്താൽ അന്ധരാക്കപ്പെട്ടവരെ സഹായിക്കുന്നതിനുള്ള നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്തം സംബന്ധിച്ച് ശക്തമായ ഓർമ്മിപ്പിക്കലുകൾ നൽകുകയും ഈ ഉത്തരവാദിത്തം നിർവഹിക്കുന്നതിനുള്ള പ്രായോഗിക സഹായം പ്രദാനം ചെയ്യുകയും ചെയ്യും.
ക്രൈസ്തവലോകത്തിനും അതിന്റെ വൈദികർക്കും എതിരെ പ്രസ്താവിക്കപ്പെടുന്ന ശക്തമായ ദൂത് കേൾക്കുന്നതിന് ഞായറാഴ്ചരാവിലെ ഹാജരാകുന്നതിന് നിങ്ങൾ ആഗ്രഹിക്കും. അതിനെ തുടർന്ന് യേഹുവിന്റെയും യോനാദാബിന്റെയും ജീവിതങ്ങൾ ഉൾപ്പെടുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൂർണ്ണവേഷവിധാനങ്ങളോടുകൂടിയ ഒരു ഡ്രാമാ അവതരണം ഉണ്ടായിരിക്കും. പിന്നീട് ഉച്ചതിരിഞ്ഞ് “നിർമ്മല ഭാഷയാൽ ഏകീകൃതരായിത്തീരുന്നു” എന്ന പരസ്യപ്രസംഗം കേൾക്കുന്നതിന് നിശ്ചയമുണ്ടായിരിക്കുക.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ് സെപ്ററംബർ മുതൽ 1991 ജനുവരി വരെയുള്ള കാലയളവിൽ ഇൻഡ്യയിൽ മുഴുവനായി മാത്രം 26 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ട് നിങ്ങളുടെ ഭവനത്തിൽനിന്ന് അകലെയല്ലാതെ ഒന്ന് ഉണ്ടായിരിക്കും. നിങ്ങൾക്ക് ഏററവും അടുത്ത ഒരു കൺവെൻഷന്റെ സമയവും സ്ഥലവും അറിയുന്നതിന് സ്ഥലത്തെ യഹോവയുടെ സാക്ഷികളോട് തിരക്കുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.