നിങ്ങൾ ഏലീയാവിനെപ്പോലെ വിശ്വസ്തനായിരിക്കുമോ?
“യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.”—മലാഖി 4:5.
1. ഇസ്രായേൽ വാഗ്ദത്തദേശത്തെത്തി 500 വർഷം കഴിയുമ്പോൾ എന്തു പ്രതിസന്ധി ഉണ്ടാകുന്നു?
‘പാലും തേനും ഒഴുകുന്ന ദേശം.’ (പുറപ്പാടു 3:7, 8) പൊ.യു.മു. 16-ാം നൂറ്റാണ്ടിൽ ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ചശേഷം യഹോവയാം ദൈവം അവർക്കു നൽകിയത് അതാണ്. നോക്കൂ! അഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു, പത്തുഗോത്ര ഇസ്രായേൽ രാജ്യം ഇപ്പോൾ കടുത്ത ക്ഷാമത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. പച്ചപ്പുല്ലു കണ്ടെത്താൻ പ്രയാസം, മൃഗങ്ങൾ ചത്തൊടുങ്ങുന്നു, മൂന്നര വർഷമായി മഴയില്ല. (1 രാജാക്കന്മാർ 18:5; ലൂക്കൊസ് 4:25) ഈ വിപത്തിന്റെ കാരണമെന്താണ്?
2. ഇസ്രായേലിന്റെ ദേശീയ പ്രതിസന്ധിക്കു കാരണമെന്ത്?
2 ഈ പ്രതിസന്ധിക്കു കാരണം വിശ്വാസത്യാഗമാണ്. ദൈവനിയമത്തെ ലംഘിച്ചുകൊണ്ട് ആഹാബ് രാജാവ് കനാന്യ രാജകുമാരിയായ ഈസേബെലിനെ വിവാഹം കഴിക്കുക മാത്രമല്ല, ഇസ്രായേലിലേക്കു ബാലാരാധന കൊണ്ടുവരാൻ അവളെ അനുവദിക്കുകയും ചെയ്തിരിക്കുന്നു. അതിലും നിന്ദ്യമായി അവൻ തലസ്ഥാനനഗരിയായ ശമര്യയിൽ ആ വ്യാജദൈവത്തിന് ഒരു ക്ഷേത്രം പണിതിരിക്കുന്നു. എന്തിന്, ബാലാരാധന തങ്ങൾക്കു സമൃദ്ധമായ വിളവുകൾ തരുമെന്നു വിശ്വസിക്കാൻ ഇസ്രായേല്യർ വശീകരിക്കപ്പെടുകപോലും ചെയ്തിരിക്കുന്നു! എങ്കിലും, യഹോവ മുന്നറിയിപ്പു നൽകിയതുപോലെ ‘അവരുടെ നല്ല ദേശത്തുനിന്നു നശിച്ചുപോകാവുന്ന’ അപകടത്തിലാണ് അവരിപ്പോൾ.—ആവർത്തനപുസ്തകം 7:3, 4; 11:16, 17; 1 രാജാക്കന്മാർ 16:30-33.
ദൈവത്വം സംബന്ധിച്ച ഉദ്വേഗഭരിതമായ പരീക്ഷണം
3. ഇസ്രായേലിന്റെ യഥാർഥ പ്രശ്നത്തിലേക്ക് ഏലീയാപ്രവാചകൻ ശ്രദ്ധ തിരിച്ചുവിടുന്നതെങ്ങനെ?
3 ക്ഷാമം തുടങ്ങുമ്പോൾ, ദൈവത്തിന്റെ വിശ്വസ്ത പ്രവാചകനായ ഏലീയാവ് ആഹാബ് രാജാവിനോടു പറയുന്നു: “ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല.” (1 രാജാക്കന്മാർ 17:1) ഈ പ്രഖ്യാപനത്തിന്റെ ഭയാനക നിവൃത്തി അനുഭവിച്ചറിഞ്ഞശേഷം, ഇസ്രായേലിന്മേൽ കഷ്ടപ്പാടുകൾ വരുത്തുന്നതിനു രാജാവ് ഏലീയാവിനെ കുറ്റപ്പെടുത്തുന്നു. ബാലാരാധകരെന്ന നിലയിൽ ആഹാബിന്റെയും അവന്റെ ഭവനത്തിന്റെയും വിശ്വാസത്യാഗം നിമിത്തം അവരാണു കുറ്റം വഹിക്കേണ്ടതെന്ന് ഏലീയാവ് അവനോടു മറുപടി പറയുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്, മുഴു ഇസ്രായേലിനെയും ബാലിന്റെ 450 പ്രവാചകന്മാരെയും 400 അശേരാപ്രവാചകന്മാരെയും കർമേൽപർവതത്തിൽ കൂട്ടിവരുത്താൻ യഹോവയുടെ പ്രവാചകൻ ആഹാബ് രാജാവിനോട് ആവശ്യപ്പെടുന്നു. ആഹാബും അവന്റെ പ്രജകളും അവിടെ സമ്മേളിക്കുന്നു, അത് വരൾച്ചയ്ക്ക് അറുതി വരുത്തുമെന്ന് ഒരുപക്ഷേ അവർ പ്രതീക്ഷിക്കുന്നുണ്ടാകാം. എന്നാൽ അതിനെക്കാൾ ഗുരുതരമായ പ്രശ്നത്തിലേക്കാണ് ഏലീയാവ് ശ്രദ്ധ തിരിച്ചുവിടുന്നത്. അവൻ ചോദിക്കുന്നു: “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ [സത്യ]ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ.” എന്തു പറയണമെന്ന് ഇസ്രായേല്യർക്ക് അറിയില്ല.—1 രാജാക്കന്മാർ 18:18-21.
4. ദൈവത്വം സംബന്ധിച്ച വിവാദവിഷയം പരിഹരിക്കുന്നതിന് ഏലീയാവ് എന്താണു നിർദേശിക്കുന്നത്?
4 യഹോവാരാധനയെ ബാലാരാധനയുമായി കൂട്ടിക്കലർത്താൻ വർഷങ്ങളായി ഇസ്രായേല്യർ ശ്രമിച്ചിരിക്കുന്നു. ദൈവത്വം സംബന്ധിച്ച വിവാദവിഷയം പരിഹരിക്കുന്നതിന് ഏലീയാവ് ഇപ്പോൾ ഒരു മത്സരം നിർദേശിക്കുന്നു. അവൻ യാഗത്തിനായി ഒരു കാളക്കുട്ടിയെ ഒരുക്കും. ബാലിന്റെ പ്രവാചകന്മാർ മറ്റൊന്നിനെയും. എന്നിട്ട് ഏലീയാവ് ഇങ്ങനെ പറയുന്നു: “നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ [സത്യ]ദൈവമെന്നു ഇരിക്കട്ടെ.” (1 രാജാക്കന്മാർ 18:23, 24) പ്രാർഥനയ്ക്കുള്ള ഉത്തരമായി സ്വർഗത്തിൽനിന്ന് തീ ഇറങ്ങുന്നത് ഒന്ന് സങ്കൽപ്പിച്ചുനോക്കൂ!
5. ബാലാരാധനയുടെ നിഷ്ഫലത തുറന്നുകാട്ടപ്പെടുന്നതെങ്ങനെ?
5 മത്സരം തുടങ്ങാൻ ഏലീയാവ് ബാലിന്റെ പ്രവാചകന്മാരെ ക്ഷണിക്കുന്നു. അവർ യാഗത്തിനായി ഒരു കാളയെ ഒരുക്കി യാഗപീഠത്തിന്മേൽ വെക്കുന്നു. എന്നിട്ട്, “ബാലേ, ഉത്തരമരുളേണമേ” എന്നു പ്രാർഥിച്ചുകൊണ്ട് അവർ യാഗപീഠത്തിനു ചുറ്റും തുള്ളുന്നു. “രാവിലെ തുടങ്ങി ഉച്ചവരെ” അതു തുടരുന്നു. “ഉറക്കെ വിളിപ്പിൻ” എന്ന് ഏലീയാവ് അവരെ പരിഹസിക്കുന്നു. ബാലിനു വലിയ തിരക്കായിരിക്കും. അല്ലെങ്കിൽ, ‘ഒരുപക്ഷെ ഉറങ്ങുകയായിരിക്കാം; അവനെ ഉണർത്തേണം.’ പെട്ടെന്ന് ഭ്രാന്തമായ ഒരാവേശം ബാലിന്റെ പ്രവാചകന്മാരെ ഗ്രസിക്കുന്നു. നോക്കൂ! കഠാരകൊണ്ട് അവർ തങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയാണ്, മുറിവുകളിൽനിന്ന് രക്തം വാർന്നൊഴുകുന്നു. ആ 450 പേരും തൊള്ള തുറന്ന് നിലവിളിക്കവേ, എന്തൊരു ശബ്ദം! എന്നിട്ടും യാതൊരു ഉത്തരവുമില്ല.—1 രാജാക്കന്മാർ 18:26-29.
6. ദൈവത്വം സംബന്ധിച്ച പരിശോധനയ്ക്കായി ഏലീയാവ് എന്ത് ഒരുക്കമാണ് നടത്തുന്നത്?
6 ഇനി ഏലീയാവിന്റെ ഊഴമാണ്. അവൻ യഹോവയുടെ യാഗപീഠം പണിത്, അതിനു ചുറ്റും ഒരു വലിയ തോടു വെട്ടി യാഗം ക്രമീകരിച്ചുവെക്കുന്നു. എന്നിട്ട് വിറകിന്മേലും യാഗത്തിന്മേലും അവൻ വെള്ളം കോരിയൊഴിക്കുന്നു. പന്ത്രണ്ട് വൻഭരണിയിൽ വെള്ളം കൊണ്ടുവന്ന് തോട് നിറയുന്നതുവരെ അതിൽ കോരിയൊഴിക്കുന്നു. എന്നിട്ട്, “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടു വരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ [സത്യ]ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ” എന്നു ഏലീയാവ് പ്രാർഥിക്കുമ്പോഴുള്ള ഉദ്വേഗാവസ്ഥ ഒന്നു സങ്കൽപ്പിച്ചുനോക്കൂ.—1 രാജാക്കന്മാർ 18:30-37.
7, 8. (എ) ഏലീയാവിന്റെ പ്രാർഥനയ്ക്ക് യഹോവ എങ്ങനെ ഉത്തരം നൽകുന്നു? (ബി) കർമേൽപർവതത്തിലെ സംഭവങ്ങൾ ഉളവാക്കുന്ന ഫലമെന്ത്?
7 ഏലീയാവിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി ‘യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വററിച്ചുകളയുന്നു.’ ജനങ്ങൾ കവിണ്ണുവീണ് “യഹോവ തന്നേ [സത്യ]ദൈവം, യഹോവ തന്നേ [സത്യ]ദൈവം” എന്നു പറയുന്നു. (1 രാജാക്കന്മാർ 18:38, 39) ഏലീയാവ് ഇപ്പോൾ നിർണായക നടപടി കൈക്കൊള്ളുന്നു. അവൻ ഇങ്ങനെ കൽപ്പിക്കുന്നു: “ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു.” കീശോൻ താഴ്വരയിൽവെച്ച് അവർ വധിക്കപ്പെട്ടുകഴിയുമ്പോൾ, കാർമേഘങ്ങൾ ആകാശത്തെ മൂടുന്നു. ഒടുവിൽ, കോരിച്ചൊരിയുന്ന മഴ വരൾച്ചയ്ക്ക് അറുതി വരുത്തുന്നു!—1 രാജാക്കന്മാർ 18:40-45; ആവർത്തനപുസ്തകം 13:1-5 താരതമ്യം ചെയ്യുക.
8 എത്ര മഹത്തായ ദിനം! ദൈവത്വം സംബന്ധിച്ച ഈ ശ്രദ്ധേയമായ പരിശോധനയിൽ യഹോവ വിജയശ്രീലാളിതനാകുന്നു. തന്നെയുമല്ല, ഈ സംഭവങ്ങൾ പല ഇസ്രായേല്യരുടെയും ഹൃദയങ്ങളെ വീണ്ടും യഹോവയിലേക്കു തിരിക്കുന്നു. ഈ വിധത്തിലും മറ്റു വിധങ്ങളിലും, ഏലീയാവ് ഒരു പ്രവാചകനെന്ന നിലയിൽ വിശ്വസ്തനെന്നു തെളിയുന്നു. അവൻ വ്യക്തിപരമായി ഒരു പ്രാവചനിക പങ്ക് വഹിക്കുകയും ചെയ്യുന്നു.
‘ഏലീയാപ്രവാചകൻ’ ഇനിയും വരുവാനിരിക്കുന്നുവോ?
9. മലാഖി 4:5, 6-ൽ എന്താണു പ്രവചിക്കപ്പെട്ടിരുന്നത്?
9 പിന്നീട് മലാഖി മുഖാന്തരം ദൈവം ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.” (മലാഖി 4:5, 6) ആ വാക്കുകൾ പ്രഖ്യാപിക്കുന്നതിന് ഏതാണ്ട് 500 വർഷം മുമ്പാണ് ഏലീയാവ് ജീവിച്ചിരുന്നത്. അതൊരു പ്രവചനമായിരുന്നതിനാൽ പൊ.യു. ഒന്നാം നൂറ്റാണ്ടിലെ യഹൂദർ, ഏലീയാവ് വരുമെന്നും അതു നിവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.—മത്തായി 17:10.
10. മുൻകൂട്ടിപ്പറയപ്പെട്ട ഏലീയാവ് ആരായിരുന്നു, അതു നമുക്കെങ്ങനെ അറിയാം?
10 അങ്ങനെയെങ്കിൽ, വരുവാനുള്ള ഏലീയാവ് ആരായിരുന്നു? യേശുക്രിസ്തു പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ അവൻ ആരാണെന്നതു വെളിപ്പെട്ടു: “യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു; ബലാല്ക്കാരികൾ അതിനെ പിടിച്ചടക്കുന്നു. സകലപ്രവാചകൻമാരും ന്യായപ്രമാണവും യോഹന്നാൻവരെ പ്രവചിച്ചു. നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവു അവൻ തന്നേ.” അതേ, മുൻകൂട്ടിപ്പറയപ്പെട്ട ഏലീയാവിന്റെ പ്രതിപുരുഷൻ സ്നാപക യോഹന്നാൻ ആയിരുന്നു. (മത്തായി 11:12-14; മർക്കൊസ് 9:11-13) യോഹന്നാൻ “ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും” കൂടെ നടക്കുമെന്നും “ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി [“യഹോവയ്ക്കു വേണ്ടി,” NW] ഒരുക്കു”മെന്നും ഒരു ദൂതൻ യോഹന്നാന്റെ പിതാവായ സെഖര്യാവിനോടു പറഞ്ഞിരുന്നു. (ലൂക്കൊസ് 1:17) യഹൂദന്മാരെ ക്രിസ്തുവിലേക്കു നയിക്കേണ്ടിയിരുന്ന ന്യായപ്രമാണത്തിനെതിരെയുള്ള പാപങ്ങൾ സംബന്ധിച്ച് ഒരു വ്യക്തിക്കുള്ള അനുതാപത്തിന്റെ പരസ്യപ്രതീകമായിരുന്നു യോഹന്നാൻ നിർവഹിച്ച സ്നാപനം. (ലൂക്കൊസ് 3:3-6; ഗലാത്യർ 3:24) അങ്ങനെ, യോഹന്നാന്റെ വേല ‘ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കി.’
11. പെന്തക്കോസ്തിൽ “യഹോവയുടെ ദിവസ”ത്തെക്കുറിച്ച് പത്രൊസ് എന്തു പറഞ്ഞു, അത് എപ്പോൾ സംഭവിച്ചു?
11 ഏലീയാവ് എന്നനിലയിലുള്ള യോഹന്നാൻ സ്നാപകന്റെ വേല ‘കർത്താവിന്റെ നാൾ [“യഹോവയുടെ ദിവസം,” NW]’ അടുത്തിരിക്കുന്നതായി പ്രകടമാക്കി. ദൈവം ശത്രുക്കൾക്കെതിരെ നടപടിയെടുക്കുകയും തന്റെ ജനത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ആ ദിവസം സമീപിച്ചിരിക്കുന്നതായി അപ്പോസ്തലനായ പത്രൊസും സൂചിപ്പിച്ചു. പൊ.യു. 33-ലെ പെന്തക്കോസ്തിൽ അരങ്ങേറിയ അത്ഭുതകരമായ സംഭവങ്ങൾ ദൈവാത്മാവ് പകരപ്പെടുന്നതിനെക്കുറിച്ചുള്ള യോവേൽപ്രവചനത്തിന്റെ നിവൃത്തിയായിരുന്നുവെന്ന് അവൻ ചൂണ്ടിക്കാട്ടി. “കർത്താവിന്റെ [“യഹോവയുടെ,” NW] വലുതും പ്രസിദ്ധവുമായ നാൾ” വരുന്നതിനു മുമ്പ് അതു സംഭവിക്കേണ്ടിയിരുന്നുവെന്നു പത്രൊസ് പ്രകടമാക്കി. (പ്രവൃത്തികൾ 2:16-21; യോവേൽ 2:28-32) യഹോവയുടെ പുത്രനെ തള്ളിക്കളഞ്ഞ ജനതയുടെമേലുള്ള ദിവ്യന്യായവിധി നിർവഹിക്കുന്നതിനു റോമൻ സൈന്യത്തെ ഇടയാക്കിക്കൊണ്ട് അവൻ തന്റെ വചനം നിവർത്തിച്ചത് പൊ.യു. 70-ലായിരുന്നു.—ദാനീയേൽ 9:24-27; യോഹന്നാൻ 19:15.
12. (എ) “യഹോവയുടെ ദിവസ”ത്തിന്റെ വരവിനെക്കുറിച്ച് പൗലൊസും പത്രൊസും എന്തു പറഞ്ഞു? (ബി) ഏലീയാവിന്റെ വേലയാൽ പ്രതീകവത്കരിക്കപ്പെട്ടതുപോലെ ഒരു സംഗതി സംഭവിക്കുമെന്ന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
12 എന്നിരുന്നാലും, പൊ.യു. 70-നുശേഷം കൂടുതൽ കാര്യങ്ങൾ നടക്കാനിരിക്കുകയായിരുന്നു. “യഹോവയുടെ ദിവസ”ത്തിന്റെ വരവിനെ അപ്പോസ്തലനായ പൗലൊസ് ക്രിസ്തുവിന്റെ സാന്നിധ്യവുമായി ബന്ധപ്പെടുത്തി. മാത്രമല്ല, അപ്പോഴും വിദൂരഭാവിയിലായിരുന്ന ‘പുതിയ ആകാശത്തോടും പുതിയ ഭൂമിയോടു’മുള്ള ബന്ധത്തിൽ അപ്പോസ്തലനായ പത്രൊസ് ആ ദിവസത്തെക്കുറിച്ചു സംസാരിച്ചു. (2 തെസ്സലൊനീക്യർ 2:1, 2; 2 പത്രൊസ് 3:10-13) പൊ.യു. 70-ൽ “യഹോവയുടെ ദിവസം” വരുന്നതിനുമുമ്പ് യോഹന്നാൻ സ്നാപകൻ ഏലീയാവിന്റേതിനു സമാനമായ ഒരു വേല ചെയ്തുവെന്നു മനസ്സിൽ പിടിക്കുക. മൊത്തത്തിൽ ഇതെല്ലാം, ഏലീയാവ് ചെയ്തിരുന്ന വേലയാൽ പ്രതീകവത്കരിക്കപ്പെടുന്ന കൂടുതലായ ഒരു സംഗതി സംഭവിക്കുമെന്നതിന്റെ സൂചനയായിരുന്നു. എന്താണത്?
അവർക്ക് ഏലീയാവിന്റെ ആത്മാവുണ്ട്
13, 14. (എ) ഏലീയാവിന്റെ പ്രവർത്തനങ്ങളും ആധുനികകാല അഭിഷിക്ത ക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങളും തമ്മിലുള്ള സാമ്യമെന്ത്? (ബി) ക്രൈസ്തവലോകത്തിലെ വിശ്വാസത്യാഗികൾ എന്തു ചെയ്തിരിക്കുന്നു?
13 ഏലീയാവിന്റെ വേലയ്ക്ക്, യോഹന്നാൻ സ്നാപകന്റെ പ്രവർത്തനങ്ങളുമായി മാത്രമല്ല, “യഹോവയുടെ ദിവസ”ത്തിലേക്കു നയിക്കുന്ന ഈ നിർണായക കാലഘട്ടത്തിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങളുമായും സാമ്യമുണ്ട്. (2 തിമൊഥെയൊസ് 3:1-5) ഏലീയാവിന്റെ ആത്മാവും ശക്തിയുമുള്ള അവർ സത്യാരാധനയുടെ വിശ്വസ്ത വക്താക്കളാണ്. അതെത്ര അനിവാര്യമാണുതാനും! ഏലീയാവിന്റെ നാളിൽ ഇസ്രായേലിൽ ബാലാരാധന തഴച്ചുവളർന്നതുപോലെ, ക്രിസ്തുവിന്റെ അപ്പോസ്തലന്മാരുടെ മരണാനന്തരം യഥാർഥ ക്രിസ്ത്യാനിത്വത്തിനു വിശ്വാസത്യാഗം ഭവിച്ചു. (2 പത്രൊസ് 2:1) ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവർ ക്രിസ്ത്യാനിത്വത്തെ വ്യാജമതോപദേശങ്ങളും ആചാരങ്ങളുമായി കൂട്ടിക്കലർത്താൻ തുടങ്ങി. ഉദാഹരണത്തിന്, മനുഷ്യന് അമർത്യദേഹി ഉണ്ടെന്ന പുറജാതീയവും തിരുവെഴുത്തുവിരുദ്ധവുമായ പഠിപ്പിക്കൽ അവർ സ്വീകരിച്ചു. (സഭാപ്രസംഗി 9:5, 10; യെഹെസ്കേൽ 18:4) ക്രൈസ്തവലോകത്തിലെ വിശ്വാസത്യാഗികൾ ഏക സത്യദൈവത്തിന്റെ യഹോവ എന്ന നാമം ഉപയോഗിക്കുന്നത് നിറുത്തിയിരിക്കുന്നു. പകരം, അവർ ആരാധിക്കുന്നത് ത്രിത്വത്തെയാണ്. യേശുവിന്റെയും അവന്റെ മാതാവായ മറിയയുടെയും പ്രതിമകളെ വണങ്ങുന്ന ബാൽസമാനരീതിയും അവർ സ്വീകരിച്ചിരിക്കുന്നു. (റോമർ 1:23; 1 യോഹന്നാൻ 5:21) എന്നാൽ, അതോടെ തീർന്നില്ല.
14 പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ക്രൈസ്തവലോകത്തിലെ സഭാനേതാക്കന്മാർ ബൈബിളിന്റെ പല ഭാഗങ്ങളെക്കുറിച്ചും സംശയങ്ങളുന്നയിക്കാൻ തുടങ്ങി. ഉദാഹരണത്തിന്, ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണം തള്ളിക്കളഞ്ഞ അവർ പരിണാമസിദ്ധാന്തത്തെ “ശാസ്ത്രീയം” എന്നു പറഞ്ഞ് അതിനെ വണങ്ങി. യേശുക്രിസ്തുവിന്റെയും അവന്റെ അപ്പോസ്തലന്മാരുടെയും പഠിപ്പിക്കലുകൾക്കു കടകവിരുദ്ധമായിരുന്നു ഇത്. (മത്തായി 19:4, 5; 1 കൊരിന്ത്യർ 15:47) എന്നിരുന്നാലും, യേശുവിനെയും അവന്റെ ആദിമ അനുഗാമികളെയും പോലെ ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ ഇന്നു ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണത്തെ ഉയർത്തിപ്പിടിക്കുന്നു.—ഉല്പത്തി 1:27.
15, 16. ക്രൈസ്തവലോകത്തിൽനിന്നു വിഭിന്നമായി ആരാണ് ക്രമമായ ആത്മീയ ഭക്ഷണവിഹിതം ആസ്വദിച്ചിരിക്കുന്നത്, എന്തു മുഖാന്തരത്താൽ?
15 ലോകം ‘അന്ത്യകാല’ത്തിലേക്കു കടന്നപ്പോൾ, ഒരു ആത്മീയ ക്ഷാമം ക്രൈസ്തവലോകത്തെ പിടികൂടി. (ദാനീയേൽ 12:4; ആമോസ് 8:11, 12) എന്നാൽ അഭിഷിക്ത ക്രിസ്ത്യാനികളുടെ ചെറിയ കൂട്ടം “തൽസമയ”ത്തു ക്രമമായ ദൈവദത്ത ആത്മീയഭക്ഷണം ആസ്വദിച്ചു. അത് ഏലീയാവിന്റെ നാളിൽ ക്ഷാമമുണ്ടായപ്പോൾ അവനു വേണ്ടതെല്ലാം ലഭിക്കുന്നുവെന്ന് യഹോവ ഉറപ്പുവരുത്തിയതിനു സമാനമാണ്. (മത്തായി 24:45; 1 രാജാക്കന്മാർ 17:6, 13-16) ഒരിക്കൽ അന്തർദേശീയ ബൈബിൾ വിദ്യാർഥികളെന്ന് അറിയപ്പെട്ടിരുന്ന ഈ വിശ്വസ്ത ദൈവദാസന്മാർ പിന്നീട് യഹോവയുടെ സാക്ഷികൾ എന്ന തിരുവെഴുത്തധിഷ്ഠിത നാമം സ്വീകരിച്ചു.—യെശയ്യാവു 43:10.
16 ഏലീയാവ് എന്നതിനർഥം “എന്റെ ദൈവം യഹോവ ആകുന്നു” എന്നാണ്. അവൻ അതിനൊത്തു ജീവിക്കുകയും ചെയ്തു. യഹോവയുടെ ഭൗമിക ദാസന്മാരുടെ ഔദ്യോഗിക പത്രികയെന്ന നിലയിൽ വീക്ഷാഗോപുരം എക്കാലത്തും ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ഈ മാസികയുടെ പിന്തുണക്കാരൻ യഹോവയാണെന്ന വിശ്വാസം അതിന്റെ രണ്ടാം ലക്കത്തിൽ (1879 ആഗസ്റ്റ്) അതു പ്രകടിപ്പിക്കുകയുണ്ടായി. ഈ പത്രികയും വാച്ച്ടവർ സൊസൈറ്റിയുടെ മറ്റു പ്രസിദ്ധീകരണങ്ങളും ക്രൈസ്തവലോകത്തിന്റെയും വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോന്റെ ശേഷിച്ച ഭാഗത്തിന്റെയും തിരുവെഴുത്തുവിരുദ്ധമായ പഠിപ്പിക്കലുകളെ തുറന്നുകാട്ടുകയും അതേസമയം ദൈവവചനമായ ബൈബിളിന്റെ സത്യത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.—2 തിമൊഥെയൊസ് 3:16, 17; വെളിപ്പാടു 18:1-5.
പരിശോധനയിൻകീഴിൽ വിശ്വസ്തൻ
17, 18. ബാലിന്റെ പ്രവാചകന്മാർ കൊല്ലപ്പെട്ടതിനോട് ഈസേബെൽ എങ്ങനെ പ്രതികരിച്ചു, ഏലീയാവിനു സഹായം ലഭിച്ചതെങ്ങനെ?
17 ആ തുറന്നുകാട്ടലിനോടുള്ള പുരോഹിതവർഗത്തിന്റെ പ്രതികരണം, ബാലിന്റെ പ്രവാചകന്മാരെ ഏലീയാവ് കൊന്നുവെന്നറിഞ്ഞപ്പോൾ ഈസേബെലിനുണ്ടായ പ്രതികരണത്തോടു സമാനമായിരുന്നു. യഹോവയുടെ വിശ്വസ്ത പ്രവാചകനെ കൊല്ലുമെന്ന് ശപഥം ചെയ്തുകൊണ്ട് അവൾ അവന് ഒരു സന്ദേശമയച്ചു. അതൊരു യഥാർഥ ഭീഷണിതന്നെ ആയിരുന്നു. കാരണം, ദൈവത്തിന്റെ പല പ്രവാചകന്മാരെയും അവൾ അതിനോടകം കൊന്നുകളഞ്ഞിരുന്നു. ഭയന്നുപോയ ഏലീയാവ് തെക്കുപടിഞ്ഞാറുള്ള ബേർ-ശേബയിലേക്ക് ഓടിപ്പോയി. തന്റെ ബാല്യക്കാരനെ അവിടെ വിട്ടിട്ട് അവൻ കൂടുതൽ ദൂരേക്ക്, മരുഭൂമിയിലേക്കു പോയി. എന്നിട്ട്, മരിക്കുന്നതിനായി അവൻ പ്രാർഥിച്ചു. എന്നാൽ യഹോവ തന്റെ പ്രവാചകനെ ഉപേക്ഷിച്ചിരുന്നില്ല. ഹോരേബ് പർവതത്തിലേക്കുള്ള ദീർഘയാത്രയ്ക്കായി ഏലീയാവിനെ ഒരുക്കാൻ ഒരു ദൂതൻ പ്രത്യക്ഷനായി അവന് ആഹാരം നൽകി. 300 കിലോമീറ്ററിലധികം ദൂരം വരുന്ന 40 ദിവസ-യാത്രയ്ക്ക് അത് അവനെ പ്രാപ്തനാക്കി. കൊടുങ്കാറ്റ്, ഭൂകമ്പം, അഗ്നി എന്നിവയിലൂടെ ഭയങ്കരമായ ശക്തി പ്രകടമാക്കിക്കാണിച്ചശേഷം ദൈവം ഹോരേബിൽവെച്ച് അവനോടു സംസാരിച്ചു. ആ ശക്തിപ്രകടനങ്ങളിലൊന്നും യഹോവയുണ്ടായിരുന്നില്ല. അവ അവന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ പ്രകടനങ്ങളായിരുന്നു. അതിനുശേഷം യഹോവ തന്റെ പ്രവാചകനോടു സംസാരിച്ചു. ആ അനുഭവം ഏലീയാവിനെ എത്രമാത്രം ശക്തിപ്പെടുത്തിയെന്നു സങ്കൽപ്പിച്ചുനോക്കുക. (1 രാജാക്കന്മാർ 19:1-12) സത്യാരാധനയുടെ ശത്രുക്കൾ ഭീഷണിപ്പെടുത്തുമ്പോൾ ഏലീയാവിനെപ്പോലെ നമുക്കു കുറെയൊക്കെ ഭയം തോന്നുന്നെങ്കിലോ? യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ലെന്നു മനസ്സിലാക്കാൻ അവന്റെ അനുഭവം നമ്മെ സഹായിക്കേണ്ടതാണ്.—1 ശമൂവേൽ 12:22.
18 പ്രവാചകനെന്ന നിലയിൽ ഏലീയാവിന് ഇനിയും വേല ചെയ്യാനുണ്ടെന്ന് ദൈവം വ്യക്തമാക്കി. മാത്രമല്ല, ഇസ്രായേലിൽ സത്യദൈവത്തിന്റെ ആരാധകനായി താൻ മാത്രമേയുള്ളുവെന്ന് ഏലീയാവ് വിചാരിച്ചിരുന്നെങ്കിലും ബാലിനെ വണങ്ങാത്ത 7,000 പേരുണ്ടെന്ന് യഹോവ അവനു കാട്ടിക്കൊടുത്തു. പിന്നീട് യഹോവ ഏലീയാവിനെ അവന്റെ നിയമനസ്ഥലത്തേക്ക് മടക്കിയയച്ചു. (1 രാജാക്കന്മാർ 19:13-18) ഏലീയാവിനെ പിന്തുടർന്നതുപോലെ സത്യാരാധനയുടെ ശത്രുക്കൾ നമ്മെയും പിന്തുടർന്നേക്കാം. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ നാം കടുത്ത പീഡനത്തിന്റെ ഇരകളായിത്തീർന്നേക്കാം. (യോഹന്നാൻ 15:17-20) ചിലപ്പോൾ, നമുക്കു ഭയം തോന്നിയേക്കാം. എന്നുവരികിലും, ദിവ്യ ഉറപ്പുകൾ ലഭിക്കുകയും യഹോവയുടെ സേവനത്തിൽ വിശ്വസ്തനായി തുടരുകയും ചെയ്ത ഏലീയാവിനെപ്പോലെ ആയിരിക്കാം നമുക്ക്.
19. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ അഭിഷിക്ത ക്രിസ്ത്യാനികൾ എന്ത് അനുഭവിച്ചു?
19 ഒന്നാം ലോകമഹായുദ്ധകാലത്തെ കടുത്ത പീഡനം മൂലം, ചില അഭിഷിക്ത ക്രിസ്ത്യാനികൾ ഭയത്തിനു വശംവദരായി പ്രസംഗപ്രവർത്തനം നിർത്തിക്കളഞ്ഞു. ഭൂമിയിലെ അവരുടെ വേല അവസാനിച്ചുവെന്ന അവരുടെ ചിന്ത തെറ്റായിരുന്നു. എന്നാൽ ദൈവം അവരെ തള്ളിക്കളഞ്ഞില്ല. പകരം, ഏലീയാവിന് ഭക്ഷണം പ്രദാനം ചെയ്തതുപോലെതന്നെ, അവൻ അവരെ കരുണാപൂർവം പുലർത്തി. ഏലീയാവിനെപ്പോലെ, വിശ്വസ്ത അഭിഷിക്തർ ദിവ്യ തിരുത്തൽ സ്വീകരിച്ചുകൊണ്ട് നിഷ്ക്രിയാവസ്ഥയിൽനിന്നു പുറത്തുവന്നു. രാജ്യസന്ദേശം പ്രസംഗിക്കുകയെന്ന മഹത്തായ പദവി സംബന്ധിച്ച് അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു.
20. ഇന്ന് ഏലീയാവിനെപ്പോലെ വിശ്വസ്തരായിരിക്കുന്നവർക്ക് എന്തു പദവിയാണ് ലഭിച്ചിരിക്കുന്നത്?
20 ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തിനു മുമ്പ് ഈ ആഗോള വേല പൂർത്തിയാക്കപ്പെടുമെന്ന് തന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രവചനത്തിൽ യേശു വിവരിച്ചു. (മത്തായി 24:14) ഇന്ന്, ഈ വേല നിർവഹിക്കുന്നത് അഭിഷിക്ത ക്രിസ്ത്യാനികളും അവരുടെ ദശലക്ഷക്കണക്കിനു വരുന്ന, പറുദീസാഭൂമിയിലെ ജീവനായി പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന സഹകാരികളുമാണ്. രാജ്യപ്രസംഗവേല പൂർത്തിയാകുന്നതുവരെ അതു നിർവഹിക്കാനുള്ള പദവി ഏലീയാവിനെപ്പോലെ വിശ്വസ്തരായവർക്കു മാത്രം ലഭിക്കുന്ന ഒന്നാണ്.
ഏലീയാവിനെപ്പോലെ വിശ്വസ്തരായിരിക്കുക
21, 22. (എ) ഏതു വേലയ്ക്കാണ് ഇന്ന് അഭിഷിക്ത ക്രിസ്ത്യാനികൾ നേതൃത്വം കൊടുക്കുന്നത്? (ബി) എന്തു സഹായത്താലാണു പ്രസംഗവേല ഇന്നു നിർവഹിക്കപ്പെടുന്നത്, അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
21 ഏലീയാവിനെപ്പോലെ തീക്ഷ്ണതയുള്ള യഥാർഥ അഭിഷിക്ത ക്രിസ്ത്യാനികളുടെ ഒരു ചെറിയ ശേഷിപ്പ് സിംഹാസനസ്ഥ രാജാവായ യേശുക്രിസ്തുവിന്റെ ഭൗമിക താത്പര്യങ്ങൾക്കായി കരുതുകയെന്ന ഉത്തരവാദിത്വം നിറവേറ്റിയിരിക്കുന്നു. (മത്തായി 24:47) ഇപ്പോൾ 60 വർഷത്തിലധികമായി, ആളുകളെ ശിഷ്യരാക്കാനുള്ള വേലയ്ക്കു നേതൃത്വം നൽകുന്നതിനായി ദൈവം ഈ അഭിഷിക്തരെ ഉപയോഗിച്ചുവരുകയാണ്. ഒരു പറുദീസാഭൂമിയിലെ അനന്തജീവന്റെ അത്ഭുതകരമായ പ്രത്യാശ ദൈവം ആ ശിഷ്യർക്കു നൽകിയിരിക്കുന്നു. (മത്തായി 28:19, 20) താരതമ്യേന ചുരുക്കം വരുന്ന അഭിഷിക്തശേഷിപ്പ് തീക്ഷ്ണതയോടും വിശ്വസ്തതയോടും കൂടെ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ ദശലക്ഷക്കണക്കിനു വരുന്ന ആ ശിഷ്യർ എത്ര നന്ദിയുള്ളവരാണ്!
22 ഈ രാജ്യപ്രസംഗവേല നിർവഹിക്കുന്നത് അപൂർണ മനുഷ്യരാണ്. പ്രാർഥനാപൂർവം തന്നിൽ ആശ്രയിക്കുന്നവർക്ക് യഹോവ നൽകുന്ന ശക്തിയാൽ മാത്രമാണ് അതു സാധിക്കുന്നത്. നീതിമാന്റെ പ്രാർഥനയുടെ ശക്തി പ്രകടമാക്കുന്നതിനായി, പ്രാർഥനയുടെ കാര്യത്തിൽ ഏലീയാവ് വെച്ച ദൃഷ്ടാന്തത്തെ പരാമർശിക്കവേ ശിഷ്യനായ യാക്കോബ്, “ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു”വെന്നു പറയുകയുണ്ടായി. (യാക്കോബ് 5:16-18) ഏലീയാവ് സദാ പ്രവചിക്കുകയോ അത്ഭുതങ്ങൾ പ്രവർത്തിക്കുകയോ ചെയ്തില്ല. നമുക്കുള്ള അതേ മാനുഷിക വികാരങ്ങളും ബലഹീനതകളും അവനുമുണ്ടായിരുന്നു. എന്നാൽ, അവൻ ദൈവത്തെ വിശ്വസ്തമായി സേവിച്ചു. ദൈവത്തിന്റെ സഹായമുള്ളതിനാലും അവൻ നമ്മെ ബലപ്പെടുത്തുന്നതിനാലും നമുക്കും ഏലീയാവിനെപ്പോലെ വിശ്വസ്തരായിരിക്കാൻ സാധിക്കും.
23. വിശ്വസ്തതയും ശുഭാപ്തിവിശ്വാസവും ഉണ്ടായിരിക്കുന്നതിനു നമുക്കു നല്ല കാരണമുള്ളത് എന്തുകൊണ്ട്?
23 വിശ്വസ്തതയും ശുഭാപ്തിവിശ്വാസവും ഉണ്ടായിരിക്കുന്നതിനു നമുക്കു നല്ല കാരണമുണ്ട്. പൊ.യു. 70-ൽ “യഹോവയുടെ ദിവസം” വരുന്നതിനു മുമ്പ്, സ്നാപകയോഹന്നാൻ ചെയ്തത് ഏലീയാസമാന വേലയായിരുന്നുവെന്ന് ഓർക്കുക. ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ അഭിഷിക്ത ക്രിസ്ത്യാനികൾ ഭൂമിയിലെമ്പാടും സമാനമായ ഒരു ദൈവദത്ത വേല ചെയ്തിരിക്കുന്നു. അതു വ്യക്തമായി തെളിയിക്കുന്നത് “യഹോവയുടെ” മഹാ “ദിവസം” സമീപിച്ചിരിക്കുന്നുവെന്നാണ്.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
□ കർമേൽപർവതത്തിൽവെച്ച് യഹോവയുടെ ദൈവത്വം തെളിയിക്കപ്പെട്ടതെങ്ങനെ?
□ ‘വരുവാനുള്ള ഏലീയാവ്’ ആരായിരുന്നു, അവൻ എന്തു ചെയ്തു?
□ ഇന്നത്തെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഏലീയാവിന്റെ ആത്മാവുണ്ടെന്ന് അവർ പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
□ ഏലീയാവിനെപ്പോലെ നമുക്കു വിശ്വസ്തരായിരിക്കുക സാധ്യമായിരിക്കുന്നത് എന്തുകൊണ്ട്?
[15-ാം പേജിലെ ചതുരം]
ഏലീയാവ് കയറിപ്പോയ സ്വർഗമേത്?
അവർ [ഏലീയാവും എലീശായും] സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാററിൽ സ്വർഗ്ഗത്തിലേക്കു കയറി.”—2 രാജാക്കന്മാർ 2:11.
ഇവിടെ ‘സ്വർഗ്ഗം’ എന്ന് ഉപയോഗിച്ചിരിക്കുന്ന പദത്തിന്റെ അർഥമെന്താണ്? ദൈവത്തിന്റെയും അവന്റെ ദൂതപുത്രന്മാരുടെയും ആത്മീയ വാസസ്ഥലത്തെ പരാമർശിക്കാൻ എബ്രായഭാഷയിൽ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമുണ്ട്. (മത്തായി 6:9; 18:10) അക്ഷരീയ പ്രപഞ്ചത്തെ കുറിക്കുന്ന ‘ആകാശ’ത്തെയും അതു പരാമർശിക്കുന്നു. (ആവർത്തനപുസ്തകം 4:19) അതിനു പുറമേ, പക്ഷികൾ പറക്കുന്ന, ഭൂമിയോടു ചേർന്നുകിടക്കുന്ന അന്തരീക്ഷത്തെ കുറിക്കാനും ബൈബിൾ ഈ പദപ്രയോഗം ഉപയോഗിക്കുന്നു.—സങ്കീർത്തനം 78:26; മത്തായി 6:26.
ഇതിൽ ഏതിലേക്കാണ് ഏലീയാവ് കയറിപ്പോയത്, ആകാശത്തിലേക്കോ അതോ സ്വർഗത്തിലേക്കോ? തെളിവനുസരിച്ച്, അവനെ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ എടുത്തുമാറ്റി ഗോളത്തിന്റെ മറ്റൊരു ഭാഗത്ത് എത്തിക്കുകയാണു ചെയ്തത്. അതു കഴിഞ്ഞ് വർഷങ്ങൾക്കു ശേഷവും ഏലീയാവ് ഭൂമിയിലുണ്ടായിരുന്നു. എന്തെന്നാൽ, യഹൂദയിലെ യെഹോരാം രാജാവിന് അവൻ ഒരു കത്തെഴുതുകയുണ്ടായി. (2 ദിനവൃത്താന്തങ്ങൾ 21:1, 12-15) യഹോവയാം ദൈവത്തിന്റെ ആത്മീയ വാസസ്ഥാനത്തേക്ക് ഏലീയാവു കയറിപ്പോയില്ല എന്ന സംഗതി യേശുക്രിസ്തു പിന്നീട് സ്ഥിരീകരിച്ചു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന മനുഷ്യപുത്രൻ” അതായത് യേശു, “അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹന്നാൻ 3:13) യേശുക്രിസ്തുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷമാണ് അപൂർണ മനുഷ്യർക്കു സ്വർഗത്തിലേക്കു പോകാനുള്ള വഴി തുറന്നുകിട്ടിയത്.—യോഹന്നാൻ 14:2, 3; എബ്രായർ 9:24; 10:19, 20.