“വരിക!” എന്നുളള ക്ഷണം ധൈര്യപൂർവം നീട്ടിക്കൊടുക്കുക
1 ലോകവ്യാപകമായി സത്വരം നീങ്ങിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഈ കാലത്തെ “അന്ത്യനാളുകളാ”യി തിരിച്ചറിയിക്കുന്നു. (2 തിമൊ. 3:1-5) കുററകൃത്യത്തിന്റെ വർദ്ധനവും സാമ്പത്തിക അനിശ്ചിതത്തവും ജീവനെ ഭീഷണിപ്പെടത്തുന്ന രോഗങ്ങളും അവയുടെ സമ്മർദ്ദത്തെ വർദ്ധിപ്പിച്ചിരിക്കുന്നു. എന്നാൽ സന്തോഷകരമായി, അത്തരം ദുരിതങ്ങളുളളപ്പോൾതന്നെ ആളുകളെ നിത്യമായി ബാധിക്കാൻ കഴിയുന്ന ഒരു ക്ഷണം അവർക്ക് നൽകപ്പെടുന്നു. ആത്മാവും മണവാട്ടിയും ഇപ്രകാരം “വരിക!” എന്ന് തുടർന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഒരു മഹാപുരുഷാരവും എല്ലായിടത്തുമുളള ആളുകൾക്ക് വന്ന് ജീവന്റെ വെളളം സൗജന്യമായി സ്വീകരിക്കുന്നതിന് ഒരു തുറന്ന ക്ഷണം നൽകുന്നതിന് അവരോടൊത്ത് ചേർന്നിരിക്കുന്നു.—വെളി. 7:9; 22:17.
2 ഇന്ന് നീതിക്കുവേണ്ടി ദാഹിക്കുന്നവരുടെ വലിയ സംഖ്യകൾ ഈ ക്ഷണത്തിന് ചെവികൊടുക്കുന്നു. കഴിഞ്ഞവർഷം ലോകവ്യാപകമായി നടത്തപ്പെട്ട ഡിസ്ട്രിക്ട് കൺവെൻഷന് ദശലക്ഷങ്ങൾ ഹാജരായി, സസ്മാരകത്തിന് ഒരു കോടിയോളംപേർ ഹാജരായി. ദശലക്ഷക്കണക്കിന് മററുളളവർ രാജ്യദൂത് ശ്രദ്ധിച്ചുകൊണ്ട് യഹോവയുടെ കരുതലുകളോട് വിലമതിപ്പ് കാണിക്കുന്നു. അതുകൊണ്ട് പരസ്യമായും വീടുതോറും ഈ ക്ഷണം നൽകിക്കൊണ്ട് നമ്മുടെ സമയം ബുദ്ധിപൂർവം ഉപയോഗിക്കുന്നത് എത്ര പ്രധാനമാണ്!—പ്രവൃ. 5:42; എഫേ. 5:15, 16.
ധൈര്യപൂർവം പങ്കെടുക്കുക
3 ആദിമക്രിസ്ത്യാനികൾ തങ്ങളുടെ തീക്ഷ്ണമായ പ്രസംഗംനിമിത്തം പീഡിപ്പിക്കപ്പെട്ടു. (പ്രവൃ. 16:19-21; 17:2-8) എന്നിരുന്നാലും, അവർ സുവാർത്ത പ്രഖ്യാപിക്കുന്നതിനുളള തങ്ങളുടെ ധൈര്യപൂർവകമായ ശ്രമങ്ങൾ നിർത്തിക്കളഞ്ഞില്ല. നാമും അതുപോലെ സുവാർത്ത പ്രസംഗിക്കുന്നതിനുളള നമ്മുടെ ശ്രമങ്ങളിൽ ധൈര്യവും ദൃഢനിശ്ചയവുമുളളവരായിരിക്കണം.
4 വേല നിരോധനത്തിൻ കീഴിലായിരിക്കുന്ന രാജ്യങ്ങളിലും സഹോദരങ്ങൾ, ജോലികളുടെയും ഭവനങ്ങളുടെയും തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെതന്നെയും നഷ്ടത്തിന്റെ സാദ്ധ്യതയുൾപ്പെടെ ഭയങ്കര പീഡനം ഉണ്ടായിരുന്നിട്ടും പ്രസംഗവേലയിൽ മുഴുഹൃദയത്തോടെ പങ്കുകൊളളുന്നു. അവരുടെ നല്ല ദൃഷ്ടാന്തം മററുളളവരെ “വരിക!” എന്നു ക്ഷണിക്കുന്നതിൽ തുടരാൻ നമ്മെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.—2 തെസ്സ. 3:9.
5 സത്യം പഠിച്ചശേഷം 35 വർഷങ്ങളിലധികം കഴിഞ്ഞ് ഒരു സഹോദരി പയനിയറിംഗിനുളള ഹൃദയവാഞ്ഛ വെച്ചുപുലർത്തി. 70 വയസ്സായപ്പോൾ അവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾക്കു മാററം വന്നു, അവർ ഒരു നിരന്തര പയനിയറായിത്തീരുകയും ചെയ്തു. ആ പ്രായത്തിൽ വളരെക്കുറച്ചുപേർ മാത്രമേ ഒരു പുതിയ ജീവിതഗതി തിരഞ്ഞെടുക്കുകയുളളുവെങ്കിലും അവർ അപ്രകാരം ചെയ്തു. പല വർഷങ്ങൾ മുഴുസമയ ശുശ്രൂഷ ആസ്വദിച്ചശേഷം അവർ ഇപ്പോൾ പറയുന്നു, “ഓരോ ദിവസവും മെച്ചപ്പെട്ടുവരുന്നു.” അവൾ എത്തിപ്പിടിക്കുന്നതിനും കൂടുതൽ പൂർണ്ണതയോടെ രാജ്യസേവനത്തിൽ പങ്കെടുക്കുന്നതിനുമുളള യഹോവയുടെ ക്ഷണം ഭയംകൂടാതെ സ്വീകരിച്ചതിനാൽ അവർ മററുളളവർക്ക് ആത്മീയ നവോൻമേഷം കൈവരുത്തിയിരിക്കുന്നു.
6 ഒന്നാം നൂററാണ്ടിലെപ്പോലെ ഇന്നും ആളുകൾ ഈ ക്ഷണത്തിനു ചെവികൊടുക്കുകയും തങ്ങളുടെ ചിന്തകൾക്കു രൂപാന്തരം വരുത്തുകയും തങ്ങളുടെ മനസ്സുകളെ മാററുകയും ദൈവത്തിനു അപമാനം വരുത്തുന്ന നടപടികൾ ഉപേക്ഷിക്കുകയും ചെയ്യുന്നു. അവർ സമർപ്പിതസാക്ഷികളുടെ ഒരു അന്തർദ്ദേശീയ സാഹോദരവർഗ്ഗത്തിന്റെ ഭാഗമായിത്തീരുകയും പരമാർത്ഥഹൃദയരായ മററുളളവരോട് “വരിക!” എന്നു പറയുന്നതിൽ ആത്മാവോടും മണവാട്ടിയോടും ചേരുകയും ചെയ്യുന്നു.
7 രാജ്യവേലയിലും വിവിധരാജ്യങ്ങളിലെ ബ്രാഞ്ച് ഓഫീസുകളുടെ വികസനത്തിലും ഉളള വലിയ വർദ്ധനവ് യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവ് നൽകുന്നു. എന്നാൽ ഈ പഴയവ്യവസ്ഥിതിയുടെ സമയം തീർന്നുകൊണ്ടിരിക്കുന്നു. മററുളളവർ പെട്ടെന്ന് പ്രതികരിക്കുന്നതിനും കേട്ടതിനനുസരിച്ച് പ്രവർത്തിക്കുന്നതിനും ഇടയാകത്തക്കവണ്ണം “വരിക!” എന്ന ക്ഷണം നീട്ടിക്കൊടുക്കുന്നതിന് ധൈര്യവും തീക്ഷ്ണതയും പ്രകടമാക്കുന്നതിനുളള അവസരോചിതമായ സമയം ഇപ്പോഴാണ്.—പ്രവൃ. 20:26, 27; റോമ. 12:11.