ജൂൺ 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 17-ന് ആരംഭിക്കുന്ന വാരം
ഗീതം 125, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 20 ¶1-7, പേ. 156-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പ്രവൃത്തികൾ 5–7 (10 മിനി.)
നമ്പർ 1: പ്രവൃത്തികൾ 5:17-32 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവ അറിയുന്ന ഒരാളായിരിക്കാൻ ഒരു വ്യക്തി എന്തു ചെയ്യണം? (2 തിമൊ. 2:19) (5 മിനി.)
നമ്പർ 3: യേശുവിന്റെ ബലിയിൽനിന്ന് പ്രയോജനം നേടുന്നതിന് നമ്മുടെ ഭാഗത്ത് എന്താണ് ആവശ്യമായിരിക്കുന്നത്? (rs പേ. 310 ¶5–പേ. 311 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: ശുശ്രൂഷയിൽ എങ്ങനെ ആദരവു പ്രകടമാക്കാം? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 190, ഖണ്ഡിക 1 മുതൽ പേജ് 192, ഖണ്ഡിക 1 വരെയുള്ള വിവരങ്ങളെ ആധാരമാക്കി നടത്തുന്ന പ്രസംഗം. വീട്ടുകാരനോട് ആദരവില്ലാതെ പെരുമാറുന്നതിന്റെയും പിന്നീട് ആദരവോടെ പെരുമാറുന്നതിന്റെയും രണ്ടു ഭാഗങ്ങളുള്ള ഒരു അവതരണം സ്വാഭാവികതയോടെ ഹ്രസ്വമായി അവതരിപ്പിക്കുക.
10 മിനി: ബൈബിൾവിദ്യാർഥികളെ പ്രസാധകരാകാൻ സഹായിക്കുക. സംഘടിതർ പുസ്തകത്തിന്റെ പേജ് 79, ഖണ്ഡിക 1 മുതൽ പേജ് 81-ലെ അവസാനപോയിന്റു വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ചർച്ച.
10 മിനി: യഹോവയെ സ്തുതിക്കാൻ വർധിച്ച അവസരങ്ങൾ! ചോദ്യോത്തര പരിചിന്തനം. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനസമയത്തു സഹായ പയനിയറിങ് ചെയ്ത ഒന്നോ രണ്ടോ പ്രസാധകരുമായി ഹ്രസ്വമായി അഭിമുഖം നടത്തുക.
ഗീതം 9, പ്രാർഥന