മർമ്മത്തിന് ആഴംകൂടുന്നു
ഒരു മരണക്കിടക്കയ്ക്കു ചുററും കൂടിയിരിക്കുമ്പോൾ നാം യാഥാർത്ഥ്യത്തോടടുത്തു ജീവിക്കുന്നു. എന്നിരുന്നാലും മരണത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ അത് പേടിയുളവാക്കുന്നത്, ഭീഷകംപോലുമായ അനുഭവമായി നിലകൊള്ളുന്നു. . മരണം ജീവിതത്തെ പിടികൂടുന്ന ഓരോ പ്രാവശ്യവും ഊഹാപോഹവും മർമ്മവും ധാരാളമുള്ളത് ഒട്ടും ആശ്ചര്യമല്ല. ജീവിതം ഹ്രസ്വമാണ്, ഷെയിക്ക്സ്പിയർ പ്രസ്താവിച്ചതുപോലെ, “മരണത്തിന് അതിന്റെ ദിവസം ഉണ്ടായിരിക്കും.”
അപ്പോൾ ശാരീരികമരണം എന്താണ്? അതാണ് നാം തീരുമാനിക്കേണ്ട ഒന്നാമത്തെ ചോദ്യം.
ഒരു അസ്വീകാരമായ വസ്തുത
ബ്രിട്ടാനിക്കാ എൻസൈക്ലോപ്പീഡിയ അനുസരിച്ച് മരണം കേവലം “ജീവന്റെ അഭാവം” എന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു. മത്സ്യവും മൃഗങ്ങളും പക്ഷികളും സ്വാഭാവികമായി മരിക്കുന്നുവെന്ന വസ്തുത മനുഷ്യനു സ്വീകരിക്കാൻ കഴിയുമെങ്കിലും, ബൈബിൾ പ്രസ്താവിക്കുന്നതുപോലെ മാനുഷമരണം ഒരു ശത്രുവിനെപ്പോലെ വരുന്നുവെന്ന് അവന്റെ സ്വന്തം ബുദ്ധി അവനോടു പറയുന്നു.a
ഭൂമിയിലെ ജീവികളിൽവെച്ച് മനുഷ്യനു മാത്രമേ സ്വന്തം മരണത്തെക്കുറിച്ചു വിചിന്തനം ചെയ്യാൻ കഴിയൂ. അവന്റെ മരിച്ചവരെ സംസ്കരിക്കുന്നതിൽ അവൻ അനുപമനാണ്. എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ വിശദീകരിക്കുന്നതുപോലെ, മരിച്ചവരുടെ കർമ്മാനുഷ്ഠാനപരമായ സംസ്കരിക്കൽ “മനുഷ്യജീവിതത്തിന്റെ സുനിശ്ചിതമായ അവസാനമായി മരണത്തെ അംഗീകരിക്കാനുള്ള മമനുഷ്യന്റെ സഹജമായ അപ്രാപ്തിയിൽനിന്ന് അഥവാ വിസമ്മതത്തിൽനിന്നാണ് സംജാതമാകുന്നത്. മരണത്താലുള്ള ശാരീരികദ്രവിക്കലിന്റെ ഭീതിപ്പെടുത്തുന്ന തെളിവുണ്ടെങ്കിലും വ്യക്തിയുടെ എന്തോ ഒന്ന് മരണാനുഭവത്തെ അതിജീവിക്കുന്നതിൽ തുടരുന്നുവെന്ന വിശ്വാസം തങ്ങിനിന്നിരിക്കുന്നു.”
തൽഫലമായി, മരണത്തെ തുടർന്നുള്ള ആചാരങ്ങൾ മിക്കപ്പോഴും യുഗപഴക്കമുള്ള പാരമ്പര്യങ്ങളാലും ദുർജ്ഞേയമായ അന്ധവിശ്വാസങ്ങളാലും ആവരണംചെയ്യപ്പെടുന്നു.
ആചാരങ്ങളും വിശ്വാസങ്ങളും
ദൃഷ്ടാന്തമായി, അനേകം പുരാതന ശവകുടീരങ്ങളിൽ മരിച്ചവരുടെ അസ്ഥികൾ മാത്രമല്ല. പിന്നെയോ മരിച്ചയാളിന് ശവക്കുഴിക്കുമപ്പുറം ആവശ്യം നേരിടുമെന്നുള്ള വിശ്വാസത്തിൽ ഉള്ളിൽ വെച്ച ആഹാരപാനീയങ്ങളുടെ തെളിവും ഉൾക്കൊണ്ടിരുന്നു. ഈജിപ്ററുകാരുടെ തടികൊണ്ടുള്ള ശവപ്പെട്ടികളിൽ പരേതനെ നയിക്കുന്നതിന് ഭൂപടങ്ങളും കണ്ണുകളും വരച്ചിരുന്നു. മരണാനന്തര ജീവിതത്തിൽ പണിയായുധങ്ങളും ആഭരണങ്ങൾ പോലെയുള്ള വ്യക്തിപരമായ വസ്തുക്കളും മരിച്ചയാളിന് കിട്ടുന്നതു സന്തോഷമായിരിക്കുമെന്നുള്ള സങ്കൽപ്പത്തിൽ അവയും ശവപ്പെട്ടിയിൽ വെച്ചിരുന്നു.
ഗർഭാശയത്തിലെ ഒരു കുട്ടിയുടെ കിടപ്പുപോലെ കുത്തിയിരിക്കുന്ന ഒരു നിലയിൽ അവയുടെ വശത്ത് അസ്ഥിപഞ്ജരങ്ങൾ കാണപ്പെട്ടിട്ടുണ്ട്. അത് പുനർജ്ജനനത്തിലെ വിശ്വാസത്തെ സൂചിപ്പിക്കുന്നതായി ചില പ്രാമാണികർ വ്യാഖ്യാനിച്ചിട്ടുണ്ട്. മരിച്ചവരെ അധോലോകത്തിലെ മുഖ്യനദിയായ സ്റൈറക്സിൽ കടത്തുകടത്തിവിടേണ്ടയാവശ്യമുണ്ടെന്ന് ഗ്രീക്കുകാരും റോമാക്കാരും വിശ്വസിച്ചു. ഒരു ഭൂത വള്ളക്കാരനായ ചാരോനാണ് ഈ സേവനമനുഷ്ഠിച്ചത്. പരേതന്റെ വായിൽ ഒരു നാണയം വെച്ചുകൊണ്ട് അയാൾക്ക് കൂലികൊടുത്തു. ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ ഈ നടപടി ഇപ്പോഴും തുടരുന്നുണ്ട്.
“ഓരോ മുഖ്യ മതത്തിനും മരണത്തിന്റെ നടപടിക്രമത്തെയും മരണത്തെക്കുറിച്ചുതന്നെയും മരണാനന്തരജീവിതത്തെയും കുറിച്ചുള്ള വിശ്വാസമുണ്ടെന്ന് വ്യക്തമാണ്” എന്ന് മതപരമായ വിദ്യാഭ്യാസത്തിന്റെ ഒരു നിഘണ്ടു പറയുന്നു. സത്യം—എന്നാൽ എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ബോധപൂർവകമായ അസ്തിത്വത്തിന്റെ അവസാനത്തെക്കുറിച്ചു ചിന്തിക്കുന്നത് വളരെ അസ്വീകാര്യമാണ്. “സ്വന്തം മരണത്തിൽ ആരും വിശ്വസിക്കുന്നില്ല” എന്ന് മനോരോഗചികിൽസകനായിരുന്ന സിഗ്മണ്ട് ഫ്രോഡ് തറപ്പിച്ചുപറഞ്ഞു. നമ്മുടെ “ബോധ [മനസ്സിൽ] നമ്മിലോരോരുത്തർക്കും സ്വന്തം അമർത്യതയെക്കുറിച്ചു ബോധ്യമുണ്ട്.”
അത്തരം വിശ്വാസങ്ങൾ സ്വാഭാവികമായി പ്രചാരമുള്ള അനേകം വിശ്വാസങ്ങളിലേക്ക് നയിച്ചിരിക്കുന്നു. പ്രമുഖമായ ചിലത് പരിചിന്തിക്കുക.
ശുദ്ധീകരണസ്ഥലവും നരകവും
മരിച്ചവർ ജീവനോടിരിക്കുന്നുവെങ്കിൽ അവർ എവിടെയെങ്കിലും ഉണ്ടായിരിക്കണം—എന്നാൽ എവിടെ? പ്രശ്നം ഇവിടെയാണ്, കാരണം മരിക്കുന്നവർ എല്ലാവരും നല്ലവരോ എല്ലാവരും ചീത്തയോ അല്ല. ഒരു അടിസ്ഥാന നീതിബോധത്തോടെ മനുഷ്യർ പരേതരെ, നല്ലവരെ ദുഷ്ടരിൽനിന്ന്, വേർതിരിച്ചിട്ടുണ്ട്
ജൂയിഷ് എൻസൈക്ലോപ്പീഡിയായിൽ അച്ചടിച്ചിരിക്കുന്ന പ്രകാരം റബ്ബിമാരുടെ വീക്ഷണം ഇങ്ങനെ വായിക്കപ്പെടുന്നു: “ഒടുക്കത്തെ ന്യായവിധിദിവസത്തിൽ ദേഹികളുടെ മൂന്നു വർഗ്ഗങ്ങളുണ്ടായിരിക്കും: നീതിമാൻമാർ ഉടൻതന്നെ നിത്യജീവനുവേണ്ടി എഴുതപ്പെടും; ദുഷ്ടൻമാർ ഗിഹെന്നായിക്കുവേണ്ടി; എന്നാൽ സൽഗുണങ്ങളും പാപങ്ങളും തുല്യംതുല്യമായിരിക്കുന്നവർ ഗിഹെന്നായിലേക്കു പോകുകയും ശുദ്ധീകരിക്കപ്പെട്ടു പൊങ്ങിവരുന്നതുവരെ മുങ്ങുകയും പൊങ്ങുകയുംചെയ്യും.” ഈ ഒടുവിലത്തെ പ്രസ്താവന ശുദ്ധീകരണസ്ഥലത്തിന്റെ ഒരു വർണ്ണനയാണെന്ന് അനേകർ തിരിച്ചറിയും.
ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ ശുദ്ധീകരണസ്ഥലത്തിന്റെ ഉപദേശത്തിന്റെ ഒരു ഔദ്യോഗിക വർണ്ണന നൽകിക്കൊണ്ട് കേവലം പ്രസ്താവിക്കുന്നത് കൗതുകകരമാണ്: “അന്തിമവിശകലനത്തിൽ, ശുദ്ധീകരണസ്ഥലത്തിന്റെ റോമൻകത്തോലിക്കാ ഉപദേശം വിശുദ്ധതിരുവെഴുത്തുകളിലില്ല, പാരമ്പര്യത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.” ഈ പദം ബൈബിളിൽ കാണപ്പെടുന്നില്ലാത്തതുകൊണ്ട് ഇത് ആശ്ചര്യമല്ല, അവിടെ ഈ ആശയം പഠിപ്പിക്കപ്പെടുന്നതുമില്ല. എന്നാൽ ജ്യൂയിഷ് എൻസൈക്ലോപ്പീഡിയാ അനുസരിച്ച് ദുഷ്ടൻമാരുടെ ഭാവിയായ ഗിഹെന്നായെ സംബന്ധിച്ചെന്ത്?
ഗിഹെന്നാ എന്നത് ഗേ ഹിന്നോം എന്ന എബ്രായപദത്തിൽനിന്ന് എടുക്കപ്പെട്ട ഒരു ഗ്രീക്ക്രൂപമാണ്, അത് യരൂശലേമിന്റെ തെക്കുപടിഞ്ഞാറു കിടക്കുന്ന ഹിന്നോം താഴ്വരയാണ്. അത് കഴിഞ്ഞ കാലങ്ങളിൽ കുട്ടികൾ മോലേക്ക് ദൈവത്തിന് ബലിയർപ്പിക്കപ്പെട്ട ഒരു സ്ഥലമായിരുന്നു. ദി ജ്യൂയിഷ് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ കാരണത്താൽ ഈ താഴ്വര ശപിക്കപ്പെട്ടതായി ഗണിക്കപ്പെട്ടിരുന്നു, തന്നിമിത്തം ‘ഗിഹെന്നാ’ പെട്ടെന്നുതന്നെ ‘നരക’ത്തിന്റെ ഒരു ആലങ്കാരിക തത്തുല്യപദമായിത്തീർന്നു.”
ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ പറയുന്നു: “അനേകം മതങ്ങൾ വിശ്വസിക്കുന്നതനുസരിച്ച് നരകം ഭൂതങ്ങൾ വസിക്കുന്ന ഒരു സ്ഥലമോ അവസ്ഥയോ ആണ്, അവിടെ ദുഷ്ടർ മരണാനന്തരം ശിക്ഷിക്കപ്പെടുന്നു.” ഇത് ക്രൈസ്തവലോകത്തിലെ ചില മതങ്ങളും മററു ചില മതങ്ങളും സജീവമായി ഇപ്പോഴും പ്രസംഗിക്കുന്ന ഒരു ഉപദേശമാണ്. തൽഫലമായി, അനേകർ അവിടെ പോകുന്നതിനെക്കുറിച്ചുള്ള യഥാർത്ഥ ഭയത്തോടെയാണ് ദീർഘകാലമായി വളർന്നുവന്നിട്ടുള്ളത്.
ഇംഗ്ലീഷ് നോവലിസ്ററായ ജറോം കെ. ജറോം 1926-ൽ ഇങ്ങനെ എഴുതി: “ഞാൻ ഒരു ബാലനായിരുന്നപ്പോൾ, ഒരു ഭൗതികനരകത്തെ അപ്പോഴും അനേകം ഭക്തൻമാർ ഒരു വസ്തുതയായി സ്വീകരിച്ചിരുന്നു. ഭാവനാപൂർണ്ണനായ ഒരു ബാലനുണ്ടായ കഷ്ടപ്പാട് ഒരിക്കലും അതിശയോക്തിയാകുകയില്ല. അത് ഞാൻ ദൈവത്തെ വെറുക്കാനിടയാക്കി. പിന്നീട്, എന്റെ വളർന്നുകൊണ്ടിരുന്ന ബുദ്ധിശക്തി ഈ ധാരണയെ വിഡ്ഢിത്തമെന്ന നിലയിൽ തള്ളിക്കളഞ്ഞപ്പോൾ അത് പഠിപ്പിച്ച മതത്തെ നിന്ദിക്കാനും ഇടയാക്കി.”
നരകത്തെ സംബന്ധിച്ച നിങ്ങളുടെ വീക്ഷണം എന്തുതന്നെയായിരുന്നാലും (കൂടതൽ വിവരങ്ങൾക്കുവേണ്ടി തുടർന്നുകൊടുത്തിരിക്കുന്ന “നരകവും ഗിഹെന്നായും—വ്യത്യാസം” എന്ന ചതുരം കാണുക), സന്തുഷ്ടിയേറിയ ഭാവിയെന്ന നിലയിൽ അനേകർ സ്വർഗ്ഗത്തെയോ നിർവാണത്തെയോ വെച്ചുനീട്ടുന്നു.
സ്വർഗ്ഗവും നിർവാണവും
“സ്വർഗ്ഗം ദൈവത്തിന്റെയും അവന്റെ വിശുദ്ധ ദൂതൻമാരുടെയും വിശുദ്ധൻമാരുടെയും സന്നിധിയിലെ അനന്തസന്തുഷ്ടിയുടെ സ്ഥലവും അനുഗൃഹീതാവസ്ഥയുമാണ്” എന്ന് കത്തോലിക്കാമതം—ആംഗ്ലിക്കൻസഭാംഗങ്ങൾക്കുവേണ്ടിയുള്ള ഒരു പ്രബോധന സംഗ്രഹഗ്രന്ധം പ്രസ്താവിക്കുന്നു. അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതിൽ താഴെ നാം സ്നേഹിച്ചിട്ടുള്ള എല്ലാവരോടും, ദൈവപ്രീതിയോടെ മരിച്ചിട്ടുള്ള എല്ലാവരോടും അനന്തമായി കൂടിച്ചേരുന്നതും പിന്നീടെക്കാലവും നാം പൂർണ്ണമായും നല്ലവരും വിശുദ്ധരുമായിരിക്കുന്നതും ഉൾപ്പെടുന്നു.”
മറിച്ച് നിർവാണം ഒടുവിൽ “മരണത്തിന്റെയും പുനർജനനത്തിന്റെയും വേദനാകരമായി തുടരുന്ന ചക്രം” അവസാനിക്കുമ്പോൾ “സമ്പൂർണ്ണസമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു അവസ്ഥ നേടാൻ കഴിയുമെന്നുള്ള ബുദ്ധമതവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഏതു വിധത്തിലും സ്വർഗ്ഗമൊ നിരവാണമോ മൂലം മതം നമുക്ക് ഇപ്പോഴത്തെ ജീവിതകഷ്ടപ്പാടുകളുടെ അവസാനത്തിനും ഒരു ഉല്ലാസപ്രദമായ ലോകത്തിലെ ജീവിതത്തിനുമുള്ള കുറേ കരുതൽ നമുക്കുവേണ്ടി അവതരിപ്പിക്കുന്നു.
ഈ പരസ്പരവിരുദ്ധ ഉപദേശങ്ങൾ നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? എന്ന ചോദ്യത്തിന് ഉത്തരംപറയാൻ നമ്മെ സഹായിക്കുന്നുവോ? അതോ മർമ്മത്തിന് ആഴുംകൂടുകയാണോ? നാം വിശ്വസിക്കാനിഷ്ടപ്പെടുന്നത് സത്യമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? മതം നമ്മെ സത്യമാണോ മിഥ്യയാണോ പഠിപ്പിക്കുന്നത്?
ദേഹി എന്താണ് എന്ന മർമ്മപ്രധാനമായ അടിസ്ഥാനചോദ്യത്തിന് നമുക്ക് ഉത്തരംപറയാൻ കഴികയില്ലെങ്കിൽ നമ്മുടെ മരണാനന്തര ഭാവി മർമ്മത്തിൽ കെട്ടിക്കിടക്കും. അടുത്തതായി നാം ആ ഉത്തരം കണ്ടെത്തുകയാണ്. (g88 7/8)
[അടിക്കുറിപ്പുകൾ]
a കൊരിന്ത്യർക്കുള്ള പൗലോസിന്റെ ഒന്നാമത്തെ ലേഖനം 15-ാം അദ്ധ്യായം 26-ാം വാക്യം കാണുക.
[6-ാം പേജിലെ ചതുരം]
ക്രയോണിക്സും അമർത്യതയും?
മരിച്ചവരെ വളരെ താഴ്ന്ന ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ക്രയോണിക്ക് സസ്പെൻഷൻ. മുഴുശരീരവും −385ഡിഗ്രിF. ൽ ഉള്ള ദ്രാവക നൈട്രജൻ നിറച്ച ഒരു പേടകത്തിൽ സൂക്ഷിക്കപ്പെടുന്നു, അല്ലെങ്കിൽ ഇടപാടുകാർക്ക് “നാഡീരോഗികൾ” ആകാൻ തീരുമാനിക്കാം, അതിന്റെ അർത്ഥം തല മാത്രം സൂക്ഷിക്കുമെന്നാണ്. “മതപരമായ അർത്ഥത്തിൽ ഞാൻ മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നില്ല,” ക്രയോണിക്സ് ശുപാർശചെയ്യുന്ന ബ്രിട്ടീഷ്സ്ഥാപനത്തിന്റെ പ്രസിഡണ്ട് പറയുന്നു, “എന്നാൽ ഞാൻ ജീവിതം ആസ്വദിക്കുന്നു, ബോധം നിന്നുപോകുന്നത് ഒരു ചീത്തകാര്യമാണ്”. വേർപെട്ടുപോയ തലകൾക്ക് പുതിയ ശരീരങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ടുപോലും ജീവൻ പുനഃസ്ഥിതീകരിക്കാൻ കഴിയുമെന്നുള്ളതാണ് ഇടപാടുകാരെ പ്രേരിപ്പിക്കാനുള്ള സംസാരത്തിന്റെ ആശയം. “ഇത് അമർത്യത നേടാനുള്ള ഒരു മാർഗ്ഗമാണ്”എന്ന് ലണ്ടനിലെ “സണ്ടേ റൈറംസ്” റിപ്പോർട്ടുചെയ്യുന്നു.
[7-ാം പേജിലെ ചതുരം]
നരകവും ഗിഹെന്നയുംവ്യത്യാസം
“നരകം” എന്ന പദം “ഗിഹെന്നാ” എന്നതിന്റെ ഒരു വളച്ചൊടിക്കലാണ്, അത് യരൂശലേം നഗരത്തിനു പുറത്തേ പുരാതന ചവററുകുപ്പയുടെ പേരായിരുന്നു, നിത്യനാശത്തിന്റെ ഒരു പ്രതീകമായി ആ പദം യേശു ഉപയോഗിച്ചു. (മത്തായി 10:28) അപ്പോൾ (എബ്രായ “ഷിയോളി”ൽനിന്നും ഗ്രീക്ക് “ഹേഡീസി”ൽനിന്നും വിവർത്തനംചെയ്യപ്പെടുന്ന) നരകത്തെ സംബന്ധിച്ചെന്ത്? അത് ഒരു ദണ്ഡനസ്ഥലമാണെങ്കിൽ ആരെങ്കിലും അവിടെ പോകാനാഗ്രഹിക്കുമോ? അശേഷമില്ല. എന്നിരുന്നാലും ഗോത്രപിതാവായ ഇയ്യോബ് തന്നെ അവിടെ മറയ്ക്കാൻ ദൈവത്തോട് അപേക്ഷിച്ചു. (ഇയ്യോബ് 14:13) യോനാ വലിയ മത്സ്യത്തിന്റെ വയററിലായിരുന്നപ്പോൾ അവൻ ബൈബിൾനരകത്തിൽ പോയതുപോലെയായിരുന്നു, അവിടെ അവൻ വിടുതലിനുവേണ്ടി ദൈവത്തോടു പ്രാർത്ഥിച്ചു. (യോനാ 2:1, 2) ബൈബിളിലെ നരകം മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയാണ്, മരിച്ചവർ ദൈവത്തിന്റെ സ്നേഹപുരസ്സരമായ ഓർമ്മയിൽ ഒരു പുനരുത്ഥാനം പ്രതീക്ഷിച്ച് അവിടെ വിശ്രമിക്കുന്നു.—യോഹന്നാൻ 5:28, 29.
[5-ാം പേജിലെ ചിത്രം]
‘പരേതന്റെ ദേഹിക്ക് പുറത്തേക്ക് ഉററുനോക്കാൻ’ കഴിയുമെന്നുള്ള വിശ്വാസത്തിൽ ഒരു പുരാതന ഈജിപ്ഷ്യൻശവപ്പെട്ടിയിൽ കണ്ണുകൾ വരിച്ചിരുന്നു.
[കടപ്പാട്]
Courtesy of the British Museum, London
[7-ാം പേജിലെ ചിത്രം]
യരൂശലേമിന്റെ തെക്കുപടിഞ്ഞാറ് ഇക്കാലത്തുള്ള ഹിന്നോം താഴ്വര