ഭാഗം 8
ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുക
1, 2. ദൈവരാജ്യഭരണത്തിൻകീഴിൽ ജീവിതം എങ്ങനെയുളളതായിരിക്കും?
1 ദൈവം ഭൂമിയിൽനിന്നു ദുഷ്ടതയും ദുരിതവും നീക്കം ചെയ്യുകയും തന്റെ സ്വർഗീയ രാജ്യത്തിന്റെ സ്നേഹപൂർവകമായ നിയന്ത്രണത്തിൻകീഴിലുളള പുതിയ ലോകം ആനയിക്കുകയും ചെയ്യുമ്പോൾ ജീവിതം എങ്ങനെയുളളതായിരിക്കും? ‘തന്റെ കൈ തുറന്നു സകല ജീവികളുടെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തു’മെന്നു ദൈവം വാഗ്ദത്തം ചെയ്യുന്നു.—സങ്കീർത്തനം 145:16.
2 നിങ്ങളുടെ ന്യായമായ ആഗ്രഹങ്ങൾ എന്തൊക്കെയാണ്? അവ ഒരു സന്തുഷ്ടമായ ജീവിതത്തിനും നല്ല ജോലിക്കും ഭൗതിക സമൃദ്ധിക്കും മനോഹരമായ ചുററുപാടുകൾക്കും സകല ആളുകളുടെയുമിടയിലെ സമാധാനത്തിനും അനീതയിൽനിന്നും രോഗത്തിൽനിന്നും ദുരിതത്തിൽനിന്നും മരണത്തിൽനിന്നും ഉളള സ്വാതന്ത്ര്യത്തിനും വേണ്ടിയല്ലേ? ഇനിയും സന്തോഷകരമായ ഒരു ആത്മീയ വീക്ഷണം സംബന്ധിച്ചെന്ത്? ആ കാര്യങ്ങളെല്ലാം ദൈവരാജ്യഭരണത്തിൻകീഴിൽ പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും. ആ പുതിയ ലോകത്തിൽ വരാനിരിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളെക്കുറിച്ചു ബൈബിൾ പ്രവചനങ്ങൾ എന്തു പറയുന്നുവെന്നു ശ്രദ്ധിക്കുക.
മനുഷ്യവർഗം പൂർണ സമാധാനത്തിൽ
3-6. പുതിയ ലോകത്തിൽ മനുഷ്യർക്കു സമാധാനം ഉണ്ടായിരിക്കും എന്നുളളതിനു നമുക്ക് എന്ത് ഉറപ്പുണ്ട്?
3 “[ദൈവം] ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:9.
4 “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:4.
5 “സൌമ്യതയുളളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11.
6 “സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ [ആളുകൾ] ആർത്തു പാടുന്നു.”—യെശയ്യാവു 14:7.
മനുഷ്യനും മൃഗങ്ങളും സമാധാനത്തിൽ
7, 8. ആളുകളും മൃഗങ്ങളും തമ്മിൽ എന്തു സമാധാനം ഉണ്ടായിരിക്കും?
7 “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും. പുളളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. . . . എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:6-9.
8 “അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ . . . അവരെ നിർഭയം വസിക്കുമാറാക്കും.”—ഹോശേയ 2:18.
പൂർണ ആരോഗ്യവും നിത്യജീവനും
9-14. പുതിയ ലോകത്തിലെ ആരോഗ്യാവസ്ഥകൾ വർണിക്കുക.
9 “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”—യെശയ്യാവു 35:5, 6.
10 “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:4, 5.
11 “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.
12 “അവന്റെ ശരീരം യൗവനത്തിലേതിനെക്കാൾ പുഷ്ടിയുളളതായിത്തീരട്ടെ; അവൻ തന്റെ യൗവന ഊർജസ്വലതയിലേക്കു മടങ്ങട്ടെ.”—ഇയ്യോബ് 33:25, NW.
13 “നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം ദൈവം നൽകുന്ന ദാനം നിത്യജീവനാകുന്നു.”—റോമർ 6:23.
14 “അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കും.”—യോഹന്നാൻ 3:16.
മരിച്ചവർ ജീവനിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്നു
15-17. ഇപ്പോൾത്തന്നെ മരിച്ചുപോയിരിക്കുന്നവർക്ക് എന്തു പ്രത്യാശയുണ്ട്?
15 “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
16 “സ്മാരകക്കല്ലറകളിൽ [ദൈവത്തിന്റെ ഓർമ] ഉളളവർ എല്ലാവരും അവിടുത്തെ ശബ്ദം കേട്ടു പുറത്തു വരാനിരിക്കുന്ന നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29, NW.
17 “സമുദ്രം തന്നിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും [ഹേഡീസ്—ശവക്കുഴി] തങ്ങളിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു.”—വെളിപ്പാടു 20:13.
ഭൂമി, സമൃദ്ധിയുടെ ഒരു പറുദീസ
18-22. മുഴുഭൂമിയും എന്തായി രൂപാന്തരപ്പെടും?
18 “അതു അനുഗ്രഹകരമായ മഴ ആയിരിക്കും. വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ചെയ്യും.”—യെഹെസ്കേൽ 34:26, 27.
19 “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.”—സങ്കീർത്തനം 67:6.
20 “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.”—യെശയ്യാവു 35:1.
21 “മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും. മുളളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്തു മുളെക്കും.”—യെശയ്യാവു 55:12, 13.
22 “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും.”—ലൂക്കൊസ് 23:43.
എല്ലാവർക്കും നല്ല പാർപ്പിടം
23, 24. സകലർക്കും വേണ്ടത്രയളവിൽ നല്ല പാർപ്പിടം ഉണ്ടായിരിക്കുമെന്നുളളതിനു നമുക്ക് എന്ത് ഉറപ്പുണ്ട്?
23 “അവർ വീടുകളെ പണിതു പാർക്കും; . . . അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; . . . എന്റെ വൃതൻമാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല.”—യെശയ്യാവു 65:21-23.
24 “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവളളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
നിങ്ങൾക്കു പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
25. നമുക്കു ഭാവി സംബന്ധിച്ച് എന്ത് അത്ഭുതകരമായ പ്രതീക്ഷയുണ്ട്?
25 എന്തൊരു അത്ഭുതകരമായ ഭാവിപ്രതീക്ഷ! ദൈവത്തിന്റെ പുതിയ ലോകത്തിൽ ഇന്നത്തെ പ്രശ്നങ്ങളെല്ലാം കഴിഞ്ഞകാല സംഗതികളായിരിക്കുമെന്ന ഈടുററ പ്രത്യാശയിൽ ജീവിതം ഉറപ്പിക്കുമ്പോൾ ഇപ്പോൾ ജീവിതത്തിന് എന്തൊരു യഥാർഥ ഉദ്ദേശ്യമാണ് ഉണ്ടായിരിക്കാൻ കഴിയുക! “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശയ്യാവു 65:17) അപ്പോഴത്തെ ജീവിതം നിത്യമായിരിക്കും എന്നറിയുന്നത് എത്ര ആശ്വാസപ്രദമായിരിക്കും: “[യഹോവ] മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും.”—യെശയ്യാവു 25:8.
26. ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനുളള താക്കോൽ എന്താണ്?
26 ഇപ്പോൾ വളരെ സമീപമായിരിക്കുന്ന ആ പുതിയലോക പറുദീസയിൽ എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ‘ഈ ലോകാവസാന സമയത്തു ദൈവത്തിന്റെ പ്രീതി ലഭിക്കാനും അവിടുത്തെ പുതിയ ലോകത്തിൽ കടന്നു ജീവിക്കാനും ഞാൻ എന്തു ചെയ്യേണ്ടയാവശ്യമുണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ദൈവത്തോടുളള പ്രാർഥനയിൽ യേശു സൂചിപ്പിച്ചതു നിങ്ങൾ ചെയ്യേണ്ടയാവശ്യമുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
27. ദൈവോദ്ദേശ്യത്തിൽ പങ്കുപററുന്നതിനു നിങ്ങൾ എന്തു ചെയ്യേണ്ടതുണ്ട്?
27 അതുകൊണ്ട്, ഒരു ബൈബിൾ സമ്പാദിക്കുക, നിങ്ങൾ ഈ ലഘുപത്രികയിൽ വായിച്ചതു ശരിയാണോയെന്ന് ഉറപ്പുവരുത്തുക. ഈ ബൈബിൾ സത്യങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ അന്വേഷിക്കുക. ബൈബിളിനു വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കപടഭക്ത മതങ്ങളുമായുളള ബന്ധം വിച്ഛേദിച്ചു പുറത്തുകടക്കുക. ഇപ്പോൾത്തന്നെ ദൈവേഷ്ടം ചെയ്തുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു വരുന്ന മററുളളവരോടൊത്ത് ഒരു പറുദീസാഭൂമിയിൽ മനുഷ്യർക്ക് എന്നേക്കും ജീവിക്കാൻ കഴിയുമെന്ന ദൈവോദ്ദേശ്യത്തിൽ പങ്കുപററാൻ നിങ്ങൾക്കെങ്ങനെ കഴിയുമെന്നു പഠിക്കുക. സമീപഭാവിയെക്കുറിച്ചു ബൈബിൾ പറയുന്നതു ഗൗരവമായി എടുക്കുക: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
[31-ാം പേജിലെ ചിത്രം]
ഒരു ഭൗമിക പറുദീസ പുനഃസ്ഥാപിക്കാനുളള ദൈവോദ്ദേശ്യം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും