ഇസ്രായേലും ചുറ്റുമുള്ള ജനതകളും
യഹോവ അബ്രാഹാമിനോടു പറഞ്ഞു: ‘മെസൊപ്പൊത്താമ്യയിലെ ഊരിൽനിന്ന് പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.’ ആ ദേശം ജനവാസമുള്ള ഒന്നായിരുന്നു. അതുപോലെ അതിനു ചുറ്റും മറ്റു ജനതകൾ പാർത്തിരുന്നു.—ഉല്പ 12:1-3; 15:17-21.
‘മൊവാബിലെ പ്രബലൻമാരെ’ പോലുള്ള ശത്രുക്കളെ നേരിടേണ്ടി വന്നേക്കാമെന്ന് ഈജിപ്തിൽനിന്നു പുറപ്പെട്ടു പോന്ന ദൈവജനത്തിന് അറിയാമായിരുന്നു. (പുറ 15:14, 15, പി.ഒ.സി. ബൈ.) വാഗ്ദത്ത ദേശത്തേക്കുള്ള ഇസ്രായേലിന്റെ മാർഗമധ്യേ അമാലേക്യർ, മോവാബ്യർ, അമോന്യർ, അമോര്യർ എന്നിവർ വസിച്ചിരുന്നു. (സംഖ്യാ 21:11-13; ആവ 2:17-33; 23:3, 4) കൂടാതെ ദൈവം വാഗ്ദാനം ചെയ്തിരുന്ന ദേശത്തും ഇസ്രായേല്യർക്ക് ശത്രുജനതകളെ നേരിടേണ്ടി വരുമായിരുന്നു.
ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ നാശയോഗ്യരായ ഏഴു “മഹാജാതികളെ” ഇസ്രായേല്യർ ‘നീക്കിക്കളയണം’ എന്നു ദൈവം കൽപ്പിച്ചു. ധാർമികമായി അധഃപതിച്ച, വ്യാജമത ആരാധനയിൽ ആണ്ടുപോയിരുന്ന ജനതകളായിരുന്നു അവർ. ബാൽ (ആ ദേവന്റെ ആരാധനയിൽ ലിംഗാകൃതിയിലുള്ള ശിലാസ്തംഭങ്ങൾ ഉപയോഗിച്ചിരുന്നു), മോലേക്ക് (മോലേക്കിന് ശിശുക്കളെ ബലിചെയ്തിരുന്നു), ഫലപുഷ്ടിയുടെ ദേവിയായ അസ്തോരെത്ത് (അസ്റ്റാർട്ടി) എന്നിങ്ങനെയുള്ള ദൈവങ്ങളെയാണ് അവർ ആരാധിച്ചിരുന്നത്.—ആവ 7:1-4; 12:31; പുറ 23:23; ലേവ്യ 18:21-25; 20:2-5; ന്യായാ 2:11-14; സങ്കീ 106:37, 38.
ദൈവം ഇസ്രായേലിനു കൊടുക്കാനിരുന്ന സീദോന്റെ വടക്കുനിന്ന് ‘മിസ്രയീം തോട്’ (നീർത്താഴ്വര) വരെയുള്ള മുഴു പ്രദേശത്തെയും ചിലപ്പോഴൊക്കെ ‘കനാൻ’ എന്നു വിളിച്ചിട്ടുണ്ട്. (സംഖ്യാ 13:2, 21; 34:2-12; ഉല്പ 10:19) മറ്റു ചില സന്ദർഭങ്ങളിൽ ആ ദേശത്തെ വിവിധ ജാതികളെയും നഗരരാഷ്ട്രങ്ങളെയും ജനതതികളെയും ബൈബിൾ പേരെടുത്തു പരാമർശിക്കുന്നു. ചിലർക്ക് ഒരു നിശ്ചിത പ്രദേശം ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഫെലിസ്ത്യർ തീരദേശത്തും യെബൂസ്യർ യെരൂശലേമിനടുത്തുള്ള പർവതപ്രദേശങ്ങളിലുമാണ് വസിച്ചിരുന്നത്. (സംഖ്യാ 13:29; യോശു 13:2, 3) മറ്റു ചിലർ ഒരിടത്തുതന്നെ സ്ഥിരമായി താമസിച്ചില്ല.—ഉല്പ 34:1, 2; 49:30; യോശു 1:4; 11:3; ന്യായാ 1:16, 23-26.
ഇസ്രായേല്യരുടെ പുറപ്പാടിന്റെ സമയത്ത് സാധ്യതയനുസരിച്ച് അമോര്യരായിരുന്നു ഏറ്റവും പ്രമുഖമായ ഗോത്രം.a (ആവ 1:19-21; യോശു 24:15) യെരീഹോയ്ക്കെതിരെ, യോർദ്ദാൻ നദിക്ക് കിഴക്കുള്ള പ്രദേശം “മോവാബ്സമഭൂമി” എന്നു വിളിക്കപ്പെടുന്നതിൽ തുടർന്നെങ്കിലും തെക്ക് അർന്നോൻ നീർത്താഴ്വര വരെ മോവാബ്യരുടെ കൈവശമായിരുന്ന പ്രദേശം അവർ കൈയടക്കിയിരുന്നു. അതുപോലെ ബാശാനും ഗിലെയാദും വാണിരുന്നതും അമോര്യ രാജാക്കന്മാരായിരുന്നു.—സംഖ്യാ 21:21-23, 33-35; 22:1; 33:46-51.
ദിവ്യപിന്തുണ ഉണ്ടായിരുന്നെങ്കിലും നാശത്തിനു വിധിക്കപ്പെട്ടിരുന്ന ആ ജാതികളെയെല്ലാം ഇസ്രായേല്യർ തുടച്ചുനീക്കിയില്ല. കാലാന്തരത്തിൽ അവർ ഇസ്രായേല്യരെ കെണിയിൽ അകപ്പെടുത്തി. (സംഖ്യാ 33:55; യോശു 23:13; ന്യായാ 2:3; 3:5, 6; 2 രാജാ 21:11) അതേ, “ചുററുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്” എന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ഇസ്രായേല്യർ വീണുപോയി.—ആവ 6:14; 13:7.
[അടിക്കുറിപ്പ്]
a ‘കനാന്യർ’ എന്നതിന്റെ കാര്യത്തിലെന്ന പോലെ ‘അമോര്യർ’ എന്നതും ദേശത്തെ മൊത്തം ജനതതികളെ കുറിക്കാനോ ഒരു പ്രത്യേക ഗോത്രത്തെ മാത്രം കുറിക്കാനോ ഉപയോഗിക്കപ്പെട്ടേക്കാം.—ഉല്പ 15:16; 48:22, NW.
[11-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക)
വാഗ്ദത്ത ദേശത്തുനിന്ന് നീക്കം ചെയ്യപ്പെടേണ്ടിയിരുന്ന ജനതകൾ
ഫെലിസ്ത്യ (D8)
C8 അസ്കലോൻ
C9 ഗസ്സ
D8 അസ്തോദ്
D8 ഗത്ത്
D9 ഗെരാർ
കനാൻ (D8)
B10 അമാലേക്യർ
C12 ഹസർ-അദ്ദാർ (അദ്ദാർ?)
C12 കാദേശ് (കാദേശ്-ബർന്നേയ)
D8 ലാഖീശ്
D9 ബേർ-ശേബ
D10 അമോര്യർ
D11 തെക്കേദേശം (നെഗെബ്)
E4 ദോർ
E5 മെഗിദ്ദോ
E5 താനാക്
E6 അഫേക്ക്
E6 ഹിവ്യർ
E7 യെബൂസ്യർ
E8 ബേത്ത്-ശേമെശ്
E8 ഹെബ്രോൻ (കിര്യത്ത്-അർബ്ബ)
E9 ഹിത്യർ
E9 ദെബീർ
E10 ആരാദ് (കനാന്യ)
E10 കേന്യർ
E11 അക്രബ്ബീം
F4 ഗിർഗ്ഗശ്യർ
F6 ശേഖേം
F7 പെരിസ്യർ
F7 ഗിൽഗാൽ
F7 യെരീഹോ
F8 യെരൂശലേം
G2 ഹിവ്യർ
G2 ദാൻ (ലയീശ്)
G3 ഹാസോർ
ഫൊയ്നീക്ക്യ (F2)
E2 സോർ
F1 സീദോൻ
ഏദോം (F12)
F11 സേയീർ
G11 ബൊസ്ര
അമോര്യർ (സീഹോൻ) (G8)
G6 ഗിലെയാദ്
G7 ശിത്തീം
G7 ഹെശ്ബോൻ
G9 അരോവേർ
സിറിയ (H1)
G1 ബാൽ-ഗാദ്
G2 ഹിവ്യർ
I1 ദമസ്കൊസ്
മോവാബ് (H10)
അമോര്യർ (ഓഗ്) (15)
G6 ഗിലെയാദ്
H3 ബാശാൻ
H4 അസ്തരോത്ത്
H4 എദ്രെയി
അമ്മോൻ (17)
H7 രബ്ബ
[മരുഭൂമികൾ]
H12 അറേബ്യൻ മരുഭൂമി
[പർവതങ്ങൾ]
E4 കർമ്മേൽ പർവതം
E11 ഹോർ പർവതം
G1 ഹെർമ്മോൻ പർവതം
G8 നെബോ പർവതം
[ജലാശയങ്ങൾ]
C6 മധ്യധരണ്യാഴി (മഹാസമുദ്രം)
F9 ഉപ്പുകടൽ
G4 ഗലീലക്കടൽ
[നദികളും അരുവികളും]
B11 മിസ്രയീം നീർത്താഴ്വര
F6 യോർദ്ദാൻ നദി
G6 യബ്ബോക്ക നീർത്താഴ്വര
G9 അർന്നോൻ നീർത്താഴ്വര
G11 സേരെദ് നീർത്താഴ്വര
[10-ാം പേജിലെ ചിത്രങ്ങൾ]
വലത്ത്: കാളകൾക്കും ചെമ്മരിയാടുകൾക്കും പേരുകേട്ട പ്രദേശമായിരുന്ന ബാശാനിൽ അമോര്യ രാജാവായ ഓഗ് ഭരിച്ചിരുന്നു
താഴെ: മോവാബ്, ഉപ്പുകടലിനക്കരെ യെഹൂദാ മരുഭൂമി
[11-ാം പേജിലെ ചിത്രം]
ബാൽ, മോലേക്ക്, ഫലപുഷ്ടിയുടെ ദേവിയായ അസ്തോരെത്ത് (ചിത്രത്തിൽ കാണിച്ചിരിക്കുന്നു) എന്നിങ്ങനെയുള്ള വ്യാജ ദൈവങ്ങളെ ആരാധിച്ചിരുന്ന ജാതികളെ നീക്കിക്കളയാൻ യഹോവ ഇസ്രായേലിനോടു കൽപ്പിച്ചു