ഗീതം 84
“എനിക്കു മനസ്സുണ്ട്”
അച്ചടിച്ച പതിപ്പ്
1. യേശു കാണിച്ചെത്ര സ്നേഹം,
താൻ സ്വർഗം വിട്ടു വന്നപ്പോൾ!
ദിവ്യമാം സത്യങ്ങൾ അറിയിച്ചവൻ;
നരർക്കതാശ്വാസമേകി.
രോഗികൾ, മുടന്തർ, അന്ധർ,
ഏകി സൗഖ്യമവർക്കെല്ലാം.
രാജനിയോഗം നിറവേറ്റിതാൻ,
ചൊല്ലി: ‘എനിക്കു
മനസ്സാം.’
2. ജ്ഞാനിയും വിശ്വസ്തനുമാം
അടിമയെ യാഹു നൽകി; സേവി
ക്കുന്നു നമ്മൾ അടിമയ്ക്കൊപ്പം,
സൗമ്യരെ രക്ഷിച്ചിടാനായ്.
നാമനാഥരെ സ്നേഹിക്കിൽ
ആ സ്നേഹമവരറിയും. നിരാ
ലംബർ നിൻ സഹായം തേടിൽ
ചൊല്ലൂ: ‘എനിക്കു
മനസ്സാം.’
(യോഹ. 18:37; എഫെ. 3:19; ഫിലി. 2:7 എന്നിവയും കാണുക.)