ഗീതം 17
“എനിക്കു മനസ്സാണ്”
1. യേശുനാഥൻ സ്നേഹാർദ്രനായ്
ഈ പാരിൽ വന്നു ചേർന്നപ്പോൾ,
മാനുഷദുഃഖങ്ങൾ
തൊട്ടറിഞ്ഞു താൻ,
അൻപോടെ കൃപ ചൊരിഞ്ഞു.
ദീനർ, അന്ധർ, ബധിരർക്കായ്
ഏകി സൗഖ്യം തൻ കൈകളാൽ.
‘മനസ്സാണെനിക്കെ’ന്ന തൻ വാക്കാൽ
ഏകി അവർക്കായ് ആശ്വാസം.
2. യേശു സ്നേഹം ചൊരിഞ്ഞപോൽ
അൻപേകാം സകലർക്കും നാം.
ദൈവേഷ്ടം ഗ്രഹിക്കാൻ,
അനുസരിക്കാൻ
താങ്ങാം നാം, തുണയേകീടാം.
ക്ഷീണരേം അനാഥരെയും
ഉള്ളറിഞ്ഞെന്നും സ്നേഹിക്കാം.
‘മനസ്സാണെനിക്കെ’ന്ന നൽവാക്കാൽ
ഏകാം അവർക്കായ് ആശ്വാസം.
(യോഹ. 18:37; എഫെ. 3:19; ഫിലി. 2:7 കൂടെ കാണുക.)