ഗീതം 116
പ്രകാശം കൂടുതൽ ശോഭനമാകുന്നു
1. രക്ഷ നൽകിടും ക്രിസ്തുവെ അറിയാൻ
പ്രവാചകർ ആശിച്ചുവല്ലോ.
ദുഃഖം പേറിടും മർത്യരെ രക്ഷിക്കാൻ
ക്രിസ്തു വരുമെന്നാത്മാവോതി.
ഇപ്പോൾ ദൃശ്യമായ് യേശുവിൻ ഭരണം;
പകൽപോലെ വ്യക്തമിത്.
എത്ര വാഞ്ഛിപ്പൂ സ്വർഗീയദൂതരും
ഗ്രഹിപ്പാൻ ശ്രേഷ്ഠമീ ജ്ഞാനത്തെ!
(കോറസ്)
ഇപ്പോൾ നമ്മുടെ വഴിയേറെ
പ്രഭാപൂരിതം, സുവ്യക്തം;
ദൈവം മറനീക്കും സത്യങ്ങൾ
പാദങ്ങൾക്കു ദീപമല്ലോ.
2. നൽകി വിശ്വസ്തദാസനെ യേശുതാൻ,
യഥാസമയം ഭോജ്യമേകാൻ;
സത്യദീപ്തിയോ പുളകം പകരും;
വഴി വ്യക്തമായ് കാണും നമ്മൾ.
എന്നും ചരിപ്പൂ ദീപ്തിയിൽ ദൃഢമായ്;
നന്ദി യാഹിനു ചൊല്ലിടാം.
നന്ദി നിറയും ഹൃത്തോടെ ഗമിക്കാം,
യാഹുതൻ ശോഭിത പാതയിൽ.
(കോറസ്)
ഇപ്പോൾ നമ്മുടെ വഴിയേറെ
പ്രഭാപൂരിതം, സുവ്യക്തം;
ദൈവം മറനീക്കും സത്യങ്ങൾ
പാദങ്ങൾക്കു ദീപമല്ലോ.
(റോമ. 8:22; 1 കൊരി. 2:10; 1 പത്രോ. 1:12 എന്നിവയും കാണുക.)