ഗീതം 95
വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
1. യാഹാം ദൈവം തൻ ക്രിസ്തുവിൻ കൈകളാൽ
നമ്മെ രക്ഷിക്കും വിധം കാൺമാൻ,
മുൻകാലങ്ങളിൽ പലർ തേടുകിലും
അറിഞ്ഞില്ലതിൻ പൊരുളാരും.
ഇന്നാഗതനായ് ദൈവത്തിൻ മകനാം
ക്രിസ്തേശു സ്വർഗേ ഭരിപ്പാൻ.
കാൺമൂ മുന്നിലായ് ദൈവത്തിൻ ഹിതം നാം
ഇന്നിതൾ വിരിയും വിധങ്ങൾ.
(കോറസ്)
യാഹിൻ ഹിതമോ മറ നീങ്ങി
ഇന്നേറെ പ്രകാശിതമായ്.
ഈ ദീപ്തിയിലായ് നടന്നിടാം
കാൺമാൻ ദൈവത്തിൻ കൃപകൾ.
2. യേശു ഇന്നിതാ ശിഷ്യരാം നമുക്കായ്
നൽകി തന്റെ സോദരൻമാരെ,
നാം പോഷിതരായ് സത്യത്തിൻ പ്രഭയിൽ
നിർദോഷികളായ് നടന്നീടാൻ.
ഓരോ ദിനവും പ്രഭയേറുകയാൽ
സന്തോഷിപ്പൂ നാം എന്നുമായ്.
യാഹാം ദൈവം താൻ ചൊരിയും സത്യത്തിൻ
പ്രഭയ്ക്കായ് നന്ദി നാം നൽകിടാം.
(കോറസ്)
യാഹിൻ ഹിതമോ മറ നീങ്ങി
ഇന്നേറെ പ്രകാശിതമായ്.
ഈ ദീപ്തിയിലായ് നടന്നിടാം
കാൺമാൻ ദൈവത്തിൻ കൃപകൾ.
(റോമ. 8:22; 1 കൊരി. 2:10; 1 പത്രോ. 1:12 കൂടെ കാണുക.)