ഗീതം 145
ദൈവം വാഗ്ദാനം ചെയ്ത പറുദീസ
1. പർദീസയായ് മാറും ഈ ഭൂമി,
യാഹിൻ സുതൻ ഭരിക്കുമ്പോൾ.
പാപം, മൃത്യു, കണ്ണീരുമെല്ലാം
പാരിൽ നിന്നും പോയ്മറയും.
(കോറസ്)
മാറും ഭൂമി പർദീസയായ്.
ആ നല്ല നാൾ ആസന്നമായ്.
ഈ വാഗ്ദാനം ക്രിസ്തേശു താൻ
നിവർത്തിക്കും നിശ്ചയമായ്.
2. മൃത്യുവിന്റെ കാരാഗൃഹത്തിൽ
നിദ്രകൊള്ളും മൃതരെല്ലാം,
ദൈവപുത്രൻ വിളിക്കുമ്പോഴോ
ഉണരുമാ പർദീസയിൽ.
(കോറസ്)
മാറും ഭൂമി പർദീസയായ്.
ആ നല്ല നാൾ ആസന്നമായ്.
ഈ വാഗ്ദാനം ക്രിസ്തേശു താൻ
നിവർത്തിക്കും നിശ്ചയമായ്.
3. പർദീസയിൻ നാഥൻ ക്രിസ്തേശു
സ്വർഗങ്ങളിൽ രാജാവല്ലോ.
സമ്പന്നമീ കൃപകൾക്കെല്ലാം
ദൈവത്തെ നാം സ്തുതിച്ചിടാം.
(കോറസ്)
മാറും ഭൂമി പർദീസയായ്.
ആ നല്ല നാൾ ആസന്നമായ്.
ഈ വാഗ്ദാനം ക്രിസ്തേശു താൻ
നിവർത്തിക്കും നിശ്ചയമായ്.
(മത്താ. 5:5; 6:10; യോഹ. 5:28, 29 കൂടെ കാണുക.)