രക്തത്തോടുള്ള ദൈവീകമായ ആദരവ്
“ഞാൻ സകല മനുഷ്യരുടെയും രക്തത്തിൽ നിർദ്ദോഷിയാണെന്ന് ഇന്നേ ദിവസം ഞാൻ നിങ്ങളെ സാക്ഷിനിർത്തുന്നു.”—പ്രവൃത്തികൾ 20:26.
1. പ്രവൃത്തികൾ 20:26 ലെ പൗലോസിന്റെ വാക്കുകൾ രക്തത്തെ സംബന്ധിച്ച യഹോവയുടെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതെങ്ങനെ?
ഒരു ക്രിസ്ത്യാനിയെന്ന നിലയിലുള്ള അപ്പോസ്തലനായ പൗലോസിന്റെ ആ വാക്കുകൾ ജീവദ്രാവകമായ രക്തത്തോടുള്ള അവന്റെ ഉദാത്തമായ ആദരവിനെ പ്രതിഫലിപ്പിക്കുന്നു. ഈ പ്രസ്താവനയാൽ പൗലോസ് എന്താണർത്ഥമാക്കിയതെന്ന് നാം ഈ ചർച്ച മുന്നോട്ടു വരുമ്പോൾ പരിശോധിക്കുന്നതാണ്. എന്നാൽ ആദ്യമായി മൃഗദേഹികളുടെയും മനുഷ്യദേഹികളുടെയും സ്രഷ്ടാവ് രക്തത്തെസംബന്ധിച്ച് എന്തു പറയുന്നുവെന്ന് പരിചിന്തിക്കാം. രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നതായും അതു പവിത്രമായിരിക്കുന്നതായും യഹോവയാം ദൈവം കരുതുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. അനിയന്ത്രിതമായി അഥവാ അശ്രദ്ധമായി രക്തം ചൊരിയുന്നവർ, വിശേഷിച്ച് മാനുഷരക്തം ചൊരിയുന്നവർ, ദൈവമുമ്പാകെ രക്തപാതകമുള്ളവരായിത്തീരുന്നു. എന്നിരുന്നാലും, മനുഷ്യവർഗ്ഗത്തിനു പ്രയോജനം ചെയ്യുമാറ് രക്തം ഉപയോഗിക്കാവുന്ന വഴികളില്ലേ?
2. (എ) യിസ്രായേലിൽപെട്ടവർ രക്തം ഭക്ഷിക്കുന്നത് വധശിക്ഷാർഹമായ ഒരു കുററമായിരുന്നതെന്തുകൊണ്ട്? (ബി) ആ നിയമം അനുസരിക്കുന്നതിനാൽ യിസ്രായേല്യർക്ക് എങ്ങനെ പ്രയോജനം കിട്ടിയിരുന്നു?
2 രക്തത്തെ സംബന്ധിച്ച യിസ്രായേലിനോടുള്ള ദൈവീകനിയമം ഇങ്ങനെ ദൃഢമായി പ്രസ്താവിച്ചു: “യാതൊരു തരം മാംസത്തിന്റെയും രക്തം നീ തിന്നരുത്, എന്തുകൊണ്ടെന്നാൽ ഏതുതരം മാംസത്തിന്റെയും ദേഹി [ജീവൻ, കിംഗ് ജയിംസ് വേർഷ്യൻ; അമേരിക്കൻ സ്ററാൻഡാർഡ് വേർഷ്യൻ] അതിന്റെ രക്തമാകുന്നു. അതു തിന്നുന്ന ഏവനും ഛേദിക്കപ്പെടും.” ആവശ്യമായ പോഷണത്തിനുവേണ്ടി പോലും യിസ്രായേല്യർ അല്ലെങ്കിൽ അവരുടെ ഇടയിലെ പരദേശികൾ രക്തം ആഹരിക്കുന്നത് മരണകരമായ കുററമായിരുന്നു. മാംസം ഭക്ഷിക്കുന്നതിനു മുൻപ് അവർ രക്തം ഒഴുക്കിക്കളഞ്ഞ് മണ്ണിട്ടു മൂടുകയും അങ്ങനെ ആലങ്കാരികമായി ജീവൻ ദൈവത്തിനു തിരികെ കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. (ലേവ്യപുസ്തകം 17:13, 14) ഇത് ഒരു ദിവ്യനിയമമായിരുന്നു. അത് പാലിച്ചതിനാൽ ആ യിസ്രായേല്യർ ജീവന്റെ ഉറവയായ യഹോവയോട് ഒരു ആരോഗ്യാവഹമായ ബന്ധം പുലർത്തിയിരുന്നു. അവർക്ക് ഉപപ്രയോജനങ്ങളും അനുഭവപ്പെട്ടിരുന്നു, ശാരീരികാരോഗ്യ സംരക്ഷണത്തിൽ.
ക്രിസ്തുവിന്റെ രക്തം
3. (എ)യേശുവിന്റെ രക്തം മുന്തിയവിധത്തിൽ “വിലയേറിയ”തായിരുന്നതെന്തുകൊണ്ട്? (ബി) എബ്രായ തിരുവെഴുത്തുകൾ യേശുവിന്റെ ബലിയിലേക്ക് വിരൽ ചൂണ്ടുന്നതെങ്ങനെ?
3 എന്നിരുന്നാലും, യഹോവയാം ദൈവത്തിന് രക്തത്തിന് ഒരു മുന്തിയ ഉപയോഗം മനസ്സിലുണ്ടായിരുന്നു. അത് ക്രിസ്തുയേശുവിന്റെ “വിലയേറിയ രക്ത”ത്താൽ മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെടുക്കുന്നതിലായിരുന്നു. (പാപികളായ ആദാമും ഹവ്വായും വീണ്ടെടുക്കാവുന്ന സന്തതികളെ ജനിപ്പിച്ചതിലൂടെയുള്ള) “ലോകത്തിന്റെ സ്ഥാപിക്കലിനു” മുമ്പുപോലും താൻ എങ്ങനെ മനുഷ്യവർഗ്ഗത്തെ വിടുവിക്കുമെന്ന് യഹോവ മുന്നറിഞ്ഞിരുന്നു. (1 പത്രോസ് 1:18-20; റോമർ 6:22, 23) “തന്റെ പുത്രനായ യേശുവിന്റെ രക്തമാണ് നമ്മെ സകല പാപത്തിൽ നിന്നും ശുദ്ധീകരിക്കുന്നത്.” (1 യോഹന്നാൻ 1:7) രക്തത്തിന്റെ ഈ ഉപയോഗം വളരെ പ്രധാനമായതുകൊണ്ട് യേശുവിന്റെ പൂർണ്ണതയുള്ള ബലിയെ മുമ്പോട്ടു ചൂണ്ടിക്കാട്ടിയ അനേകം പ്രരൂപങ്ങളും നിഴലുകളും എബ്രായതിരുവെഴുത്തുകളിൽ രേഖപ്പെടുത്താൻ ദൈവം ഇടയാക്കി.—എബ്രായർ 8:1, 4, 5; റോമർ 15:4.
4. ഉല്പത്തി 22-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നാടകത്തിൽ ഏതു പൂർവ്വദർശനം നൽകപ്പെട്ടു?
4 യിസ്രായേലിന് ന്യായപ്രമാണം കൊടുക്കുന്നതിന് നൂററാണ്ടുകൾക്ക് മുൻപ് യഹോവ മോറിയാമലയിൽ യിസഹാക്കിനെ ബലിചെയ്യാൻ അബ്രാഹാമിനോടു കൽപ്പിച്ചു. അങ്ങനെ താൻ തന്റെ ഏകജാതനായ പുത്രനെ, യേശുവിനെ, എങ്ങനെ ബലിചെയ്യുമെന്ന് ദൈവം ചിത്രീകരിച്ചു. ഈ നാടകീയ കഥയിലെ ഇസഹാക്കിന്റെ മനസ്സോടെയുള്ള കീഴ്പ്പെടൽ, യേശുവിന്റെ ജീവരക്തം ബലിയായി ചൊരിയുന്നതിലുള്ള പിതാവിന്റെ ഇഷ്ടത്തോടുള്ള അവന്റെ അനുസരണത്തെ ചിത്രീകരിച്ചു.—ഉല്പത്തി 22:1-3, 9-14; എബ്രായർ 11:17-19; ഫിലിപ്യർ 2:8.
5. മോശൈകന്യായപ്രമാണ പ്രകാരമുള്ള ബലികൾ ആത്മീയമായ അർത്ഥഗർഭമായിരുന്നതെങ്ങനെ?
5 മോശൈകന്യായപ്രമാണം മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള യേശുവിന്റെ ബലിയിലേക്ക് വിരൽ ചൂണ്ടിയ “വരാനിരുന്ന നല്ല കാര്യങ്ങളുടെ ഒരു നിഴലും” പ്രദാനം ചെയ്തു. ന്യായപ്രമാണം രക്തത്തിന്റെ ഒരു ഉപയോഗത്തിനു മാത്രമേ അനുവദിച്ചിരുന്നുള്ളു—യഹോവയ്ക്കുള്ള മൃഗബലികളിൽ. ആ ബലികൾ വെറും കർമ്മമായിരുന്നില്ല. അവയ്ക്കു ആഴമായ ആത്മീയ അർത്ഥമുണ്ടായിരുന്നു. ചെറിയ വിശദാംശങ്ങളിൽ പോലും അവ യേശുവിന്റെ ബലിയെയും അതിലൂടെ സാധിക്കുന്ന സകലത്തെയും മുൻനിഴലാക്കി.—എബ്രായർ 10:1; കൊലോസ്യർ 2:16, 17.
6. പാപപരിഹാരദിവസ ബലികൾ ഏതു രണ്ടുകൂട്ടങ്ങളുടെ വീണ്ടെടുപ്പിനെ മുൻനിഴലാക്കുന്നു? ഏതു വിധത്തിൽ?
6 ദൃഷ്ടാന്തമായി, പാപപരിഹാര ദിവസത്തിലെ യാഗങ്ങൾ അഹരോൻ കൈകാര്യം ചെയ്തത് വലിയ മഹാപുരോഹിതനായ യേശു രക്ഷ നൽകുന്നതിന് തന്റെ വിലയേറിയ സ്വന്തം ജീവരക്തത്തിന്റെ മൂല്യം ഉപയോഗിക്കുന്നതിനെ ചിത്രീകരിച്ചു, ആദ്യം തന്റെ 144000 അഭിഷിക്ത ക്രിസ്ത്യാനികളുടെ പൗരോഹിത്യ “ഗൃഹ”ത്തിനുവേണ്ടി. തന്നിമിത്തം അവർക്ക് നീതി ആരോപിക്കപ്പെടുന്നു. അവർ രാജാക്കൻമാരും പുരോഹിതൻമാരുമെന്ന നിലയിൽ അവനോടുകൂടെ സ്വർഗ്ഗത്തിൽ ഒരു അവകാശം സമ്പാദിക്കുന്നു. അടുത്തതായി, “ജന”ത്തിനുവേണ്ടിയുള്ള ബലി, ഇവിടെ ഭൂമിയിൽ നിത്യജീവൻ അവകാശപ്പെടുത്തുന്ന മനുഷ്യവർഗ്ഗത്തിലെ എല്ലാവരെയും യേശു വീണ്ടെടുക്കുന്നതിനെ ചിത്രീകരിച്ചു. ഇപ്പോൾപോലും, ഇവരിൽപെട്ട ഒരു “മഹാപുരുഷാരം” ആസന്നമായ മഹോപദ്രവത്തെ അതിജീവിക്കുന്നതിന് നീതിയുള്ളവരായി കണക്കാക്കപ്പെടുന്നു കാരണം “അവർ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പിച്ചിരിക്കുന്നു.” ദൈവത്തിന് വിശുദ്ധസേവനം അർപ്പിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നു.—ലേവ്യപുസ്തകം 16:6, 15, 18-22; എബ്രായർ 9:11, 12; വെളിപ്പാട് 14:1, 4; 7:4, 9, 14, 15.
7. ആ പുരാതന മാതൃകകളുടെ നിവൃത്തിയിൽ നമുക്ക് സന്തോഷിക്കുവുന്നതെന്തുകൊണ്ട്?
7 ‘ജീവൻ രക്തത്തിലാണ്.’ യേശുവിന്റെ രക്തം പൂർണ്ണതയുള്ളതായിരുന്നു, തന്നിമിത്തം അവന്റെ ബലി വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും പൂർണ്ണതയുള്ള ജീവൻ പ്രദാനം ചെയ്യുന്നതിൽ കലാശിക്കുന്നു. യേശുവിന്റെ സ്നേഹനിർഭരമായ ബലിയിൽ ആ പുരാതന മാതൃകകൾക്ക് നിവൃത്തിയുണ്ടായിരിക്കുന്നതിൽ നമുക്ക് എത്ര സന്തോഷിക്കാം!—ലേവ്യപുസ്തകം 17:4; പ്രവൃത്തികൾ 20:28.
രക്തം—ഒരു ധാർമ്മിക പ്രശ്നം
8, 9. (എ) രക്തത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങളിൽ ചിലത് ഏവ? (ബി) ദാവീദിനെപ്പോലെ, നാം നിർമ്മിക്കപ്പെട്ടിരിക്കുന്ന വിധത്തിന് നമുക്ക് എങ്ങനെ ദൈവീകമായ ആദരവു പ്രകടമാക്കാം?
8 രക്തത്തിന്റെ രൂപകല്പനയിൽ വിസ്മയാവഹമായ ജ്ഞാനം കാണാൻ കഴിയും. ജീവന്റെ ഉത്ഭവത്തെ വിശദീകരിക്കാൻ ഇപ്പോഴും കഴിയാത്ത പരിണാമവാദികൾ എങ്ങനെയോ നമ്മുടെ ജീവരക്തം പരിണമിച്ചുവെന്ന് നമ്മോടു പറയാൻ ശ്രമിക്കും. എത്ര അവിശ്വസനീയം!
9 തീർച്ചയായും നമ്മുടെ സങ്കീർണ്ണമായ രക്തം അത്ഭുതകരമായ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നു. അത് ജീവൻ നിലനിർത്തുന്ന ഓക്സിജനും പോഷകങ്ങളും നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു. അത് പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നു. അത് രോഗത്തോട് പോരാടുന്നതിന് ശ്വേതാണുക്കളെയും വലുതും ചെറുതുമായ മുറിവുകൾ കേടുപോക്കുന്നതിന് പ്ലാററലററ്സും വഹിച്ചുകൊണ്ടുപോകുന്നു. അത് ശരീരത്തിന്റെ ഊഷ്മാവു ക്രമീകരിക്കാൻ സഹായിക്കുന്നു. നമ്മുടെ രക്തം നമ്മിൽ ഓരോരുത്തർക്കും വ്യത്യസ്തമായിട്ടുള്ളതാണ്; ഇംഗ്ലണ്ടിലെ ജനിതകശാസ്ത്രജ്ഞൻമാർ കുററപ്പുള്ളികളെ തിരിച്ചറിയുന്നതിന് രക്തസാമ്പിളുകളിൽ നിന്ന് ഉല്പാദിപ്പിച്ച “ഡി എൻ എ വിരലടയാളം” ഉപയോഗിക്കുന്നതിനെക്കുറിച്ചുപോലും സംസാരിക്കുന്നു. ദാവീദു രാജാവ് പിൻവരുന്ന പ്രകാരം ഉദ്ഘോഷിക്കാനിടയാക്കിയ അനേകം ശരീരഭാഗങ്ങളിൽപെട്ട ഒരു അവയവം മാത്രമാണ് രക്തം: “യഹോവേ, നീ എന്നെ പരിശോധിച്ചിരിക്കുന്നു, നിനക്ക് എന്നെ അറിയാം. ഞാൻ ഭയജനകമായ ഒരു വിധത്തിൽ അത്ഭുതകരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഞാൻ നിന്നെ പ്രകീർത്തിക്കും.”!—സങ്കീർത്തനം 139:1, 14.
10. (എ) രക്തം എങ്ങനെ ഉപയോഗിക്കാമെന്ന് ആരാണ് തീരുമാനിക്കേണ്ടത്? (ബി) ദൈവം നോഹക്കും യിസ്രായേലിനും എന്തു വ്യക്തമായ നിർദ്ദേശം കൊടുത്തു? (സി) ഒരു അടിയന്തരത സംജാതമാകുമ്പോൾ പോലും രക്തം പവിത്രമാണെന്ന് ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?
10 ആ ജീവപ്രവാഹത്തെ എങ്ങനെ ഉചിതമായി ഉപയോഗിക്കാമെന്ന് നിശ്ചയിക്കേണ്ടത് മനുഷ്യവർഗ്ഗത്തിന്റെ നീതിമാനായ രൂപ നിർമ്മാതാവ്, നമ്മുടെ രക്തത്തിന്റെ രൂപ സംവിധായകൻ, ആയിരിക്കേണ്ടതല്ലേ? (ഇയ്യോബ് 36:3) അശേഷം അനിശ്ചിതമല്ലാത്ത വിധത്തിൽ അവൻ അത് ചെയ്തിട്ടുണ്ട്. അവൻ നമ്മുടെ പൂർവ്വപിതാവായ നോഹയോട് ഇങ്ങനെ പ്രഖ്യാപിച്ചു: “മാംസം അതിന്റെ ദേഹിയോടുകൂടെ—അതിന്റെ രക്തത്തോടുകൂടെ—നീ തിന്നരുതെന്നു മാത്രം.” (ഉല്പത്തി 9:4) തന്റെ നിയമം യിസ്രായേലിനോട് ആവർത്തിച്ചപ്പോൾ അവൻ ഇങ്ങനെ വ്യക്തമായി പ്രസ്താവിച്ചു: “കേവലം രക്തം ഭക്ഷിക്കാതിരിക്കാൻ ദൃഢനിശ്ചയം ചെയ്യുക, എന്തുകൊണ്ടെന്നാൽ രക്തം ദേഹിയാണ്, നീ മാംസത്തോടുകൂടെ ദേഹിയെ ഭക്ഷിക്കരുത്. നീ അതു ഭക്ഷിക്കരുത്. നീ അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.” (ആവർത്തനം 12:23, 24) ദാവീദിന്റെ മൂന്നു പടയാളികൾ ബേത്ളഹേമിലെ കിണററിൽ നിന്ന് കുടിവെള്ളം കൊണ്ടുവരുന്നതിന് തങ്ങളുടെ ജീവനെ അപകടപ്പെടുത്തിയപ്പോൾ ഈ കല്പന അവന്റെ മനസ്സിൽ ഉണ്ടായിരുന്നുവെന്നതിനു സംശയമില്ല. അവരുടെ ജീവരക്തത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നതുപോലെ അവൻ “അത് യഹോവയ്ക്കായി ഒഴിച്ചുകളഞ്ഞു.” (2 ശമുവേൽ 23:15-17) ഒരു അടിയന്തിര സമയത്തുപോലും രക്തത്തിന്റെ പവിത്രത അവഗണിക്കാവുന്നതല്ല.—1 ശമുവേൽ 14:31-34 കൂടെ കാണുക.
ക്രിസ്തീയ സഭയിൽ
11, 12. (എ) ഒന്നാം നൂററാണ്ടിൽ ആത്മാവിനാൽ നയിക്കപ്പെട്ട ഏതു സംഘം ഉപദേശസംബന്ധമായ പ്രശ്നങ്ങൾക്ക് തീർപ്പു കൽപ്പിച്ചു? (ബി) ഈ സംഘം രക്തം ഭക്ഷിക്കുന്നതിനെ ഏതു മതതലത്തിൽ വെച്ചു? (സി) രക്തപ്പകർച്ചയെ വായിലൂടെ രക്തം ഭക്ഷിക്കുന്നതിനോടു തുല്യമായി കരുതേണ്ടതെന്തുകൊണ്ട്?
11 നിങ്ങൾക്ക് ഒന്നാം നൂററാണ്ടിലെ യരൂശലേമിലെ ഒരു വലിയ മുറി വിഭാവന ചെയ്യാൻ കഴിയുമോ? യേശുവിന്റെ അപ്പോസ്തലൻമാരും ക്രിസ്തീയ സഭയിലെ മററു മൂപ്പൻമാരും അവിടെ സമ്മേളിച്ചിരുന്നു. അവരുടെ ചർച്ചാവിഷയമെന്താണ്? പൗലോസും ബർണബാസും പരിച്ഛേദന സംബന്ധിച്ച് അന്ത്യോക്യയിൽ പൊന്തിവന്ന ഒരു പ്രശ്നം അവരുടെ മുമ്പാകെ അവതരിപ്പിക്കുന്നതിന് അവിടെ നിന്ന് വന്നിട്ടുണ്ട്. പുതുതായി പരിവർത്തനം ചെയ്ത ക്രിസ്ത്യാനികൾ ജഡിക പരിച്ഛേദനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് കൗൺസിൽ തീരുമാനിക്കുന്നു.—പ്രവൃത്തികൾ 15:1, 2, 6, 13, 14, 19, 20.
12 ഈ തീരുമാനത്തെക്കുറിച്ച് പ്രസ്താവിച്ചുകൊണ്ട് അദ്ധ്യക്ഷമൂപ്പനായിരുന്ന യാക്കോബ് ക്രിസ്ത്യാനികളുടെമേൽ അപ്പോഴുമുള്ള വ്യവസ്ഥകൾ സംഗ്രഹിച്ചു പറയുന്നു. അവൻ പറയുന്നു: “വിഗ്രഹങ്ങൾക്ക് ബലിചെയ്ത വസ്തുക്കളിൽ നിന്നും രക്തത്തിൽ നിന്നും [രക്തം നിലനിർത്താൻ തക്കവണ്ണം] ശ്വാസം മുട്ടിച്ചുകൊന്നവയിൽ നിന്നും ദുർവൃത്തിയിൽ നിന്നും ഒഴിഞ്ഞിരിക്കണമെന്നല്ലാതെ കൂടുതലായ ഭാരമൊന്നും നിങ്ങളുടെ മേൽ വെക്കാതിരിക്കുന്നതിനെ പരിശുദ്ധാത്മാവും ഞങ്ങളും അനുകൂലിച്ചിരിക്കുന്നു. നിങ്ങൾ ഈ കാര്യങ്ങളിൽ നിന്ന് ശ്രദ്ധാപൂർവ്വം ഒഴിഞ്ഞിരിക്കുന്നുവെങ്കിൽ നിങ്ങൾ അഭിവൃദ്ധിപ്പെടും. നിങ്ങൾക്ക് നല്ല ആരോഗ്യം നേരുന്നു!” (പ്രവൃത്തികൾ 15:28, 29) അങ്ങനെ വിഗ്രഹാരാധനയും രക്തം ആഹരിക്കുന്നതും ദുർവൃത്തിയും ഒരേ മതതലത്തിൽ വെക്കുപ്പെട്ടിരിക്കുന്നു. നല്ല ആത്മീയാരോഗ്യം നിലനിർത്തുന്നതിനും ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ പങ്കുപററുന്നതിനും ക്രിസ്ത്യാനികൾ ഇവയിൽ നിന്നെല്ലാം ഒഴിഞ്ഞുനിൽക്കണം. രക്തത്തെ സംബന്ധിച്ചടത്തോളം, വായിലൂടെ ഭക്ഷിച്ചാലും രക്തക്കുഴലുകളിലൂടെ കടത്തിയാലും വ്യത്യാസമില്ല. ഉദ്ദേശ്യം ഒന്നുതന്നെയാണ്—ശരീരത്തെ പോററുകയും പോഷിപ്പിക്കുകയും ചെയ്യുക. യാക്കോബ് വ്യക്തമായി സൂചിപ്പിക്കുന്നതുപോലെ, രക്തം വർജ്ജിക്കുന്നതിലുള്ള പരാജയം ദൈവനിയമത്തിന്റെ ഒരു ലംഘനമാണ്.
13. (എ) രക്തത്തിന്റെ വർജ്ജനം യഹോവയുടെ സാക്ഷികൾക്ക് ഏതു കൂടുതലായ സംരക്ഷണത്തിൽ കലാശിച്ചിരിക്കുന്നു? (ബി) മററു ദിവ്യനിയമങ്ങൾ ദൈവജനത്തെ സംരക്ഷിക്കാൻ ഉതകിയിരിക്കുന്നതെങ്ങനെ?
13 എയ്ഡ്സിന്റെയും കരൾവീക്കത്തിന്റെയും മററുരോഗങ്ങളുടെയും രക്തപ്പകർച്ചയിലൂടെയുള്ള ഇപ്പോഴത്തെ വ്യാപനം മിക്കപ്പോഴും ദൈവനിയമങ്ങളുടെ അനുസരണത്തിൽ നല്ല ശാരീരികാരോഗ്യവും ഉൾപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ബൈബിൾ കാലങ്ങളിൽ ദൈവം യിസ്രയേലിന് ആഹാരക്രമവും അണു സംക്രമണവിലക്കും, ആരോഗ്യശാസ്ത്രവും, അവരുടെ മരുഭൂമിയാത്രക്ക് നന്നായി യോജിച്ച ശുചിത്വ വ്യവസ്ഥകളും സംബന്ധിച്ച പ്രത്യേകനിയമങ്ങൾ കൊടുത്തിരുന്നു. (ലേവ്യപുസ്തകം 11:2-8; 13:2-5; ആവർത്തനം 23:10-13) ആ ചട്ടങ്ങളനുസരിച്ചതിനാൽ യിസ്രായേൽ തങ്ങളുടെ ദൈവത്തോട് അടുത്ത ആത്മീയബന്ധം നിലനിർത്തിയിരുന്നുവെന്നു മാത്രമല്ല അവരുടെ അയൽക്കാരെ ബാധിച്ചിരുന്ന രോഗങ്ങളിൽ നിന്ന് ശാരീരികമായി സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ആ നിയമങ്ങളിൽ ചിലതിന്റെ പിന്നിലെ പ്രായോഗിക ജ്ഞാനത്തെ വൈദ്യശാസ്ത്ര വിദഗ്ദ്ധർ വിലമതിച്ചുതുടങ്ങിയത് കഴിഞ്ഞ നൂററാണ്ടിൽ മാത്രമാണ് രക്തത്തെ സംബന്ധിച്ച ദൈവനിയമവും അർത്ഥവത്താണെന്ന് അനേകർ തിരിച്ചറിയാനിടയായിട്ടുണ്ട്.
14. യിസ്രായേൽ അനുസരിച്ചപ്പോൾ അവർക്ക് ഏത് സൗഖ്യവും അനുഗ്രഹങ്ങളും ലഭ്യമായിരുന്നു?
14 യിസ്രായേൽ അനുസരിച്ചപ്പോൾ, ദൈവം അവർക്ക് ഈ വാഗ്ദത്തം നിവർത്തിച്ചു: “നീ നിന്റെ ദൈവമായ യഹോവയുടെ ശബ്ദം കർശനമായി കേട്ടനുസരിക്കുകയും അവന്റെ ദൃഷ്ടികളിൽ ശരിയായത് ചെയ്യുകയും തീർച്ചയായും അവന്റെ കല്പനകൾക്ക് ചെവികൊടുക്കുകയും അവന്റെ നിയമവ്യവസ്ഥകളെല്ലാം അനുസരിക്കുകയുമാണെങ്കിൽ ഞാൻ ഈജിപ്ററിന്റെ മേൽ വെച്ച വ്യാധികളിൽ ഒന്നും ഞാൻ നിന്റെ മേൽ വെക്കുകയില്ല; എന്തുകൊണ്ടെന്നാൽ, ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു.” അധികം പ്രധാനമായി, അനുസരണം യിസ്രായേലിനെ ഭാവി രാജ്യ അനുഗ്രഹങ്ങളുടെ നിരയിൽ നിർത്തി.—പുറപ്പാട് 15:26; 19:5, 6.
15. ദൈവത്തിന്റെ ചട്ടങ്ങളനുസരിക്കുന്നതിനാൽ നമുക്ക് എങ്ങനെ അനുഗ്രഹം ലഭിക്കാമെന്ന് അടുത്ത കാലത്തെ ഏതു ദൃഷ്ടാന്തം ചിത്രീകരിക്കുന്നു?
15 യഹോവയുടെ സാക്ഷികൾ ആധുനിക ചികിത്സാശാസ്ത്രം പ്രദാനം ചെയ്യുന്ന അനേകം പ്രയോജനങ്ങളെ വിലമതിക്കുന്നു. ദൃഷ്ടാന്തമായി, കഴിഞ്ഞതിന്റെ മുൻപിലത്തെ വർഷം ആസ്ത്രേലിയാ, സിഡ്നിയിലെ ഒരു രാജ്യഹോൾ ഒരു ഭീകരപ്രവർത്തകന്റെ ബോംബിനാൽ നശിപ്പിക്കപ്പെടുകയും പരിക്കേററ 50-ൽ പരം സാക്ഷികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തപ്പോൾ രക്തമല്ലാത്ത ധാരാളം ദ്രാവകങ്ങൾ പകർച്ച നടത്തുന്നതിന് ഡോക്ടർമാരുടെ കൈവശം ഉണ്ടായിരുന്നതിൽ അവർ നന്ദിയുള്ളവരായിരുന്നു. പരിക്കേററവരെല്ലാം സുഖം പ്രാപിച്ചു. യഹോവയുടെ നിയമവ്യവസ്ഥകൾക്കനുയോജ്യമായ ഈ ഔഷധപ്പകർച്ചകൾക്ക് അവർക്കു നന്ദിയുള്ളവരായിരിക്കാൾ കഴിയുമായിരുന്നു. അവരിലാരും രക്തത്തിലൂടെ പകരാവുന്ന രോഗങ്ങളാൽ ബാധിക്കപ്പെടുന്നതിന്റെ അപകടത്തിലായിരുന്നില്ലെന്നുള്ളത് കൂടുതലായ ഒരു പ്രയോജനമായിരുന്നു.
“സകല മനുഷ്യരുടെയും രക്തത്തിൽ നിർദ്ദോഷി”
16. പൗലോസിനെപ്പോലെ, നാം വിശുദ്ധസേവനത്തോട് ഏതു മനോഭാവം പ്രകടമാക്കണം?
16 ഏതായാലും നമുക്ക് വീണ്ടും ഒന്നാം നൂററാണ്ടിലേക്കു തിരിയാം. വിഗ്രഹാരാധനയും രക്തവും ദൃർവൃത്തിയും സംബന്ധിച്ച വിലക്ക് യാക്കോബ് പ്രഖ്യാപിക്കുന്നത് പൗലോസും ബർന്നബാസും കേട്ടശേഷം ഏഴുവർഷം കഴിഞ്ഞു. ആ കാലത്ത് പൗലോസ് ഏഷ്യാമൈനറിലൂടെ കിഴക്കൻ യൂറോപ്പിലേക്ക് രണ്ടു മിഷനറിയാത്രകൾ നടത്തിയിരുന്നു. ഇപ്പോൾ, അവൻ മിലേത്തൂസിലൂടെ മടങ്ങിപ്പോരുമ്പോൾ, അവിടെ അവനെ കാണാൻ വന്ന എഫേസൂസിലെ മൂപ്പൻമാരോട് അവനു സംസാരിക്കാൻ കഴിഞ്ഞു. അവൻ അവരുടെ ഇടയിൽ “മനസ്സിന്റെ ഏററവും വലിയ എളിമയോടെയും കണ്ണുനീരോടെയും പീഡാനുഭവങ്ങളോടെയും കർത്താവിനുവേണ്ടി അടിമവേല ചെയ്യുന്നതിൽ നിന്ന്“ സ്വയം വിട്ടു നിന്നില്ലെന്ന് അവരെ ഓർമ്മിപ്പിച്ചു. യഹോവയുടെ സേവനത്തിൽ നമുക്കുള്ളതെല്ലാം കൊടുക്കുന്നതിൽ നാം ഇന്ന് അത്രതന്നെ ആത്മത്യാഗികളാണോ? ആയിരിക്കണം.—പ്രവൃത്തികൾ 20:17-19.
17. പൗലോസിനെപ്പോലെ, നാം നമ്മുടെ സേവനം എങ്ങനെ നിർവ്വഹിക്കണം?
17 പൗലോസ് എങ്ങനെയാണ് ആ സേവനം അനുഷ്ഠിച്ചത്? അവൻ ആളുകളെ കണ്ടെടത്തെല്ലാം, മുഖ്യമായി അവരുടെ വീടുകളിൽ, അവരുടെ മതപശ്ചാത്തലം ഗണ്യമാക്കാതെ അവരോടു സാക്ഷീകരിച്ചു. ആ മൂപ്പൻമാരെ പഠിപ്പിക്കുന്നതിൽനിന്ന് അവൻ പിൻമാറിനിന്നിരുന്നില്ല, അവൻ “പരസ്യമായും വീടുതോറും” പഠിപ്പിച്ചപ്പോൾ അവർ അവനെ അനുഗമിച്ചിരിക്കുമെന്നുള്ളതിനു സംശയമില്ല. പൗലോസിന്റെ ശുശ്രൂഷയിൽ നിന്ന് പ്രയോജനം ലഭിച്ച.ത് അവർക്കു മാത്രമായിരുന്നില്ല, എന്തുകൊണ്ടെന്നാൽ ‘അവൻ ദൈവത്തിങ്കലെ അനുതാപത്തെയും കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും കുറിച്ച് യഹൂദൻമാർക്കും യവനർക്കും പൂർണ്ണമായി സാക്ഷ്യം വഹിച്ചു.’ “പൂർണ്ണമായി” എന്ന വാക്കു ശ്രദ്ധിക്കുക. എല്ലാത്തരം ആളുകൾക്കും, എല്ലാ വംശിയ സംഘങ്ങൾക്കും, പൂർണ്ണമായി സാക്ഷ്യം ലഭിക്കുന്നതിൽ നാം ഇന്നു ശ്രദ്ധിക്കുന്നുണ്ടോ?—പ്രവൃത്തികൾ 20:20, 21; വെളിപ്പാട് 14:6, 7.
18. (എ) പൗലോസിനെപ്പോലെ നാം നമ്മുടെ ദേഹിയെ ദൈവ സേവനത്തിൽ ഉൾപ്പെടുത്തേണ്ടതെങ്ങനെ? (ബി പൗലോസിനെപ്പോലെ, വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾ ഗണ്യമാക്കാതെ നാം എങ്ങനെ മുന്നോട്ടു നീങ്ങണം?
18 “പൂർണ്ണമായ” എന്ന പദം പൗലോസിന്റെ അടുത്ത പ്രസ്താവനയിലും കാണുന്നു: “ഞാൻ എന്റെ ദേഹിയെ എനിക്കു വിലയേറിയതായി ഗണിക്കുന്നില്ല, എന്റെ ഓട്ടവും ദൈവത്തിന്റെ അനർഹദയയുടെ സുവാർത്തക്ക് പൂർണ്ണസാക്ഷ്യം വഹിക്കാൻ കർത്താവായ യേശുവിൽനിന്ന് എനിക്കു ലഭിച്ച ശുശ്രൂഷയും പൂർത്തിയാക്കണമെന്നേയുള്ള.” (പ്രവൃത്തികൾ 20:24) അവൻ ഇങ്ങനെ തന്റെ ശുശ്രൂഷ നിവർത്തിക്കുന്നില്ലെങ്കിൽ അവന്റെ ദേഹിക്ക് അഥവാ ജീവന് വിലയുണ്ടായിരിക്കുമായിരുന്നില്ല. നാം നമ്മുടെ ശുശ്രൂഷയെക്കുറിച്ച് അങ്ങനെ വിചാരിക്കുന്നുണ്ടോ? ഈ അന്ത്യനാളുകൾ പൂർത്തീകരണത്തിലേക്കു നീങ്ങുമ്പോൾ, സംഘർഷങ്ങളും പീഡനങ്ങളും രോഗങ്ങളും അല്ലെങ്കിൽ പ്രായാധിക്യവും നമ്മിൽ സമ്മർദ്ദം ചെലുത്തുമ്പോൾ “അർഹതയുള്ള” വീടുകളെ പൂർണ്ണമായി തെരയുന്നതിൽ നാം പൗലോസിന്റേതുപോലെയുള്ള മനോഭാവം ഇപ്പോഴും പ്രകടമാക്കുന്നുണ്ടോ?—മത്തായി 10:12, 13; 2 തിമൊഥെയോസ് 2:3, 4; 4:5, 7.
19. “ഞാൻ സകല മനുഷ്യരുടെയും രക്തത്തിൽ നിർദ്ദോഷിയാണ്” എന്ന് പൗലോസിന് പറയാൻ കഴിഞ്ഞതെന്തുകൊണ്ട്?
19 പൗലോസ് ആ എഫേസ്യമൂപ്പൻമാരെ വീണ്ടും കാണാൻ പ്രതീക്ഷിച്ചില്ല. എന്നിരുന്നാലും, “ഞാൻ സകല മനുഷ്യരുടെയും രക്തത്തിൽ നിർദ്ദോഷിയാണെന്ന് ഇന്നേ ദിവസം ഞാൻ നിങ്ങളെ സാക്ഷി നിർത്തുന്നു”വെന്ന് പൂർണ്ണ ധൈര്യത്തോടെ അവനു പറയാൻ കഴിഞ്ഞു. എങ്ങനെ? പൗലോസ് യുദ്ധത്തിൽ രക്തം ചൊരിഞ്ഞിരുന്നില്ല. അവൻ രക്തം ഭക്ഷിച്ചിരുന്നില്ല. എന്നാൽ മററുള്ളവരുടെ രക്തത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന അവരുടെ ജീവനിൽ അവൻ അത്യന്തം തൽപ്പരനായിരുന്നു. ഒരു പൂർണ്ണസാക്ഷ്യം കൊടുക്കുന്നതിലുള്ള തന്റെ പരാജയം നിമിത്തം ദൈവത്തിന്റെ ന്യായവിധി ദിവസത്തിൽ അവർക്കു ജീവൻ നഷ്ടപ്പെടുത്തുന്നതു കാണാൻ അവൻ ആഗ്രഹിച്ചില്ല. ആ മൂപ്പൻരോടും മററുള്ളവരോടും “ദൈവത്തിന്റെ മുഴു ആലോചനയും “അറിയിക്കുന്നതിൽ നിന്ന് അവൻ പിൻമാറിനിന്നിരുന്നില്ല.—പ്രവൃത്തികൾ 20:26, 27.
20. (എ) യെഹെസ്ക്കേലിനോടുള്ള യഹോവയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പിനു ചേർച്ചയായി, നാം ഇന്ന് ഏതു ഉത്തരവാദിത്തം നിർവ്വഹിക്കണം? (ബി) നമുക്കും നമ്മെ ശ്രദ്ധിക്കുന്നവർക്കും എന്തു ഫലമുണ്ടാകും?
20 “മഹോപദ്രവം” അടുത്തുവരുമ്പോൾ ദൈവത്തിന്റെ മുഴു ആലോചനയും ഘോഷിക്കേണ്ടതിന്റെ ആവശ്യകത പൂർവ്വാധികം അടിയന്തരമായിത്തീരുന്നു. ഏതാണ്ട് 2600 വർഷം മുമ്പ് യരൂശലേമിന്റെ നാശം ആസന്നമായിരുന്നപ്പോഴത്തേതിനോടു സമാനമാണു സാഹചര്യം. യഹോവയുടെ അരുളപ്പാട് അവന്റെ പ്രവാചകനായ യെഹെസ്ക്കേലിനുണ്ടായി. “മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിന് ഒരു കാവൽക്കാരനാക്കിയിരിക്കുകയാണ്; നീ എന്റെ വായിൽനിന്ന് വചനം കേട്ട് എന്നിൽ നിന്ന് നീ അവർക്കു മുന്നറിയിപ്പു കൊടുക്കണം. ഞാൻ ദുഷ്ടനായ ആരോടെങ്കിലും ‘നീ തീർച്ചയായും മരിക്കും’ എന്നു പറയുമ്പോൾ, അവനെ ജീവനോടെ സംരക്ഷിക്കാൻ നീ അവനു യഥാർത്ഥമായി മുന്നറിയിപ്പുകൊടുക്കാതെയും അവന്റെ ദുഷ്ട വഴിവിട്ടുമാറാൻ ദുഷ്ടനു മുന്നറിയിപ്പുകൊടുക്കേണ്ടതിനു സംസാരിക്കാതെയുമിരിക്കുന്നുവെങ്കിൽ അവൻ ദുഷ്ടനായതുകൊണ്ട് അവൻ തന്റെ അകൃത്യത്തിൽ മരിക്കും, എന്നാൽ അവന്റെ രക്തം ഞാൻ നിന്നിൽനിന്ന് തിരികെ ചോദിക്കും.” (യെഹെസ്ക്കേൽ 3:17—21; 33:7-9) യഹോവയുടെ അഭിഷിക്തദാസൻമാർക്കും അവരുടെ കൂട്ടാളികളുടെ “മഹാപുരുഷാര”ത്തിനും ഇന്ന് സമാനമായ ഒരു ഉത്തരവാദിത്തമുണ്ട്. നമ്മുടെ സാക്ഷ്യം പൂർണ്ണമായിരിക്കണം. അങ്ങനെ, ദൈവത്തിന്റെ പ്രതികാരദിവസത്തിൽ നാം നമ്മെ ശ്രദ്ധിക്കുന്നവരോടുകൂടെ രക്ഷിക്കപ്പെടും.—യെശയ്യാവ് 26:20, 21, 1 തിമൊഥെയോസ് 4:16; വെളിപ്പാട് 7:9, 14, 15.
21. നമുക്ക് ഏതു വിധങ്ങളിൽ രക്തത്തോട് ദൈവീകമായ ആദരവു പ്രകടമാക്കാം? എന്തു ഫലം ലഭിക്കും?
21 ക്രിസ്തീയ നിഷ്പക്ഷത, രക്തം വർജ്ജിക്കാൽ, പൂർണ്ണസാക്ഷ്യം കൊടുക്കൽ, യേശുവിന്റെ വിലയേറിയ യാഗത്തിൽ വിശ്വാസം പ്രകടമാക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ദൈവത്തിന്റെ ആലോചനയെല്ലാം അനുസരിക്കുന്നതിന് നമ്മിലോരോരുത്തർക്കും ദൃഢനിശ്ചയമുള്ളവരായിരിക്കാം. അങ്ങനെ നമുക്ക് സങ്കീർത്തനം 33:10-12-ന്റെ സന്തോഷകരമായ നിവൃത്തിയിൽ പങ്കുചേരാം: “യഹോവതന്നെ ജനതകളുടെ ആലോചനയെ തകർത്തിരിക്കുന്നു; അവൻ ജനങ്ങളുടെ ചിന്തകളെ വ്യർത്ഥമാക്കിയിരിക്കുന്നു. യഹോവയുടെ ആലോചനതന്നെ അനിശ്ചിത കാലത്തോളം നിൽക്കും . . . യഹോവ ദൈവമായിരിക്കുന്ന ജനത സന്തുഷ്ടമാകുന്നു.” (w86 9/1)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ രക്തത്തിന്റെ ഏത് ഏക ഉപയോഗം നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്നു?
◻ രക്തം വർജ്ജിക്കുന്നതിനാൽ നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നു?
◻ നമുക്ക് “സകല മനുഷ്യരുടെയും രക്തത്തിൽ” എങ്ങനെ “നിർദ്ദോഷി”കളായിരിക്കാൻ കഴിയും?
◻ നാം പൂർണ്ണതയുടെ ഏതു ദൃഷ്ടാന്തം അനുസരിക്കണം?
[19-ാം പേജിലെ ആകർഷകവാക്യം]
മാർച്ച് 20, 1986-ലെ വാൾസ്ട്രീററ് ജേണൽ “രക്തബാങ്കുകൾ എയ്ഡ്സിൽനിന്ന് സുരക്ഷിതമല്ല” എന്ന ശീർഷകത്തിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. ആദ്യ ഖണ്ഡിക ഇങ്ങനെ വായിക്കപ്പെടുന്നു: “യു. എസ്. രക്ഷ സംഭരണം രക്ഷ ബാങ്ക് സംഘടനകൾ നമ്മെ വിശ്വസിപ്പിക്കുന്നതുപോലെ തന്നെ സുരക്ഷിതമല്ല. രക്തപ്പകർച്ചകൾ ഇപ്പോഴത്തെ ഉയർന്ന അപകട സാദ്ധ്യതയുള്ള ഗ്രൂപ്പുകൾക്കതീതമായി പൊതുജനങ്ങളിലേക്ക് എയ്ഡ്സ് രോഗം പരത്തുന്ന ഒരു മുഖ്യവഴിയായിരിക്കാനുള്ള സാദ്ധ്യതയുണ്ട്. രക്തദാനങ്ങളെ പരിശോധിക്കാനുള്ള എയ്ഡ്സ് പ്രതിദ്രവ്യപരിശോധനയ്ക്ക് മലിനമായ എല്ലാ യൂണിററുകളെയും കണ്ടുപിടിക്കാൻ കഴിയുമെന്ന് ഉറപ്പുനൽകാൻ കഴിയില്ല. ഏററവും കഷ്ടം ബഡ്ള്ബാങ്കുകാർക്ക് രക്തപ്പകർച്ചകളുടെ സുരക്ഷിതത്വത്തെ മെച്ചപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കാൻ വൈമുഖ്യമാണെന്നുള്ളതാണ്.”