പുതിയ പുസ്തകം ദശലക്ഷങ്ങളെ പുളകംകൊള്ളിക്കുന്നു
കഴിഞ്ഞ ജൂണിൽ തുടങ്ങിയ “സ്വാതന്ത്ര്യസ്നേഹികൾ”കൺവെൻഷനുകളുടെ ഒരു സവിശേഷത “ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ” എന്ന പ്രസംഗമായിരുന്നു. അതിന്റെ സമുജ്ജ്വല സവിശേഷത അതേ ശീർഷകത്തോടുകൂടിയ പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. ലോകവ്യാപകമായി അറുപതുലക്ഷത്തിലധികം പേർ ഈ കൺവെൻഷൻ പരമ്പരക്ക് ഹാജരാകുകയും ഈ പ്രസംഗം കേൾക്കുകയും ചെയ്തു. ഈ മാസികയിലെ കഴിഞ്ഞ രണ്ടു ലേഖനങ്ങളിൽ ഭേദഗതിചെയ്ത രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് ആ പ്രസംഗമായിരുന്നു.
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം ഏതാണ്ട് 60 ഭാഷകളിൽ 1കോടി 20ലക്ഷത്തിൽപരം പ്രതികൾ അച്ചടിച്ചിരിക്കുന്നു. അത് പൗരസ്ത്യ യൂറോപ്യൻ ഭാഷകളായ അൽബേനിയൻ, ക്രോഷ്യൻ, ഹംഗേറിയൻ, മാസിഡോണിയൻ, പോളീഷ്, റഷ്യൻ, സേർബ്യൻ, സ്ലൊവീനിയൻ, എന്നിവയിൽ പോലും ലഭ്യമാണ്. സോവ്യററ് യൂണിയനിൽ നടന്ന ഏഴു കൺവെൻഷനുകളിൽ ഹാജരായ 74000ത്തിൽ പരം പേർ വിശേഷാൽ റഷ്യൻഭാഷയിൽ അതു ലഭിച്ചതിൽ ഉല്ലസിതരായി.
പുസ്തകത്തിന്റെ ഉത്ഭവം
ഈ പുസ്തകത്തിലെ വിവരങ്ങൾ ആദ്യം 1985 ഏപ്രിൽ 1-ലെ ലക്കം തുടങ്ങി വാച്ച്ററവറിന്റെ തുടർച്ചയായ 149 ലക്കങ്ങളിൽ പരമ്പരയായി പ്രത്യക്ഷപ്പെട്ടിരുന്നു. 1991 ജൂൺ 1ലെ ലക്കത്തോടുകൂടെ പരമ്പര അവസാനിച്ചപ്പോൾ തങ്ങൾ ദുഃഖിതരായെന്ന് അനേകം വായനക്കാർ പറയുകയുണ്ടായി. ഇററലിയിലെ മെലീസ്സാ എന്ന 12കാരി വീക്ഷാഗോപുരത്തിൽ അവസാനത്തെ വിവരണം വായിച്ചപ്പോൾ കണ്ണുനീർ പൊഴിച്ചു. “ഞങ്ങളുടെ കൺവെൻഷന്റെ തലേ രാത്രിയിൽ യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിനുവേണ്ടി ഞാൻ യഹോവയോടു പ്രാർത്ഥിച്ചു. പുസ്തകം അവതരിപ്പിക്കപ്പെട്ടപ്പോൾ എനിക്ക് മേലാതാകുന്നതുവരെ ഞാൻ കൈയടിച്ചു.”
വീക്ഷാഗോപുരത്തിൽ പരമ്പരയായി വന്ന വിവരങ്ങൾ ക്രമപ്പെടുത്തുകയും 448 പേജും 133 അദ്ധ്യായങ്ങളുമുള്ള, മനോഹരചിത്രങ്ങളോടുകൂടിയ പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യേശു ചെയ്ത ഓരോ പ്രസംഗവും അവന്റെ ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളും ഉൾപ്പെടെ അവന്റെ ഭൗമിക ജീവിതത്തിലെ രേഖപ്പെടുത്തപ്പെട്ട ഓരോ സംഭവവും അവതരിപ്പിക്കാൻ ഒരു ശ്രമം ചെയ്യപ്പെട്ടിട്ടുണ്ട്. സാദ്ധ്യമാകുന്നടത്തോളം, സകലവും സംഭവിച്ച ക്രമത്തിൽതന്നെ പ്രതിപാദിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തിന്റെയും ഒടുവിൽ ആ അദ്ധ്യായത്തിന്റെ അടിസ്ഥാനമായ ബൈബിൾവാക്യങ്ങളുടെ ഒരു പട്ടിക കൊടുത്തിട്ടുണ്ട്.
‘ശരി, ഞാൻ വീക്ഷാഗോപുരത്തിലെ പരമ്പര വായിച്ചതുകൊണ്ട് ഞാൻ ഇപ്പോൾത്തന്നെ പുസ്തകം വായിച്ചുകഴിഞ്ഞു’ എന്ന് ആരെങ്കിലും ചിന്തിച്ചേക്കാം. എന്നാൽ വീക്ഷാഗോപുര വായനക്കാർക്ക് യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണം ആറിലധികം വർഷത്തെ ഒരു കാലഘട്ടത്തിൽ ഓരോ രണ്ടാഴ്ചയിലും പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളിൽ ചെറുശകലങ്ങളായിട്ടാണ് കിട്ടിയത്. പരമ്പരാരൂപത്തിൽ ലേഖനങ്ങൾ വിജ്ഞാനപ്രദമായിരുന്നെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് മുഴുവിവരണവും വായിക്കുകയും ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മമനുഷ്യന്റെ പൂർണ്ണ ചിത്രം കാണുകയും ചെയ്യുന്നതിന്റെ ഹർഷം സങ്കൽപ്പിക്കുക!
വിശ്വാസത്തെ ബലപ്പെടുത്തുന്നത്
“ഞാൻ രണ്ടാഴ്ചകൊണ്ട് പുസ്തകം വായിച്ചുതീർത്തു” എന്ന് യു.എസ്.എ. വാഷിംഗ്ടൺ ഡി.സി.യിൽനിന്നുള്ള ഒരു സ്ത്രീ റിപ്പോർട്ടുചെയ്യുന്നു. “ഞാൻ വായിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകുമായിരുന്നു. ഞാൻ വായന നിർത്തിയിട്ട് പ്രാർത്ഥിക്കുകയും കരയുകയും ചെയ്യുമായിരുന്നു. ഞാൻ യേശുവിനോടുകൂടെ കഷ്ടമനുഭവിച്ചുകൊണ്ട് അവിടെത്തന്നെ ആയിരിക്കുന്നതുപോലെ തോന്നിച്ചു. പുസ്തകം വായിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുപോലും ഞാൻ വായിച്ചതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ എന്റെ കണ്ണുകളിൽ കണ്ണുനീർ വന്നു. തന്റെ പുത്രനെ നൽകിയതുനിമിത്തം ഞാൻ യഹോവയോടു കൂടുതൽ അടുത്തതായി പോലും ഞാൻ വിചാരിക്കുന്നു.”
“യേശുവിനെക്കുറിച്ചുള്ള പുസ്തകം ഞാൻ ഇന്ന് വായിച്ചുതീർത്തു” എന്ന് യു.എസ്.എ. പെൻസിൽവേനിയായിലെ പിററ്സ്ബർഗ്ഗിൽനിന്നുള്ള ഒരു സ്ത്രീ എഴുതി. “അത് അത്ഭുതകരമായിരുന്നു. അവസാനത്തെ ഏതാനുംചില അദ്ധ്യായങ്ങൾ വായിച്ചുകൊണ്ടിരുന്നപ്പേൾ എന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. പുസ്തകം ഒററയടിക്ക് വായിച്ചുതീർത്തത് വളരെ നന്നായിരുന്നു. അതിനെക്കുറിച്ച് ഞാൻ എങ്ങനെ വിചാരിക്കുന്നുവെന്ന് എനിക്ക് യഥാർത്ഥത്തിൽ വർണ്ണിക്കാൻ കഴിയുന്നില്ല—എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടുവെന്നു മാത്രം!”
വിലമതിപ്പുള്ള ഒരു വായനക്കാരൻ സൂചിപ്പിക്കുന്നതുപോലെ, പുസ്തകത്തിലെ മനോഹരമായ ചിത്രങ്ങൾ വൈകാരികമായ ഫലത്തിന് സംഭാവന ചെയ്യുന്നു: “മരിച്ച കുട്ടിയെക്കുറിച്ച് അവർ കരയുന്നത് എനിക്ക് മിക്കവാറും കേൾക്കാൻ കഴിയുമെന്നോ (അദ്ധ്യായം 47) രക്തവാർച്ച ഉണ്ടായിരുന്ന ഒരു സ്ത്രീ യേശുവിനെ തൊടുകയും സൗഖ്യം പ്രാപിക്കുകയും ചെയ്തപ്പോൾ യേശു എന്തു വിചാരിച്ചിരുന്നുവെന്ന് നമുക്കറിയാമെന്നോ ഞാൻ വിചാരിക്കാനിടയാക്കുന്നു.” (അദ്ധ്യായം 46) അവരുടെ മുഖഭാവങ്ങൾ വളരെ യഥാർത്ഥമാകയാൽ അവ വേദനിപ്പിക്കുന്നു. . . . വായന ഒരു കഠിനജോലിയായിരിക്കുന്നതിനു പകരം ഈ പുസ്തകം എന്റെ ദിവസത്തിന്റെ ഒടുവിൽ വായനയെ ഏറെയും ഒരു വിനോദമോ ഒരു സൽക്കാരമോ ആക്കിത്തീർക്കുന്നു. പുസ്തകം എഴുതപ്പെട്ടിരിക്കുന്ന സൂക്ഷ്മരീതി യേശു ചെയ്തതു പറയുകമാത്രമല്ല, അവൻ ചിന്തിച്ചതിന്റെയും വിചാരിച്ചതിന്റെയും ഒരു വീക്ഷണം നൽകുകയും ചെയ്യുന്നു.
വിവിധ ഉപയോഗങ്ങൾ
അനേകർ തങ്ങളുടെ കുടുംബ ബൈബിളദ്ധ്യയനത്തിൽ ഈ പുസ്തകം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. യു.എസ്.എ. ഓറേഗോൺ സിൽവേർട്ടണിൽനിന്നുള്ള മാതാപിതാക്കൾ എഴുതുന്നു: “ഞങ്ങൾക്ക് മൂന്നു കൊച്ചു കുട്ടികളുണ്ട്, ഈ പുസ്തകം ഞങ്ങളുടെ ‘എല്ലാ രാത്രിയിലുമുള്ള കുടുംബാദ്ധ്യയനത്തിന്’ തികച്ചും അനുയോജ്യമാണ്. വാസ്തവത്തിൽ, നമ്മുടെ സ്നേഹവാനാം രാജാവായ ക്രിസ്തുയേശുവിന്റെ പശ്ചാത്തലം നാം ശ്രദ്ധാപൂർവം പഠിക്കുന്നത് എത്ര സമുചിതമാണ്.”
ജപ്പാനിൽനിന്നുള്ള ഒരു യുവതി ഇങ്ങനെ വിശദീകരിക്കുന്നു: “ഞങ്ങളുടെ അത്താഴത്തിനുശേഷം വിശ്രമിക്കുമ്പോൾ എന്റെ പിതാവ് ഞങ്ങളെ വായിച്ചുകേൾപ്പിച്ചുകൊണ്ടാണിരിക്കുന്നത്. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ തുടക്കംമുതൽ വായിക്കുകയാണ്. എന്നാൽ ഉറങ്ങുന്നതിനുമുമ്പ് പുസ്തകത്തിന്റെ ഒടുവിൽനിന്ന് ഓരോ രാത്രിയിലും ഓരോ അദ്ധ്യായം വായിക്കാൻ ഞാൻ തീരുമാനിച്ചു. എന്നിരുന്നാലും, ഞാൻ സമയം നോക്കുമ്പോൾ മിക്കപ്പോഴും വെളുപ്പിന് ഒരുമണി ആകത്തക്കവണ്ണം പുസ്തകം അത്ര വശ്യമാണ്.”
വിവരണങ്ങളിൽ എത്രയേറെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നതിൽ അനേകർ അത്ഭുതസ്തബ്ധരായിത്തീരുന്നു. “എനിക്ക് അറിയാൻപാടില്ലായിരുന്ന വളരെയധികം കാര്യങ്ങൾ ഞാൻ പഠിച്ചു”വെന്ന് ഒരു സാക്ഷി എഴുതി. കാലിഫോർണിയാ യു.എസ്.എ.യിൽനിന്നുള്ള ഒരു എഴുത്ത് ഇങ്ങനെ പറഞ്ഞു: “എന്റെ ഭാര്യയും ഞാനും 35ൽപരം വർഷമായി സത്യത്തിലാണ്, ഇതുപോലെ രോമാഞ്ചജനകമായ ഒരു പ്രസിദ്ധീകരണം ഞങ്ങളുടെ കൈയിൽ കിട്ടിയിട്ടില്ലെന്ന് ഞങ്ങൾക്ക് സത്യസന്ധമായി പറയാൻ കഴിയും.”
ഈ പുസ്തകം യഹോവയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നില്ലെന്നുള്ള വ്യാജത്തെ തകർക്കാൻ സഹായിക്കേണ്ടതാണ്. നന്ദിയുള്ള ഒരു വായനക്കാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എനിക്ക് അത് താഴെവെക്കാൻ കഴിഞ്ഞില്ല, എന്തുകൊണ്ടെന്നാൽ യഹോവയുടെ ജനം യേശുക്രിസ്തുവിൽ വിശ്വസിക്കുകയോ അവനെ ബഹുമാനിക്കുകയോ ചെയ്യുന്നില്ലെന്നു പറയുന്നവരുടെ അജ്ഞതക്കുള്ള ഏററവും വലിയ ഖണ്ഡനമായിരുന്നു അത്.” ഇപ്പോൾ നാം ചെയ്യേണ്ടിയിരിക്കുന്നത് അവരുടെ അജ്ഞതക്കുള്ള ഈ ഉത്തരം അവരുടെ കൈയിൽ വെച്ചുകൊടുക്കുക മാത്രമാണ്.”
തീർച്ചയായും ഈ പുസ്തകത്തിന് യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷയിൽ ഒരു പ്രധാന സ്ഥാനമുണ്ടായിരിക്കും. “ഞാൻ ബൈബിൾ പഠിപ്പിക്കുന്ന ഒരു സ്ത്രീക്ക് അതിന്റെ ഒരു പ്രതി കൊടുത്തു, അതിന് അവളുടെമേലുണ്ടായ ഫലം ഒരു അത്ഭുതം പോലെ തോന്നുന്നു. അവൾ ഒരു വർഷമായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു, അവളെ യോഗങ്ങൾക്കു കൊണ്ടുവരുന്നതിന് എനിക്ക് പ്രയാസമുണ്ടായിരുന്നു”വെന്ന് ഒരു സാക്ഷി എഴുതി. അദ്ധ്യേതാവ് പുതിയ പുസ്തകത്തിന്റെ 45 അദ്ധ്യായങ്ങൾ വായിച്ചുകഴിഞ്ഞപ്പോൾ, സാക്ഷി ഇങ്ങനെ വിശദീകരിച്ചു, “എന്റെ നിലപാട് സ്വീകരിക്കാൻ സമയമായതുകൊണ്ട് ഞാൻ ഞായറാഴ്ചത്തെ യോഗത്തിന് വരാൻപോകുകയാണെന്ന് അവൾ എന്നോടു പറഞ്ഞു.”
വിലയേറിയ സവിശേഷതകൾ
ഫലത്തിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ സുവിശേഷങ്ങളുടെ ഒരു ഭാഷ്യം പ്രദാനംചെയ്യുന്നു. യേശു പറയുകയും പഠിപ്പിക്കുകയും ചെയ്ത അനേകം കാര്യങ്ങളുടെ വിശദീകരണങ്ങൾ നൽകപ്പെട്ടിരിക്കുന്നു, തന്നിമിത്തം ഈ പുസ്തകം വിലപ്പെട്ട ഒരു ഗവേഷണ ഉപകരണമായി ഉപയോഗിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ അത് ബൈബിൾവിവരണങ്ങളോട് അടുത്തു പററിനിൽക്കുന്നു.
വിശേഷാൽ നല്ലതായ ഒരു വശം അടിസ്ഥാനപരമായി സകലവും കാലാനുക്രമമായി പ്രതിപാദിച്ചിരിക്കുന്നുവെന്നതാണ്. ഇതു മനസ്സിൽ വെച്ചുകൊണ്ട് കേവലം താളുകൾ മറിച്ചുനോക്കുന്നതുതന്നെ യേശുവിന്റെ ശുശ്രൂഷാകാലത്ത് ചില സംഭവങ്ങൾ എപ്പോൾ നടന്നുവെന്ന് തിരിച്ചറിയുന്നതിൽ യഥാർത്ഥ സഹായമായിരിക്കാൻ കഴിയും. സുവിശേഷവായനക്കാർ മിക്കപ്പോഴും പരസ്പര വൈരുദ്ധ്യങ്ങൾ എന്നു തോന്നുന്നവയെ അഭിമുഖീകരിക്കാറുണ്ട്. അവശ്യം ഇവയിലേക്ക് ശ്രദ്ധ ക്ഷണിക്കാതെതന്നെ അതിന്റെ അവതരണത്തിൽ അവയെ പൊരുത്തപ്പെടുത്തുന്നു.
ക്രിസ്ത്യാനികളെന്ന നിലയിൽ നാം നമ്മുടെ വിശ്വസ്ത മാതൃകാപുരുഷനായ യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ ഒരു സൂക്ഷ്മ പഠനത്തെ അവഗണിക്കാൻ നാം ആഗ്രഹിക്കരുത്. അതുകൊണ്ട് നമുക്ക് ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുതിയ പുസ്തകത്തിന്റെ സഹായത്തോടെ സുവിശേഷ വിവരണങ്ങളെ സൂക്ഷ്മമായി പരിചിന്തിക്കാം.