ദൈവവചനത്തിലെ നിധികൾ | യശയ്യ 1-5
‘നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം’
“അന്ത്യകാലത്ത്” |
നമ്മൾ ഇപ്പോൾ ജീവിക്കുന്ന കാലഘട്ടം |
“യഹോവയുടെ ആലയമുള്ള പർവ്വതം” |
യഹോവയുടെ ഉന്നതമായ നിർമലാരാധന |
“സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും” |
സത്യാരാധനയെ പ്രിയപ്പെടുന്നവർ ഐക്യത്തോടെ കൂടിവരുന്നു |
‘വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം’ |
തങ്ങളോടൊപ്പം ചേരാൻ സത്യാരാധകർ മറ്റുള്ളവരെയും ക്ഷണിക്കുന്നു |
“അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും” |
ദൈവം വചനത്തിലൂടെ നമ്മളെ പഠിപ്പിക്കുകയും തന്റെ പാതകളിൽ നടക്കാൻ സഹായിക്കുകയും ചെയ്യുന്നു |
‘അവർ ഇനി യുദ്ധം അഭ്യസിക്കില്ല’ |
യുദ്ധായുധങ്ങൾ കൃഷിയാവശ്യത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റുമെന്നുള്ള യശയ്യയുടെ പ്രവചനം യഹോവയുടെ ജനം സമാധാനപ്രിയരായിരിക്കുമെന്നു സൂചിപ്പിക്കുന്നു. യശയ്യയുടെ നാളിലെ കൃഷിയായുധങ്ങൾ ഏതൊക്കെയായിരുന്നു? |
‘വാളുകളെ കൊഴുക്കളായി’ |
മണ്ണ് ഇളക്കുന്നതിന് കലപ്പയുടെ താഴെ വച്ചുപിടിപ്പിക്കുന്ന ഇരുമ്പുതകിടാണ് കൊഴു. ലോഹംകൊണ്ടുള്ളതാണ് മിക്കതും.—1 ശമു. 13:20 |
‘കുന്തങ്ങളെ വാക്കത്തികളായി’ |
വാക്കത്തികൾ എന്ന് പറഞ്ഞിരിക്കുന്നത് ഒരുപക്ഷേ മുന്തിരിവള്ളികൾ വെട്ടിയൊതുക്കാൻ ഉപയോഗിക്കുന്ന അരിവാളിനെയും അർഥമാക്കുന്നുണ്ടാകാം.—യശ. 18:5 |