ദൈവവചനത്തിലെ നിധികൾ | മത്തായി 20-21
“നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം”
അഹങ്കാരികളായ ശാസ്ത്രിമാരും പരീശന്മാരും മറ്റുള്ളവരിൽ മതിപ്പുളവാക്കാനും എപ്പോഴും പ്രമുഖരായിരിക്കാനും ആഗ്രഹിച്ചു. (മത്ത 23:5-7) എന്നാൽ യേശു വ്യത്യസ്തനായിരുന്നു. ‘മനുഷ്യപുത്രൻ വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്.’ (മത്ത 20:28) മറ്റുള്ളവർ ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ഒക്കെ ചെയ്യാൻ ഇടയുള്ള ആരാധനയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണോ നിങ്ങൾക്കു കൂടുതൽ ഇഷ്ടം? യഹോവ നമ്മളെ വലിയവരായി കാണാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ യേശുവിനെപ്പോലെയാകാൻ ശ്രമിക്കും, മറ്റുള്ളവരെ സഹായിക്കാൻ നമ്മളെക്കൊണ്ടാകുന്നതെല്ലാം ചെയ്യും. അത്തരം കാര്യങ്ങൾ തിരശ്ശീലയ്ക്കു പിന്നിലായിരിക്കും നടക്കുന്നത്, യഹോവ മാത്രമേ അതു കാണുകയുള്ളൂ. (മത്ത 6:1-4) താഴ്മയോടെ ശുശ്രൂഷ ചെയ്യുന്നയാൾ. . .
രാജ്യഹാളിന്റെ ശുചീകരണത്തിലും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലും പങ്കെടുക്കും
പ്രായമായവരെയും മറ്റുള്ളവരെയും സഹായിക്കാൻ മുൻകൈയെടുക്കും
ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കും