ദൈവവചനത്തിലെ നിധികൾ | വെളിപാട് 1-3
‘നിന്റെ പ്രവൃത്തികൾ എനിക്ക് അറിയാം’
‘ഏഴു നക്ഷത്രങ്ങൾ:’ അഭിഷിക്തരായ മൂപ്പന്മാർ, വിശാലമായ അർഥത്തിൽ എല്ലാ മൂപ്പന്മാരും
“(യേശുവിന്റെ) വലതുകൈയിൽ:” നക്ഷത്രങ്ങളെല്ലാം യേശുവിന്റെ പൂർണമായ നിയന്ത്രണത്തിലാണ്. യേശുവാണ് അവയെ വഴി നയിക്കുന്നത്. മൂപ്പന്മാരുടെ സംഘത്തിലെ ഒരു വ്യക്തിക്കു തിരുത്തൽ ആവശ്യമാണെങ്കിൽ തന്റേതായ സമയത്ത്, തന്റേതായ വിധത്തിൽ അതു നൽകുന്നെന്നു യേശു ഉറപ്പാക്കും
“സ്വർണംകൊണ്ടുള്ള ഏഴു തണ്ടുവിളക്കുകൾ:” ക്രിസ്തീയസഭകൾ. വിശുദ്ധകൂടാരത്തിലെ തണ്ടുവിളക്കു വെളിച്ചം പ്രകാശിപ്പിച്ചതുപോലെ, ക്രിസ്തീയസഭകൾ ദൈവത്തിൽനിന്നുള്ള സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നു. (മത്ത 5:14) യേശു ‘വിളക്കുകൾക്കിടയിലൂടെ നടക്കുന്നു’ എന്നു പറയുന്നു. എല്ലാ സഭകളുടെയും പ്രവർത്തനങ്ങൾ ഉചിതമായിത്തന്നെ നടക്കുന്നു എന്നു യേശു ഉറപ്പാക്കും എന്നാണ് അതിന് അർഥം