ക്രിസ്ത്യാനികളായി ജീവിക്കാം
നീട്ടിവെക്കുന്ന സ്വഭാവം എങ്ങനെ ഒഴിവാക്കാം?
നീട്ടിവെക്കുന്ന ശീലമുള്ള ഒരാൾ പെട്ടെന്നു ചെയ്യാവുന്ന കാര്യങ്ങൾ, അല്ലെങ്കിൽ പെട്ടെന്നു ചെയ്യേണ്ട കാര്യങ്ങൾ പിന്നത്തേക്കു വെക്കും. യേഹു അങ്ങനെയല്ലായിരുന്നു. ആഹാബിന്റെ ഭവനത്തെ നശിപ്പിച്ചുകളയാൻ യഹോവ നിയമനം കൊടുത്തപ്പോൾ യേഹു അത് വെച്ചുതാമസിപ്പിച്ചില്ല. (2രാജ 9:6, 7, 16) ചിലർ പറയാറുണ്ട്: “സ്നാനപ്പെടണം, കുറച്ചുകൂടെ കഴിയട്ടെ.” “ദിവസവുമുള്ള ബൈബിൾവായന ഉടനെതന്നെ തുടങ്ങണം.” “ഒരു നല്ല ജോലിയായിട്ടു വേണം മുൻനിരസേവനം തുടങ്ങാൻ.” ആത്മീയകാര്യങ്ങൾ നീട്ടിവെക്കുന്ന സ്വഭാവം ഒഴിവാക്കാൻ തിരുവെഴുത്തുകൾ നമ്മളെ സഹായിക്കും.
നീട്ടിവെക്കുന്ന സ്വഭാവം ഒഴിവാക്കാൻ ഈ തിരുവെഴുത്തുകൾ എങ്ങനെ സഹായിക്കും?