-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മത്തായി: മത്ത തലക്കെട്ടിന്റെയും 10:3-ന്റെയും പഠനക്കുറിപ്പുകൾ കാണുക.
നികുതി പിരിക്കുന്നിടം: അഥവാ “നികുതി പിരിക്കുന്ന താത്കാലികകേന്ദ്രം.” നികുതി പിരിക്കുന്നയാളുടെ ഓഫീസ്, ഒരു ചെറിയ കെട്ടിടമോ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു നിർമിതിയോ ആയിരുന്നു. നികുതിപിരിവുകാരൻ അവിടെ ഇരുന്ന് കയറ്റുമതി-ഇറക്കുമതി സാധനങ്ങളുടെയും ആ ദേശത്തുകൂടെ വ്യാപാരികൾ കൊണ്ടുപോകുന്ന വസ്തുക്കളുടെയും നികുതി പിരിച്ചിരുന്നു. മത്തായി നികുതി പിരിച്ചിരുന്ന ഓഫീസ് കഫർന്നഹൂമിലോ കഫർന്നഹൂമിന് അടുത്തോ ആയിരുന്നിരിക്കാം.
എന്നെ അനുഗമിക്കുക: മർ 2:14-ന്റെ പഠനക്കുറിപ്പു കാണുക.
-