-
മത്തായി 16:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ എന്തു കെട്ടിയാലും അത് അതിനു മുമ്പേ സ്വർഗത്തിൽ കെട്ടിയിട്ടുണ്ടാകും. നീ ഭൂമിയിൽ എന്ത് അഴിച്ചാലും അത് അതിനു മുമ്പേ സ്വർഗത്തിൽ അഴിച്ചിട്ടുണ്ടാകും.”
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സ്വർഗരാജ്യത്തിന്റെ താക്കോലുകൾ: ബൈബിളിൽ, ചിലർക്ക് അക്ഷരാർഥത്തിലുള്ളതോ ആലങ്കാരികാർഥത്തിലുള്ളതോ ആയ താക്കോലുകൾ ലഭിച്ചതായി പറഞ്ഞിട്ടുണ്ട്. അവർക്ക് ഒരളവിലുള്ള അധികാരം കൈവന്നു എന്നതിന്റെ സൂചനയായിരുന്നു അത്. (1ദിന 9:26, 27; യശ 22:20-22) അതുകൊണ്ടുതന്നെ “താക്കോൽ“ എന്ന പദം അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമായി മാറി. പത്രോസ് തനിക്കു കിട്ടിയ “താക്കോലുകൾ” ഉപയോഗിച്ച് ജൂതന്മാർക്കും (പ്രവൃ 2:22-41) ശമര്യക്കാർക്കും (പ്രവൃ 8:14-17) ജനതകളിൽപ്പെട്ടവർക്കും (പ്രവൃ 10:34-38) ദൈവാത്മാവ് ലഭിക്കാനുള്ള അവസരം തുറന്നുകൊടുത്തു. അതിലൂടെ അവർക്കു സ്വർഗരാജ്യത്തിൽ പ്രവേശിക്കാനാകുമായിരുന്നു.
കെട്ടിയാലും . . . അഴിച്ചാലും: അഥവാ “പൂട്ടിയാലും . . . തുറന്നാലും.” ചില പ്രവർത്തനങ്ങളെ അല്ലെങ്കിൽ സംഭവവികാസങ്ങളെ തടയുന്നതോ അനുവദിക്കുന്നതോ ആയ തീരുമാനങ്ങളെയാണു തെളിവനുസരിച്ച് ഇതു സൂചിപ്പിക്കുന്നത്.—മത്ത 18:18-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
അതിനു മുമ്പേ . . . കെട്ടിയിട്ടുണ്ടാകും . . . അതിനു മുമ്പേ . . . അഴിച്ചിട്ടുണ്ടാകും: അസാധാരണമായ രീതിയിൽ ഗ്രീക്കുക്രിയകൾ കൂട്ടിച്ചേർക്കുന്ന ഒരു വ്യാകരണഘടനയാണു മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. അതു സൂചിപ്പിക്കുന്നത്, സ്വർഗത്തിൽ ഒരു തീരുമാനം എടുത്തശേഷമായിരിക്കും പത്രോസ് അതേ തീരുമാനം (“നീ . . . എന്തു കെട്ടിയാലും;” “നീ . . . എന്ത് അഴിച്ചാലും”) എടുക്കുക എന്നാണ്. അല്ലാതെ ആദ്യം തീരുമാനം എടുക്കുന്നതു പത്രോസ് ആയിരിക്കില്ല. മത്ത 18:18-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
-