-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കൈ കഴുകുക: അതായത്, ആചാരപരമായി ശുദ്ധനാകുക. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ബാപ്റ്റിഡ്സോ (മുക്കുക; നിമജ്ജനം ചെയ്യുക) എന്ന ഗ്രീക്കുപദം മിക്കപ്പോഴും ക്രിസ്തീയസ്നാനത്തെയാണു കുറിക്കുന്നത്. എന്നാൽ ഇവിടെ ആ പദം ജൂതസമ്പ്രദായമനുസരിച്ച് ആളുകൾ ആചാരപരമായി കുളിക്കുന്നതും കൈകാലുകൾ കഴുകുന്നതും പോലെ ആവർത്തിച്ച് ചെയ്തിരുന്ന വിവിധതരം നടപടികളെ സൂചിപ്പിക്കുന്നു.—മർ 7:4-ന്റെ പഠനക്കുറിപ്പു കാണുക.
-