-
ലൂക്കോസ് 17:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യരുശലേമിലേക്കുള്ള യാത്രയ്ക്കിടെ യേശു ശമര്യക്കും ഗലീലയ്ക്കും ഇടയിലൂടെ പോകുകയായിരുന്നു.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യരുശലേമിലേക്കുള്ള യാത്രയ്ക്കിടെ . . . ശമര്യക്കും ഗലീലയ്ക്കും ഇടയിലൂടെ: ഈ യാത്രയുടെ ലക്ഷ്യസ്ഥാനം യരുശലേമായിരുന്നെങ്കിലും യേശു ആദ്യം എഫ്രയീം നഗരത്തിൽനിന്ന് വടക്കോട്ടാണു പോയത്. ശമര്യയിലൂടെയും ഗലീലയിലൂടെയും (സാധ്യതയനുസരിച്ച് അതിന്റെ തെക്കൻ ഭാഗത്തുകൂടെ) സഞ്ചരിച്ച യേശു പെരിയയിൽ എത്തി. ഈ യാത്രയ്ക്കിടെ യേശു ഒരു ഗ്രാമത്തിലേക്കു (ഇതു ശമര്യയിലെയോ ഗലീലയിലെയോ ഗ്രാമമാകാം.) പ്രവേശിക്കുമ്പോഴാണു കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ യേശുവിനെ കണ്ടത്. (ലൂക്ക 17:12) മരണത്തിനു മുമ്പ് യേശു അവസാനമായി ഗലീല സന്ദർശിച്ച സന്ദർഭമാണ് ഇത്.—യോഹ 11:54; അനു. എ7 കാണുക.
-