-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കൂട്ടിക്കൊണ്ടുപോകും: ഇതിന്റെ ഗ്രീക്കുപദം പല സന്ദർഭങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. മിക്കപ്പോഴും നല്ലൊരു അർഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, മത്ത 1:20-ൽ “വീട്ടിലേക്കു കൊണ്ടുവരാൻ” എന്നും മത്ത 17:1-ൽ “കൂട്ടിക്കൊണ്ട് . . . പോയി” എന്നും യോഹ 14:3-ൽ “വീട്ടിൽ സ്വീകരിക്കുക” എന്നും ആണ് ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് ഇവിടെ അതു കുറിക്കുന്നത്, ‘കർത്താവിന്റെ’ പ്രീതി നേടി രക്ഷിക്കപ്പെടുന്നതിനെയാണ്. (ലൂക്ക 17:37) ഇനി, പ്രളയത്തിന്റെ സമയത്ത് നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ചതിനോടും ലോത്തിനെ കൈക്കു പിടിച്ച് സൊദോമിനു പുറത്തേക്കു കൊണ്ടുപോയതിനോടും ഉള്ള ഒരു താരതമ്യവും ഇവിടെ ഉണ്ടായിരിക്കാം. (ലൂക്ക 17:26-29) അങ്ങനെയെങ്കിൽ, ഉപേക്ഷിക്കും എന്നു പറഞ്ഞതിന്റെ അർഥം നാശത്തിനു വിധിക്കും എന്നാണ്.
-