-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മിന: ഗ്രീക്ക് മിന ഒരു നാണയമായിരുന്നില്ല, മറിച്ച് തൂക്കത്തിന്റെ ഏകകം അഥവാ യൂണിറ്റ് ആയിരുന്നു. അത് ഏകദേശം 340 ഗ്രാം വരുമായിരുന്നു. പണത്തിൽ അതിന്റെ മൂല്യം 100 ദ്രഹ്മ വരുമായിരുന്നെന്നാണു ചില പുരാതന ഗ്രീക്ക് എഴുത്തുകാരുടെ അഭിപ്രായം. ഒരു ദ്രഹ്മയ്ക്ക് ഏതാണ്ട് ഒരു ദിനാറെയുടെ മൂല്യമുണ്ടായിരുന്നതുകൊണ്ട് ഒരു മിന വലിയൊരു തുകതന്നെയായിരുന്നു. (പദാവലിയിൽ “ദിനാറെ” കാണുക.) ഗ്രീക്കുകാരുടെ മിനയും എബ്രായരുടെ മിനയും രണ്ടും രണ്ടായിരുന്നു.—പദാവലിയും അനു. ബി14-ഉം കാണുക.
-