-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ശരത്കാലത്തെ ഉപവാസം: അഥവാ “പാപപരിഹാരദിവസത്തിലെ ഉപവാസം.” അക്ഷ. “ഉപവാസം.” ഇവിടെ കാണുന്ന “ഉപവാസം” എന്നതിന്റെ ഗ്രീക്കുപദം, മോശയുടെ നിയമത്തിൽ പറഞ്ഞിട്ടുള്ള ഒരേ ഒരു ഉപവാസത്തെയാണു കുറിക്കുന്നത്. യോം കിപ്പൂർ (എബ്രായയിൽ, യോഹ്മം ഹക്കിപ്പുരിം; അർഥം “മറയ്ക്കുന്ന ദിവസം.”) എന്നും വിളിച്ചിരുന്ന വാർഷിക പാപപരിഹാരദിവസവുമായി ബന്ധപ്പെട്ട ഉപവാസമായിരുന്നു അത്. (ലേവ 16:29-31; 23:26-32; സംഖ 29:7; പദാവലിയിൽ “പാപപരിഹാരദിവസം” കാണുക.) പാപപരിഹാരദിവസവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുന്ന “സ്വയം ക്ലേശിപ്പിക്കുക” എന്ന പദപ്രയോഗം, ഉപവാസം ഉൾപ്പെടെ ആത്മപരിത്യാഗത്തിന്റെ വ്യത്യസ്തരൂപങ്ങളെ അർഥമാക്കുന്നതായി പൊതുവേ കരുതപ്പെടുന്നു. (ലേവ 16:29, അടിക്കുറിപ്പ്) പ്രവൃ 27:9-ൽ ‘ഉപവാസം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതിൽനിന്ന്, പാപപരിഹാരദിവസത്തെ ആത്മപരിത്യാഗത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത് ഉപവാസമായിരുന്നു എന്നു മനസ്സിലാക്കാം. ആ ഉപവാസം സെപ്റ്റംബറിന്റെ ഒടുവിലോ ഒക്ടോബറിന്റെ തുടക്കത്തിലോ ആയിരുന്നു.
-