മത്തായി എഴുതിയത്
3 ആ കാലത്ത് സ്നാപകയോഹന്നാൻ+ യഹൂദ്യ വിജനഭൂമിയിൽ വന്ന്, 2 “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തരപ്പെടുക”+ എന്നു പ്രസംഗിച്ചു.+ 3 ഈ യോഹന്നാനെക്കുറിച്ചാണ് യശയ്യ+ പ്രവാചകനിലൂടെ+ ഇങ്ങനെ പറഞ്ഞത്: “വിജനഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്ക്കു വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.’”+ 4 യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രമാണു ധരിച്ചിരുന്നത്. തുകലുകൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരുന്നു.+ വെട്ടുക്കിളിയും+ കാട്ടുതേനും ആയിരുന്നു ഭക്ഷണം.+ 5 യരുശലേമിലും യഹൂദ്യയിലെങ്ങും ഉള്ളവരും യോർദാനു ചുറ്റുവട്ടത്തുള്ള എല്ലാവരും യോഹന്നാന്റെ അടുത്ത് ചെന്ന്+ 6 പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു; യോഹന്നാൻ അവരെ യോർദാൻ നദിയിൽ സ്നാനപ്പെടുത്തി.+
7 സ്നാനമേൽക്കാൻ നിരവധി പരീശന്മാരും+ സദൂക്യരും+ വരുന്നതു കണ്ട് യോഹന്നാൻ അവരോടു പറഞ്ഞു: “അണലിസന്തതികളേ,+ വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ ആരാണു നിങ്ങൾക്ക് ഉപദേശിച്ചുതന്നത്?+ 8 ആദ്യം മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കൂ. 9 ‘ഞങ്ങൾക്കു പിതാവായി അബ്രാഹാമുണ്ട് ’+ എന്ന് അഹങ്കരിക്കേണ്ടാ. കാരണം അബ്രാഹാമിനുവേണ്ടി ഈ കല്ലുകളിൽനിന്ന് മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 10 മരങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത മരമെല്ലാം വെട്ടി തീയിലിടും.+ 11 നിങ്ങളുടെ മാനസാന്തരം നിമിത്തം+ ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ+ എന്നെക്കാൾ ശക്തനാണ്. അദ്ദേഹത്തിന്റെ ചെരിപ്പ് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും+ തീകൊണ്ടും+ സ്നാനപ്പെടുത്തും. 12 പാറ്റാനുള്ള കോരിക അദ്ദേഹത്തിന്റെ കൈയിലുണ്ട്. അദ്ദേഹം മെതിക്കളം മുഴുവൻ വെടിപ്പാക്കി സംഭരണശാലയിൽ ഗോതമ്പു ശേഖരിച്ചുവെക്കും. പതിരാകട്ടെ കെടുത്താൻ പറ്റാത്ത തീയിലിട്ട് ചുട്ടുകളയും.”+
13 പിന്നെ യേശു സ്നാനമേൽക്കാൻ ഗലീലയിൽനിന്ന് യോർദാനിൽ യോഹന്നാന്റെ അടുത്ത് ചെന്നു.+ 14 എന്നാൽ യോഹന്നാൻ, “നീ എന്നെയല്ലേ സ്നാനപ്പെടുത്തേണ്ടത്, ആ നീ എന്റെ അടുക്കൽ വരുന്നോ” എന്നു ചോദിച്ചുകൊണ്ട് യേശുവിനെ തടഞ്ഞു. 15 യേശു യോഹന്നാനോടു പറഞ്ഞു: “ഇപ്പോൾ ഇതു നടക്കട്ടെ; അങ്ങനെ നീതിയായതു ചെയ്യുന്നതാണല്ലോ എന്തുകൊണ്ടും ഉചിതം.” പിന്നെ യോഹന്നാൻ യേശുവിനെ തടഞ്ഞില്ല. 16 സ്നാനമേറ്റ ഉടനെ, യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം തുറന്നു.+ ദൈവത്തിന്റെ ആത്മാവ് പ്രാവുപോലെ യേശുവിന്റെ മേൽ ഇറങ്ങിവരുന്നതു+ യോഹന്നാൻ കണ്ടു. 17 “ഇവൻ എന്റെ പ്രിയപുത്രൻ,+ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.+