വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം?
    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌)—2021 | ഫെബ്രുവരി
    • 2 ഉപദ്ര​വ​ങ്ങളെ സന്തോ​ഷി​ക്കാ​നുള്ള കാരണ​മാ​യി സാധാരണ ആരും കാണാ​റില്ല. എന്നാൽ അങ്ങനെ ചെയ്യാ​നാണ്‌ ദൈവ​വ​ചനം നമ്മളോ​ടു പറയു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ നിരാ​ശ​യിൽ മുങ്ങി​ത്താ​ഴു​ന്ന​തി​നു പകരം, അതിനെ സന്തോ​ഷ​ത്തി​നുള്ള ഒരു കാരണ​മാ​യി കാണാൻ ശിഷ്യ​നായ യാക്കോബ്‌ ആവശ്യ​പ്പെട്ടു. (യാക്കോ. 1:2, 12) ഉപദ്ര​വങ്ങൾ നേരി​ടു​മ്പോൾപ്പോ​ലും നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്നു യേശു​വും പറഞ്ഞി​ട്ടുണ്ട്‌. (മത്തായി 5:11 വായി​ക്കുക.) പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോ​ഴും നമുക്ക്‌ എങ്ങനെ സന്തോഷം നിലനി​റു​ത്താം? ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്ക്‌ യാക്കോബ്‌ എഴുതിയ കത്തിലെ ചില കാര്യങ്ങൾ പരി​ശോ​ധി​ക്കു​ന്നത്‌ അതിനു നമ്മളെ സഹായി​ക്കും. ആദ്യം, അവർ നേരിട്ട പ്രശ്‌നങ്ങൾ ഏതൊ​ക്കെ​യാ​ണെന്നു നമുക്കു നോക്കാം.

      ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ നേരിട്ട പരി​ശോ​ധ​ന​കൾ

      3. യാക്കോബ്‌ യേശു​വി​ന്റെ ശിഷ്യ​നാ​യി​ത്തീർന്ന്‌ അധികം താമസി​യാ​തെ എന്തു സംഭവി​ച്ചു?

      3 യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌ ഒരു ശിഷ്യ​നാ​യി​ത്തീർന്ന്‌ അധികം താമസി​യാ​തെ, യരുശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​കൾക്കു നേരെ കഠിന​മായ ഉപദ്ര​വങ്ങൾ പൊട്ടി​പ്പു​റ​പ്പെട്ടു. (പ്രവൃ. 1:14; 5:17, 18) ശിഷ്യ​നായ സ്‌തെ​ഫാ​നൊസ്‌ കൊല്ല​പ്പെ​ട്ട​പ്പോൾ പല ശിഷ്യ​രും നഗരം വിട്ട്‌ “യഹൂദ്യ​യി​ലേ​ക്കും ശമര്യ​യി​ലേ​ക്കും ചിതറി​പ്പോ​യി.” അങ്ങനെ ഓടി​പ്പോ​യവർ അങ്ങു ദൂരെ സൈ​പ്രസ്‌, അന്ത്യോ​ക്യ എന്നീ പ്രദേ​ശ​ങ്ങൾവരെ എത്തി. (പ്രവൃ. 7:58–8:1; 11:19) അവർക്കു സഹി​ക്കേ​ണ്ടി​വന്ന കഷ്ടപ്പാ​ടു​കൾ നമുക്ക്‌ ഊഹി​ക്കാ​നേ കഴിയൂ. എന്നിട്ടും പോയ സ്ഥലങ്ങളി​ലെ​ല്ലാം അവർ ഉത്സാഹ​ത്തോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു. അങ്ങനെ ധാരാളം പേർ ക്രിസ്‌ത്യാ​നി​ക​ളാ​യി, റോമൻ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും സഭകൾ സ്ഥാപി​ക്ക​പ്പെട്ടു. (1 പത്രോ. 1:1) പക്ഷേ ഇതിലും പ്രയാ​സ​മേ​റിയ കാലങ്ങ​ളാ​യി​രു​ന്നു അവരെ കാത്തി​രു​ന്നത്‌.

      4. ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്കു മറ്റ്‌ എന്തെല്ലാം പ്രശ്‌ന​ങ്ങൾകൂ​ടെ സഹി​ക്കേ​ണ്ടി​വന്നു?

      4 ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്കു പലപല പ്രശ്‌ന​ങ്ങ​ളാ​ണു നേരി​ട്ടത്‌. ഉദാഹ​ര​ണ​ത്തിന്‌, ജൂതന്മാ​രെ​ല്ലാം റോം വിട്ടു​പോ​ക​ണ​മെന്ന്‌ എ.ഡി. 50-ൽ റോമൻ ചക്രവർത്തി​യായ ക്ലൗദ്യൊസ്‌ ഉത്തരവി​ട്ടു. അതു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന ജൂതന്മാർക്കും തങ്ങളുടെ വീട്‌ വിട്ട്‌ മറ്റു സ്ഥലങ്ങളി​ലേക്കു മാറേ​ണ്ടി​വന്നു. (പ്രവൃ. 18:1-3) തന്റെ സഹക്രി​സ്‌ത്യാ​നി​ക​ളിൽ പലരെ​യും പരസ്യ​മാ​യി അപമാ​നി​ക്കു​ക​യും ജയിലി​ലി​ടു​ക​യും അവരുടെ സ്വത്തുക്കൾ കൊള്ള​യ​ടി​ക്കു​ക​യും ചെയ്‌തെന്ന്‌ എ.ഡി. 61-നോട​ടുത്ത്‌ പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി. (എബ്രാ. 10:32-34) കൂടാതെ മറ്റ്‌ ആളുക​ളെ​പ്പോ​ലെ, ക്രിസ്‌ത്യാ​നി​കൾക്കും ദാരി​ദ്ര്യ​വും രോഗ​വും ഒക്കെ അനുഭ​വി​ക്കേ​ണ്ടി​വന്നു.—റോമ. 15:26; ഫിലി. 2:25-27.

  • പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം?
    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌)—2021 | ഫെബ്രുവരി
    • ചിത്രങ്ങൾ: കാറ്റത്തും മഴയത്തും കെടാതെ നിൽക്കുന്ന ഒരു റാന്തൽവിളക്ക്‌. 2. തുറന്നുപിടിച്ചിരിക്കുന്ന ബൈബിളുമായി പ്രായമുള്ള ഒരു സഹോദരൻ.

      ഒരു റാന്തൽവി​ള​ക്കി​ന്റെ തീനാളം അതിന്റെ ചില്ലു​കൂ​ടി​നു​ള്ളിൽ കെടാതെ നിൽക്കു​ന്ന​തു​പോ​ലെ, യഹോ​വ​യിൽനി​ന്നുള്ള സന്തോഷം ഒരു ക്രിസ്‌ത്യാ​നി​യു​ടെ ഉള്ളിൽ ജ്വലി​ച്ചു​നിൽക്കും (6-ാം ഖണ്ഡിക കാണുക)

      6. ലൂക്കോസ്‌ 6:22, 23 അനുസ​രിച്ച്‌, പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ ഒരു ക്രിസ്‌ത്യാ​നി​ക്കു സന്തോ​ഷി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

      6 ആളുകൾ കരുതു​ന്നത്‌, തങ്ങൾക്കു നല്ല ആരോ​ഗ്യ​വും ധാരാളം പണവും നല്ല ഒരു കുടും​ബ​വും ഉണ്ടെങ്കിൽ സന്തോഷം കിട്ടു​മെ​ന്നാണ്‌. പക്ഷേ യാക്കോബ്‌ ഇവിടെ പറയു​ന്നത്‌, ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഒരു ഘടകമായ സന്തോ​ഷ​ത്തെ​ക്കു​റി​ച്ചാണ്‌. അത്‌ ഒരു വ്യക്തി​യു​ടെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങളെ ആശ്രയി​ച്ചു​ള്ളതല്ല. (ഗലാ. 5:22) മറിച്ച്‌, താൻ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യാ​ണെ​ന്നും യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ക​യാ​ണെ​ന്നും അറിയു​ന്ന​തി​ലൂ​ടെ​യാണ്‌ ഒരു ക്രിസ്‌ത്യാ​നിക്ക്‌ യഥാർഥ സന്തോഷം കിട്ടു​ന്നത്‌. (ലൂക്കോസ്‌ 6:22, 23 വായി​ക്കുക; കൊലോ. 1:10, 11) ഒരു റാന്തൽവി​ള​ക്കി​ന്റെ തീനാളം അതിന്റെ ചില്ലു​കൂ​ടി​നു​ള്ളിൽ കെടാതെ നിൽക്കു​ന്ന​തു​പോ​ലെ, ഇങ്ങനെ​യുള്ള സന്തോഷം ഒരു ക്രിസ്‌ത്യാ​നി​യു​ടെ ഉള്ളിൽ ജ്വലി​ച്ചു​നിൽക്കും. ആരോ​ഗ്യം മോശ​മാ​യാ​ലോ സാമ്പത്തി​ക​ഞെ​രു​ക്ക​മു​ണ്ടാ​യാ​ലോ അതു മങ്ങി​പ്പോ​കു​ക​യില്ല. കുടും​ബാം​ഗ​ങ്ങ​ളോ മറ്റുള്ള​വ​രോ നമ്മളെ എതിർത്താ​ലും നമ്മളെ പരിഹ​സി​ച്ചാ​ലും നമ്മുടെ സന്തോഷം നഷ്ടപ്പെ​ടില്ല. എതിരാ​ളി​കൾ നമ്മുടെ സന്തോഷം കെടു​ത്തി​ക്ക​ള​യാൻ നോക്കു​മ്പോ​ഴൊ​ക്കെ അത്‌ അണഞ്ഞു​പോ​കു​ന്ന​തി​നു പകരം ആളിക്ക​ത്തു​ക​യാ​ണു ചെയ്യു​ന്നത്‌. കാരണം വിശ്വാ​സ​ത്തി​ന്റെ പേരിൽ പരി​ശോ​ധ​നകൾ സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ യഥാർഥ​ശി​ഷ്യ​ന്മാ​രാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌. (മത്താ. 10:22; 24:9; യോഹ. 15:20) അതു​കൊ​ണ്ടാണ്‌ യാക്കോ​ബിന്‌ ഇങ്ങനെ എഴുതാൻ കഴിഞ്ഞത്‌: “എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങൾക്കു വിവി​ധ​പ​രീ​ക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ അതിൽ സന്തോ​ഷി​ക്കുക.”—യാക്കോ. 1:2.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക