ബൈബിൾ വിശേഷാശയങ്ങൾ സങ്കീർത്തനങ്ങൾ 107-150
സന്തുഷ്ടനായ ദൈവം, സന്തുഷ്ടരായ ജനങ്ങൾ!
അനേകർക്കും ഒരിക്കലും ലഭിക്കാത്ത ഒരു ലക്ഷ്യമാണ് സന്തോഷം. ഒരു ചെറിയ കൂട്ടം ആളുകൾക്ക് സന്തോഷം ഒരു ജീവിതമാർഗ്ഗം ആണെങ്കിൽപോലും. അവരുടെ താക്കോൽ എന്താണ്? സത്യാരാധന! യഹോവ സന്തുഷ്ടനായ ഒരു ദൈവമാണെന്ന് സങ്കീർത്തനങ്ങൾ നമ്മെ ബോദ്ധ്യമാക്കുന്നു. ആയതിനാൽ അവനെ ആരാധിക്കുന്നതിനാൽ നമുക്കും സന്തുഷ്ടരാകാം. ഇതിന്റെ തെളിവിലേക്കായി നമുക്ക് സങ്കീർത്തനങ്ങൾ അഞ്ചാം പുസ്തകത്തിൽ നോക്കാം. അതു സങ്കീർത്തനങ്ങൾ 107 മുതൽ 150 വരെയാണ്.
യഹോവ വിമോചകൻ
ദയവായി സങ്കീർത്തനങ്ങൾ 107 മുതൽ 119 വരെ വായിക്കുക. ബാബിലോന്യ അടിമത്വത്തിൽനിന്നുള്ള വിടുതലിനുവേണ്ടി യഹൂദൻമാരുടെ പ്രാർത്ഥനക്ക് ഉത്തരം കൊടുക്കുകയും “യഹോവയുടെ വിമുക്തൻമാർ” തിരിച്ച് വരവ് ഗീതങ്ങളാൽ ആഘോഷിക്കുകയും ചെയ്തു. (സങ്കീർത്തനം 107) നേരത്തെ വിടുതൽ ലഭിച്ചപ്പോൾ ദാവീദ് ദൈവത്തിനു സങ്കീർത്തനങ്ങൾ രചിക്കുകയും അവന്റെ സ്നേഹത്തെയും നൻമയെയും പ്രഖ്യാപിക്കുകയും ചെയ്തു. (സങ്കീർത്തനങ്ങൾ 108, 109) യഹോവയിൽ നിന്നുള്ള ശക്തിയാൽ ദാവീദിന്റെ കർത്താവായ യേശുക്രിസ്തു ദൈവത്തിന്റെ ശത്രുക്കളെ കീഴ്പ്പെടുത്തണമായിരുന്നു. (സങ്കീർത്തനം 110) തന്റെ ജനത്തെ രക്ഷിക്കുന്നതു കൂടാതെ, യഹോവ അവനെ ഭയപ്പെടുന്ന നേരുള്ളവനെ അനുഗ്രഹിക്കുന്നു. (സങ്കീർത്തനങ്ങൾ 111, 112) ബാബിലോനിൽനിന്നുള്ള വിടുതലിനെ തുടർന്ന്, വലിയ വാർഷിക സദ്യകളിൽ യഹൂദൻമാർ ഹാലേൽ സങ്കീർത്തനങ്ങൾ പാടി. അഥവാ സ്തുതിഗീതങ്ങൾ (സങ്കീർത്തനങ്ങൾ 113-118) 119-ാം സങ്കീർത്തനം ഏററവും ദൈർഘ്യമുള്ളതാണ്. അതിന്റെ 176 വാക്യങ്ങളിൽ രണ്ടെണ്ണമൊഴികെ എല്ലാം വചനത്തെയോ, ദൈവ നിയമത്തേയോ പരാമർശിക്കുന്നതാണ്.
◆107:27—അവരുടെ ജ്ഞാനം കുഴപ്പത്തിലാണെന്ന് തെളിഞ്ഞതെങ്ങനെ?
നാശകരമായ കൊടുംങ്കാററിൽ അകപ്പെട്ട നാവികരെപ്പോലെ ബാബിലോണിലെ അവരുടെ അടിമത്വാവസ്ഥയിൽ യഹൂദൻമാരുടെ ജ്ഞാനം നിഷ്ഫലമാണെന്ന് തെളിഞ്ഞു. അവരെ വിമോചിപ്പിക്കാനുള്ള എല്ലാം മാനുഷീക വിധങ്ങളും പരാജയപ്പെട്ടു. എന്നാൽ ഈ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ യഹോവയിലേക്ക് തിരിഞ്ഞതിനാൽ വിമോചനം വന്നു. അവൻ ആലങ്കാരികമായ കൊടുങ്കാററ് ശമിപ്പിക്കാൻ ഇടയാക്കുകയും അവരെ സുരക്ഷിതമായ ഒരു “അഭയ കേന്ദ്രത്തിലേക്ക്”—യഹൂദാദേശത്തേക്ക് വിമോചിപ്പിക്കുകയും ചെയ്തു.—സങ്കീർത്തനങ്ങൾ 107:30
◆110:3—“മഞ്ഞുതുള്ളികളെപ്പോലെയുള്ള യുവാക്കൾ” ഉണ്ടായിരിക്കുന്നതിന്റെ പ്രാധാന്യം എന്താണ്?
മഞ്ഞു അനുഗ്രഹത്തോടും, സമൃദ്ധിയോടും ഉല്പാദനക്ഷമതയോടും ബന്ധപ്പെട്ടിരിക്കുന്നു. (ഉൽപത്തി 27:28) മഞ്ഞുതുള്ളികൾ എണ്ണമററതും, മൃദുലവും ജീവസന്ധായകവും, നവോൻമേഷസന്ദായകവും ആണ്. മശിഹൈകരാജാവിന്റെ സേനാ ദിവസത്തിൽ അവന്റെ പ്രജകൾ മഞ്ഞുതുള്ളികളോട് താരതമ്യപ്പെടുത്താൻ കഴിയുന്നതുപോലെയുള്ള സംഖ്യയിൽ സ്വമേധയാ ഉൻമേഷത്തോടെ അർപ്പിക്കും നവോൻമേഷസന്ദായകമായ മഞ്ഞുതുള്ളികളെപ്പോലെ ഇന്നു എണ്ണമററ സംഖ്യ യുവാക്കൻമാരും യുവതികളും യഹോവയുടെ സ്ഥാപനത്തിലുടനീളം ദൈവത്തിനും സഹാരാധകർക്കും സേവനം നടത്തുന്നു.
◆116:3—“മരണപാശങ്ങൾ” എന്താണ്?
രക്ഷപെടാൻ സാദ്ധ്യമല്ലാത്തവണ്ണം പൊട്ടാത്ത കയറുകൾകൊണ്ട് മരണം സങ്കീർത്തനക്കാരനെ വരിഞ്ഞു കെട്ടിയതുപോലെ തോന്നി. കയറു വരിഞ്ഞു കെട്ടുമ്പോൾ അതിരൂക്ഷമായ വേദന ഉളവാക്കുന്നു അല്ലെങ്കിൽ കഠോരമായ വേദന. ഗ്രീക്ക് സെപ്ററവെജിൻറ് ഭാഷാന്തരം എബ്രായ പദമായ “റോപ്പ്സ്” കഠോര വേദന എന്നനിലയിൽ പരിഭാഷപ്പെടുത്തുന്നു. അതിനാൽ യേശുക്രിസ്തു മരിച്ചപ്പോൾ അവൻ മരണത്തിന്റെ തളർത്തുന്ന പിടിയിൽ അഥവാ കഠിന വേദനയിൽ ആയിരുന്നു. യഹോവ യേശുവിനെ ഉയർപ്പിച്ചപ്പോൾ അവൻ “മരണപാശങ്ങളെ അഴിക്കുകയായിരുന്നു.” പ്രവൃത്തി. 2:24.
◆119:83—സങ്കീർത്തനക്കാരൻ ഒരു “തുരുത്തിപോലെ ആയിരുന്നതെങ്ങനെയാണ്?
യഹോവ തന്നെ ആശ്വസിപ്പിക്കുന്നതിനുവേണ്ടി കാത്തിരുന്നപ്പോൾ സങ്കീർത്തനക്കാരൻ, ഉപയോഗമില്ലാതിരിക്കുമ്പോൾ ചുരുങ്ങിപ്പോകുന്ന തുരുത്തിപോലെ ആയിത്തീർന്നു. ചിമ്മിനിയില്ലാത്ത ഒരു വീട്ടിലെ പുക നിമിത്തം ഇങ്ങനെയുള്ള തുരുത്തി ക്രമേണ ഇരുണ്ട് പോകുകയും, ഉണങ്ങുകയും ചുരുങ്ങിപ്പോകുകയും ചെയ്യും. ഫലത്തിൽ പീഡിപ്പിക്കുന്നവരുടെ കൈകളാൽ സങ്കീർത്തനക്കാരന് സംഭവിച്ചതു ഇതാണ്. (വാക്യം 84) അവന്റെ ദുഃഖാവസ്ഥ ഒരു പക്ഷേ അവന്റെ മ്ലാനമായ മുഖഭാവത്തിനു തെളിവായിരുന്നേക്കാം. ശരീരത്തിലെ ജലം നഷ്ടപ്പെടുവാൻ തക്കവണ്ണം അവന്റെ മുഴു ശരീരവും ബാധിച്ചിരുന്നിരിക്കാം. (സങ്കീർത്തനം 32:4 താരതമ്യപ്പെടുത്തുക) അങ്ങനെ ഉണങ്ങിയ തുരുത്തിപോലെ വിലകെട്ടതും, ദ്രാവകങ്ങൾ ഉൾക്കൊള്ളാൻ യോഗ്യമല്ലാത്തതിനാൽ മററുള്ളവർ വലിച്ചെറിയുന്നതുമായതായി അവനു അനുഭവപ്പെട്ടിരുന്നിരിക്കാം. എന്നിട്ടും അവൻ ദൈവത്തിന്റെ നിയമങ്ങൾ മറന്നില്ല.
◆119:119—ദൈവം ദുഷ്ടൻമാരെ “കൊള്ളരുതാത്ത കിട്ടംപോലെ” ഇല്ലാതാക്കുന്നതെങ്ങനെയാണ്?
ഉരുകിക്കൊണ്ടിരിക്കുന്ന ലോഹത്തിൽനിന്നുണ്ടാകുന്ന അഴുക്ക് അവഗണിക്കേണ്ടതായിരിക്കുന്ന ശുദ്ധിയില്ലാത്ത ഒരു ഉല്പന്നമാണ്. അങ്ങനെ സ്വർണ്ണവും വെള്ളിയും പോലെയുള്ള ലോഹങ്ങൾ കൊള്ളരുതാത്ത കിട്ടത്തിൽ നിന്നും ശുദ്ധി ചെയ്യുന്ന ഒരുവൻ വേർതിരിക്കുന്നു. അതുപോലെ യഹോവ ദുഷ്ടൻമാരെ ലോഹകിട്ടത്തിന്റെ കൂമ്പാരമായി പരിഗണിക്കുകയും അവരെ ഇല്ലാതാക്കുകയും ചെയ്യുന്നു. അവന്റെ അംഗീകാരമുള്ള വിലയുള്ളവരിൽ നിന്നും വേർതിരിക്കുകയും ചെയ്യുന്നു.—യെഹസ്ക്കേൽ 22:17-22 താരതമ്യപ്പെടുത്തുക.
നമുക്കുവേണ്ടിയുള്ള പാഠം: പുരാതന യഹൂദൻമാരെപ്പോലെ യഹോവയുടെ സാക്ഷികൾ ഇന്ന് വിമോചനം കാത്തിരിക്കുന്നു—ഈ പ്രാവശ്യം അർമ്മഗദ്ദോൻ കൊടുങ്കാററിലൂടെ (വെളിപ്പാട് 16:14, 16) ദൈവത്തിന്റെ നിയമിത സമയത്ത് ഈ വ്യവസ്ഥിതി ഈ മഹായുദ്ധം മുഖാന്തരം തുടച്ച് മാററപ്പെടും. രക്ഷയ്ക്കുവേണ്ടി യഹോവയിലേക്ക് നോക്കാത്തവർ ഈ വലിയ നാശത്തിന്റെ അലകളാൽ ഉലയ്ക്കപ്പെടുമ്പോൾ പൂർണ്ണമായും നിസ്സഹായരായിരിക്കും. എന്നിരുന്നാലും അതിജീവിക്കുന്നവർ “യഹോവയുടെ സ്നേഹദയക്കായി അവന് നന്ദി കൊടുക്കും.” ആയതിനാൽ, ഈ അന്ത്യനാളുകളിൽ യേശുവിന്റെ അഭിഷിക്താനുഗാമികൾക്കും “മഹാപുരുഷാരത്തിനും” യഹോവയിൽ അവരുടെ പൂർണ്ണമായ വിശ്വാസം വയ്ക്കാൻ കഴിയും.—സങ്കീർത്തനം 107:31; വെളിപ്പാട് 7:9.
‘ആരോഹണ ഗീതം’
സങ്കീർത്തനങ്ങൾ 120 മുതൽ 134 വരെ വായിക്കുക. ഈ 15 സങ്കീർത്തനങ്ങൾ ആരോഹണഗീതങ്ങൾ എന്നു വിളിക്കപ്പെടുന്നു. “ആരോഹണ”ത്തിന്റെ കൃത്യമായ അർത്ഥത്തെക്കുറിച്ച് പണ്ഡിതൻമാർ വിയോജിക്കുന്നു. എന്നാൽ ഈ സങ്കീർത്തനങ്ങൾ യിസ്രായേല്യർ അവരുടെ മൂന്നു വാർഷീക ഉത്സവങ്ങൾക്കായി ഉയർന്ന പട്ടണമായ യെരൂശലേമിലേക്ക് പോയപ്പോൾ അഥവാ കയറിയപ്പോൾ പാടിയ സങ്കീർത്തനങ്ങൾ ആയിരുന്നിരിക്കാം.—സങ്കീർത്തനം 122:1.
◆120:4—മൂർച്ചയുള്ള അസ്ത്രങ്ങളും കത്തുന്ന കനലും എന്താണ്?
ദൂഷണം പറയുന്ന നാവ് ഒരു ആയുധത്തെപ്പോലെ നാശകരമായിരിക്കാൻ കഴിയും അഥവാ ഒരു തീപോലെ. (സദൃശവാക്യങ്ങൾ 12:18; യാക്കോബ് 3:6) പ്രതികാരമായി യഹോവ ദൂഷണനാവിനെ ഒരു പടയാളിയുടെ അസ്ത്രങ്ങളെക്കൊണ്ടെന്നപ്പോലെ മൗനമാക്കും. രസാവഹമായി ദൃഢകാണ്ഡത്തോടുകൂടിയ വൃക്ഷങ്ങളിൽ നിന്നുണ്ടാക്കുന്ന മരക്കരി വളരെ രൂക്ഷമായി കത്തും. “സൂത്രശാലിയായ” നാവിനുള്ള കഠിനമായ ദിവ്യന്യായവിധിയെ ചൂണ്ടിക്കാണിക്കുന്നു.—സങ്കീർത്തനം 120:2, 3
◆131:2—ദേഹി “മുലകുടിമാറിയ” കുട്ടിയെപ്പോലെ ആയിത്തീർന്നതെങ്ങനെയാണ്?
മുലകുടി മാററുന്നതിനു മുമ്പ്, ഒരു കുട്ടി കുടിക്കാനുള്ള തന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനു അതിന്റെ തള്ളയ്ക്കുവേണ്ടി നോക്കുന്നു. മുലകുടി മാറിയ കുട്ടി അതിന്റെ അമ്മയുടെ കരങ്ങളിൽ സംതൃപ്തിയും സുരക്ഷിതത്വവും ആശ്വാസവും കണ്ടെത്തുന്നു. ഒരു വിനയമാർഗ്ഗം പിന്തുടരുന്നതിൽ തൃപ്തിയുള്ളവനായി സങ്കീർത്തനക്കാരൻ ഒരു മുലകുടിമാറിയ കുട്ടി അവന്റെ തള്ളയുടെ കരങ്ങളിലെന്നപോലെ “ലാളിപ്പിക്കപ്പെട്ടതും ശാന്തമാക്കപ്പെട്ടതുമായി” തോന്നി. വിനയപൂർവ്വം യഹോവയിലേക്ക് നോക്കുകയും അവന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്നതു സുരക്ഷിതത്വവും ധാരാളമായ അനുഗ്രഹങ്ങളും കൊണ്ടുവരും.
നമുക്കുവേണ്ടിയുള്ള പാഠം: യഹോവക്ക് തന്റെ ജനങ്ങളെ വിപത്തുകളിൽ നിന്നും രക്ഷിക്കാൻ സാധിക്കുമെങ്കിലും എല്ലാ യാതനകളിൽ നിന്നും അവൻ അവരെ സംരക്ഷിക്കുന്നില്ല. വാസ്തവത്തിൽ യാതനകളാണ് ഈ സങ്കീർത്തനങ്ങൾ രചിക്കാൻ ഇവരെ പ്രേരിപ്പിച്ചതു. എന്നിരുന്നാലും നിങ്ങൾക്ക് സഹിക്കാവുന്നതിലും അധികം പരീക്ഷിക്കപ്പെടാൻ ദൈവം അനുവദിക്കുകയില്ല. എന്നാൽ ഒരു “പരിഹാരവും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) ആത്മീയ നാശത്തിൽ നിന്നു യഹോവ നമ്മെ സംരക്ഷിക്കുന്നു. ആപത്തുകളെ തന്നെ ഇല്ലാതാക്കുന്നതിനോ അല്ലെങ്കിൽ സമ്മർദ്ദങ്ങളെ തരണം ചെയ്യുന്നതിനു നമ്മെ ശക്തിപ്പെടുത്തുന്നതിനോ അവന് കാര്യങ്ങളെ നയിക്കുന്നതിനു കഴിയും. ആ ലക്ഷ്യത്തിൽ, നമ്മുടെ ക്രിസ്തീയ യോഗങ്ങളിൽ നാം ആസ്വദിക്കുന്ന ഐക്യം പ്രയോജനപ്രദവും വളരെ ആശ്വസിപ്പിക്കുന്നതുമാണ്.—സങ്കീർത്തനങ്ങൾ 133:1-3.
സ്തുതിക്ക് യോഗ്യനായ ദൈവം
സങ്കീർത്തനങ്ങൾ 135 മുതൽ 145 വരെ വായിക്കുക. വിഗ്രഹങ്ങളോട് വിരുദ്ധതയിൽ, അവയെ ഉണ്ടാക്കുന്നവരും അവയെപ്പോലെയായിത്തീരും, യഹോവ വിമോചകനും, സ്തുതിക്ക് അർഹനുമായ ദൈവമാണ്. (സങ്കീർത്തനം 135, 136) അവന്റെ ജനങ്ങൾ ബാബിലോനിലായിരുന്നപ്പോൾപോലും അവർ “സീയോൻ ഗീതങ്ങൾ” മറന്നുപോയില്ല. (സങ്കീർത്തനങ്ങൾ 137) ദാവീദ് പറയുന്നു “രാജാക്കൻമാർ യഹോവയെ പുകഴ്ത്തുകയും” അവൻ എങ്ങനെ ഉണ്ടാക്കപ്പെട്ടിരിക്കുന്നുവെന്നതിനാൽ ആനന്ദിക്കുകയും ചെയ്യും. (സങ്കീർത്തനങ്ങൾ 138, 139) യഹോവയുമായി ഒരു നല്ല ബന്ധത്തിനുമാത്രമേ യഥാർത്ഥ സന്തോഷം കൈവരുത്താൻ സാദ്ധ്യമാകയുള്ളുവെന്നറിഞ്ഞുകൊണ്ട് അവൻ ദൈവത്തിന്റെ സംരക്ഷണത്തിനുവേണ്ടി പ്രാർത്ഥിക്കുകയും അവന്റെ നൻമയെ ഘോഷിക്കുകയും ചെയ്യുന്നു.—സങ്കീർത്തനങ്ങൾ 140-145.
◆138:2—ദൈവം തന്റെ വാഗ്ദാനങ്ങളെ തന്റെ നാമത്തെക്കാൾ മഹിമപ്പെടുത്തുന്നതെങ്ങനെയാണ്?
യഹോവ തന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ, നിറവേററത്തിനായി നാം പ്രതീക്ഷിക്കും. എന്നിരുന്നാലും, അവൻ എല്ലായ്പ്പോഴും നമ്മുടെ പ്രതീക്ഷകളെ കവിയുമാറാക്കുന്നു, സാക്ഷാത്ക്കരണം നമ്മുടെ പ്രതീക്ഷകളെ വളരെയധികം മറികടക്കാൻ ഇടയാക്കിക്കൊണ്ട്. നാം പ്രതീക്ഷിക്കുന്നതിനെക്കാൾ മഹത്തായ നിവൃത്തിയുണ്ടാക്കിക്കൊണ്ട് ദൈവം തന്റെ വാഗ്ദാനങ്ങളെ മഹിമപ്പെടുത്തുന്നു.
◆139:9—“ഉഷസ്സിന്റെ ചിറകുകൾ” എന്നതിനാൽ അർത്ഥമാക്കപ്പെടുന്നതു എന്താണ്?
ഈ ഉപയോഗം ഉഷസ്സിലെ പ്രകാശത്തെ ചിത്രീകരിക്കുന്നു, ചിറകുകൾ ഉള്ളതുപോലെ, കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് മേഘങ്ങൾക്കു മുകളിലൂടെ ത്വരിതമായി പടരുന്നു. ദാവീദ് ഉഷസ്സിന്റെ ചിറക് ധരിച്ചുകൊണ്ട് പടിഞ്ഞാറേ വിദൂരതയിൽ എത്തിയാലും, അപ്പോഴും അവൻ യഹോവയുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും ആയിരിക്കും—സങ്കീർത്തനം 139:10; ആമോസ് 9:2, 3 താരതമ്യപ്പെടുത്തുക.
◆141:3—തന്റെ അധരവാതിലിന് ഒരു കാവൽ വേണമെന്ന് ദാവീദ് ആഗ്രഹിച്ചതെന്തുകൊണ്ടാണ്?
നാവിന് ചെയ്യാൻ കഴിയുന്ന നാശത്തെക്കുറിച്ചും, പ്രത്യേകിച്ച് പ്രകോപിപ്പിക്കപ്പെടുമ്പോൾ അപൂർണ്ണമനുഷ്യർ എങ്ങനെ പരുഷമായി സംസാരിക്കാൻ പരീക്ഷിക്കപ്പെടുമെന്നും ദാവീദ് അറിഞ്ഞിരുന്നു. മോശെ ഭൂമിയിലെ ഏററവും സൗമ്യനായ മനുഷ്യൻ ആയിരുന്നു, എന്നിട്ടും മെരിബായിലെ വെള്ളങ്ങളോടുള്ള ബന്ധത്തിൽ തന്റെ നാവിനാൽ പാപം ചെയ്തു. (സംഖ്യാ 12:3; 20:9-13) അതുകൊണ്ട് ഹാനികരമായ സംസാരം ഒഴിവാക്കുന്നതിനും ഒരു നല്ല ഹൃദയം കാത്തുസൂക്ഷിക്കുന്നതിനും, നാവിന്റെ നിയന്ത്രണം ആവശ്യമാണ്.—യാക്കോബ് 3:5-12.
◆142:7—തന്റെ പ്രാണൻ ഒരു “ഇരുട്ടറ”യിലാണെന്ന് ദാവീദ് ചിന്തിച്ചതെന്തുകൊണ്ടാണ്?
ഇരുട്ടുള്ള അപകടകരമായ ഒരു കാരാഗ്രഹത്തിലെന്നവണ്ണം അവന് ഏകാന്തത അനുഭവപ്പെട്ടു. തന്റെ പ്രശ്നങ്ങളുമായി തെററിദ്ധരിക്കപ്പെട്ട് മറെറല്ലാ മനുഷ്യരിൽനിന്നും അകന്നു. നമുക്ക് അതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകുകയും നമ്മുടെ വലങ്കൈ ആക്രമണത്തിനു തുറന്നിരിക്കുകയും ചെയ്യുമ്പോൾ, സഹായത്തിനായി നമുക്ക് യഹോവയെ വിളിക്കാൻ കഴിയും.—സങ്കീർത്തനം 142:3-7.
നമുക്കുവേണ്ടിയുള്ള പാഠം: സങ്കീർത്തനങ്ങൾ 139-ൽ തന്നെ ശോധന ചെയ്യുന്നതിലുള്ള ദൈവത്തിന്റെ കഴിവിലും, അവനെയും അവന്റെ വഴികളെയും അറിയുന്നതിലും സന്തോഷം പ്രകടിപ്പിച്ചു. ഒഴിഞ്ഞു മാറുന്നതിനു നോക്കാതെ ദാവീദ് യഹോവയുടെ മാർഗ്ഗനിർദ്ദേശത്തിനും നിയന്ത്രണത്തിനും കൂടുതൽ പൂർണ്ണമായി വഴങ്ങുന്നതിനു ആഗ്രഹിച്ചു. ദൈവം എപ്പോഴും തന്നെ നിരീക്ഷിക്കുന്നുവെന്ന് അവൻ അറിഞ്ഞു. അങ്ങനെയുള്ള അറിവ് ഒരുവനെ തെററുകളിൽ നിന്നു തടയുക മാത്രമല്ല അങ്ങേയററത്തെ ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു. യഹോവ നമ്മുടെ പ്രവർത്തനങ്ങളെ കാണുകയും, നമ്മുടെ പ്രശ്നങ്ങളെ മനസ്സിലാക്കുകയും, എല്ലായ്പ്പോഴും നമ്മെ സഹായിക്കാൻ ഒരുക്കമുള്ളവനാണെന്നുമുള്ള വസ്തുത സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു അഗാധമായ വികാരം നമ്മിൽ ഉളവാക്കുന്നു. അതു നമ്മുടെ സന്തോഷത്തിനു അത്യാവശ്യമാണ്.
യാഹിനെ സ്തുതിപ്പിൻ!
സങ്കീർത്തനങ്ങൾ 146 മുതൽ 150 വരെ വായിക്കുക. മുഴു സങ്കീർത്തനപുസ്തകങ്ങളുടെയും വിഷയം തുടങ്ങുന്നതു ഈ സങ്കീർത്തനങ്ങൾ ആണ്—“ജനങ്ങളേ നിങ്ങൾ യാഹിനെ സ്തുതിപ്പിൻ!” ആ മഹത്തായ വാക്കുകളോടെയാണ് ഓരോന്നും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതു. എല്ലാ സൃഷ്ടിയെയും “യാഹിനെ സ്തുതിക്കാൻ ആഹ്വാനം ചെയ്യുന്ന 150-ാമത്തെ സങ്കീർത്തനത്തിൽ ഇവയെല്ലാം ഒരു മഹത്തായ ഉയർച്ചയിൽ എത്തുന്നു.
◆സങ്കീർത്തനം 146:3—മാനുഷ്യനേതാക്കളിൽ വിശ്വാസം വയ്ക്കരുതാത്തതെന്തുകൊണ്ട്?
മാനുഷ നേതാക്കൾ മർത്ഥ്യരാണ്. അവർക്ക് അവരെതന്നെയോ അവരിൽ ആശ്രയിക്കുന്നവരെയോ രക്ഷിക്കാൻ സാധിക്കുകയില്ല. അങ്ങനെ മാനുഷ്യനേതാക്കളിലുള്ള വിശ്വാസം മരണമെന്ന സംഭവ്യതയാൽ നശിപ്പിക്കപ്പെടാവുന്നതാണ്. എന്നാൽ “തന്റെ ദൈവമായ യഹോവയിൽ പ്രത്യാശ ഉള്ളവൻ സന്തുഷ്ടനാണ്.” (സങ്കീർത്തനം 146:5, 6) മനുഷ്യർക്ക് കൊടുക്കാൻ കഴിയുന്നതിലും അത്യുന്നതമായ മാർഗ്ഗനിർദ്ദേശത്തിന്റെ ആവശ്യം സങ്കീർത്തനക്കാരൻ കണ്ടു.
◆148:4—സ്വർഗ്ഗങ്ങൾക്ക് മീതെയുള്ള വെള്ളം ഏതാണ്?
ഇവിടെ സങ്കീർത്തനക്കാരൻ അർത്ഥമാക്കിയത്, ക്രമേണ സമുദ്രത്തിലേക്ക് തിരികെ ഒഴുകിചെല്ലുന്നതും, കാലാകാലങ്ങളിൽ മഴയായി പെയ്യുന്നതും, ഭൂമിക്ക് മുകളിലുള്ള ജലത്തെ വഹിക്കുന്നതുമായ മേഘങ്ങളെയാണ്. ഇതു ജീവന് അത്യാവശ്യമായ ഒരു പ്രകൃയയും അതിന്റെ അസ്തിത്വം സൃഷ്ടാവിനു സ്തുതി കൊടുക്കുന്നതുമാണ്. ഭൂമിക്കും മേഘങ്ങൾക്കും ഇടയിലുള്ള അന്തരീക്ഷ വിതാനത്തിന് സ്വർഗ്ഗങ്ങൾ എന്ന് പറയപ്പെടാൻ കഴിയുന്നതുകൊണ്ട്, സങ്കീർത്തനക്കാരൻ മേഘങ്ങളെയാണ് സ്വർഗ്ഗങ്ങൾക്ക് മീതെയുള്ള വെള്ളങ്ങൾ എന്നു പരാമർശിച്ചത്.
സങ്കീർത്തനങ്ങൾ ഈ സത്യം സ്വതസിദ്ധമാക്കുന്നു: യഥാർത്ഥ സന്തോഷമുള്ളവരായിരിക്കുന്നതിന് നമുക്ക് യഹോവയുമായി ഒരു നല്ല ബന്ധം ആവശ്യമാണ്. അങ്ങനെ, ദൈവ ജനങ്ങളുടെ മുഴുലക്ഷ്യവും നമ്മുടെ അസ്തിത്വത്തിന്റെ ഉദ്ദേശ്യവും സങ്കീർത്തനക്കാരന്റെ സമാപന ആഹ്വാനത്തിൽ സമാഹരിക്കാം.: “ശ്വസിക്കുന്നതൊക്കെയും—യാഹിനെ സ്തുതിക്കട്ടെ. ജനങ്ങളേ നിങ്ങൾ യാഹിനെ സ്തുതിപ്പിൻ!”—സങ്കീർത്തനം 150:6.