ദൈവത്തിന് എത്ര പേരുകളുണ്ട്?
ബൈബിളിന്റെ ഉത്തരം
ദൈവത്തിന് ഒരേ ഒരു പേരേ ഉള്ളൂ. എബ്രായ ഭാഷയിൽ അത് എഴുതുന്നത് ഇങ്ങനെയാണ്: יהוה. മലയാളത്തിൽ പൊതുവേ “യഹോവ” എന്നാണ് അതു കൊടുത്തിരിക്കുന്നത്.a യശയ്യ പ്രവാചകനോടു ദൈവം പറഞ്ഞു: “യഹോവ! അതാണ് എന്റെ പേര്.” (യശയ്യ 42:8) ഈ പേര് പുരാതന ബൈബിൾ കൈയെഴുത്തുപ്രതികളിൽ ഏകദേശം 7,000 പ്രാവശ്യം കാണാം. ദൈവത്തിന്റെ സ്ഥാനപ്പേരുകളെക്കാൾ കൂടുതൽ പ്രാവശ്യം, എന്തിന് മറ്റാരുടെ പേരിനെക്കാളും കൂടുതൽ പ്രാവശ്യം, ഈ പേരാണുള്ളത്.b
ദൈവത്തിനു മറ്റു പേരുകളുണ്ടോ?
ദൈവത്തിന്റെ ഒരേ ഒരു പേരേ ബൈബിൾ പരാമർശിക്കുന്നുള്ളൂ. എന്നാൽ പല സ്ഥാനപ്പേരുകളും വിശേഷണങ്ങളും അതു ദൈവത്തിനു നൽകിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്നത് അവയിൽ ചിലതാണ്. ഈ സ്ഥാനപ്പേരുകളുടെ വിശദീകരണം യഹോവയുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ചിലതു നമ്മോടു പറയുന്നു.
സ്ഥാനപ്പേര് |
പരാമർശം |
അർഥം |
---|---|---|
അല്ലാഹു |
(ഒന്നുമില്ല) |
ഇതൊരു അറബിവാക്കാണ്. “അല്ലാഹു” എന്നത് ഒരു പേരല്ല. “ദൈവം” എന്ന് അർഥം വരുന്ന ഒരു സ്ഥാനപ്പേര് മാത്രമാണ്. അറബിയിലും മറ്റു ഭാഷകളിലും ഉള്ള ബൈബിൾ പരിഭാഷകളിൽ “ദൈവം” എന്ന വാക്കിനു പകരമായി “അല്ലാഹു” എന്ന് ഉപയോഗിച്ചിരിക്കുന്നു. |
സർവശക്തൻ |
അളവറ്റ ശക്തിയുള്ളവൻ. ‘എൽ ശദ്ദായി’ (“സർവശക്തനായ ദൈവം”) എന്ന എബ്രായ പദപ്രയോഗം ബൈബിളിൽ ഏഴു പ്രാവശ്യം കാണാം. |
|
ആൽഫയും ഒമേഗയും |
“ആദ്യത്തവനും അവസാനത്തവനും” അല്ലെങ്കിൽ “തുടക്കവും ഒടുക്കവും.” അതായത് യഹോവയ്ക്കു മുമ്പോ ശേഷമോ മറ്റൊരു സർവശക്തനായ ദൈവമില്ല. (യശയ്യ 43:10) ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ് ആൽഫയും ഒമേഗയും. |
|
പുരാതനകാലംമുതലേ ഉള്ളവൻ |
ആരംഭമില്ലാത്തവൻ. എന്തെങ്കിലും അല്ലെങ്കിൽ ആരെങ്കിലും അസ്തിത്വത്തിൽ വരുന്നതിനു മുമ്പേ, അനന്തകാലമായി ഉള്ള വ്യക്തി.—സങ്കീർത്തനം 90:2. |
|
സ്രഷ്ടാവ് |
എല്ലാം സൃഷ്ടിച്ച വ്യക്തി. |
|
പിതാവ് |
ജീവൻ നൽകിയയാൾ. |
|
ദൈവം |
ശക്തനായ, ആരാധനയ്ക്കു യോഗ്യനായ വ്യക്തി. ‘എലോഹിം’ എന്ന എബ്രായപദം ബഹുവചനരൂപത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അത് യഹോവയുടെ മഹിമ, പ്രൗഢി, ഗാംഭീര്യം എന്നിവയെയൊക്കെ കുറിക്കുന്നു. |
|
ദൈവാധിദൈവം |
ഉന്നതനായ ദൈവം. ചിലർ ആരാധിക്കുന്ന ‘ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിൽനിന്ന്’ വ്യത്യസ്തൻ.—യശയ്യ 2:8. |
|
മഹാനായ ഉപദേഷ്ടാവ് |
നമുക്കു ഗുണം ചെയ്യുന്ന ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നു.—യശയ്യ 48:17, 18. |
|
മഹാസ്രഷ്ടാവ് |
എല്ലാം അസ്തിത്വത്തിൽ കൊണ്ടുവന്ന വ്യക്തി.—വെളിപാട് 4:11. |
|
സന്തോഷമുള്ള ദൈവം |
ദൈവത്തിന്റെ സന്തോഷവും ആനന്ദവും എടുത്തുകാട്ടുന്നു.—സങ്കീർത്തനം 104:31. |
|
പ്രാർഥന കേൾക്കുന്നവൻ |
വിശ്വാസത്തോടെ പ്രാർഥിക്കുന്ന ഓരോരുത്തരുടെയും പ്രാർഥന കേൾക്കുന്നു. |
|
ഞാൻ ആകുന്നവൻ ഞാൻ ആകുന്നു |
പുറപ്പാട് 3:14, സത്യവേദപുസ്തകം |
ഉദ്ദേശ്യം നിവർത്തിക്കാൻവേണ്ടി എന്തൊക്കെ ആയിത്തീരണോ അതെല്ലാം ആയിത്തീരും. “ഞാൻ ഞാൻതന്നെ,” “ഞാൻ എന്ത് ആയിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും” എന്നൊക്കെ ഈ വാചകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (പി.ഒ.സി., പുതിയ ലോക ഭാഷാന്തരം) തൊട്ടടുത്ത വാക്യത്തിൽ കൊടുത്തിരിക്കുന്ന യഹോവ എന്ന ദൈവനാമം മനസ്സിലാക്കാൻ ഈ വിശദീകരണം നമ്മളെ സഹായിക്കുന്നു.—പുറപ്പാട് 3:15. |
തീക്ഷ്ണതയുള്ള ദൈവം |
പുറപ്പാട് 34:14, സത്യവേദപുസ്തകം |
ആരാധനയുടെ കാര്യത്തിൽ ദൈവം വിട്ടുവീഴ്ച ചെയ്യുന്നില്ല. ഇത്, “അസഹിഷ്ണുവായ ദൈവം,” “സമ്പൂർണഭക്തി ആഗ്രഹിക്കുന്നവൻ” എന്നൊക്കെ ചില ബൈബിളുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു.—പി.ഒ.സി., പുതിയ ലോക ഭാഷാന്തരം. |
നിത്യതയുടെ രാജാവ് |
ദൈവത്തിന്റെ ഭരണത്തിന് ആരംഭവും അവസാനവും ഇല്ല. |
|
കർത്താവ് |
ഉടമസ്ഥൻ അല്ലെങ്കിൽ യജമാനൻ. എബ്രായയിൽ ‘അദോൻ,’ ‘അദോനിം.’ |
|
സൈന്യങ്ങളുടെ അധിപൻ |
ശക്തരായ ദൂതഗണത്തിന്റെ സേനാനായകൻ. “സൈന്യങ്ങളുടെ കർത്താവ്” എന്നും ഇതു പരിഭാഷ ചെയ്തിട്ടുണ്ട്.—റോമർ 9:29, സത്യവേദപുസ്തകം. |
|
അത്യുന്നതൻ |
ഏറ്റവും ഉന്നതനായ അധികാരി. |
|
അതിപരിശുദ്ധൻ |
മറ്റാരെക്കാളും പരിശുദ്ധൻ. സദാചാരനിഷ്ഠയുള്ള, വിശുദ്ധനായ ദൈവം. |
|
കുശവൻ |
ഒരു കുശവനു കളിമണ്ണിന്മേൽ അധികാരമുള്ളതുപോലെ, ദൈവത്തിന് ആളുകളുടെയും ജനതകളുടെയും മേൽ അധികാരമുണ്ട്.—റോമർ 9:20, 21. |
|
വിമോചകൻ, വീണ്ടെടുപ്പുകാരൻ |
യശയ്യ 41:14, സത്യവേദപുസ്തകം |
യേശുക്രിസ്തുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് മാനവകുടുംബത്തെ വീണ്ടെടുക്കുകയോ വിലയ്ക്കു വാങ്ങി വിമോചിപ്പിക്കുകയോ ചെയ്യുന്നു.—യോഹന്നാൻ 3:16. |
പാറ |
അഭയകേന്ദ്രവും രക്ഷയുടെ ഉറവിടവും. |
|
രക്ഷകൻ |
വിപത്തിൽനിന്നും വിനാശത്തിൽനിന്നും വിടുവിക്കുന്നു. |
|
ഇടയൻ |
ആരാധകർക്കുവേണ്ടിയെല്ലാം കരുതുന്നു. |
|
പരമാധികാരി |
എല്ലാറ്റിന്റെയും മേൽ അധികാരം. എബ്രായയിൽ ‘അദോനായി.’ |
|
പരമോന്നതൻ |
പ്രപഞ്ചത്തിന്റെ പരമാധികാരി. |
എബ്രായ തിരുവെഴുത്തുകളിലെ സ്ഥലപ്പേരുകൾ
ബൈബിളിൽ ദൈവത്തിന്റെ പേരുള്ള ചില സ്ഥലങ്ങളുണ്ട്. എന്നാൽ അതൊന്നും ദൈവത്തിന്റെ പകരനാമങ്ങളല്ല.
സ്ഥലപ്പേര് |
പരാമർശം |
അർഥം |
---|---|---|
യഹോവ-യിരെ |
“യഹോവ നൽകും.” |
|
യഹോവ-നിസ്സി |
“യഹോവ എന്റെ കൊടിമരം.” തന്റെ ജനത്തിന്റെ സംരക്ഷണത്തിനും സഹായത്തിനും അവരെ ഒരു കൊടിക്കീഴിൽ കൂട്ടിവരുത്തുന്ന ദൈവമാണ് യഹോവ.—പുറപ്പാട് 17:13-16. |
|
യഹോവ-ശലോം |
“യഹോവ സമാധാനമാണ്.” |
|
യഹോവശമ്മാ |
യഹസ്കേൽ 48:35, സത്യവേദപുസ്തകം |
“യഹോവ അവിടെ.” |
ദൈവത്തിന്റെ പേര് അറിയേണ്ടതിന്റെയും ഉപയോഗിക്കേണ്ടതിന്റെയും കാരണങ്ങൾ
യഹോവ എന്ന പേര് ആയിരക്കണക്കിനു പ്രാവശ്യം ബൈബിളിൽ കൊടുത്തിരിക്കുന്നത് തന്റെ പേര് അത്ര പ്രധാനമാണെന്ന് യഹോവ കരുതുന്നതുകൊണ്ടാണ്.—മലാഖി 1:11.
ദൈവനാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ദൈവപുത്രനായ യേശു പല പ്രാവശ്യം എടുത്തുപറഞ്ഞു. ഉദാഹരണത്തിന്, യേശു യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.”—മത്തായി 6:9; യോഹന്നാൻ 17:6.
ദൈവനാമം അറിയാനും അത് ഉപയോഗിക്കാനും ആഗ്രഹിക്കുന്നവർ ആദ്യപടി എന്ന നിലയിൽ യഹോവയുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കുന്നു. (സങ്കീർത്തനം 9:10; മലാഖി 3:16) അത്തരം ഒരു ബന്ധം യഹോവയുടെ ഈ വാക്കിൽ വിശ്വാസമർപ്പിക്കാൻ അവരെ സഹായിക്കുന്നു: “അവന് എന്നെ ഇഷ്ടമായതുകൊണ്ട് ഞാൻ അവനെ മോചിപ്പിക്കും. അവന് എന്റെ പേര് അറിയാവുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും.”—സങ്കീർത്തനം 91:14.
ബൈബിൾ ഇങ്ങനെ തുറന്നുപറയുന്നു: ‘ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ഉണ്ടായിരിക്കാം. ഇങ്ങനെ അനേകം “ദൈവങ്ങളും” അനേകം “കർത്താക്കന്മാരും” ഉണ്ട്.’ (1 കൊരിന്ത്യർ 8:5, 6) എങ്കിലും ഏകസത്യദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ബൈബിൾ വ്യക്തമായി പറയുന്നു.—സങ്കീർത്തനം 83:18.
a ദൈവത്തിന്റെ പേര് “യാഹ്വെ” എന്ന് ഉപയോഗിക്കാമെന്ന് ചില എബ്രായ പണ്ഡിതർ അഭിപ്രായപ്പെടുന്നു.
b ദൈവത്തിന്റെ പേരിന്റെ ചുരുക്കരൂപമായ “യാഹ്” എന്നത് 50-ഓളം പ്രാവശ്യം ബൈബിളിൽ കാണാം. “യാഹിനെ സ്തുതിപ്പിൻ” എന്ന് അർഥമുള്ള “ഹല്ലെലൂയ്യാ” എന്ന വാക്കും ഇതിൽപ്പെടുന്നു.—വെളിപാട് 19:1; സത്യവേദപുസ്തകം.