മെഗിദ്ദോ പ്രവചനപരമായ അർത്ഥത്തോടുകൂടിയ പുരാതന രണാങ്കണം
“അങ്ങനെ, യഹോവ നിന്റെ എല്ലാ ശത്രുക്കളും നശിക്കട്ടെ.” 32 നൂററാണ്ടുകൾക്കു മുമ്പു കൂട്ടിച്ചേർത്ത ഒരു വിജയ ഗീതം ഉപസംഹരിപ്പിക്കുന്നതു അപ്രകാരമാണ്. പുരാതന നഗരമായ മെഗിദ്ദോയ്ക്കടുത്ത് ഒരു സൈനിക വിജയമ ആഘോഷിക്കയായിരുന്നു.
ബൈബിൾ വിവരണമനുസരിച്ച്, ദൈവം യിസ്രായേലിലെ ന്യായാധിപനായിരുന്നു ബാരാക്കിനോട് താബോർ പർവ്വതത്തിൽ 10,000 ആയുധധാരികളായ പുരുഷൻമാരെ ഇറക്കുവാൻ കൽപ്പിച്ചു. പ്രതീതി ഉളവാക്കുന്ന ഒരു സംഖ്യ? ഒരുപക്ഷേ. എന്നാൽ ആ 10,000 സ്വമേധയാ പ്രവർത്തകർ വിപൽക്കരമായി ഒരുക്കമില്ലാത്തവരായിരുന്നു. “പരിചയോ കുന്തമോ ഒന്നും കണ്ടില്ല.” (ന്യായാധിപൻമാർ 5:8) എന്നിലുന്നാലും ശത്രുക്കളെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല. ജനറൽ സീസര നയിച്ചിരുന്ന കനാന്യ സൈന്യം ഏററവും ആധുനികമായ സൈനിക സാങ്കേതിക ജ്ഞാനത്താൽ ഒരുക്കപ്പെട്ടവരായിരുന്നു: “ചക്രത്തിൽ ഇരുമ്പുകൊണ്ടുള്ള അരിവാൾ ഘടിപ്പിച്ച തൊള്ളായിരം രഥങ്ങൾ.” (ന്യായാധിപൻമാർ 4:3) ഇത് കനാന്യർക്ക് വാളിനു വേഗതയും യുദ്ധതന്ത്രവും ഒരു വിപുലമായ മനശാസ്ത്രപരമായ പ്രയോജനവും നല്കി.
എന്നിരുന്നാലും വിജയം സൈനിക ശക്തിയുടെയും ഉപകരണങ്ങളുടെയും ഫലമായിരുന്നില്ല. സീസരായുടെ അത്യന്തം ശ്രേഷ്ഠരായ പടയാളികൾ കുത്തിയൊഴുകുന്നതും അപ്പോൾ ഉണങ്ങികിടന്നിരുന്നതുമായ കീശോൻ താഴ്വരയില കുരുക്കപ്പെട്ടിരുന്നു. യഹോവ ബാരാക്കിന് പിന്തുടരുന്നതിനുള്ള അടയാളം നൽകി. 10,000 പുരുഷൻമാർ മലയിൽ നിന്നു താഴോട്ട് പരന്ന താഴ്വരയിലേക്ക് ഇരച്ചിറങ്ങുന്നതു കേവലം സങ്കൽപ്പിക്കുക! എന്നാൽ അപ്പോൾ, അവിചാരിതമായി യഹോവ ഒരു ഘോരമായ മഴ ചെയ്യാൻ ഇടയാക്കി. കാററും മഴയും ശത്രുക്കളുടെ മുഖത്ത് ആഞ്ഞടിച്ചു. കീശോൻ നദീതടത്തിൽ വെള്ളം ഇരമ്പി കുത്തിയൊഴുകി. സീസരയുടെ യുദ്ധരഥങ്ങൾ ഒരു ചെളിക്കടിയിൽ അനങ്ങാൻ പററാതാക്കികളഞ്ഞു. കുഴഞ്ഞുപോയ സീസരയുടെ സൈന്യം പിൻതുടർന്നു വധിക്കപ്പെടാൻ മാത്രം ഭയവിഹ്വലരായി നാലുപാടും ഓടി. “ഒരുത്തൻപോലും ശേഷിച്ചില്ല.”—ന്യായാധിപൻമാർ 4, 5 അദ്ധ്യായങ്ങൾ.
ഈ ഊററമായ വിജയം “യഹോവേ, നിന്റെ ശത്രുക്കളെല്ലാം അങ്ങനെ നശിക്കട്ടെ, നിന്നെ സ്നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെയും ആയിത്തീരട്ടെ,” (ന്യായാധിപൻമാർ 5:13) എന്ന വാക്കുകൾ നിശ്വസിക്കാൻ ഇടയാക്കിയതിൽ അതിശയമില്ല. എന്നിരുന്നാലും “അങ്ങനെ” എന്ന വാക്കു ശ്രദ്ധിക്കുക. അതു ആ യുദ്ധം ദൈവത്തിന്റെ എല്ലാ ശത്രുക്കളും നശിപ്പിക്കപ്പെടുന്ന ഒരു വലിയ യുദ്ധത്തെ മുന്നോട്ട് ചൂണ്ടുന്ന പ്രവാചകപരമായതായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചു.
എന്നിരുന്നാലും, യിസ്രായേലിനു ചുററുമുണ്ടായിരുന്ന ശത്രു ജനങ്ങൾ അപകടകരമായ സംഘട്ടനത്തെ പെട്ടെന്നു മറന്നുകളഞ്ഞു. 47 വർഷങ്ങൾ മാത്രം കഴിഞ്ഞ് മിദ്യാന്യരുടെ നേതൃത്വത്തിൻ കീഴിൽ രാഷ്ട്രങ്ങളുടെ ഒരു സങ്കരം മെഗിദ്ദോയിൽ നിന്നു വ്യാപിച്ചുകിടക്കുന്ന താഴ്വരയായ “ജിസ്രായേൽ സമതലത്തിൽ ഒരുമിച്ചു കൂടാൻ തുടങ്ങുകയും . . . പാളയമടിക്കയും ചെയ്തു.” (ന്യായാധിപൻമാർ 6:33) പാളയമടിച്ചു കിടന്നിരുന്ന ശത്രുക്കൾ “വെട്ടുക്കിളികളെപ്പോലെ അനേകർ” ആയിരുന്നു. എന്നിരുന്നാലും ഈ പ്രാവശ്യം ഗിദയോന്റെ നേതൃത്വത്തിൻ കീഴിൽ” പാളയത്തിനു ചുററിലുമെല്ലാമായി” നിന്നിരുന്ന യിസ്രായേൽ സൈന്യം ഒരു ചെറു സംഘം മാത്രം, എന്നാൽ ധൈര്യശാലികളുമായ 300 പുരുഷൻമാർ അടങ്ങുന്നതായിരുന്നു. ഒരു അടയാളം കാണിച്ചപ്പോൾ ആ 300 പേർ കൊമ്പുകൾ ഊതുകയും ഉച്ചത്തിൽ കുടങ്ങൾ ഉടയ്ക്കുകയും പന്തങ്ങൾ വീശുകയും അപ്രകാരം ഒരു ഭീകര പടഹധ്വനി മുഴക്കുകയും ചെയ്തു: “യഹോവയുടെയും ഗിദെയോന്റെയും വാൾ!” മിദ്യാന്യർ സംഭ്രാന്തരാകയും ചെയ്തു! “യഹോവ ഓരോരുത്തന്റെയും വാൾ അടുത്തുള്ളവന്റെ നേരെ തിരിപ്പിച്ചു,” ഗിദെയോന്റെ ചെറിയ സംഘം നശിപ്പിക്കൽ പൂർത്തിയാക്കയും ചെയ്തു!”—ന്യായാധിപൻമാർ അദ്ധ്യായം 7.
ഇന്നു നാം മിദ്യാന്യരുടെ തെററു വരുത്താൻ തുനിയുകയോ മെഗിദ്ദോയിലെ സംഭവങ്ങൾ അവഗണിക്കയോ ചെയ്യരുത്. ഈ പുരാതന യുദ്ധസ്ഥാനത്തെ കുറിച്ച് ബൈബിൾ ഏകദേശം 12 പ്രാവശ്യം സംസാരിക്കുന്നു. അതു കൂടാതെ, മെഗിദ്ദോയിൽ സംഭവിച്ച കാര്യങ്ങൾക്ക് നമ്മുടെ നാളിലേക്ക് ഗൗരവപൂർവ്വകമായ അർത്ഥങ്ങൾ ഉണ്ടെന്ന് ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു. അതുകൊണ്ടു നമുക്ക് ബൈബിളും പുരാവസ്തു വിജ്ഞാനവും ഈ ചരിത്രപ്രധാനമായ സ്ഥലത്തെ സംബന്ധിച്ചു പറയുന്നത് എന്തെന്നു നോക്കാം.
പുരാതന ലോകത്തെ ബന്ധിപ്പിക്കുന്ന റോഡുകൾ
ഹാസാർ, ഗേസെർ എന്നീ നഗരങ്ങളോടൊത്ത് മെഗിദ്ദോയും ഏഷ്യയെയും ആഫ്രിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രമുഖ സൈനിക വ്യാപാര വഴികളാൽ ഒരിക്കൽ മുന്തി നിന്നിരുന്നു. മെഗിദ്ദോ മററു രണ്ടു പട്ടണങ്ങളുടെയും ഇടയിൽ സ്ഥിതിചെയ്തിരുന്നതുകൊണ്ട് ഏററവും സമര തന്ത്ര പ്രധാനമായതായിരുന്നു അത്. എല്ലാ ദിശകളിൽ നിന്നും പ്രകൃത്യായുള്ള പടിവാതിലുകളും മലമ്പാതകളും റോഡുകളും അവളുടെ താഴ്വര പ്രദേശത്ത് ഏകത്ര കേന്ദ്രീകരിച്ചിരുന്നു. ബൈബിന്റെ ഭൂമിശാസ്ത്രം, “മെഗിദ്ദോ പുരാതന ലോകത്തെ ബന്ധിപ്പിക്കുന്ന ഒരു സംഗമ സ്ഥാനത്ത്, യഥാർത്ഥത്തിൽ വലിയ സംഗമ സ്ഥാനങ്ങളിൽ ഒന്നിൽ സ്ഥിതിചെയ്തിരുന്നു” എന്ന് വിശദീകരിക്കുന്നു.
മെഗിദ്ദോ കാർമേൽ പർവ്വതനിരയുടെ വടക്കു കിഴക്കെ വശത്ത് ഏകദേശം 32 കി.മീ. വ്യാപിച്ചു ഒരു വിസ്തൃത താഴ്വര പ്രദേശത്തെ അധീനപ്പെടുത്തിയിരുന്നു. മഴയുള്ള ശീതകാലത്ത് ചുററുമുള്ള മലകളിൽ നിന്ന് കീഴോട്ട് ഒഴുകിവരുന്ന വെള്ളം സമീപത്തുള്ള കീശോൻ നദി കവിയുന്നതിനിടയാക്കിയിരുന്നു. അപ്രകാരം ആ പ്രദേശം “കീശോന്റെ കുത്തിയൊഴുക്കുള്ള താഴ്വര” എന്നും വിളിക്കപ്പെട്ടിരുന്നു. (ന്യായാധിപൻമാർ 4:13) യിസ്രായേലിന്റെ ഭൂമിശാസ്ത്രം എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ശീതകാല മഴക്കൊണ്ട്” താഴ്വരയിലെ മണ്ണ് “ആഴമുള്ള ചെളിയായി മാറാൻ വിധേയമാണ്. . . . [കീ]ശോന്റെ ചെരിവ് വളരെ ചെറിയ തോതിലുള്ളതും നിർഗമന മാർഗ്ഗങ്ങൾ അവിടെ വളരെ കുറവുമാണ്. . . . എളുപ്പത്തിൽ കെട്ടിക്കിടക്കുന്നു; അങ്ങനെ ഇവിടെ ചതുപ്പുനിലങ്ങൾ വ്യാപിച്ചു. ഈ സമതലത്തിനു കേവലം എത്രമാത്രം ചെളിനിറഞ്ഞതാകാൻ കഴിയുമെന്ന് സീസരയും അയാളുടെ സൈന്യങ്ങളും കണ്ടു. എന്നിരുന്നാലും, വരണ്ട വേനൽക്കാലത്ത് ഈ തുറന്ന സമതലം രഥങ്ങളെ യുദ്ധത്തിനു പരിശീലിപ്പിക്കാൻ ഉത്തമ സ്ഥലമായിരുന്നു. (ഉത്തമഗീതം 6:11, 12 താരതമ്യപ്പെടുത്തുക) പട്ടാളക്കൂട്ടങ്ങൾക്കും അവിടെ സൗകര്യപ്രദമായി സമ്മേളിക്കാൻ കഴിഞ്ഞിരുന്നു.
അപ്പോൾ, ശലോമോൻ രാജാവ് മെഗിദ്ദോയെ കോട്ട കെട്ടി അടക്കൽ നടപടി സ്വീകരിച്ചതിൽ അതിശയിക്കാനില്ല: “ശലോമോൻ രാജാവ് . . . യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയാൻ നിർബ്ബന്ധമായി ആളുകളെ ചേർത്ത വിവരം ഇതാണ്.” (1 രാജാക്കൻമാർ 9:15) ഒരു 70 അടി (12 മീ.) ഉയരമുള്ള കുന്ന് ഒരു വിശാലമായ തുറന്ന താഴ്വരയിൽ ഉയർന്നു നിന്നുകൊണ്ട് മെഗിദ്ദോ ഒരിക്കൽ നിന്നിരുന്ന സ്ഥാനം അടയാളപ്പെടുത്തുന്നു. പുരാതന കാലങ്ങളിൽ സാധാരണയായി പുതിയ കെട്ടിടങ്ങൾ പഴയവയുടെ നഷ്ടാവശിഷ്ടങ്ങളുടെ മുകളിലായിരുന്നു പണിതിരുന്നത്. അതുകൊണ്ട് ഓരോ ലവലിലുമുള്ള പണികള ചരിത്രത്തിലെ ഓരോ പ്രത്യേക കാലത്തെ അടയാളപ്പെടുത്തുന്നു. പുരാവസ്തു ഗവേഷകൻ, മുകൾ പരപ്പിൽ തുടങ്ങി താഴോട്ട് ചരിത്രത്തിന്റെ ഓരോ പാളികൾ കുഴിച്ചുപോകുന്നു. മെഗിദ്ദോയിൽ, കുറഞ്ഞത്, അത്തരം 20 പാളികൾ കണ്ടു പിടിക്കപ്പെട്ടു. അതു, നഗരം അനേക പ്രാവശ്യം പുനർനിർമ്മിച്ചു എന്ന് സൂചിപ്പിക്കുന്നു. ഈ ക്ഷമാശീലരായ ഗവേഷകരെ ബൈബിൾ എങ്ങനെ സഹായിച്ചിരുന്നു?
നഗര പടിവാതിലുകളുടെ പണി നിസംശയമായും മെഗിദ്ദോ, ഹാസോർ, ഗേസെർ എന്നിവക്കു ചുററും ശലോമോൻ കോട്ടകെട്ടിയ പദ്ധതിയുടെ സുപ്രധാനഭാഗമായിരുന്നു. കുറച്ചുകാലം മുമ്പ് മെഗിദ്ദോയിൽ അത്തരം പടിവാതിലുകൾ കണ്ടുപിടിക്കപ്പെട്ടു. അധികം താമസിയാതെ ഹാസോറിൽ സമാന രീതിയിലുള്ള പടിവാതിലുകൾ കണ്ടുപിടിച്ചു. അതുകൊണ്ട് ബൈബിളിൽ നിന്നുള്ള ഒരു സൂചനയനുസരിച്ച് പുരാവസ്തു ഗവേഷകർ ഗേസെരിലും അന്വേഷണം ആരംഭിച്ചു. അവിചാരിതമായിട്ടല്ല, അവിടെയും അതേതരം പടിവാതിലുകൾ കണ്ടുപിടിക്കപ്പെട്ടു. ബൈബിൾ വിദ്യാർത്ഥികൾക്ക് ഇതിൽ എന്തു പ്രത്യേകതയാണുള്ളത്? ഒരു സുപ്രസിദ്ധ പുരാവസ്തു ഗവേഷകനായ പ്രൊഫസ്സർ യോഹാനാൻ അഹറോനി ഇപ്രകാരം പ്രസ്താവിക്കുന്നു:
“ഗവേഷണങ്ങൾ നടത്തപ്പെട്ട മൂന്നു സ്ഥലങ്ങളിൽ ക്രി. മു. പത്താം നൂററാണ്ടിൽ നിന്നുള്ള എക്കൽപാറയുടെ പാളിയിൽ സമാനരൂപത്തിലുള്ള പടിവാതിലുകൾ കണ്ടുപിടിക്കപ്പെട്ടു. . . . മൂന്നു കാവൽ മുറികളോടും കയറിപോതുന്നതിനുള്ള വഴിയുടെ ഓരോ വശത്തും നാലു സെററു തൂണുകളോടും കൂടിയ ഈ ഇനം പടിവാതിലുകൾ മററു രണ്ടു സ്ഥലങ്ങളിലും കൂടിയേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളു. . . . അതുകൊണ്ട്, മൂന്നു മുറികളോടുകൂടിയ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവിടങ്ങളിലെ പടിവാതിലുകൾ ശലോമോൻ രാജാവിന്റെ ഭരണ കാലത്തേതാണെന്നുള്ളതിനു പണ്ഡിതൻമാരുടെയിടയിൽ പൂർണ്ണ യോജിപ്പുണ്ട്.”
അതുപോലെ, ഡോ. യീഗായേൽ യാദിൻ ഇപ്രകാരം നിഗമനം ചെയ്യുന്നു: “ശലോമോന്റെ ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവിടങ്ങളിലെ കോട്ടകളുടെ കണ്ടുപിടുത്തം പുരാവസ്തു ഗവേഷകർക്ക് ബൈബിൾ എത്ര പ്രധാനവും പ്രായോഗികവുമായ വഴികാട്ടിയാണെന്നുള്ളതിന്റെ ഒരു പ്രബോധനപരമായ ദൃഷ്ടാന്തമാണ്.
ഒരു നിർണ്ണായക രണഭൂമി
മെഗിദ്ദോയുടെ സമരതന്ത്രപ്രധാനമായ സ്ഥാനത്തിന്റെ വീക്ഷണത്തിൽ ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ അതു ഒരു പോർക്കളമെന്ന ആശയത്തോട് ബന്ധപ്പെട്ടു എന്നതു പൂർണ്ണമായും മനസ്സിലാക്കാവുന്നതാണ്. “മെഗിദ്ദോ” എന്നവാക്കിന്റെ പുരാതന എബ്രായ പദത്തിന്റെ യഥാർത്ഥ അർത്ഥം “പതിവായി സന്ധിക്കുന്ന സ്ഥലം, അല്ലെങ്കിൽ സൈനികരുടെ സമ്മേളനം” എന്നാണെന്നു പറയപ്പെടുന്നു. പ്രൊഫസർ അഹറോനി ഇപ്രകാരം എഴുതി:
“ക്രി. മു. 15-ാം നൂററാണ്ടുവരെ ചരിത്ര ഉറവുകളിൽ പരാമർശിക്കപ്പെട്ടിരുന്നില്ലെങ്കിലും മെഗിദ്ദോ വളരെ പ്രാധാന്യമുള്ള ഒരു കോട്ടകെട്ടിയ പട്ടണമായിരുന്നു. ആ കാലത്ത് തുട്ട്മോസ് III-ന്റെ എഴുത്തുകളിൽ അതു പ്രത്യക്ഷപ്പെടുന്നു. ഈ ഫറവോയുടെ ചരിത്ര ആഖ്യാനത്തിൽ മത്സര കനാന്യ നഗരങ്ങളുടെ ഒരു കൂട്ടുകെട്ട് മെഗിദ്ദോ നയിച്ചു എന്ന് രേഖപ്പെടുത്തുന്നു. . . . ഈജിപ്ഷ്യൻ സൈന്യവും കനാന്യ രഥങ്ങളും ഈ മത്സരത്തിലെ നിർണ്ണായക യുദ്ധം നടത്തി . . . മെഗിദ്ദോയ്ക്ക് അടുത്ത് വിശദാംശങ്ങൾ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഏററവും പുരാതനമായ സൈനിക ഇടപെടലാണ് ഇത്. കനാന്യ സൈന്യത്തെ പൂർണ്ണമായി തോല്പിച്ചശേഷം ഫറവോ 924 രഥങ്ങൾ ഉൾപ്പെടെ ഒരു സമർദ്ധമായ കൊള്ള പിടിച്ചെടുത്തു!”
ദി ന്യൂ യിസ്രായേൽ അററലസ്സിന്റെ എഴുത്തുകാരനായ ഡോ. സേവ്വിൽനേ ഈ താഴ്വരയെ സംബന്ധിച്ച് കൂടുതലായി “ചരിത്രത്തിന്റെ ഉദയം മുതൽ 1-ാം ലോകമഹായുദ്ധം വരെ പ്രസിദ്ധ യുദ്ധങ്ങളുടെ രംഗം” എന്നു വർണ്ണിക്കുന്നു.
മെഗിദ്ദോ—അന്ത്യയുദ്ധത്തിന്റെ സ്ഥാനം?
ബൈബിളിന്റെ അവസാനത്തെ പുസ്തകമായ വെളിപ്പാടില “മുഴു നിവസിതഭൂമിയിലെയും രാജാക്കൻമാർ” “ഹാർ—മഗെദ്ദോൻ” [“മെഗിദ്ദോ പർവ്വതം”] അഥവാ അർമ്മഗെദ്ദോനിൽ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർക്കപ്പെടുന്നതായുള്ള ഒരു ദർശനം രേഖപ്പെടുത്തുന്നു. (വെളിപ്പാട് 16:14, 16) പേരുകളിലുള്ള സാമ്യം നിമിത്തം ചിലർ ഈ യുദ്ധം അക്ഷരീയ മെഗിദ്ദോയുടെ സ്ഥാനത്ത് സംഭവിക്കുമെന്ന് നിഗമനം ചെയ്തിരിക്കുന്നു. എന്നിരുന്നാലും മെഗിദ്ദോ കുന്ന് ഒരു “പർവ്വതം” എന്ന പേരിനു യോഗ്യമല്ല. ഇതും കൂടെ പരിഗണിക്കുക: മെഗിദ്ദോയുടെ താഴ്വര മുഴുഭൂമിയിലേയും ഭരണകർത്താക്കൻമാരെ അവരുടെ വമ്പിച്ച സൈന്യങ്ങളോടും വിപുലമായ യുദ്ധോപകരണങ്ങളോടും കൂടെ നിർത്താൻ തക്കവണ്ണം ആവശ്യത്തിനു വലുതാണോ? “ഇതു ദാർശനിക ഭാഷയാണ്,” ദി ഇൻറർനാഷനൽ ബൈബിൾ സ്ററൻഡാർഡ് എൻസൈക്ലോപിഡീയ നമ്മോട് പറയുന്നു, “അർമ്മഗെദ്ദോൻ എന്നത് ഒരു പ്രത്യേക പ്രദേശത്തിന്റെ പേരായിട്ടല്ല എന്നാൽ അന്തിമ നിർണ്ണായക പോരാട്ടത്തിനുവേണ്ടിയുള്ള ഒരു പ്രതിമാതൃകാപരമായ പദം എന്ന നിലയിൽ ഉപയോഗിക്കുന്നു.”
അപ്പോൾ, “ഹാർ—മഗെദ്ദോൻ” എന്താണ്? അതു പ്രത്യക്ഷത്തിൽ പ്രതീകാത്മകമാണ്. നിർണ്ണായക യുദ്ധങ്ങളുടെ സ്ഥാനം എന്ന നിലയിൽ മെഗിദ്ദോയുടെ ചരിത്രത്തിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ട് “സകല രാഷ്ട്രങ്ങളും” ദൈവജനങ്ങൾക്കു നേരെയുള്ള വിദ്വേഷത്തിന്റെ പരമകാഷ്ഠയിലെത്തുന്ന അവസ്ഥയെ ചിത്രീകരിക്കാൻ വെളിപ്പാട് അതിനെ ഉപയോഗിക്കുന്നു. (മത്തായി 24:9, 14) സത്യക്രിസ്ത്യാനികൾ ദൈവരാജ്യത്തെ പിന്താങ്ങുന്നതിൽ വിശ്വസ്തരായി തുടരുന്നതുകൊണ്ട് ഭൂമിയിലെ ഭരണാധിപൻമാർ അവരെ നശിപ്പിക്കാൻ ഒന്നിക്കുകയും ഫലത്തിൽ “സമ്മേളിക്കയും” ചെയ്യുന്നു. എന്നിരുന്നാലും യഹോവയുടെ സാക്ഷികൾ പ്രതികാരം ചെയ്യുകയില്ല. (യെശയ്യാവ് 2:1-4) ദൈവം അവർക്കുവേണ്ടി പോരാടുന്നതിനു അവരുടെ രാജാവിനെ, കർത്താവായ യേശുക്രിസ്തുവിനെ നിയമിച്ചിരിക്കുന്നു. നിർണ്ണായക നിമിഷത്തിൽ, ഈ സ്വർഗ്ഗീയ രാജാവ് “സ്വർഗ്ഗത്തിലെ സൈന്യങ്ങളോട്” . . . കൂടെ ഇടപെടുകയും “ഭൂമിയിലെ രാജാക്കൻമാരെയും” അവരുടെ സൈന്യങ്ങളെയും ആക്രമിക്കയും ചെയ്യും. ഈ ആഗോളയുദ്ധം മെഗിദ്ദോയിൽ നടത്തപ്പെട്ടവപോലെ തന്നെ നിർണ്ണായകമായിരിക്കും. ദബോരയുടെയും ബാരാക്കിന്റെയും വിജയഗീതം പ്രവചിച്ചതുപോലെതന്നെ ഭൂമിയിലെ സകലശത്രുക്കളും “നശിക്കും.”—വെളിപ്പാട് 19:11-21: ന്യായാധിപൻമാർ 5:31.
നിങ്ങൾ യഹോവയുടെ സ്നേഹിതരോട് ഒരുമിച്ചു കാണപ്പെടുമോ—അതോ അവന്റെ ശത്രുക്കളുടെ കൂടെയോ? യഹോവയാം ദൈവത്തോടും അവന്റെ ജനത്തോടും ഒരുമിച്ചു തങ്ങളുടെ നില സ്വീകരിക്കാത്തവർ ജീവൻ നഷ്ടപ്പെടുത്തുന്ന യഥാർത്ഥ അപകടത്തിലാണെന്നു ബൈബിൾ വ്യക്തമാക്കുന്നു. (സെഫന്യാവു 2:3; 2 തെസ്സലോനിക്യർ 1:7-9) തൽഫലമായി താമസം വരുത്താൻ സമയമില്ല! അർമ്മഗെദ്ദോനിലെ “മഹോപദ്രവ”ത്തിന്റെ പരമകാഷ്ഠയെ കൃത്യമായി പരാമർശിച്ചുകൊണ്ട് മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തു, “നോക്കൂ! ഞാൻ ഒരു കള്ളനെപ്പോലെ വരുന്നു”എന്നു മുന്നറിയിപ്പു നൽകുന്നു.—വെളിപ്പാട് 16:15; മത്തായി 24:21.
“സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു” ഒരു മഹത്തായ അനന്തരഫലമുണ്ടായിരിക്കും. അതു ഈ ഭൂമിലെ ഒരു പരദീസയാക്കി രൂപാന്തരപ്പെടുത്താനുള്ള ദൈവരാജ്യത്തിനു വഴിതുറക്കും. (മത്തായി 6:9, 10; വെളിപ്പാട് 21:3-5) എന്നാൽ ഏററവും മെച്ചമായി താഴെ പറയുന്ന പുരാതന പ്രവചനത്തിന്റെ മഹത്തായ ഒരു നിവൃത്തിയിൽ അഖിലാണ്ഡത്തിലെ ഏററവും വലിയ നാമത്തെ അതു സംസ്ഥാപിക്കും:
“മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ, കീശോൻ തോടിന്റെ കുത്തിയൊഴുകുന്ന താഴ്വരയിൽ വെച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെതന്നേ. . . . നിന്റെ കൊടുങ്കാററുകൊണ്ട് അവരെ പിന്തുടരേണമേ, നിന്റെ ചുഴലിക്കാററുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ. യഹോവേ ജനങ്ങൾ തിരുനാമത്തത്തെ അന്വേഷിക്കേണ്ടതിനു അവരുടെ മുഖങ്ങളെ അപമാനിക്കേണമേ. അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ; അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീമാത്രം സർവ്വഭൂമിക്കും മീതേ അത്യുന്നതൻ എന്നു അറിയട്ടെ.”—സങ്കീർത്തനം 83:9, 1-18. (w86 2/15)
[28-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മെഗിദ്ദോ, ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിച്ചിരുന്ന പ്രമുഖ സൈനിക വ്യാപാര മാർഗ്ഗങ്ങളിലൊന്നിൽ പ്രഭാവത്തോടെ വർത്തിച്ചിരുന്നു
വ്യാപാരമാർഗ്ഗങ്ങൾ
ഹാസോർ
മെഗിദ്ദോ
ഗാസെർ
യരൂശലേം
[ഭൂപടം]
ആഫ്രിക്കാ
ഏഷ്യാ
[29-ാം പേജിലെ ചിത്രം]
മെഗിദ്ദോയിൽ നടത്തപ്പെട്ട യുദ്ധങ്ങളെപ്പോലെ തന്നെ ആഗോള യുദ്ധമായ അർമ്മഗെദ്ദോൻ നിർണ്ണായകമായിരിക്കും. ദൈവത്തിന്റെ എല്ലാ ഭൗമിക ശത്രുക്കളും നശിപ്പിക്കപ്പെടും