-
യഹോവയ്ക്കായി കാത്തിരിപ്പിൻയെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
17, 18. ദുഷ്കര സമയങ്ങളിൽ പോലും യഹോവ നമുക്ക് എങ്ങനെ മാർഗനിർദേശം പ്രദാനം ചെയ്യുന്നു?
17 തുടർന്ന്, വരാനിരിക്കുന്ന വിനാശത്തെ കുറിച്ച് യെശയ്യാവ് ജനങ്ങളെ ഓർമിപ്പിക്കുന്നു. അവർക്ക് “കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും” ലഭിക്കാനിരിക്കുകയാണ്. (യെശയ്യാവു 30:20എ) ഉപരോധത്തിൽ ആയിരിക്കുമ്പോൾ കഷ്ടവും ഞെരുക്കവും അവർക്ക് അപ്പവും വെള്ളവും പോലെ അത്ര പരിചിതമായിരിക്കും. എന്നാൽ, അപ്പോഴും പരമാർഥ ഹൃദയരുടെ രക്ഷയ്ക്കെത്താൻ യഹോവ സന്നദ്ധനാണ്. “ഇനി നിന്റെ ഉപദേഷ്ടാവു [“മഹാപ്രബോധകൻ,” NW] മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ [“മഹാപ്രബോധകനെ,” NW] കണ്ടുകൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”—യെശയ്യാവു 30:20ബി, 21.b
18 യഹോവയാണ് “മഹാപ്രബോധകൻ.” പ്രബോധകൻ എന്ന നിലയിൽ അവനു തുല്യനായി ആരുമില്ല. എന്നാൽ, ആളുകൾക്ക് അവനെ ‘കാണാ’നും അവന്റെ വാക്കുകൾ ‘കേൾക്കാ’നും എങ്ങനെ കഴിയും? പ്രവാചകന്മാർ മുഖാന്തരം യഹോവ തന്നെക്കുറിച്ചു വെളിപ്പെടുത്തുന്നു. അവർ അവന്റെ വാക്കുകൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (ആമോസ് 3:6, 7) ഇന്നു ദൈവത്തിന്റെ വിശ്വസ്ത ആരാധകർ ബൈബിൾ വായിക്കുമ്പോൾ ഒരു പിതാവിനെ പോലെ, പോകേണ്ട വഴി ഏതാണെന്നു ദൈവം തങ്ങളോടു പറയുന്നതായും അതിലൂടെ നടക്കുന്നതിനു തങ്ങളുടെ പ്രവർത്തന ഗതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അവൻ ആഹ്വാനം ചെയ്യുന്നതായും അവർക്ക് അനുഭവപ്പെടുന്നു. ബൈബിളിന്റെ താളുകളിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ” (NW) പ്രദാനം ചെയ്യുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും യഹോവ സംസാരിക്കുമ്പോൾ ഓരോ ക്രിസ്ത്യാനിയും ദത്തശ്രദ്ധ നൽകണം. (മത്തായി 24:45-47) ഓരോരുത്തരും അനുദിനം ബൈബിൾ വായിക്കേണ്ടതുണ്ട്. എന്തെന്നാൽ, അതു നമ്മുടെ ‘ജീവനെ അർഥമാക്കുന്നു.’—ആവർത്തനപുസ്തകം 32:46, 47; യെശയ്യാവു 48:17.
-
-
യഹോവയ്ക്കായി കാത്തിരിപ്പിൻയെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
b ബൈബിളിൽ യഹോവയെ “മഹാപ്രബോധകൻ” എന്നു വിളിക്കുന്ന ഒരേയൊരു ഭാഗം ഇതാണ്.
-