തിരുവെഴുത്തുകളിൽ നിന്നുള്ള പാഠങ്ങൾ:വിലാപങ്ങൾ 1:1-5:22
യഹോവ ദു:ഖത്തിൻ മദ്ധ്യേ പ്രത്യാശ നൽകുന്നു
യഹോവ “പ്രത്യാശ നൽകുന്ന ദൈവമാണ്”, ദു:ഖത്തിൻ മദ്ധ്യെ പോലും. (റോമർ 15:13) യഹോവയുടെ പ്രവാചകനും സാക്ഷിയുമായിരുന്ന യിരെമ്യാവ് ക്രി. മു. 607-ൽ പൂർത്തീകരിച്ച വിലാപങ്ങൾ എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്ന ഒരു ആശയം ഇതാണ്. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന പാഠങ്ങളിൽ ചിലവ നമുക്ക് പ്രദീപ്തമാക്കാം.
യെരൂശലേമിന്റെ വ്യസനാവസ്ഥ
പാപം സന്തോഷം കൈവരുത്തുന്നില്ല. നോക്കൂ! ഒരിക്കൽ യഹൂദ്യയുടെ നിറഞ്ഞു നിന്ന തലസ്ഥാനമായ പാപപൂർണ്ണമായ യെരൂശലേം വിജനമായി സ്ഥിതിചെയ്യുന്നു. യഹൂദ്യ തന്നെയും ഒരു കരയുന്ന വിധവയായ രാജകുമാരിയെപ്പോലെയാണ്, കാരണം അവൾ ശൂന്യയാക്കപ്പെട്ടിരിക്കുന്നു. ക്രി. മു. 607-ലെ ബാബിലോണിന്റെ ആക്രമണത്തിൽ നിന്ന് ഈജിപ്ററിനെപ്പോലുള്ള “കാമുകൻമാർ” അവളെ രക്ഷിച്ചില്ല. ആളുകൾ മേലാൽ ഉൽസവങ്ങൾക്കുവേണ്ടി സീയോനിലേക്ക് ഒഴുകുന്നില്ല. അവളുടെ കുട്ടികൾ ബന്ദികളാണ്, ശത്രുക്കൾ അവളുടെ വീഴ്ചയിൽ സന്തോഷിക്കയും ചെയ്യുന്നു. അശുദ്ധരായ വിദേശികൾ ആലയത്തെ അശുദ്ധമാക്കിയിരുന്നു, അവളുടെ ജനത്തിന് ആഹാരത്തിനുവേണ്ടി വിലയേറിയ വസ്തുക്കൾ കൊടുക്കേണ്ടതായും വന്നു. ഇവക്കെല്ലാം കാരണം പാപമാണ്!—1:1-11.
യഹോവ കുററക്കാരെ ശിക്ഷിക്കുന്നതിൽ നീതിയുള്ളവനാണ്. യെരൂശലേം തന്നെ സംസാരിക്കുമ്പോൾ ഇത് അംഗീകരിക്കുന്നു. ദൈവം അവൾക്കു വരുത്തിയതുപോലുള്ള ഏതെങ്കിലും വ്യസനം ഉണ്ടോ എന്ന് അവൾ ചോദിക്കുന്നു. അവൻ ആലയത്തെ ശൂന്യമാക്കിത്തീർത്ത തീ അയച്ചു. നഗരത്തിന്റെ പാപം ഒരു നുകമായിത്തീരുകയും ദൈവം അവളെ “മുന്തിരിച്ചക്കിൽ” മെതിക്കുകയും ചെയ്തു. സീയോൻ ദു:ഖത്താൽ കൈകൾ നീട്ടുകയും യാചിക്കയും ചെയ്തു, എന്നാൽ യാതൊരു ആശ്വാസകനെയും കണ്ടില്ല, യഹോവ മൽസരിയായ യെരൂശലേമിനെ ശിക്ഷിക്കുന്നതിൽ നീതിയുള്ളവനുമായിരുന്നു. അവളെ ശിക്ഷിച്ച ശത്രുക്കളോട് അവൻ അവളോടെന്നപോലെ കഠോരമായി പെരുമാറട്ടെ.—1:12-22.
“യഹോവയുടെ ഉഗ്രകോപം”
ഉത്തരവാദിത്തപ്പെട്ടവർ പാപത്തിനു ശിക്ഷകൊടുത്തില്ലെങ്കിൽ കുററ വഹിക്കുന്നു. ദൈവം യെരൂശലേമിന്റെയും അവന്റെ “പാദപീഠ”മായ ആലയത്തിന്റെയും നാശത്തിനിടയാക്കിക്കൊണ്ട് അവളെ “സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക്” എറിഞ്ഞു. (സങ്കീർത്തനം 132:7) അവൻ അങ്ങനെ യഹൂദാ “രാജ്യത്തെ നിന്ദ്യമാക്കി.” ഒരു വെറും കൂടാരം പോലെ ശത്രുക്കൾ ആലയത്തെ നശിപ്പിച്ചു. അവരുടെ വിജയഭേരി സന്തോഷാരവം പോലെയായിരുന്നു. മരണത്തോടു മല്ലിടുന്ന കുട്ടികൾ തങ്ങളുടെ മാതാക്കളോട് ആഹാരത്തിനുവേണ്ടി യാചിക്കുന്നു. എന്നാൽ മുഖ്യമായി കുററം വഹിച്ചതാരായിരുന്നു? യെരൂശലേമിന്റെ പാപങ്ങളെ കുററം വിധിക്കുന്നതിനു പകരം വഴിതെററിക്കുന്ന പ്രഖ്യാപനങ്ങൾ ചെയ്ത വ്യാജപ്രവാചകൻമാർ ആയിരുന്നു. (യിരെമ്യാവ് 14:13) പ്രാർത്ഥന ഉചിതമാണ്, എന്തുകൊണ്ടെന്നാൽ ‘യഹോവയുടെ ഈ കോപ ദിവസത്തിൽ’ അനേകരും മരിച്ചിരിക്കുന്നു! 2:1-22.
യഹോവയുടെ കാരുണ്യം നിലനിൽക്കുന്നു.
നാം ക്ഷമാപൂർവ്വം യഹോവയിൽ പ്രത്യാശ വെക്കണം. യിരെമ്യാവ് നിരാശ്രയരായ ആളുകളെ പ്രതിനിധീകരിച്ചു സംസാരിക്കുമ്പോൾ ഈ ആശയം ഉന്നയിക്കുന്നു. ദൈവം അവന്റെ പ്രാർത്ഥനയെ തടസ്സപ്പെടുത്തുകയും അവൻ ശത്രുക്കളുടെ പരിഹാസഗീതത്തിനു പാത്രമായിത്തീരുകയും ചെയ്തു. അവന്റെ പ്രത്യാശ അഥവാ “യഹോവയിൽ നിന്നുള്ള പ്രതീക്ഷ”, നശിച്ചതായി തോന്നുന്നു. എന്നാൽ അവന് “ഒരു കാത്തിരിപ്പിൻ മനോഭാവം ഉണ്ടായിരിക്കണം, എന്തുകൊണ്ടെന്നാൽ “യഹോവയിൽ പ്രത്യാശിക്കുന്നവന് അവൻ നല്ലവനാണ്.”—3:1-27.
യഥാർത്ഥ അനുതാപം ദിവ്യകാരുണ്യം കൈവരുത്തുന്നു. ഈ ബോധ്യത്തിൽ യിരെമ്യാവ് ഇപ്രകാരം പ്രേരിപ്പിക്കുന്നു: “നമുക്ക് പൂർണ്ണമായും യഹോവയിങ്കലേക്കു തിരിയുകതന്നെ ചെയ്യാം.” ജനങ്ങളുടെ പാപങ്ങൾ നിമിത്തം കോപത്തിന്റെ ഒരു മേഘക്കൂട്ടംകൊണ്ടെന്നപോലെ ദൈവം പ്രാർത്ഥനയിൽ സമീപിക്കുന്നതിനെ തടഞ്ഞു. എന്നാൽ യിരമ്യാവ് ഇപ്രകാരം പ്രാർത്ഥിക്കുന്നു: “യഹോവേ ഞാൻ നിന്റെ നാമം വിളിച്ചിരിക്കുന്നു. . . . എന്റെ ആശ്വാസത്തിന് നിന്റെ ചെവിയെ മറയ്ക്കരുതെ.” തീർച്ചയായും അനുതാപമില്ലാത്ത ശത്രുക്കൾ നശിപ്പിക്കപ്പെടും.—3:28-66.
“ഞങ്ങളെ മടക്കികൊണ്ടുവരേണമേ”
മന:പൂർവ്വ പാപത്താൽ നമുക്കുതന്നെ നമ്മുടെ നാശം കൈവരുത്താൻ കഴിയും. യഹൂദയുടെ പാപം നിമിത്തം “സീയോന്റെ വിലയേറിയ പുത്രൻമാരെ” വിലയില്ലാത്ത ഉടഞ്ഞ മൺപാത്രം പോലെ വീക്ഷിച്ചു. നിരോധനത്തിൻ കീഴിൽ വാളാൽ മരിച്ചവർ സാവകാശം പട്ടിണിയാൽ മരിക്കുന്നവരെക്കാൾ മെച്ചമാണ്. ദൈവം “തന്റെ ജ്വലിക്കുന്ന കോപം ഒഴുക്കുകതന്നെ ചെയ്തു.” മലിനരായിത്തീർന്ന പ്രവാചകൻമാരും പുരോഹിതൻമാരും അന്ധതയിൽ ചുററിക്കറങ്ങി നടന്നു, സിദെക്കിയാവ്—“യഹോവയുടെ അഭിഷിക്തൻ”—പിടിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ദൈവം തന്റെ ശ്രദ്ധ പാപപൂർണ്ണയായ ഏദോമിലേക്കു തിരിക്കുമായിരുന്നു.—4:1-22.
യഹോവ മാത്രം ദു:ഖത്തിൻ മദ്ധ്യെ യഥാർത്ഥ പ്രത്യാശ നൽകുന്നു. യിരെമ്യാവ് ഇതു തിരിച്ചറിഞ്ഞതിനാൽ ഇപ്രകാരം അപേക്ഷിച്ചു: “യഹോവേ ഞങ്ങൾക്കു സംഭവിച്ചിരിക്കുന്നതിനെ ഓർക്കേണമേ.” അന്യദേശക്കാർ ഞങ്ങളുടെ ഭവനങ്ങളെ കൈവശമാക്കുന്നു. ഞങ്ങൾ ഞങ്ങളുടെ പൂർവ്വ പിതാക്കൻമാരുടെ അകൃത്യത്തിന്റെ അനന്തരഫലങ്ങൾ വഹിക്കുന്നു, കേവലം കുട്ടികൾ ജോലിചെയ്യാൻ നിർബ്ബന്ധിതരായി വിറകു ചുമക്കുന്നു. എന്നിട്ടും യിരെമ്യാവ് കരുണക്കായി പ്രത്യാശിച്ചുകൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കുന്നു: “യഹോവേ ഞങ്ങളെ നിന്നിലേക്കു തന്നേ മടക്കിക്കൊണ്ടു വരേണമേ, ഞങ്ങൾ സന്നദ്ധതയോടെ മടങ്ങി വരും.”—5:1-22.
വിലാപങ്ങളിൽ പഠിപ്പിക്കപ്പെടുന്ന ഈ പാഠങ്ങൾ പ്രകാശിപ്പിക്കുക: പാപം സന്തോഷം കൈവരുത്തുകയില്ല, ദൈവം പാപികളെ ശിക്ഷിക്കുന്നതിൽ നീതിയുള്ളവനാണ്, ഉത്തരവാദിത്തപ്പെട്ടവർ കുററകൃത്യത്തെ കുററം വിധിക്കുന്നില്ലെങ്കിൽ കുററക്കാരായിരിക്കയും ചെയ്യുന്നു. യഥാർത്ഥ അനുതാപം ദിവ്യകരുണ ലഭിക്കാനിടയാകുമെന്നും മന:പൂർവ്വപാപത്താൽ നമുക്കുതന്നെ നമ്മുടെ നാശം കൈവരുത്താൻ കഴിയുമെന്നും ഉള്ള ഉറപ്പോടെ നാം യഹോവയിൽ ക്ഷമയോടെ പ്രത്യാശ വെക്കണം. ഈ നിശ്വസ്ത പുസ്തകം, യഹോവ മാത്രം ദു:ഖത്തിൻ മദ്ധ്യെ നമുക്ക് യഥാർത്ഥ പ്രത്യാശ നൽകുന്നു എന്നും ബോദ്ധ്യപ്പെടുത്തുന്നു. (w88 9/1)
[31-ാം പേജിലെ ചതുരം]
ബൈബിൾ വാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
□ 1:15—‘യഹോവ യഹൂദാപുത്രിയായ കന്യകയുടെ സ്വന്തം ചക്ക് ചവിട്ടിക്കളഞ്ഞിരിക്കുന്നു’ എന്തുകൊണ്ടെന്നാൽ അവിടെ സംഭവിച്ചത് അവൻ കൽപ്പിച്ചതും അവൻ അനുവദിച്ചതുമായ സംഗതിയായിരുന്നു. “യഹൂദാപുത്രിയായ കന്യക” യരൂശലേമായിരുന്നു. അതിനെ പവിത്രത ലംഘിക്കാത്ത ഒരു സ്ത്രീയെപ്പോലെ കരുതിയിരുന്നു. പൊ. യു. മു. 607-ൽ ബാബിലോന്യർ യഹൂദയുടെ ആ തലസ്ഥാന നഗരത്തെ നശിപ്പിച്ചപ്പോൾ അവിടെ വലിയ രക്തച്ചൊരിച്ചിലുണ്ടായി. അത് മുന്തിരിങ്ങാ ചക്കിലിട്ട് പിഴിയുന്നതിനോട് സമാനമായിരുന്നു. ഇതേ വിധത്തിൽ പ്രതീകാത്മക യരൂശലേമായിരിക്കുന്ന ക്രൈസ്തവമണ്ഡലം നശിപ്പിക്കപ്പെടാൻ യഹോവ ഇടയാക്കും.
□ 2:6—ദൈവത്തിന്റെ “തിരുനിവാസം” യരൂശലേമിലെ ആലയമായിരുന്നു. ബാബിലോന്യർ ആ വിശുദ്ധ സ്ഥലത്തെ ശൂന്യമാക്കിയപ്പോൾ അവൻ തോട്ടത്തിലെ ഒരു ചെററക്കുടിൽപോലെ അതിനെ ‘നശിപ്പിച്ചു കളയാൻ’ അനുവദിക്കുകയായിരുന്നു. ചൂടിൽ നിന്നുള്ള അത്തരമൊരു താൽക്കാലിക സംരക്ഷണം തകർത്തുകളഞ്ഞു.
□ 3:16—“ചരൽകൊണ്ട് അവൻ എന്റെ പല്ല് തകർത്തുകളയാൻ ഇടയാക്കുന്നു”. ബാബിലോന്യരാലുള്ള അവിശ്വസ്ത യരൂശലേമിന്റെ വീഴ്ച നിമിത്തം അവരുടെമേൽ വരാൻ യഹോവ ഇടയാക്കിയ ഒരു വിപത്തിനെയാണ് ഇവിടെ വർണ്ണിക്കുന്നത്. പ്രസ്പഷ്ടമായി യിസ്രായേല്യർ പ്രവാസത്തിലേക്ക് പോകുമളവിൽ അവർ നിലത്ത് കുഴിച്ച കുഴിയിൽ അപ്പം ചുടേണ്ടിയിരുന്നു. അങ്ങനെ അപ്പത്തിൽ ചരലുണ്ടായിരിക്കാനിടയായി. അത്തരം അപ്പം തിന്നുന്ന ഒരുവന്റെ പല്ല് തകർന്നു പോകാനിടയുണ്ട്.
□ 4:3—ഇവിടെ കുട്ടികളോടുള്ള മാതാക്കളുടെ ക്രൂരതയെ കുറുനരികൾ നൽകുന്ന മാതൃസംരക്ഷണത്തോട് വിപരീത താരതമ്യം ചെയ്തിരിക്കുന്നു. കുറുനരികളെ വന്യമൃഗമായി കണക്കാക്കിയാലും അവ പോലും ‘അകിടുകാണിച്ച് തങ്ങളുടെ കുട്ടികളെ മുലയൂട്ടുന്നു.’ ഉപരോധിക്കപ്പെട്ട യരൂശലേമിലെ വലിയ ക്ഷാമം നിമിത്തം പട്ടിണിയിലായ യഹൂദ സ്ത്രീകൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്കുവേണ്ടി പാൽ നൽകാനില്ലാതിരുന്നതിനാൽ അവർ ക്രൂരരായിത്തീർന്നു. അവർ വാസ്തവത്തിൽ സ്വന്തജീവൻ നിലനിർത്തുന്നതിനുവേണ്ടി സ്വന്തം മക്കളെ തിന്നു. (വിലാപങ്ങൾ 2:20) അങ്ങനെ ആ സ്ത്രീകൾ, മുട്ടയിട്ടിട്ട് അവയെ ഉപേക്ഷിച്ചുകളയുന്ന ഒട്ടകപക്ഷിയെപ്പോലെയായിത്തീർന്നു.
□ 5:7—യിരെമ്യാവിന്റെ കാലത്തെ യഹൂദൻമാർ തങ്ങളുടെ പൂർവ്വപിതാക്കൻമാരുടെ പാപങ്ങൾ വഹിക്കേണ്ടിയിരുന്നു. എന്നാൽ മാതാപിതാക്കളുടെ പാപം നിമിത്തം യഹോവ കുട്ടികളെ നേരിട്ട് ശിക്ഷിക്കുന്നുവെന്ന് ഇതിനർത്ഥമില്ല. വാസ്തവത്തിൽ തെററിന്റെ ദുഷിച്ച ഫലങ്ങൾ പിൻതലമുറകൾ അനുഭവിക്കുന്നു. (യിരെമ്യാവ് 31:29,30) അതുകൊണ്ട് നാം ദൈവത്തോട് വ്യക്തിപരമായി കണക്കുബോധിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് നന്നായി ഓർമ്മിക്കുക.—റോമർ 14:12.