യഹോവ തന്റെ വാൾ ഉറയിൽനിന്ന് ഊരുന്നു!
“യഹോവയായ ഞാൻതന്നെ എന്റെ വാൾ ഉറയിൽനിന്ന് ഊരിയിരിക്കുന്നുവെന്ന് ജഡികരെല്ലാം അറിയേണ്ടിവരും.”—യെഹെസ്ക്കേൽ 21:5.
1. യഹോവ യഹൂദയിലും യിസ്രയേലിലും ആർക്കെതിരെ വാൾ പ്രയോഗിച്ചു?
യഹോവയുടെ വാൾ ഉചിതമായി അവന്റെ ശത്രുക്കളിൽ ഭയം ജനിപ്പിക്കുന്നു. യഹൂദാ യിസ്രായേൽ എന്നീ രാജ്യങ്ങളിലെ ദുഷ്പ്രവൃത്തിക്കാർക്കെതിരെ അവൻ അത് പ്രയോഗിച്ചപ്പോൾ എന്താണു സംഭവിക്കുന്നതെന്നു അവർ യഥാർത്ഥത്തിൽ അറിഞ്ഞോ? ഉവ്വ്, യഹോവ തന്റെ പ്രതീകാത്മക വാൾ ഉറയിൽനിന്ന് ഊരിയെന്ന് അവർ അറിയാനിടയാക്കപ്പെട്ടു.—എസ്രാ 9:6-9; നെഹെമ്യാവ് 1:8; 9:26-30.
2. യഹോവ തന്റെ വാളിനെക്കുറിച്ചു എന്തു പറഞ്ഞു, എന്തു ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട്?
2 തന്റെ പ്രവാചകനും കാവൽക്കാരനുമായ യെഹെസ്ക്കേൽ മുഖാന്തരം ദൈവം പറഞ്ഞു: “യഹോവയായ ഞാൻതന്നെ എന്റെ വാൾ ഉറയിൽനിന്ന് ഊരിയിരിക്കുന്നുവെന്ന് ജഡികരെല്ലാം അറിയേണ്ടിവരും.” (യെഹെസ്ക്കേൽ 21:5) പുരാതനകാലങ്ങളിൽമാത്രമേ ആ വാക്കുകൾ ബാധകമായിരുന്നുള്ളോ? അതോ അവയ്ക്ക് നമ്മേസംബന്ധിച്ച് അർത്ഥമുണ്ടോ?
യെരുശലേമിന്റെ ന്യായവിധിയെക്കുറിച്ചുള്ള പ്രവചനങ്ങൾ
3. യെഹെസ്ക്കേൽ ബാബിലോണിയായിലെ പ്രവാസികളോട് എന്തു പറഞ്ഞു, ഇതിന് ഏത് ആധുനിക സമാന്തരമുണ്ട്?
3 യഹോവയുടെ രഥം വീണ്ടും നീങ്ങി, യെഹെസ്ക്കേലിന്റെ നിലയ്ക്കും മാററം വന്നു. അത് രഥസമാനമായ സ്ഥാപനം ഒലിവുമലയ്ക്കു മുകളിൽ ഒരു നിരീക്ഷണസ്ഥാനത്തേക്കു നീങ്ങിയതുപോലെയായിരുന്നു. അവിടെനിന്നായിരുന്നു യേശു ക്രി.വ. 70-ൽ യെരുശലേമിൻമേലുണ്ടായ നാശം മുൻകൂട്ടിപ്പറഞ്ഞത്, അത് ക്രൈസ്തവലോകത്തിന്റെ അന്ത്യംസംബന്ധിച്ചു പ്രാവചനികമായിരുന്ന ഒരു ശൂന്യമാക്കലായിരുന്നു. (മർക്കോസ് 13:1-20) ദർശനത്തിൽ യെഹെസ്ക്കേൽതന്നെ കേബാർനദീതീരത്തുനിന്ന് എടുക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ അവൻ ബാബിലോണിയായിലെ തന്റെ പ്രവാസഭവനത്തിലേക്കു ദൈവാത്മാവിനാൽ മടക്കിവരുത്തപ്പെട്ടു. അവിടെ അവൻ ‘യഹോവ അവനെ കാണിച്ചിരുന്നതെല്ലാം’ മററു പ്രവാസികളോടു പറഞ്ഞു. സമാനമായി, ദൈവത്തിന്റെ അഭിഷിക്ത “കാവൽക്കാരനും” ഇന്നത്തെ കൂട്ടുസാക്ഷികളും സ്വർഗ്ഗീയരഥസഞ്ചാരി തങ്ങളോടു പറഞ്ഞിരിക്കുന്നതെല്ലാം പ്രഖ്യാപനംചെയ്യുന്നു.—യെഹെസ്ക്കേൽ 11:22-25.
4. യഹൂദപ്രവാസികൾ യെഹെസ്ക്കേലിന്റെ പ്രതീകാത്മകപ്രവർത്തനങ്ങളോട് എങ്ങനെ പ്രതിവർത്തിച്ചു?
4 ദേശീയവിപത്ത് ആസന്നമായിരിക്കുകയാണെന്ന് പ്രതീകാത്മക അഭിനയങ്ങളിലൂടെ യെഹെസ്ക്കേൽ യഹൂദാപ്രവാസികൾക്കു കാണിച്ചുകൊടുത്തു. (യെഹെസ്ക്കേൽ 12:1-7 വായിക്കുക) പ്രവാസികൾക്കു തങ്ങളുടെ ചുമലിൽ വഹിച്ചുകൊണ്ടുപോകാൻ കഴിയുന്ന ഏതാനും വസ്തുക്കളെ സൂചിപ്പിക്കാൻ പ്രവാചകൻ “പ്രവാസത്തിലേക്കുള്ള ഭാണ്ഡം” എടുത്തു. പെട്ടെന്ന് ഉപരോധിക്കപ്പെട്ട യെരുശലേമിൽ ഭീതി പടരും. അനേകർ അങ്ങനെയുള്ള മുന്നറിയിപ്പുകളെ ഗൗരവമായി എടുത്തില്ലെങ്കിലും, “മേലാൽ നീട്ടിവെയ്പില്ലെന്ന്” യെഹെസ്ക്കേൽ ജനത്തോടു പറയണമായിരുന്നു. ഇന്നും ദിവ്യ മുന്നറിയിപ്പുകളോടും പ്രവചനങ്ങളോടും പുച്ഛമുണ്ട്, എന്നാൽ അവയുടെ നിവൃത്തിയിൽ വിശ്വാസം അർപ്പിക്കുന്നതിനു സത്യാന്വേഷികളെ സഹായിക്കാൻ നമുക്ക് വളരെയധികം ചെയ്യാൻ കഴിയും.—യെഹെസ്ക്കേൽ 12:8-28.
5. “യഹോവയുടെ ദിവസം” ആസന്നമായിരുന്നതുകൊണ്ട് ഏത് അപലപനങ്ങൾ ഉചിതമായിരുന്നു?
5 യഹോവയുടെ കാവൽക്കാരനെ ശ്രദ്ധിക്കാത്തവർക്ക് ദൈവത്തിന്റെ “വാൾ” അനുഭവപ്പെടുമെന്ന് അവർ അറിയേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, യരുശലേമിന്റെയും യഹൂദയുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള തെററിദ്ധാരണകൾക്കുത്തരവാദികളായിരുന്നവർ അപലപിക്കപ്പെട്ടു. കള്ളപ്രവാചകൻമാർ വിനാശകാരികളായ കുറുക്കൻമാരോടു താരതമ്യപ്പെടുത്തപ്പെട്ടു. നുണയൻമാർ ആടുന്ന ചുവരുകൾക്ക് അഥവാ ജനങ്ങളുടെ വ്യർത്ഥപദ്ധതികൾക്ക് വെള്ളതേക്കുകയാണെന്ന് പ്രകടമാക്കപ്പെട്ടു. കള്ളപ്രവാചകിമാരും അപലപിക്കപ്പെട്ടു. “യഹോവയുടെ ദിവസം” ആസന്നമായിരുന്നു, ‘ദൈവത്തെ പിന്തുടരുന്നതിൽനിന്ന് അകന്ന് തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട്’ അവനിൽനിന്ന് പിൻമാറുന്നവർക്കെതിരെ അവൻ തിരിഞ്ഞു. നാം യഹോവയ്ക്കു സമർപ്പിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ തീർച്ചയായും നാം അവന്റെ വിശുദ്ധസേവനത്തിൽനിന്ന് പിൻമാറാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല.—യെഹെസ്ക്കേൽ 13:1-14:11.
6. വഴിപിഴച്ച യഹൂദയിലെ ജനത്തെ ഏതെങ്കിലും മനുഷ്യന് രക്ഷിക്കാൻ കഴിയുമായിരുന്നോ, ഇത് നമ്മെ എന്തു പഠിപ്പിക്കുന്നു?
6 യഹൂദയിലെ അടക്കമില്ലാത്ത ജനത്തെ ആർക്കു രക്ഷിക്കാൻ കഴിയുമായിരുന്നു? ദൈവം അവരുടെമേൽ തന്റെ ന്യായവിധികൾ വരുത്തിയപ്പോൾ നീതിമാൻമാരായ നോഹയ്ക്കും ദാനിയേലിനും ഇയ്യോബിനുംപോലും അവരെ വിടുവിക്കാൻ കഴിയുമായിരുന്നില്ല. അപ്പോൾ നമുക്ക് രക്ഷ അനുഭവപ്പെടണമെങ്കിൽ നാം ദൈവമുമ്പാകെ നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്തം വഹിക്കുകയും അവന്റെ ഇഷ്ടം ചെയ്യുകയുംവേണം.—യെഹെസ്ക്കേൽ 14: 12-23; റോമർ 14:12.
7. യഹൂദാ എന്തിനോടു ഉപമിക്കപ്പെട്ടു, എന്നിരുന്നാലും, ദൈവം വിശ്വസ്തരുമായി എന്ത് സ്ഥാപിക്കും?
7 യഹൂദയിലെ അവിശ്വസ്തനിവാസികൾനിമിത്തം യഹൂദാ നല്ല ഫലമില്ലാത്തതും തീയിലിടാൻമാത്രം കൊള്ളുന്നതുമായ ഒരു കാട്ടുമുന്തിരിപോലെയായിരുന്നു. (യെഹെസ്ക്കേൽ 15:1-8) അവൾ ഈജിപ്ററിൽനിന്ന് ദൈവത്താൽ രക്ഷിക്കപ്പെട്ടവളും സ്ത്രീത്വത്തിലേക്കു വളർത്തപ്പെട്ടവളുമായ ഒരു അനാഥശിശുവിനോടും ഉപമിക്കപ്പെട്ടു. യഹോവ അവളെ തന്റെ ഭാര്യയായി എടുത്തു, എന്നാൽ അവൾ വ്യാജദൈവത്തിലേക്കു തിരിഞ്ഞു, അവളുടെ ആത്മീയ വ്യഭിചാരംനിമിത്തം നാശമനുഭവിക്കുകയുംചെയ്യും. എന്നിരുന്നാലും, വിശ്വസ്തരോട് ദൈവം ‘അനിശ്ചിതമായി നിലനിൽക്കുന്ന ഒരു ഉടമ്പടി സ്ഥാപിക്കും’—ആത്മീയയിസ്രായേലുമായുള്ള പുതിയ ഉടമ്പടിതന്നെ.—യെഹെസ്ക്കേൽ 16:1-63; യിരെമ്യാവ് 31:31-34; ഗലാത്യർ 6:16.
8. (എ) ബാബിലോനും ഈജിപ്ററും എന്തിനോട് ഉപമിക്കപ്പെട്ടു? (ബി) സെദക്യാവിന്റെ പ്രതിജ്ഞാലംഘനം നമ്മെ എങ്ങനെ ബാധിക്കണം?
8 അടുത്തതായി, ബാബിലോനിലെയും ഈജിപ്ററിലെയും ഭരണാധികാരികൾ വലിയ കഴുകൻമാരോട് ഉപമിക്കപ്പെട്ടു. ഒരുവൻ യെഹോയാക്കീൻ രാജാവിനെ നീക്കി പകരം സെദക്ക്യാവിനെ വാഴിച്ചതിനാൽ ഒരു ദേവതാരുമരത്തിന്റെ ശിഖരം ഒടിച്ചുകളഞ്ഞു. സെദക്യാവ് നെബുഖദ്നേസ്സരോട് ഒരു ഭക്തിപ്രതിജ്ഞ എടുത്തുവെങ്കിലും അവൻ അതു ലംഘിച്ച് മറെറ വലിയ കഴുകനായ ഈജിപ്ററിലെ ഭരണാധികാരിയിൽനിന്ന് സൈനികസഹായം തേടി. ഈ പ്രതിജ്ഞ എടുത്തതിൽ സെദക്യാവ് ദൈവത്തിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചുവെങ്കിൽ അതിന്റെ ലംഘനം യഹോവയുടെമേൽ നിന്ദ കൈവരുത്തി. ദൈവത്തിൻമേൽ നിന്ദ വരുത്തുന്നതിനെക്കുറിച്ചുള്ള ചിന്തതന്നെ എന്നെങ്കിലും നമ്മുടെ വാക്കിൽ അവിശ്വസ്തരായിത്തീരുന്നതിൽനിന്ന് നമ്മെ പിൻതിരിപ്പിക്കേണ്ടതാണ്. യഹോവയുടെ സാക്ഷികളെന്ന നിലയിൽ ദിവ്യനാമം വഹിക്കുന്നത് തീർച്ചയായും നമുക്കു പദവിയാണ്!—യെഹെസ്ക്കേൽ 17:1-21.
9, 10. (എ) യെഹെസ്ക്കേൽ 17:22-24—ൽ എന്ത് പ്രവചനം രേഖപ്പെടുത്തിയിരിക്കുന്നു, എന്നാൽ നമുക്ക് അതിന്റെ നിവൃത്തിയിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ എന്തു ചെയ്യണം? (ബി) നമ്മുടെ നടത്തയുടെ ഭവിഷ്യത്തിന് ആരാണുത്തരവാദി?
9 സന്തോഷപ്രദമായ മശിഹൈകപ്രവചനം അടുത്തതായി വരുന്നു. (യെഹെസ്ക്കേൽ 17:22-24 വായിക്കുക.) ഇവിടെ “ഇളപ്പമായ ഒന്ന്” മശിഹൈകരാജാവാണ്, യേശുക്രിസ്തു. സ്വർഗ്ഗീയ സീയോനിൽ യഹോവയാൽ നടപ്പെടുന്ന അവൻ ഭൂമിമേൽ ഭരിക്കുമ്പോൾ സംരക്ഷണത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു ഉറവായി “ഒരു ഗംഭീര ദേവതാരു”വായിത്തീരും. (വെളിപ്പാട് 14:1) ഇതിൽ തീർച്ചയായും നമുക്ക് സന്തോഷിക്കാൻ കഴിയും.
10 നമുക്ക് മശിഹൈക പ്രവചനത്തിന്റെ നിവൃത്തിയിൽനിന്നു പ്രയോജനംകിട്ടണമെങ്കിൽ, ഏതായാലും, നാം യഹോവയുമായി നല്ല ബന്ധം നിലനിർത്തേണ്ടതാണ്. യെഹെസ്ക്കേലിന്റെ സഹ പ്രവാസികൾ പ്രത്യക്ഷത്തിൽ തങ്ങൾക്ക് ദൈവവുമായി ഒരു നല്ല ബന്ധമുണ്ടെന്ന് വിചാരിച്ചു, തങ്ങളുടെ കഷ്ടപ്പാടുകൾക്ക് പിതാക്കൻമാരെ കുററപ്പെടുത്തുകയുംചെയ്തു. എന്നാൽ ഓരോരുത്തനും തന്റെ സ്വന്തം നടത്തയുടെ പരിണതഫലങ്ങൾക്ക് ഉത്തരവാദിയാണെന്ന് പ്രവാചകൻ ചൂണ്ടിക്കാട്ടി. (യെഹെസ്ക്കേൽ 18:1-29; യിരെമ്യാവ് 31:28-30 താരതമ്യപ്പെടുത്തുക.) അടുത്തതായി ഒരു അഭ്യർത്ഥന വന്നു. (യെഹെസ്ക്കേൽ 18:30-32 വായിക്കുക.) അതെ, യഹോവ അനുതാപമുള്ളവരോട് കരുണയുള്ളവനാണ്, ആരുടെയും മരണത്തിൽ സന്തോഷിക്കുന്നുമില്ല. ആയതിനാൽ ദൈവം പറയുന്നു: ‘ജനങ്ങളേ, പിന്തിരിയുകയും ജീവിക്കുകയുംചെയ്യുക.’—2 പത്രോസ് 3:9 താരതമ്യപ്പെടുത്തുക.
11. യഹൂദയിലെ ഭരണാധിപൻമാർ എന്തിനോട് താരതമ്യപ്പെടുത്തപ്പെട്ടു, അവൾ യഹോവയുടെ “വാളി”നാൽ വെട്ടപ്പെടുമ്പോൾ എന്തു സംഭവിക്കും?
11 യഹൂദയുടെ പതനത്തെക്കുറിച്ചുള്ള ഒരു വിലാപഗീതത്തിൽ അവളുടെ ഭരണാധികാരികൾ ബാലസിംഹങ്ങളോടു താരതമ്യപ്പെടുത്തപ്പെട്ടു. യഹോവാഹാസ്രാജാവ് ഈജിപ്ഷ്യൻപ്രവാസത്തിൽ മരിച്ചു. യെഹോയാക്കീമിനെ നെബുഖദ്നേസ്സർ പിടിച്ചു. യെഹോയാക്കീൻ ബാബിലോനിലേക്കു നാടുകടത്തപ്പെട്ടു. അടുത്തതായി നെബുഖദ്നേസ്സർ സെദക്യാവിനെ യഹോവയുടെ സിംഹാസനത്തിലിരുത്തി, എന്നാൽ അവൻ മത്സരിച്ചു. ഒടുവിൽ, കൂട്ടിലാക്കപ്പെട്ട ഒരു സിംഹത്തെപ്പോലെ സെദക്യാവ് ബാബിലോനിലേക്ക് ബന്ദിയായി കൊണ്ടുപോകപ്പെട്ടു. പ്രാവചനികവിലാപഗീതത്തിനനുസൃതമായി, ക്രി.മു. 607-ൽ യഹൂദാ ഒരു ക്ഷയിച്ച മുന്തിരിവള്ളിയായിത്തീർന്നു, “അവളിൽ ശക്തമായ ദണ്ഡ്, ഭരണത്തിനുള്ള ചെങ്കോൽ, ഇല്ലാതായി.” അവൾ യഹോവയുടെ “വാളിനാൽ” വെട്ടിവീഴ്ത്തപ്പെട്ടു!—യെഹെസ്ക്കേൽ 19:1-14; യിരെമ്യാവ് 39:1-7.
12. (എ) യെഹെസ്ക്കേലിന്റെ സമകാലീനൻമാർ തങ്ങളുടെ പൂർവികൻമാരെപ്പോലെ ഏതു ദുഷ്പ്രവൃത്തിയിലേർപ്പെട്ടു? (ബി) യെഹെസ്ക്കേൽ പഴമൊഴികൾ രചിക്കുകയല്ലായിരുന്നോയെന്ന് ജനം ചോദിച്ചതെന്തുകൊണ്ട്, ഇത് നമുക്ക് എന്തു മുന്നറിയിപ്പു നൽകുന്നു?
12 “യിസ്രായേലിലെ മൂപ്പൻമാരിൽപ്പെട്ട ആളുകളാ”ൽ സമീപിക്കപ്പെട്ടപ്പോൾ യെഹെസ്ക്കേൽ ദൈവത്തിന്റെ സന്ദേശം പ്രസ്താവിച്ചു. യഹോവ യിസ്രായേല്യരെ ഈജിപ്ററിൽനിന്നു വിടുവിക്കുകയും അവർക്കു തന്റെ ന്യായപ്രമാണം കൊടുക്കുകയുംചെയ്തെങ്കിലും അവർ അതിനെ ത്യജിക്കുകയും വിഗ്രഹാരാധന നടത്തുകയുംചെയ്തു. യെഹെസ്ക്കേലിന്റെ സമകാലീനർ സമാനമായ ദുഷ്പ്രവൃത്തിസംബന്ധിച്ച് കുററക്കാരായിരുന്നതുകൊണ്ടു ദൈവംതന്നെ അവർക്കെതിരെ ന്യായവിധിനടത്തും. പ്രത്യക്ഷത്തിൽ യെഹെസ്ക്കേൽ ഉദ്ദേശിച്ചത് അവർക്ക് മനസ്സിലാകാഞ്ഞിട്ടല്ല, പിന്നെയോ സംശയത്താൽ ജനം ചോദിച്ചു: “അവൻ പഴമൊഴികൾ രചിക്കുകയല്ലേ?” പ്രവാചകന്റെ സന്ദേശംസംബന്ധിച്ച് കേവലം പഴമൊഴിയായിട്ടൊന്നുമില്ലെന്ന് അവർ പെട്ടെന്നു ഗ്രഹിക്കും. തിരുവെഴുത്തുമുന്നറിയിപ്പുകളുടെ നിവൃത്തിസംബന്ധിച്ച് ഒരു സന്ദേഹമനോഭാവം ഒരിക്കലും കൈക്കൊള്ളാതിരിക്കാൻ നമുക്ക് ഇത് മുന്നറിയിപ്പ് ആയിരിക്കേണ്ടതാണ്.—യെഹെസ്ക്കേൽ 20:1-49.
യോദ്ധാവായ യഹോവ
13. ദൈവത്തിന്റെ “വാൾ” എന്തിനെ അർത്ഥമാക്കുന്നു, ആ വാൾ പ്രയോഗിക്കുമ്പോൾ “ജഡികരെല്ലാം” എന്തറിയാൻ ഇടയാക്കപ്പെടും?
13 പ്രവാസത്തിന്റെ ഏഴാമാണ്ടിൽ (ക്രി.മു.611, ആബ് 10 ആയതോടെ) യഹൂദക്കും യരുശലേമിനുമെതിരായുള്ള “യഹോവയുടെ ദിവസത്തിലെ യുദ്ധം” തുടങ്ങുന്നതിന് രണ്ടരയിൽ കുറഞ്ഞ വർഷമേ ശേഷിച്ചിരുന്നുള്ളു. (യെഹെസ്ക്കേൽ 13:5; 20:1) യോദ്ധാവായ യഹോവ യെഹെസ്ക്കേൽമുഖേന അപ്പോൾ പറഞ്ഞതു ശ്രദ്ധിക്കുക. (യെഹെസ്ക്കേൽ 21:1-5 വായിക്കുക.) ദൈവത്തിന്റെ “വാൾ” അവൻ ഉപയോഗിക്കുന്ന ഏജൻസിയെ അർത്ഥമാക്കുന്നു, എന്നാൽ അതിൽ സ്വർഗ്ഗീയ രഥസമാന സ്ഥാപനം ഉൾപ്പെടാൻകഴിയും. യഹൂദയിലെയും യിസ്രായേലിലെയും “നീതിമാൻമാരായ” നിവാസികളും “ദുഷ്ട”നിവാസികളും, അതുപോലെതന്നെ ദൈവജനത്തോടു പകയുള്ള ജനതകളും ദൈവത്തിന്റെ “വാളി”ന്റെ വായ്ത്തലയാൽ വീഴും. തീർച്ചയായും, “ജഡികരെല്ലാം” യഹോവ അവർക്കെതിരെ യുദ്ധംചെയ്യുകയായിരുന്നുവെന്ന് അറിയാനിടയാക്കപ്പെടും.
14. (എ) യെഹെസ്ക്കേലിനെപ്പോലെ, യഹോവയുടെ അഭിഷികക്തസാക്ഷികൾ എന്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു? (ബി) ക്രൈസ്തവലോകത്തിലെ ഭരണാധിപൻമാർ ദൈവത്തിന്റെ “വാൾ” ഒഴിഞ്ഞുപോകുകയില്ലെന്ന് എന്തു സൂചിപ്പിക്കുന്നു?
14 യെഹെസ്ക്കേലിനെപ്പോലെ, യഹോവയുടെ ഇന്നത്തെ അഭിഷികക്തസാക്ഷികൾ ക്രൈസ്തവലോകത്തിന്റെ അനുയായികൾക്കെതിരെ ദൈവം പ്രയോഗിക്കുന്ന “വാളി”ലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു, അതിന്റെ മണ്ഡലമാണ് പ്രതിമാതൃകയിലെ “യിസ്രായേൽ മണ്ണ്.” പെട്ടെന്നുതന്നെ ആ “വാൾ” “തെക്കുമുതൽ വടക്കുവരെയുള്ള സകല ജഡങ്ങളും,” സകല വ്യാജാരാധകരും, അനുഭവിച്ചറിയും. യഹോവയുടെ “വാൾ” തങ്ങൾക്കെതിരെ ഒരു സംഹാരം സംഘടിപ്പിക്കുകുയില്ലെന്ന് അനുമാനിച്ചുകൊണ്ട് ആഹ്ലാദിക്കാൻ യെഹെസ്ക്കേലിന്റെ നാളിൽ സ്വയം ഉറപ്പുതോന്നിയവർക്ക് കാരണമില്ലായിരുന്നു. ആ “വാൾ” യഹൂദാരാജ്യത്തിന്റെ രാജകീയചെങ്കോലിനെ ത്യജിച്ചിരുന്നു, അത് മററ് ഏത് വൃക്ഷത്തെയും അഥവാ ചെങ്കോലിനെയും ത്യജിച്ചുകളഞ്ഞതുപോലെതന്നെ. തീർച്ചയായും, അപ്പോൾ, ക്രൈസ്തവലോകത്തിലെ ഭരണാധികാരികൾ ദൈവത്തിന്റെ വധാധികൃത ഏജൻസിയാൽ ഒഴിവാക്കപ്പെടുകയില്ല.—യെഹെസ്ക്കേൽ 21:6-17.
15. നെബുഖദ്നേസ്സർ ഉൾപ്പെടുന്ന എന്തു സംഭവം ആർക്കും യഹോവയുടെ വാളിനെ പിന്തിരിപ്പിക്കാൻകഴികയില്ലെന്ന് തെളിയിക്കുന്നു?
15 ഭൂതങ്ങൾ ഉൾപ്പെടെ ആർക്കും യഹോവയുടെ “വാളി”നെ പിന്തിരിപ്പിക്കാൻ കഴികയില്ലെന്ന് യെഹെസ്ക്കേലിന്റെ പ്രവചനം തുടർന്നു പ്രകടമാക്കുന്നു. (യെഹെസ്ക്കേൽ 21:18-22 വായിക്കുക.) നെബുഖദ്നേസ്സർരാജാവ് ഭൂതസംബന്ധമായ ആഭിചാരം പ്രയോഗിക്കുമെങ്കിലും ബാബിലോന്യൻഭരണാധികാരി ഏറെ ദുർബ്ബലമായ അമ്മോന്യതലസ്ഥാനമായ രബ്ബക്കെതിരായിട്ടല്ല, യരുശലേമിനെതിരെ മാർച്ചുചെയ്യുന്നതിൽ യഹോവ ശ്രദ്ധിക്കും. ഒരു ആവനാഴിയിൽനിന്ന് നെബുഖദ്നേസ്സർ യരുശലേമിനുവേണ്ടി അടയാളപ്പെടുത്തിയ ഒരു അമ്പ് തെരഞ്ഞെടുക്കും. അവൻ റെററാഫിം (മനുഷ്യരൂപത്തിലുള്ള ചെറിയ വിഗ്രഹങ്ങളായിരിക്കാനിടയുണ്ട്) ഉപയോഗിക്കുകയും കൊല്ലപ്പെട്ട ഒരു മൃഗത്തിന്റെ കരളിൽ സൂചനകൾക്കായി നോക്കുകയും ചെയ്യും. എന്നിരുന്നാലും, ആഭിചാരം പ്രയോഗിച്ചാലും, അവൻ യഹൂദതലസ്ഥാനത്തേക്കു മാർച്ചുചെയ്യുകയും അതിനെ ഉപരോധിക്കുകയും ചെയ്യും. നെബുഖദ്നേസ്സർ സെദക്യാരാജാവുമായി ഒരു ഉടമ്പടി ചെയ്തിരുന്നവെന്നത് സത്യംതന്നെ. എന്നാൽ പ്രതിജ്ഞാലംഘനംനിമിത്തം സെദക്യാവും മററു യഹൂദൻമാരും “കൈക്കുപിടിച്ചു”പോലും ബാബിലോനിലേക്കു അടിമകളായി കൊണ്ടുപോകപ്പെടും.—യെഹെസ്ക്കേൽ 21:23, 24.
16. (എ) യെഹെസ്ക്കേൽ 21:25-27-ന്റെ നിവൃത്തിയായി എന്തു സംഭവിച്ചു? (ബി) ജാതികളുടെ കാലങ്ങൾ എപ്പോൾ തുടങ്ങി, ഏതു സംഭവത്തോടെ അവ അവസാനിച്ചു?
16 മത്സരിച്ചതിനാൽ, ഒരു മാരകമായ വിധത്തിൽ സെദക്യാവ് തനിക്കുതന്നെ മുറിവേൽപ്പിച്ചു. (യെഹെസ്ക്കേൽ 21:25-27 വായിക്കുക.) യഹൂദാരാജാവ് മറിച്ചിടപ്പെട്ടപ്പോൾ രാജകീയതലപ്പാവും കിരീടവും നീക്കപ്പെട്ടു. (2രാജാക്കൻമാർ 25:1-7) “ഉയർന്നുനിന്ന” യഹൂദാരാജ്യം ക്രി.മു. 607-ൽ നശിപ്പിക്കപ്പെട്ടതിനാൽ ‘താഴ്ത്തപ്പെട്ടു.’ അങ്ങനെ “താഴ്ന്ന” വിജാതീയരാജ്യങ്ങൾ ഉയർത്തപ്പെട്ടു, അവയ്ക്ക് ഒരു മാതൃകാദൈവരാജ്യത്താലുള്ള നിയന്ത്രണം ഇല്ലാതായി. (ആവർത്തനം 28:13, 15, 36, 43, 44) അങ്ങനെ “ജനതകളുടെ നിയമിതകാലങ്ങൾ”—“ജാതികളുടെ കാലങ്ങൾ”— തുടങ്ങി. അവ 1914-ൽ അവസാനിച്ചു, അന്ന് ‘നിയമപരമായ അവകാശമുള്ളവനായ’ യേശുക്രിസ്തുവിന് രാജത്വം കൊടുക്കപ്പെട്ടു. (ലൂക്കോസ് 21:20-24; സങ്കീർത്തനം 110:1,2; ദാനിയേൽ 4:15-28; 7:13,14) യേശു ഒരു സ്വർഗ്ഗീയസിംഹാസനത്തിലിരിക്കുന്നതിനാൽ പുറജാത്നിരാഷ്ട്രങ്ങൾക്ക് പുരാതന യരുശലേം പ്രതീകപ്പെടുത്തിയ ദാവീദിന്റെ നിയമാവകാശമുള്ള രാജ്യത്തെ ചവിട്ടാൻ കഴികയില്ല.—എബ്രായർ 12:22.
17. അമ്മോന്യ പ്രവാചകൻമാർ ഏത് “ഭോഷ്ക്ക്” പ്രചരിപ്പിച്ചുകൊണ്ടിരുന്നു?
17 അമ്മോന്റെ തലസ്ഥാനമായ രബ്ബ നെബുഖദ്നേസ്സരിന്റെ വാളാലുള്ള നാശത്തെ ഒഴിഞ്ഞുപോകുമെന്ന് അമ്മോന്യ പ്രവാചകൻമാർ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഇത് “ഒരു നുണ”യായിരുന്നു, എന്തുകൊണ്ടെന്നാൽ അമ്മോൻദേശം മുഴുവൻ ശൂന്യമാക്കപ്പെടുമായിരുന്നു. രബ്ബ യരുശലേമിനുശേഷം നശിപ്പിക്കപ്പെട്ടതുപോലെ, നമ്മുടെ നാളിൽ ജനതകളുടെ നാശം ക്രൈസ്തവലോകത്തിന്റെ നാശത്തെ തുടർന്നുണ്ടാകുമെന്ന് ദൈവം കൽപ്പിച്ചിട്ടുണ്ട്.—യെഹെസ്ക്കേൽ 21:28-32; വെളിപ്പാട് 16:14-16.
യരുശലേമിൻമേൽ കുറ്റം ആരോപിക്കപ്പെടുന്നു
18. ഏതു പാപങ്ങൾനിമിത്തം യെഹെസ്ക്കേൽ യരുശലേമിനെ അപലപിച്ചു, നാം ഇതിനോട് എങ്ങനെ പ്രതികരിക്കണം?
18 വീണ്ടും യഹോവയുടെ വചനം പ്രസ്താവിച്ചുകൊണ്ട് യെഹെസ്ക്കേൽ രക്തച്ചൊരിച്ചിൽ, വിഗ്രഹാരാധന, അഴിഞ്ഞ നടത്ത, വഞ്ചന, ദൈവത്തെ മറക്കൽ എന്നിങ്ങനെയുള്ള പാപങ്ങളെപ്രതി യരുശലേമിനെ അപലപിച്ചു. രക്തപാതകമുള്ള അവളുടെ പ്രമാണികൾ നീതിന്യായകൊലപാതകത്തിന്റെ ഘട്ടംവരെ അധികാരത്തെ ദുർവിനിയോഗംചെയ്തു. ദൂഷകർ വ്യാജകുററാരോപണങ്ങൾ നടത്തി ശത്രുക്കളെ നീക്കംചെയ്തു. അത്തരം ദുഷ്പ്രവൃത്തികൾനിമിത്തം യരുശലേംനിവാസികൾ ചിതറിക്കപ്പെടും. ഇതിനെക്കുറിച്ചുള്ള അറിവ് അധികാരത്തിന്റെ ദുർവിനിയോഗത്തെയും അഴിഞ്ഞ നടത്തയെയും ഏഷണിയെയും മററു ഗുരുതരമായ പാപങ്ങളെയും ഒഴിവാക്കാനുള്ള നമ്മുടെ തീരുമാനത്തെ ബലിഷ്ഠമാക്കേണ്ടതാണ്.—യെഹെസ്ക്കേൽ 22:1-16.
19. യഹൂദയിലെ ജനം ഏതു വിധത്തിൽ ഉരുക്കപ്പെടും, അവരുടെ നിർമ്മൂലനാശം ആവശ്യമായിരുന്നതെന്തുകൊണ്ട്?
19 യഹോവ യഹൂദയിലെ ജനത്തെ ഒരു ചൂളയിൽ ഉരുക്കുകയും ചെയ്യും. ഇത് ഒരു ശുദ്ധീകരണപ്രകിയയിൽ അവരെ നിർമ്മലീകരിക്കാനല്ല, പിന്നെയോ തന്റെ അഗ്നിമയമായ ക്രോധത്തിൽ അവരെ ഉരുക്കാനായിരുന്നു. (യെഹെസ്ക്കേൽ 22:17-22) ഗൂഢാലോചനക്കാരായ പ്രവാചകൻമാരും അധർമ്മികളായ പുരോഹിതൻമാരും അത്യാഗ്രഹികളായ പ്രഭുക്കൻമാരും അന്യായക്കാരായ ജനങ്ങളും ഈ ന്യായവിധി നന്നായി അർഹിച്ചിരുന്നു. എല്ലാവരും അപലപിക്കപ്പെട്ടു. അവരുടെ ഇടയിൽ ഒരു മനുഷ്യൻപോലും നീതിക്കുവേണ്ടി നിലകൊള്ളാഞ്ഞതുകൊണ്ട് ദൈവം തന്റെ ക്രോധാഗ്നിയാൽ അവരെ നിർമ്മൂലമാക്കും.—യെഹെസ്ക്കേൽ 22:23-31.
ശിക്ഷ അർഹിക്കുന്നു
20. ഏതു പ്രതീകാത്മക സ്ത്രീകളുടെമേൽ ദൈവക്രോധം ചൊരിയണമായിരുന്നു, അവരുടെ താദാത്മ്യം സംബന്ധിച്ച് നിങ്ങൾക്ക് എന്ത് വിശദാംശം നൽകാൻ കഴിയും?
20 അടുത്തതായി ദൈവക്രോധത്തിന്റെ പകരൽ ആത്മീയ വ്യഭിചാരക്കുററമുള്ള രണ്ടു പ്രതീകാത്മക സ്ത്രീകളുടെമേലുള്ള ന്യായവിധിനിർവഹണത്താൽ പ്രതിനിധാനംചെയ്യപ്പെട്ടു. ഒന്ന് ഒഹൊല ആയിരുന്നു, ശമര്യ തലസ്ഥാനമായുള്ള പത്തുഗോത്രരാജ്യംതന്നെ. യാക്കോബിന്റെ മൂത്ത പുത്രൻമാരായിരുന്ന രൂബനിൽനിന്നും ശിമയോനിൽനിന്നും ഉത്ഭവിച്ചവർ ഉൾപ്പെടെ യിസ്രായേലിന്റെ മിക്ക ഗോത്രങ്ങളും ചേർന്നുണ്ടായത്തിനാൽ അവളായിരുന്നു “മൂത്തവൾ.” അവളുടെ സഹോദരിയായിരുന്നു ഒഹൊലിബ, യരുശലേം തലസ്ഥാനമായുള്ള ഇരുഗോത്ര യഹൂദ. ഒഹൊലയുടെ അർത്ഥം “അവളുടെ കൂടാരം” എന്നാണ്. ഒഹൊലിബയുടെ അർത്ഥം “എന്റെ കൂടാരം അവളിലാകുന്നു”വെന്നാണ്. ദൈവത്തിന്റെ കൂടാരം അഥവാ ആലയം യഹൂദയിലായിരുന്നതുകൊണ്ട് അത് അന്വർത്ഥമായിരുന്നു.—യെഹെസ്ക്കേൽ 23:1-4.
21. ഒഹൊല എന്തിൽ സുരക്ഷിതത്വം തേടി, നമുക്ക് എന്ത് മുന്നറിയിപ്പ് നൽകിക്കൊണ്ട്?
21 ക്രി.മു. 740—ൽ അശ്ശൂര്യർ മറിച്ചിട്ടപ്പോൾ ഒഹൊലയുടെ (യിസ്രായേലിന്റെ) ആസ്തിക്യം നിലച്ചു. അവൾ എന്തു ചെയ്തിരുന്നു? (യെഹെസ്ക്കേൽ 23:5-7 വായിക്കുക) ഒഹൊല വിശ്വാസരഹിതമായി രാഷ്ട്രീയ സഖ്യങ്ങളിൽ സുരക്ഷിതത്വം തേടിയിരുന്നു. എന്നാൽ ഇത് അവൾ അവളുടെ സഖ്യകക്ഷികളുടെ വ്യാജാരാധന സ്വീകരിക്കുന്നതിലേക്കു നയിച്ചു. അങ്ങനെ ‘അവൾ കാഷ്ഠവിഗ്രഹങ്ങളാൽ തന്നേത്തന്നെ മലിനപ്പെടുത്തി.’ ഒഹൊലയുടെ ആത്മീയ വ്യഭിചാരത്തിൽനിന്ന് ഒരു മുന്നറിയിപ്പു സ്വീകരിച്ചുകൊണ്ട് നാം നമ്മുടെ വിശ്വാസത്തെ നശിപ്പിക്കാൻ കഴിയുന്ന ലൗകികബന്ധങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം.—യാക്കോബ് 4:4; 1യോഹന്നാൻ 2:15-17.
22. ഒഹൊലയെയും ഒഹൊലിബയെയും പോലെ ക്രൈസ്തവലോകം എന്തു ചെയ്തുകൊണ്ടിരിക്കുന്നു, എന്നാൽ അവൾക്ക് എന്തു സംഭവിക്കും?
22 ഒഹൊലിബ (യഹൂദ) അവളുടെ സഹോദരിയെക്കാൾ പാപപൂർണ്ണമായ ഒരു ഗതി പിൻതുടർന്നതുകൊണ്ട് ക്രി.മു. 607—ൽ ബാബിലോന്യ കൈകളാൽ ദേശീയാനർത്ഥം അനുഭവിച്ചു. അവളുടെ മക്കൾ വാളാൽ കൊല്ലപ്പെട്ടു അല്ലെങ്കിൽ അടിമകളായി പിടിക്കപ്പെട്ടു, അവൾ ജനതകളുടെ ഇടയിൽ അപമാനിക്കപ്പെട്ടു. ഒഹൊലയെയും ഒഹൊലിബയെയുംപോലെ ക്രൈസ്തവലോകം ആത്മീയ വ്യഭിചാരം ചെയ്യുന്നു, അവൾ ആരാധിക്കുന്നുവെന്നവകാശപ്പെടുന്ന ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു പാപംതന്നെ. അനേകം വിഭാഗങ്ങളോടുകൂടിയ പ്രോട്ടസ്ററൻറു മതം അവളുടെ മൂത്ത സഹോദരിയായ റോമൻകത്തോലിക്കാമതത്തെക്കാളധികമായി ലോക വ്യാപാര രാഷ്ട്രീയ ശക്തികളുമായി ചേർന്ന് തന്നേത്തന്നെ മലിനപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, ക്രൈസ്തവലോകംമുഴുവൻ നശിപ്പിക്കപ്പെടുന്നതിൽ യഹോവ ശ്രദ്ധിക്കും. അപ്പോൾ അവൻ പരമാധികാര കർത്താവായ യഹോവയാണെന്ന് ജനങ്ങൾ അറിയും. ക്രൈസ്തവലോകത്തിന്റെ സഹകാരികൾ പെട്ടെന്നുതന്നെ അവൾക്കെതിരെ തിരിയുകയും വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനിന്റെ മുഖ്യഭാഗമെന്ന നിലയിൽ അവളുടെമേൽ ദൈവത്തിന്റെ വിധി നടപ്പിലാക്കുകയുംചെയ്യും.—യെഹെസ്ക്കേൽ 23:8-49; വെളിപ്പാട് 17:1-6, 15-18.
കപടഭക്തർ ഞെട്ടിപ്പോകുന്നു
23. ക്രി.മു. 609 ഡിസംബർ ഒടുവിൽ ദൈവം യെഹെസ്ക്കേലിനു കൊടുത്ത സന്ദേശത്തിൽ യരുശലേം എങ്ങനെ പ്രതിനിധാനം ചെയ്യപ്പെട്ടു, അവൾക്ക് എന്ത് സംഭവിക്കും?
23 നെബുഖദ്നേസ്സർ യെരുശലേമിൻമേൽ നടത്തിയ 18 മാസത്തെ ഉപരോധം തുടങ്ങിയ ഡിസംബർ അവസാനഭാഗത്തെ ദിവസംതന്നെ (ക്രി.മു. 609 തേബത്ത് 10), ദൈവം യെഹെസ്ക്കേലിന് വിശദമായ മറെറാരു സന്ദേശം കൊടുത്തു. അതിൽ ഉപരോധിക്കപ്പെട്ട യെരുശലേം ഒരു പാചകപ്പാത്രമായി പ്രതിനിധാനംചെയ്യപ്പെട്ടു. അതിൽ നഗരവാസികൾ ‘വേവിക്കപ്പെടും.’ ആ പ്രതീകാത്മക പാത്രത്തിൽ ധാർമ്മിക മാലിന്യം “തുരുമ്പു” പിടിപ്പിച്ചിരുന്നു. ദുഷ്പ്രവൃത്തിക്കാർ “കഷണം കഷണ”മായി യെരുശലേമിൽനിന്ന് പുറത്തുവരുത്തപ്പെടും. അവളുടെ ദുരിതം അവൾ നാശമനുഭവിക്കുന്നതുവരെ അവസാനിക്കുകയില്ല. യെരുശലേമിനെ അവളുടെ ദുഷ്ടപെരുമാററത്തിനനുസൃതമായി യഹോവ ന്യായംവിധിച്ചിരുന്നു. അവൾ നശിപ്പിക്കപ്പെടേണ്ടിയിരുന്നു, ക്രൈസ്തവലോകത്തെപ്പോലെ.—യെഹെസ്ക്കേൽ 24:1-14.
24. (എ) യെഹെസ്ക്കേൽ തന്റെ ഭാര്യ മരിച്ചപ്പോൾ ദുഃഖം പ്രകടമാക്കാഞ്ഞതെന്തുകൊണ്ട്? (ബി) യഹോവയുടെ “വാൾ” ക്രൈസ്തവലോകത്തിൻമേൽ വീഴുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും, അവൾ എന്ത് അറിയാനിടയാകും?
24 അടുത്തതായി, യെഹെസ്ക്കേൽ ഒരു അസാധാരണവിധത്തിൽ പ്രവർത്തിക്കണമായിരുന്നു. (യെഹെസ്ക്കേൽ 24:15-18 വായിക്കുക.) തന്റെ ഭാര്യ മരിച്ചപ്പോൾ പ്രവാചകൻ സങ്കടം പ്രകടമാക്കരുതാഞ്ഞതെന്തുകൊണ്ട്? യെരുശലേമിന്റെയും അവളുടെ നിവാസികളുടെയും ആലയത്തിന്റെയും നാശത്തിങ്കൽ യഹൂദൻമാർ എത്ര ഞെട്ടിപ്പോകുമെന്ന് പ്രകടമാക്കാൻ. അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് യെഹെസ്ക്കേൽ അപ്പോൾത്തന്നെ വേണ്ടത്ര പറഞ്ഞുകഴിഞ്ഞിരുന്നു. ഇനി യെരുശലേമിന്റെ വീഴ്ചയെക്കുറിച്ച് റിപ്പോർട്ടുകിട്ടുന്നതുവരെ വീണ്ടും അവൻ ദൈവസന്ദേശം സംസാരിക്കുകയില്ല. സമാനമായി, ക്രൈസ്തവലോകവും അവളുടെ കപടമതഭക്തരും അവരുടെ നാശത്തിങ്കൽ ഞെട്ടിപ്പോകും. “മഹോപദ്രവം” തുടങ്ങിയശേഷം, അഭിഷിക്ത കാവൽക്കാരൻവർഗ്ഗം നേരത്തെ അവളുടെ അന്ത്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടായിരുന്നതു മതിയാകും. (മത്തായി 24:21) എന്നാൽ ദൈവത്തിന്റെ “വാൾ” ക്രൈസ്തവലോകത്തിൻമേൽ വീഴുമ്പോൾ ഞെട്ടിപ്പോകുന്ന അങ്ങനെയുള്ള മതഭക്തരും മററുള്ളവരും ‘അവൻ യഹോവയെന്ന് അറിയേണ്ടിവരും.’—യെഹെസ്ക്കേൽ 24:19-27. (w88 9/15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ യഹോവ യഹൂദക്കും യിസ്രയേലിനുമെതിരായി വാൾ പ്രയോഗിച്ചപ്പോൾ എന്തു സംഭവിച്ചു?
◻ സെദക്യാവിന്റെ പ്രതിജ്ഞാലംഘനം നമ്മെ എങ്ങനെ ബാധിക്കണം?
◻ ദൈവത്തിന്റെ “വാൾ” എന്തിനെ അർത്ഥമാക്കുന്നു?
◻ നെബുഖദ്നേസ്സർ ഉൾപ്പെടുന്ന ഏതു സംഭവം ആർക്കും യഹോവയുടെ “വാളി”നെ പിന്തിരിപ്പിക്കാൻ കഴികയില്ലെന്ന് പ്രകടമാക്കുന്നു?
◻ യെഹെസ്ക്കേൽ 21:25-27ന്റെ നിവൃത്തിയായി എന്തു സംഭവിച്ചു?
◻ തന്റെ ഭാര്യ മരിച്ചപ്പോൾ യെഹെസ്ക്കേൽ ദുഃഖം പ്രകടിപ്പിക്കാഞ്ഞതിനാൽ എന്തു മുൻനിഴലാക്കപ്പെട്ടു?
[18-ാം പേജിലെ ചിത്രം]
സെദക്യാരാജാവ് നെബഖദ്നേസ്സറിനോടുള്ള തന്റെ പ്രതിജ്ഞ ലംഘിക്കുകയും ബന്ദിയാക്കപ്പെടുകയും ചെയ്തപ്പോൾ ഏതു പ്രവചനം നിവർത്തിക്കപ്പെട്ടുതുടങ്ങി?