തിരുവെഴുത്തുകളിൽനിന്നുള്ള പാഠങ്ങൾ: ഓബദ്യാവ് 1-21
നിങ്ങളെ ബാധിക്കുന്ന ദിവ്യമുന്നറിയിപ്പുകൾ
“നിങ്ങളെ തൊടുന്നവൻ എന്റെ കൺമണിയെ തൊടുന്നു.” (സെഖര്യാവ് 2:8) ആ അശുഭസൂചകമായ വാക്കുകൾ ഏവർക്കും ജാഗ്രതയുടെ ഒരു സന്ദേശമായി നിലകൊള്ളുന്നു: ജനതകൾ തന്റെ ജനത്തോട് എങ്ങനെ പെരുമാറുന്നുവെന്ന് യഹോവ കാണുന്നുണ്ട്. എന്നാൽ ആ ദിവ്യമുന്നറിയിപ്പിനെ തൃണവൽഗണിക്കുകയും ദ്രോഹപൂർവം ദൈവജനത്തെ തൊടുകയും ചെയ്യുന്ന ഒരു ജനതക്ക് എന്തു ഭവിക്കുന്നു? എബ്രായതിരുവെഴുത്തുകളിലെ ഏററവും ചെറിയ പുസ്തകമായ ഓബദ്യാവ് ഉത്തരംനൽകുന്നു.
ഏദോമിന് അനർത്ഥം
ആരും യഹോവയുടെ ന്യായവിധിയെ ഒഴിഞ്ഞുപോകുന്നില്ല. ക്രി.മു. ഏതാണ്ട് 607ൽ ഉച്ചരിച്ച ഓബദ്യാവിന്റെ പ്രവചനം ഏദോമ്യരുടെ “നക്ഷത്രങ്ങളുടെ ഇടയിലെ” അവരുടെ സുരക്ഷിതമെന്നുതോന്നിയ സ്ഥാനം ഉണ്ടായിരുന്നിട്ടും അവരുടെ ദേശത്തുനിന്നുള്ള അവരുടെ ബഹിഷ്ക്കരണത്തെ മുൻകൂട്ടിപ്പറഞ്ഞു. ഈ ബൈബിളെഴുത്തുകാരന്റെ വ്യക്തിപരമായ ജീവിതത്തെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവൻ “യഹോവയുടെ ദാസൻ” എന്ന പേരിന്റെ അർത്ഥത്തിന് അനുയോജ്യമായി ജീവിക്കുന്നു. എങ്ങനെ? ഒരു വിനാശകരമായ ന്യായവിധി മുഴക്കിക്കൊണ്ട്. ഏദോം വീഴുമ്പോൾ, അവളോട് ഉടമ്പടി ചെയ്തിരിക്കുന്ന സുഹൃത്തുക്കളാൽ അവൾ പൂർണ്ണമായി കൊള്ളയടിക്കപ്പെടും. അവളുടെ ജ്ഞാനികളും ശക്തരുമായവർ പോലും അതിജീവിക്കുകയില്ല.—ഓബദ്യാവ് 1-9
തന്റെ ജനത്തിനെതിരെ അക്രമം കാട്ടിയതിൽ കുററക്കാരായവരുടെമേൽ ദൈവം അനർത്ഥംവരുത്തുന്നു. ഏദോമ്യരുടെ അനർത്ഥത്തിന് കാരണമെന്തായിരുന്നു? അവരുടെ സഹോദരൻമാരായ യാക്കോബിന്റെ പുത്രൻമാർക്കെതിരെയുള്ള ആവർത്തിച്ചുള്ള അക്രമപ്രവൃത്തികൾ. ഏശാവിന്റെ സന്തതികളെന്ന നിലയിൽ ഏദോമ്യർ യിസ്രായേല്യരോടു ബന്ധമുള്ളവർ ആയിരുന്നു. എന്നിരുന്നാലും, അവർ തങ്ങളുടെ ചാർച്ചക്കാരെ കൊള്ളയടിച്ചതായും യരുശലേമിന്റെ വീഴ്ചയിൽ ദ്രോഹപൂർവം സന്തോഷിച്ചതായും അതിജീവിച്ചവരെ ശത്രുവിന് ഏൽപ്പിച്ചുകൊടുത്തുകൊണ്ട് അതിനെ പാരമ്യത്തിലെത്തിച്ചതായും കുററമാരോപിക്കപ്പെടുന്നു. അങ്ങനെ ഏദോം അതിന്റെ നാശത്തിന് മുദ്രയിട്ടിരിക്കുന്നു.—ഓബദ്യാവ് 10-16.
യാക്കോബിന്റെ ഗൃഹം പുനഃസ്ഥിതീകരിക്കപ്പെടുന്നു
യഹോവയുടെ വാഗ്ദത്തങ്ങൾ എപ്പോഴും ആശ്രയയോഗ്യമാണ്. ഓബദ്യാവിന്റെ നാളിൽ തന്റെ ജനം അവരുടെ ദേശവും അതിൽകൂടുതലും വീണ്ടും കൈവശപ്പെടുത്തുമെന്ന് യഹോവ ഉറപ്പുകൊടുത്തു. യിസ്രായേൽ മേലാൽ വിഭജിതമായിരിക്കയില്ല. ഇരുഗോത്രയഹൂദാരാജ്യം തീ വൈക്കോലിനെ ദഹിപ്പിക്കുന്നതുപോലെ ഏദോമിനെ വിഴുങ്ങുന്നതിലും ഏദോമിന്റെ പ്രദേശംകൈവശപ്പെടുത്തുന്നതിലും വടക്കേ പത്തുഗോത്രരാജ്യമായ യോസേഫ്ഗൃഹത്തോടു വീണ്ടും ചേരും. ഒരു പ്രോൽസാഹകസ്വരത്തിൽ അവസാനിപ്പിച്ചുകൊണ്ട് ഓബദ്യാവ് പുനരധിവസിപ്പിക്കപ്പെട്ട യിസ്രായേല്യർ തങ്ങളുടെ ദൈവത്തെ ഒററക്കെട്ടായി ആരാധിക്കുമെന്നും അവന്റെ പ്രജകളായിരിക്കുമെന്നും പ്രഖ്യാപിക്കുന്നു. തീർച്ചയായും രാജത്വം യഹോവയുടേതായിത്തീരും.—ഓബദ്യാവ് 17-21
ഇന്നത്തേക്കുള്ള പാഠം: അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ ഹാനികരമായ ഫലങ്ങൾ ഉളവാക്കുന്നു. അങ്ങനെ ഏദോമിനോടുള്ള ഓബദ്യാവിന്റെ ഉഗ്രമായ മുന്നറിയിപ്പ് ദൈവത്തിന്റെ ആധുനികനാളിലെ എതിരാളികളുടെ കാതുകളിൽ മാറെറാലിക്കൊള്ളേണ്ടതാണ്: യഹോവക്കും അവന്റെ ജനത്തിനും എതിരായി പോരാടുന്നവർ നിത്യമായി ഛേദിക്കപ്പെടും. (w89 4/15)
തിരുവെഴുത്തുകളിൽനിന്നുള്ള പാഠങ്ങൾ: യോനാ 1:1−4:11
അനർത്ഥം ഒഴിവാക്കുക! കരുണ നേടുക! എങ്ങനെ? 2,800-ലധികം വർഷം പഴക്കമുള്ള ഒരു യഥാർത്ഥകഥയുടെ പാഠം ശ്രദ്ധിക്കുന്നതിനാൽ—യോനായുടെ പുസ്തകത്തിൽനിന്ന്. ക്രി.മു. 844നോടടുത്ത് ഗലീലയിലെ യോനാപ്രവാചകനാൽ എഴുതപ്പെട്ട ആ പുസ്തകത്തിൽ ആത്മീയ ഉൾക്കാഴ്ച നിറഞ്ഞിരിക്കുന്നു.
യോനാ ഓടിപ്പോകുന്നു
യഹോവയുടെ സേവനത്തിൽ നമ്മെ പിന്താങ്ങുന്നതിന് നാം അവനെ ആശ്രയിക്കണം. എന്നിരുന്നാലും, യോനാ തന്നെ പിന്താങ്ങുന്നതിന് യഹോവയിൽ ആശ്രയിക്കുന്നതിനുപകരം ദൈവദത്തമായ ഒരു ജോലിയിൽനിന്ന് ഓടിപ്പോകുന്നു. അവന്റേത് എളുപ്പമുള്ള ഒരു നിയമനമല്ലായിരുന്നുവെന്നത് സത്യംതന്നെ. അവൻ ലജ്ജകൂടാതെ ദുഷ്ടനിനവേയ്ക്കെതിരെ ദിവ്യ അനർത്ഥത്തെക്കുറിച്ച് മുന്നറിയിപ്പുകൊടുക്കണമായിരുന്നു. എന്നാൽ യോനാ എതിർദിശയിൽ ഇപ്പോൾ സ്പെയിനായിരിക്കുന്നടത്തെ തർശീശിലേക്ക് കപ്പൽകയറുന്നു. മാർഗ്ഗമദ്ധ്യേ ഒരു കൊടുംകാററ് ഉഗ്രമായിത്തീർന്നതിനാൽ കപ്പലിന്റെയും ജോലിക്കാരുടെയും അതിജീവനം അസാദ്ധ്യമെന്നു തോന്നുന്നു. യോനാ ഏററുപറയുന്നു, നാവികർ അവനെ കപ്പലിനുപുറത്തേക്ക് എറിയുന്നു. കടൽ ശാന്തമാകുന്നു. ഒരു വലിയ മത്സ്യം പ്രവാചകനെ വിഴുങ്ങുന്നു.—1:1-17.
ദൈവദാസൻമാർക്ക് തങ്ങളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരംനൽകുമെന്ന് ഉറപ്പുണ്ടായിരിക്കാൻകഴിയും. മത്സ്യത്തിന്റെ ഉള്ളിൽനിന്ന് യോനാ സഹായത്തിനായി യഹോവയോട് നിലവിളിക്കുന്നു. ഒരു ജലശവക്കുഴിയിൽനിന്നുള്ള വിടുതലിന് ദൈവത്തിനു നന്ദികൊടുക്കുകയും താൻ നേർന്നത് നിവർത്തിക്കാമെന്ന് വാഗ്ദാനംചെയ്യുകയുംചെയ്യുന്നു. തക്കസമയത്ത് അവനെ ഉണങ്ങിയ നിലത്ത് ഛർദ്ദിക്കുന്നു.—2:1-10.
യോനാ നിനവേയിലേക്കു പോകുന്നു
യഹോവയിൽനിന്നുള്ള ഒരു നിയോഗത്തിൽനിന്ന് ഒരിക്കലും ഒഴിഞ്ഞുമാറരുത്. പ്രത്യക്ഷത്തിൽ ഈ പാഠം പഠിച്ചതിനാൽ ഒരിക്കൽ വിമുഖനായിരുന്ന പ്രവാചകൻ “മഹാനഗര”ത്തിൽ പ്രസംഗിക്കുന്നു. യോനാ ലളിതമെങ്കിലും നിശിതമായ ഒരു മുന്നറിയിപ്പ് മുഴക്കുന്നു: “നാൽപ്പതു ദിവസംകൂടെ കഴിഞ്ഞാൽ, നിനവേ മറിച്ചിടപ്പെടും.” ഏററം ശ്രദ്ധേയമായ ഒരു സംഭവവികാസത്തിൽ നിനവേക്കാർ അനുതപിക്കുകയും അനർത്ഥംഒഴിവാക്കുകയും ചെയ്യുന്നു.—3:1-10
മനുഷ്യന് ദൈവത്തിന്റെ കരുണയെ പരിമിതപ്പെടുത്താൻ കഴികയില്ല. നിനവേയെ ഒഴിവാക്കിയതുകൊണ്ട് യോനായുടെ കോപം പെരുകുന്നു. എന്നാൽ തന്റെ സ്വന്തം ഹിതപ്രകാരം താൻ കരുണകാണിക്കുമെന്ന് ഒരു ചെടിയെ ഉപയോഗിച്ചുകൊണ്ട് യഹോവ യോനായെ പഠിപ്പിക്കുന്നു.—4:1-11.
ഇന്നത്തേക്കുള്ള പാഠം: ദിവ്യപ്രവചനം ശ്രദ്ധിക്കുന്നതിനാൽ അനർത്ഥം ഒഴിവാക്കാൻകഴിയും! നിനവേക്കാരെ അനുകരിക്കുക. യോനായെക്കാൾ വലിയ പ്രവാചകനായ യേശുക്രിസ്തുവിനെ വിനീതമായി കേട്ടനുസരിക്കുക.—ലൂക്കോസ് 11:32. (w89 4/15)
[29-ാം പേജിലെ ചതുരം]
ബൈബിൾവാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
● 7ബൈബിൾകാലങ്ങളിൽ ആരോടെങ്കിലുമൊത്ത് “ആഹാരം കഴിക്കുന്നത്” ഫലത്തിൽ ഒരു സൗഹൃദ ഉടമ്പടിയായിരുന്നു. എത്ര വിരോധാഭാസം! “ഏദോമ്യരോട് ഉടമ്പടിചെയ്തിരുന്ന മനുഷ്യരായിരുന്ന” ബാബിലോന്യർ അവരുടെ നാശകരെന്നു തെളിയും. യരൂശലേം കൊള്ളയടിക്കപ്പെട്ട ശേഷം നെബൂഖദ്നേസ്സരുടെ നാളിലെ ബാബിലോന്യർ യഹൂദയിൽനിന്ന് കിട്ടിയ കൊള്ളയുടെ ഒരു പങ്ക് ഏദോമിനു കൊടുത്തുവെന്നതു സത്യംതന്നെ. എന്നാൽ പിന്നീട് ബാബിലോന്യൻരാജാവായ നബോണീഡസ് ഏദോമിന്റെ വ്യാപാരപരവും വാണിജ്യപരവുമായ അഭിലാഷങ്ങളെ എന്നേക്കുമായി നശിപ്പിച്ചു.
● 10ഏദോമിന്റെ സഹോദരജനതയായ “യഹൂദാപുത്രൻമാരോട്” അതിനുണ്ടായിരുന്ന കഠിനവിദ്വേഷവും സ്വാഭാവികപ്രിയത്തിന്റെ നിർദ്ദയമായ രാഹിത്യവും നിമിത്തം അത് “അനിശ്ചിതകാലത്തേക്ക് ഛേദിക്കപ്പെടാൻ” വിധിക്കപ്പെട്ടു. (വാക്യം 12) അങ്ങനെയുള്ള ദേശീയവിനാശം ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ സ്ഥാനത്ത് സ്ഥിതിചെയ്തിരുന്ന ഒരു ഭരണകൂടത്തോടും ഒരു ജനസംഖ്യയോടുംകൂടിയ ഏദോമ്യസംസ്ഥാനം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷപ്പെടുമെന്ന് അർത്ഥമാക്കി. ഇന്ന്, ഏദോമ്യദേശീയതയോടുകൂടെ തിരിച്ചറിയാവുന്ന ജനമില്ല; അവർ “ഒരിക്കലും ഇല്ലായിരുന്നതുപോലെ ആയി”ത്തീർന്നിരിക്കുന്നു.—വാക്യം 16.
[30-ാം പേജിലെ ചതുരം]
ബൈബിൾവാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
● 1:17—എണ്ണത്തിമിംഗലത്തിന്റെ വലിയ തലയും തൊണ്ടയും നിമിത്തം അതിന് മനുഷ്യനെ വിഴുങ്ങാൻകഴിയും. മെഡിറററേനിയനിൽ തിമിംഗലങ്ങൾ കുറവാണെങ്കിലും തിമിംഗലവേട്ടക്കാർ ഒരു കാലത്ത് യോപ്പയിൽ താവളമടിച്ചിരുന്നു. മെഡിറററേനിയനിൽ കപ്പലുകളെ അനുഗമിച്ചിരുന്നതും കപ്പലിൽനിന്ന് പുറത്തേക്കിടുന്ന എന്തും തിന്നിരുന്നതായി അറിയപ്പെട്ടിരുന്നതുമായ ഒരു മത്സ്യമാണ് വലിയ വെള്ളസ്രാവ്. അതിനും ഒരു മനുഷ്യനെ മുഴുവനോടെ വിഴുങ്ങാൻകഴിയും. എന്നിരുന്നാലും ദൈവം യോനായുടെ കാര്യത്തിൽ ഒരു “വലിയ മത്സ്യത്തെ” ഉപയോഗിച്ചു, ഒരുപക്ഷേ ആധുനികശാസ്ത്രത്തിന് അറിയപ്പെടാത്ത ഒന്നുതന്നെ.
● 2:1,2—തീർച്ചയായും “മത്സ്യത്തിന്റെ അന്തർഭാഗങ്ങളി”ലായിരുന്നപ്പോൾ യോനായ്ക്ക് ഒരു കവിത എഴുതുന്നതിനുള്ള ആദർശയോഗ്യമായ സാഹചര്യങ്ങളുണ്ടായിരുന്നില്ല. എന്നാൽ അവൻ പിന്നീട് തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തി. അവന്റെ ഹൃദയത്തിന്റെ അഗാധത്തിൽനിന്ന് അവന്റെ വികാരങ്ങളെ പ്രകടിപ്പിക്കുന്ന സങ്കീർത്തനങ്ങളിലെ വാക്കുകൾ ഉതിർന്നു.—2:2 സങ്കീർത്തനം 120:1നോടും 130:1നോടും 2:5 സങ്കീർത്തനം 69:1നോടും താരതമ്യപ്പെടുത്തുക.
● 3:3—നിനവേയുടെ വലിപ്പത്തെ പെരുപ്പിച്ചിട്ടില്ല. അതിന്റെ പുറമതിലിന് 8 മൈൽമാത്രമേ ചുററളവുണ്ടായിരുന്നുള്ളുവെങ്കിലും അതിന്റെ പരിസരങ്ങളും ഉൾപ്പെടെയാണ് നഗരത്തിന് പേരിട്ടിരുന്നത്, അതിന് ഏതാണ്ട് 26 മൈൽ നീളമുണ്ടായിരുന്നിരിക്കാം.
● 3:10—“ദുഃഖിച്ചു” എന്ന എബ്രായപദത്തിന്റെ അർത്ഥം “കഴിഞ്ഞതോ (ഉദ്ദേശിക്കുന്നതോ ആയ) പ്രവർത്തനം സംബന്ധിച്ച് ഒരുവന്റെ മനസ്സുമാററുക” എന്നാണ്. അതുകൊണ്ട്, തെററു ചെയ്യുന്ന മനുഷ്യർ യഥാർത്ഥത്തിൽ അനുതപിക്കുമ്പോൾ യഹോവക്ക് അവരുടെമേൽ ശിക്ഷവരുത്തുന്നതുസംബന്ധിച്ച് ‘ദുഃഖിക്കാനോ’ മനസ്സുമാററാനോ കഴിയും.