ദൈവവചനത്തിലെ നിധികൾ | മത്തായി 25
“എപ്പോഴും ഉണർന്നിരിക്കുക”
അഭിഷിക്തക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണു പത്തു കന്യകമാരുടെ ദൃഷ്ടാന്തം യേശു പറഞ്ഞതെങ്കിലും അതിലെ അടിസ്ഥാനസന്ദേശം എല്ലാ ക്രിസ്ത്യാനികൾക്കും ബാധകമാണ്. (w15 3/15 12-16) “അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കുക. കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക് അറിയില്ലല്ലോ.” (മത്ത 25:13) നിങ്ങൾക്കു യേശുവിന്റെ ദൃഷ്ടാന്തം വിശദീകരിക്കാനാകുമോ?
മണവാളൻ (1-ാം വാക്യം)—യേശു
വിവേകമതികളായ തയ്യാറായിരുന്ന കന്യകമാർ (2-ാം വാക്യം)—അവസാനംവരെ തങ്ങളുടെ നിയമനം വിശ്വസ്തമായി ചെയ്യുകയും ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുകയും ചെയ്യുന്ന അഭിഷിക്തക്രിസ്ത്യാനികൾ (ഫിലി 2:15)
“ഇതാ, മണവാളൻ വരുന്നു!” എന്നു വിളിച്ചുപറയുന്നത് (6-ാം വാക്യം)—യേശുവിന്റെ സാന്നിധ്യത്തിന്റെ തെളിവുകൾ
വിവേകമില്ലാത്ത കന്യകമാർ (8-ാം വാക്യം)—മണവാളനെ കാണാൻ പുറപ്പെടുകയും എന്നാൽ വേണ്ടത്ര ജാഗ്രത കാണിക്കാതിരിക്കുകയും വിശ്വസ്തത കാത്തുസൂക്ഷിക്കാതിരിക്കുകയും ചെയ്യുന്ന അഭിഷിക്തക്രിസ്ത്യാനികൾ
വിവേകമുള്ള കന്യകമാർ എണ്ണ പങ്കുവെക്കാൻ വിസമ്മതിക്കുന്നു (9-ാം വാക്യം)—അന്തിമമുദ്രയിടലിനു ശേഷം, വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികൾക്ക് അവിശ്വസ്തരായിത്തീർന്നവരെ സഹായിക്കാനുള്ള സമയം കടന്നുപോയിരിക്കും
“മണവാളൻ എത്തി” (10-ാം വാക്യം)—മഹാകഷ്ടത്തിന്റെ അവസാനത്തോടടുത്ത് ന്യായം വിധിക്കാനായി യേശു വരുന്നു
വിവേകമതികളായ കന്യകമാർ വിവാഹവിരുന്നിനു മണവാളനോടൊപ്പം അകത്ത് പ്രവേശിച്ചു, വാതിൽ അടച്ചു (10-ാം വാക്യം)—യേശു തന്റെ വിശ്വസ്തരായ അഭിഷിക്തരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കും. എന്നാൽ അവിശ്വസ്തരായവർക്കു സ്വർഗീയപ്രതിഫലം നഷ്ടമാകും