ക്രിസ്ത്യാനികളായി ജീവിക്കാം
ആളുകളെ ശിഷ്യരാക്കുന്നതിനു പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും അനിവാര്യം
പോയി ആളുകളെ ശിഷ്യരാക്കാൻ യേശു അനുഗാമികളോടു കല്പിച്ചു. (മത്ത 28:19) ഇതിൽ പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും ഉൾപ്പെടുന്നു. ഇടയ്ക്കിടെ നമ്മൾ നമ്മളോടുതന്നെ ഈ ചോദ്യം ചോദിക്കണം: ‘ശിഷ്യരാക്കൽവേലയുടെ ഈ സുപ്രധാനവശങ്ങളിൽ എനിക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയും?’
പ്രസംഗിക്കുന്നത്
ആളുകൾ നമ്മുടെ അടുത്തേക്കു വരാൻ നോക്കിയിരിക്കുന്നതിനു പകരം ‘അർഹതയുള്ളവരെ’ കണ്ടെത്താൻ നമ്മൾ ഉത്സാഹത്തോടെ അന്വേഷിക്കണം. (മത്ത 10:11) ശുശ്രൂഷയിലായിരിക്കുമ്പോൾ ‘കണ്ടുമുട്ടുന്നവരോടെല്ലാം’ സാക്ഷീകരിക്കാൻ നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ? (പ്രവൃ 17:17) പൗലോസിന്റെ ഉത്സാഹത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായിട്ടാണു ലുദിയ ഒരു ശിഷ്യയായത്.—പ്രവൃ 16:13-15.
“നിറുത്താതെ പ്രസംഗിക്കുക”—അനൗപചാരികമായും വീടുതോറും എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
അനുദിനകാര്യാദികൾക്കിടയിലും സത്യത്തിന്റെ വിത്തുകൾ നടാൻ സാമുവേൽ ഉത്സാഹത്തോടെ പ്രവർത്തിച്ചത് എങ്ങനെ?
പ്രസംഗവേലയുടെ എല്ലാ വശങ്ങളിലും നമ്മൾ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
അനുദിനകാര്യാദികൾക്കിടയിൽ നിങ്ങൾക്ക് ആരുമായി രാജ്യസന്ദേശം പങ്കുവെക്കാൻ കഴിയും?
പഠിപ്പിക്കുന്നത്
ആളുകളെ ശിഷ്യരാക്കുന്നതിന് അവർക്കു പ്രസിദ്ധീകരണങ്ങൾ കൊടുത്താൽ മാത്രം പോരാ. അവരെ ആത്മീയമായി പുരോഗമിക്കാൻ സഹായിക്കുന്നതിനു മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും നടത്തണം. (1കൊ 3:6-9) എന്നാൽ ഒരാളെ രാജ്യസത്യം പഠിപ്പിക്കാനുള്ള ശ്രമങ്ങൾക്കു ഫലമൊന്നുമില്ലെങ്കിലോ? (മത്ത 13:19-22) ‘നല്ല മണ്ണിനു’ സമാനമായ ഹൃദയമുള്ളവരെ കണ്ടെത്താനായി നമ്മൾ തുടർന്നും ശ്രമിക്കണം.—മത്ത 13:23; പ്രവൃ 13:48.
“നിറുത്താതെ പ്രസംഗിക്കുക”—പരസ്യമായും ശിഷ്യരാക്കിക്കൊണ്ടും എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
എസക്കിയേലിന്റെയും അബീഗയിലിന്റെയും ഹൃദയത്തിൽ വീണ സത്യത്തിന്റെ വിത്തുകൾ സോളമനും മേരിയും എങ്ങനെയാണു നനച്ചത്?
പരസ്യസാക്ഷീകരണം ഉൾപ്പെടെ ശുശ്രൂഷയുടെ ഏതു മേഖലയിൽ പ്രവർത്തിക്കുമ്പോഴും നമ്മുടെ ലക്ഷ്യം എന്തായിരിക്കണം?
മറ്റുള്ളവരെ സത്യം പഠിപ്പിക്കുന്നതിന് എങ്ങനെ കൂടുതൽ പ്രാധാന്യം കൊടുക്കാം?