ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—ശരിയായ ‘മനോഭാവമുള്ളവരെ’ ശിഷ്യരാകാൻ സഹായിക്കുക
എന്തുകൊണ്ട് പ്രധാനം: ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ള’ ആളുകളുടെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ വളർന്നുവരാൻ യഹോവ ഇടയാക്കും. (പ്രവൃ 13:48; 1കൊ 3:7) പഠിക്കുന്ന കാര്യങ്ങളനുസരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമ്മൾ യഹോവയോടൊപ്പം പ്രവർത്തിക്കുന്നു. (1കൊ 9:26) ക്രിസ്തീയസ്നാനം രക്ഷയ്ക്ക് അനിവാര്യമാണെന്ന് ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കണം. (1പത്ര 3:21) പ്രസംഗിക്കാനും പഠിപ്പിക്കാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും അവരെ പഠിപ്പിച്ചുകൊണ്ടും സമർപ്പണം എന്ന പടിയിലേക്കു നയിച്ചുകൊണ്ടും നമുക്ക് അവരെ ശിഷ്യരാകാൻ സഹായിക്കാം.—മത്ത 28:19, 20.
എങ്ങനെ ചെയ്യാം:
യഹോവയെ ‘അറിയാനും’ യഹോവയെ പ്രീതിപ്പെടുത്താനും സഹായിക്കുക എന്നതാണു ബൈബിൾപഠനത്തിന്റെ ലക്ഷ്യമെന്നു ബൈബിൾവിദ്യാർഥികളെ ഓർമിപ്പിക്കുക.—യോഹ 17:3.
മോശമായ ശീലങ്ങളും ദോഷം ചെയ്യുന്ന സഹവാസവും പോലെ പുരോഗതിക്കു തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ മറികടക്കാനും അങ്ങനെ ആത്മീയപുരോഗതി വരുത്താനും അവരെ സഹായിക്കുക
സ്നാനത്തിനു മുമ്പും അതിനു ശേഷവും അവരെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.—പ്രവൃ 14:22.
ദൈവമായ യഹോവ നിങ്ങളെ സഹായിക്കും എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
എന്തൊക്കെ ഉത്കണ്ഠകളുടെ പേരിലായിരിക്കാം ചിലർ സമർപ്പിക്കാനും സ്നാനപ്പെടാനും മടിച്ചുനിൽക്കുന്നത്?
ആത്മീയപുരോഗതി വരുത്താൻ മൂപ്പന്മാർക്ക് എങ്ങനെ ബൈബിൾവിദ്യാർഥികളെ സഹായിക്കാം?
യശയ്യ 41:10 യഹോവയെപ്പറ്റി നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
അപൂർണരാണെങ്കിലും, സ്വീകാര്യമായ വിധത്തിൽ യഹോവയെ സേവിക്കാൻ ഏതൊക്കെ ഗുണങ്ങൾ നമ്മളെ സഹായിക്കും?