-
നസറെത്തിൽ വളരുന്നുയേശു—വഴിയും സത്യവും ജീവനും
-
-
യേശുവിന് ഏകദേശം രണ്ടു വയസ്സുള്ളപ്പോഴാണ് യോസേഫും മറിയയും ഈജിപ്തിൽനിന്ന് യേശുവിനെ നസറെത്തിൽ കൊണ്ടുവരുന്നത്. സാധ്യതയനുസരിച്ച് ഈ സമയത്ത് അവർക്ക് യേശു അല്ലാതെ വേറെ മക്കളൊന്നുമില്ല. പിന്നീട് യേശുവിന്റെ അർധസഹോദരന്മാർ ജനിക്കുന്നു, യാക്കോബ്, യോസേഫ്, ശിമോൻ, യൂദാസ് എന്നിവരാണ് അവർ. യോസേഫിനും മറിയയ്ക്കും പെൺകുട്ടികളും ജനിക്കുന്നു, അതായത് യേശുവിന്റെ അർധസഹോദരിമാർ. യേശുവിന് ആറ് ഇളയ സഹോദരീസഹോദരന്മാരെങ്കിലും ഉണ്ട്.
-
-
നസറെത്തിൽ വളരുന്നുയേശു—വഴിയും സത്യവും ജീവനും
-
-
വളർന്നു വലുതാകുന്ന കുടുംബത്തെ പോറ്റാൻ യോസേഫിന് നന്നായി അധ്വാനിക്കണം. യോസേഫ് ഒരു മരപ്പണിക്കാരനാണ്. സ്വന്തം മോനെപ്പോലെയാണ് യോസേഫ് യേശുവിനെ വളർത്തുന്നത്. അതുകൊണ്ട് ‘മരപ്പണിക്കാരന്റെ മകൻ’ എന്ന് യേശുവിനെ വിളിച്ചിരുന്നു. (മത്തായി 13:55) യേശുവിനെയും യോസേഫ് മരപ്പണി പഠിപ്പിച്ചു. യേശു അതു നന്നായി പഠിക്കുകയും ചെയ്തു. “ഇയാൾ ഒരു മരപ്പണിക്കാരനല്ലേ?” എന്നുപോലും ആളുകൾ യേശുവിനെക്കുറിച്ച് പിന്നീടു പറഞ്ഞു.—മർക്കോസ് 6:3.
-