“അങ്ങയുടെ സാന്നിധ്യത്തിന്റെ അടയാളമെന്തായിരിക്കും?”
“ഇതെല്ലാം എപ്പോൾ സംഭവിക്കും, അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?”മത്തായി 24:3, NW.
1, 2. ആളുകൾ ഭാവിയെക്കുറിച്ചറിയാൻ തത്പരരാണെന്ന് എന്തു കാണിക്കുന്നു?
മിക്കയാളുകളും ഭാവിയെക്കുറിച്ചറിയാൻ തത്പരരാണ്. നിങ്ങളോ? ഫ്യൂച്ചർ ഷോക്ക് എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസർ ആൽവിൻ ടോഫ്ളർ “ഭാവിയെക്കുറിച്ചുള്ള പഠനത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട സ്ഥാപനങ്ങളുടെ പെട്ടെന്നുള്ള വ്യാപനത്തെക്കുറിച്ചു” പറഞ്ഞു. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: ‘ഭാവിയെ കേന്ദ്രീകരിച്ചുള്ള അനവധി സംഘടനകളുടെ രൂപീകരണം; ഇംഗ്ലണ്ടിലും ഫ്രാൻസിലും ഇററലിയിലും ജർമനിയിലും ഐക്യനാടുകളിലും ഭാവി പറയുന്ന മാസികകളുടെ ആവിർഭാവം; ഭാവികഥനത്തിൽ സർവകലാശാലാ പാഠ്യപദ്ധതികളുടെ വ്യാപനം എന്നിവയെല്ലാം നാം കണ്ടിരിക്കുന്നു.’ ടോഫ്ളർ ഇങ്ങനെ ഉപസംഹരിക്കുന്നു: “തീർച്ചയായും പൂർണ അളവിൽ ഭാവി ‘അറിയാൻ’ ആർക്കും കഴിയില്ല.”
2 സംഭവിക്കാനുള്ള കാര്യങ്ങളുടെ അടയാളങ്ങൾ (Signs of Things to Come) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “കൈനോട്ടം, സ്ഫടികദർശനം, ജ്യോതിഷം, ചീട്ടുനോട്ടം, ഈ ജിൻ എന്നിവയെല്ലാം നമ്മുടെ ഭാവി നമുക്കുവേണ്ടി എന്തു കരുതിയിരിക്കുന്നു എന്നറിയാനുള്ള മിക്കവാറും സങ്കീർണങ്ങളായ വിദ്യകളാണ്.” എന്നാൽ മനുഷ്യന്റേതായ ഇത്തരം രീതികളിലേക്കു തിരിയുന്നതിനു പകരം നാം തെളിയിക്കപ്പെട്ട ഒരു ഉറവിടമായ യഹോവയിലേക്കു നോക്കുന്നതാണു മെച്ചം.
3. ഭാവിയെക്കുറിച്ചുള്ള അറിവിനുവേണ്ടി ദൈവത്തിങ്കലേക്കു നോക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
3 സത്യദൈവമായ അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശയ്യാവു 14:24, 27; 42:9) അതേ, എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചു മനുഷ്യവർഗത്തെ ബുദ്ധ്യുപദേശിക്കാൻ യഹോവക്കു കഴിഞ്ഞിട്ടുണ്ട്, മിക്കപ്പോഴും മനുഷ്യ വക്താക്കൾ മുഖാന്തരം തന്നെ. ഈ പ്രവാചകരിൽ ഒരുവൻ ഇങ്ങനെ എഴുതി: “യഹോവയായ കർത്താവു പ്രവാചകൻമാരായ തന്റെ ദാസൻമാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”—ആമോസ് 3:7, 8; 2 പത്രൊസ് 1:20, 21.
4, 5. (എ) ഭാവിയെ സംബന്ധിച്ച് അറിയാൻ യേശു സഹായകമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) എന്തു സംയുക്ത ചോദ്യമാണ് അവിടുത്തെ അപ്പോസ്തലൻമാർ ചോദിച്ചത്?
4 യേശുക്രിസ്തുവായിരുന്നു ദൈവത്തിന്റെ ഏററവും പ്രമുഖനായ പ്രവാചകൻ. (എബ്രായർ 1:1, 2) നമുക്കു ചുററും ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു മുൻകൂട്ടിപ്പറയുന്ന യേശുവിന്റെ മുഖ്യ പ്രവചനങ്ങളിലൊന്നിൽ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാം. ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതി അവസാനിക്കുകയും അതിനുപകരം ദൈവം ഭൗമിക പറുദീസ സ്ഥാപിക്കുകയും ചെയ്യുമ്പോൾ ഉടനെ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചും ഈ പ്രവചനം നമുക്ക് ഒരു ഉൾക്കാഴ്ച നൽകുന്നു.
5 താൻ ഒരു പ്രവാചകനാണെന്നു യേശു തെളിയിച്ചു. (മർക്കൊസ് 6:4; ലൂക്കൊസ് 13:33; 24:19; യോഹന്നാൻ 4:19; 6:14; 9:17) അതുകൊണ്ട്, യേശുവിനോടൊപ്പം ഒലിവുമലയിലിരുന്നു യരുശലേമിനെ നിരീക്ഷിച്ചുകൊണ്ട് അവിടുത്തെ അപ്പോസ്തലൻമാർ ഭാവിയെക്കുറിച്ചോർത്ത് “ഇതെല്ലാം എപ്പോൾ സംഭവിക്കും, അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും” എന്ന് എന്തുകൊണ്ടു ചോദിച്ചുവെന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ.—മത്തായി 24:3, NW; മർക്കൊസ് 13:4.
6. മത്തായി 24-ഉം മർക്കൊസ് 13-ഉം ലൂക്കൊസ് 21-ഉം തമ്മിലുള്ള ബന്ധമെന്താണ്; ഏതു ചോദ്യം നമ്മിൽ വളരെ താത്പര്യമുളവാക്കേണ്ടതാണ്?
6 അവരുടെ ചോദ്യവും യേശുവിന്റെ മറുപടിയും നിങ്ങൾ മത്തായി 24-ാം അധ്യായത്തിലും മർക്കൊസ് 13-ലും ലൂക്കൊസ് 21-ലും കണ്ടെത്തും.a പല പ്രകാരത്തിലും ഈ വിവരണങ്ങൾ പരിപൂരകമാണ്, എങ്കിലും അവ ഒന്നുതന്നെയല്ല. ഉദാഹരണത്തിന്, ‘ഒന്നൊന്നായി വിവിധ സ്ഥലങ്ങളിൽ മഹാമാരികൾ’ എന്നു ലൂക്കോസ് മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. (ലൂക്കൊസ് 21:10, 11; മത്തായി 24:7; മർക്കൊസ് 13:8) യുക്ത്യാനുസൃതം നാം ചോദിക്കേണ്ടതുണ്ട്, യേശു തന്റെ ശ്രോതാക്കളുടെ ജീവിതകാലത്തെ സംഭവങ്ങളെക്കുറിച്ചു മാത്രമായിരുന്നോ പ്രവചിച്ചത്, അതോ നമ്മുടെ കാലവും ഭാവി നമുക്കു കൈവരുത്തുന്നതും അവിടുന്ന് ഉൾപ്പെടുത്തിയിരുന്നോ?
അപ്പോസ്തലൻമാർ അറിയാൻ ആഗ്രഹിച്ചു
7. അപ്പോസ്തലൻമാർ പ്രത്യേകിച്ച് എന്തിനെക്കുറിച്ചാണു ചോദിച്ചത്, എന്നാൽ യേശുവിന്റെ മറുപടിയുടെ വ്യാപ്തി എന്തായിരുന്നു?
7 താൻ വധിക്കപ്പെടുന്നതിന് ഏതാനും നാളുകൾ മുമ്പു യഹൂദൻമാരുടെ തലസ്ഥാനമായ യരുശലേമിനെ ദൈവം തള്ളിക്കളഞ്ഞെന്നു യേശു പ്രഖ്യാപിച്ചു. നഗരവും അതിലെ മഹനീയമായ ആലയവും നശിപ്പിക്കപ്പെടുമായിരുന്നു. അപ്പോൾ അപ്പോസ്തലൻമാരിൽ ചിലർ ‘യേശുവിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം’ ചോദിച്ചു. (മത്തായി 23:37–24:3) സംശയലേശമെന്യേ യഹൂദവ്യവസ്ഥിതിയും യരുശലേമുമായിരുന്നു അവരുടെ മനസ്സിൽ മുഖ്യമായും ഉണ്ടായിരുന്നത്, കാരണം ഭാവിയിൽ സംഭവിക്കാനുള്ളതിന്റെ വ്യാപ്തി അവർ ഗ്രഹിച്ചിരുന്നില്ല. എന്നാൽ അവർക്കു മറുപടി നൽകിയപ്പോൾ യേശു പൊ.യു. (പൊതുയുഗം) 70-ൽ റോമാക്കാർ യരുശലേം നശിപ്പിച്ചപ്പോൾ സംഭവിച്ചതുൾപ്പെടെ അതുവരെ നടന്നതിനെക്കാൾ വളരെ മുമ്പോട്ടു നോക്കി.—ലൂക്കൊസ് 19:11; പ്രവൃത്തികൾ 1:6, 7.
8. യേശു മുൻകൂട്ടിപ്പറഞ്ഞ ചില സംഭവവികാസങ്ങൾ എന്തെല്ലാമായിരുന്നു?
8 മൂന്നു സുവിശേഷ വിവരണങ്ങളിൽ നിങ്ങൾക്കു വായിക്കാനാകുന്നതുപോലെ ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കുന്നതിനെക്കുറിച്ചും ഭക്ഷ്യക്ഷാമങ്ങളെക്കുറിച്ചും ഭൂകമ്പങ്ങളെക്കുറിച്ചും ഭീതിജനകമായ കാഴ്ചകളെക്കുറിച്ചും ആകാശത്തിലെ അടയാളങ്ങളെക്കുറിച്ചും യേശു സംസാരിച്ചു. യേശു അടയാളം നൽകിയതിനും (പൊ.യു. 33) യരുശലേം ശൂന്യമാക്കപ്പെട്ടതിനും (പൊ.യു. 66-70) ഇടക്കുള്ള വർഷങ്ങളിൽ വ്യാജപ്രവാചകൻമാരും വ്യാജക്രിസ്തുക്കളും എഴുന്നേൽക്കുമായിരുന്നു. യേശുവിന്റെ സന്ദേശം ഘോഷിക്കുന്ന ക്രിസ്ത്യാനികളെ യഹൂദർ പീഡിപ്പിക്കുമായിരുന്നു.
9. യേശുവിന്റെ പ്രവചനത്തിന് പൊ.യു. ഒന്നാം നൂററാണ്ടിൽ എങ്ങനെയാണു നിവൃത്തിയുണ്ടായത്?
9 ചരിത്രകാരനായ ഫേവ്ളിയസ് ജോസീഫസ് സ്ഥിരീകരിക്കുന്നതുപോലെ അടയാളത്തിന്റെ ഈ വശങ്ങൾ വാസ്തവമായും സംഭവിച്ചു. റോമാക്കാർ ആക്രമിക്കുന്നതിനു മുമ്പു വ്യാജമിശിഹാമാർ മത്സരം ഇളക്കിവിട്ടുവെന്ന് അദ്ദേഹം എഴുതുന്നു. യഹൂദ്യയിലും മററിടങ്ങളിലും ഭയങ്കര ഭൂകമ്പങ്ങൾ ഉണ്ടായി. റോമാ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വലിയ ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടായോ? തീർച്ചയായും ഉണ്ടായി. (പ്രവൃത്തികൾ 11:27-30 താരതമ്യം ചെയ്യുക.) രാജ്യപ്രസംഗ വേലയെക്കുറിച്ചെന്ത്? പൊ.യു. 60 അല്ലെങ്കിൽ 61-ൽ കൊലോസ്യർക്കുള്ള ലേഖനം എഴുതിയപ്പോൾ, ദൈവരാജ്യമാകുന്ന “സുവിശേഷത്തിന്റെ പ്രത്യാശ” ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും വ്യാപകമായി കേട്ടിരുന്നു.b—കൊലൊസ്സ്യർ 1:23.
“അപ്പോൾ” അവസാനം
10. ഗ്രീക്കു പദമായ ടോട്ടെയെക്കുറിച്ചു നാം പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്, അതിന്റെ പ്രാധാന്യമെന്ത്?
10 ചില ഭാഗങ്ങളിൽ സംഭവിക്കുന്ന ക്രമത്തിലാണ് യേശു കാര്യങ്ങൾ അവതരിപ്പിച്ചത്. അവിടുന്ന് ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം . . . പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” ഇംഗ്ലീഷ് ബൈബിളുകളിൽ “അപ്പോൾ” എന്നതിന്റെ ഇംഗ്ലീഷ് പദമായ ദെൻ മിക്കപ്പോഴും “അതുകൊണ്ട്” അല്ലെങ്കിൽ “എന്നാൽ” എന്ന ലളിതമായ അർഥത്തിൽ ഉപയോഗിക്കുന്നു. (മർക്കൊസ് 4:15, 17; 13:23) എന്നിരുന്നാലും, മത്തായി 24:14-ലെ “അപ്പോൾ” ഗ്രീക്കിലെ ക്രിയാവിശേഷണമായ ടോട്ടെc എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. “തൊട്ടുശേഷം സംഭവിക്കാനുള്ളതിനെ അവതരിപ്പിക്കുന്നതിന്” അഥവാ “അനന്തരസംഭവത്തെ അവതരിപ്പിക്കുന്നതിന്” ഉപയോഗിക്കുന്ന “സമയത്തിന്റെ ഒരു നിർദേശക ക്രിയാവിശേഷണ”മാണു ടോട്ടെ എന്നു ഗ്രീക്കു വിദഗ്ധർ പറയുന്നു. അങ്ങനെ രാജ്യത്തിന്റെ പ്രസംഗിക്കൽ ഉണ്ടായിരിക്കുമെന്നും അപ്പോൾ (‘അതിനുശേഷം’ അല്ലെങ്കിൽ ‘അനന്തരം’) “അവസാനം” വരുമെന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. ഏതവസാനം?
11. യരുശലേമിന്റെ നാശത്തോടു നേരിട്ടു ബന്ധപ്പെട്ട സംഭവങ്ങളിൽ യേശു ശ്രദ്ധകേന്ദ്രീകരിച്ചത് എങ്ങനെ?
11 യേശുവിന്റെ പ്രവചനത്തിന്റെ ഒരു നിവൃത്തി യഹൂദ വ്യവസ്ഥിതിയുടെ അവസാനത്തിലേക്കു നയിക്കുന്ന സംഭവങ്ങളിൽ കാണാവുന്നതാണ്. യുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ എന്നിങ്ങനെ യേശു മുൻകൂട്ടിപ്പറഞ്ഞ സംഭവങ്ങൾ മൂന്നു പതിററാണ്ടുകളിലായി സംഭവിച്ചു. എങ്കിലും നാശം വാതിൽക്കലെത്തിയപ്പോൾ, മത്തായി 24:15, മർക്കൊസ് 13:14, ലൂക്കൊസ് 21:20 എന്നീ തിരുവെഴുത്തുകൾമുതൽ ആസന്നമായ നാശത്തോടു നേരിട്ടു ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു നാം വായിക്കുന്നു.—ചാർട്ടിലെ ബിന്ദുരേഖ ശ്രദ്ധിക്കുക.
12. മത്തായി 24:15-ന്റെ നിവൃത്തിയിൽ റോമാസൈന്യം ഉൾപ്പെട്ടിരുന്നത് എങ്ങനെ?
12 പൊ.യു. 66-ൽ യഹൂദൻമാരുടെ ഒരു മത്സരത്തോടു പ്രതികരിച്ചുകൊണ്ടു സെസ്ററ്യസ് ഗാലസിന്റെ നേതൃത്വത്തിൽ റോമാക്കാർ യരുശലേമിനെതിരെ പടനീക്കം നടത്തുകയും യഹൂദർ പവിത്രമായി കരുതിയിരുന്ന ഈ നഗരത്തെ വളയുകയും ചെയ്തു. (മത്തായി 5:35) യഹൂദരുടെ പ്രത്യാക്രമണമുണ്ടായിരുന്നിട്ടും റോമാക്കാർ ബലമായി നഗരത്തിൽ അതിക്രമിച്ചു കടന്നു. മത്തായി 24:15-ലും മർക്കൊസ് 13:14-ലും യേശു മുൻകൂട്ടിപ്പറഞ്ഞപ്രകാരം അവർ “വിശുദ്ധസ്ഥലത്തു നില്ക്കാൻ” തുടങ്ങിയത് ഇപ്രകാരമാണ്. അപ്പോൾ ഒരു അവിചാരിതസംഭവം നടന്നു. റോമാക്കാർ പട്ടണം വളഞ്ഞിരുന്നെങ്കിലും പെട്ടെന്നു പിൻവാങ്ങി. ക്രിസ്ത്യാനികൾ യേശുവിന്റെ പ്രവചനനിവൃത്തി സത്വരം തിരിച്ചറിഞ്ഞു. കൂടാതെ, റോമാക്കാരുടെ പിൻവാങ്ങൽ യഹൂദ്യയിൽനിന്നു യോർദാനക്കരെയുള്ള പർവതങ്ങളിലേക്ക് ഓടിപ്പോകാൻ അവരെ അനുവദിച്ചു. അവർ അപ്രകാരം ചെയ്യുകതന്നെയുണ്ടായി എന്നു ചരിത്രം പറയുന്നു.
13. ഓടിപ്പോകുന്നതിനുള്ള യേശുവിന്റെ മുന്നറിയിപ്പ് അനുസരിക്കാൻ ക്രിസ്ത്യാനികൾക്കു കഴിഞ്ഞതെന്തുകൊണ്ട്?
13 പക്ഷേ, റോമാക്കാർ യരുശലേമിനു ചുററുനിന്നും പിൻവാങ്ങിപ്പോയെങ്കിൽ ആരെങ്കിലും ഓടിപ്പോകേണ്ടതിന്റെ ആവശ്യമെന്തായിരുന്നു? ആ സംഭവിച്ചതു ‘യെരൂശലേമിന്റെ ശൂന്യമാക്കൽ സമീപിച്ചിരുന്നു’ എന്നതിന്റെ തെളിവായിരുന്നുവെന്നു യേശുവിന്റെ വാക്കുകൾ വ്യക്തമാക്കി. (ലൂക്കൊസ് 21:20) അതേ, ശൂന്യമാക്കൽതന്നെ. ‘ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം’ യേശു മുൻകൂട്ടിപ്പറഞ്ഞു. ഏതാണ്ടു മൂന്നര വർഷത്തിനുശേഷം, പൊ.യു. 70-ൽ, യരുശലേം വാസ്തവമായും ജനറൽ റൈറററസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യത്തിൽനിന്നു “വലിയ കഷ്ടം” അനുഭവിക്കുകതന്നെ ചെയ്തു. (മത്തായി 24:21; മർക്കൊസ് 13:19) എന്നാൽ ഈ കഷ്ടത്തെ മുമ്പുണ്ടായിട്ടുള്ളതും ഇനി സംഭവിക്കാനുള്ളതുമായ എന്തിനെക്കാളും വലിയതെന്നു യേശു വർണിച്ചത് എന്തുകൊണ്ടായിരുന്നു?
14. പൊ.യു. 70-ൽ സംഭവിച്ചത് അതിനുമുമ്പും അതിനുശേഷവും സംഭവിച്ചിട്ടില്ലാത്ത “വലിയ കഷ്ട”മായിരുന്നുവെന്നു നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
14 പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 607-ൽ യരുശലേം ബാബിലോന്യരാൽ കൊള്ളയടിക്കപ്പെടുകയും നമ്മുടെ നൂററാണ്ടിൽ ആ പട്ടണം മററു ഭയങ്കര പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പൊ.യു. 70-ൽ സംഭവിച്ചത് അതുല്യമായ ഒരു മഹാകഷ്ടമായിരുന്നു. ഏതാണ്ട് അഞ്ചു മാസത്തെ ഉപരോധത്തിനുശേഷം റൈറററസിന്റെ പടയാളികൾ യഹൂദൻമാരെ തോല്പിച്ചു. അവർ ഏതാണ്ടു 11,00,000-ത്തിലധികം പേരെ കൊല്ലുകയും 1,00,000-ത്തോളം പേരെ അടിമകളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. കൂടാതെ റോമാക്കാർ യരുശലേം നശിപ്പിച്ചുകളയുകയും ചെയ്തു. ആലയത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ള യഹൂദൻമാരുടെ മുൻ അംഗീകൃത ആരാധനാവ്യവസ്ഥിതി സ്ഥിരമായി അവസാനിച്ചുവെന്ന് ഇതു തെളിയിച്ചു. (എബ്രായർ 1:2) അതേ, പൊ.യു. 70-ലെ സംഭവങ്ങളെ സമുചിതമായി [ആ പട്ടണത്തിന്റെയും രാഷ്ട്രത്തിന്റെയും വ്യവസ്ഥിതിയുടെയുംമേൽ] ‘ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ കഷ്ടം’ എന്നു പരിഗണിക്കാൻ കഴിയും.—മത്തായി 24:21.d
പ്രവചിച്ചിരുന്നപ്രകാരം കൂടുതൽ സംഭവിക്കാനിരുന്നു
15. (എ) യരുശലേമിലെ കഷ്ടത്തിനുശേഷം ഏതു രീതിയിലുള്ള സംഭവവികാസങ്ങൾ ഉണ്ടാകുമെന്നാണു യേശു മുൻകൂട്ടിപ്പറഞ്ഞത്? (ബി) മത്തായി 24:23-28-ന്റെ വീക്ഷണത്തിൽ യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയെക്കുറിച്ചു നാം എന്തു നിഗമനം ചെയ്യണം?
15 എന്നിരുന്നാലും, യേശു തന്റെ പ്രവചനം ഒന്നാം നൂററാണ്ടിലെ കഷ്ടത്തിൽ ഒതുക്കിനിർത്തിയില്ല. വളരെയധികം കാര്യങ്ങൾ ആ കഷ്ടത്തിനുശേഷം സംഭവിക്കാനുണ്ടായിരുന്നെന്നു മത്തായി 24:23-ലും മർക്കൊസ് 13:21-ലും ഉള്ള ടോട്ടെ അഥവാ “അപ്പോൾ” എന്ന പ്രയോഗത്താൽ ബൈബിൾ പ്രകടമാക്കുന്നു. പൊ.യു. 70-നെ തുടർന്നുള്ള കാലഘട്ടത്തിൽ എന്തു സംഭവിക്കുമായിരുന്നു? യഹൂദ വ്യവസ്ഥിതിയുടെമേലുള്ള ആ കഷ്ടത്തിനുശേഷം കൂടുതൽ വ്യാജ ക്രിസ്തുക്കളും പ്രവാചകൻമാരും പ്രത്യക്ഷപ്പെടുമായിരുന്നു. (മർക്കൊസ് 13:6, 13:21-23-മായി താരതമ്യം ചെയ്യുക.) പൊ.യു. 70-നു ശേഷം നൂററാണ്ടുകളിലായി അങ്ങനെയുള്ള അനേകം വ്യക്തികൾ എഴുന്നേററിട്ടുണ്ടെന്നു ചരിത്രം ഉറപ്പു വരുത്തുന്നു. എന്നാൽ വ്യക്തമായ ആത്മീയ വീക്ഷണമുള്ളവരും ക്രിസ്തുവിന്റെ “സാന്നിധ്യ”ത്തിനുവേണ്ടി യഥാർഥത്തിൽ നോക്കിപ്പാർത്തിരിക്കുന്നവരുമായ ആളുകളെ വഴിതെററിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. (മത്തായി 24:27, 28) എന്നിരുന്നാലും, ഒരു പ്രാരംഭ നിവൃത്തി മാത്രമായിരുന്ന പൊ.യു. 70-ലെ വലിയ കഷ്ടത്തിനുശേഷമുള്ള സംഭവവികാസങ്ങൾ യേശു ഒന്നാം നൂററാണ്ടിലെ ആ കഷ്ടത്തിനപ്പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു എന്നുള്ളതിന്റെ ഒരു സൂചന നൽകുന്നു.
16. ലൂക്കൊസ് 21:24 യേശുവിന്റെ പ്രവചനത്തോട് ഏതു ഘടകമാണു കൂട്ടിച്ചേർക്കുന്നത്, ഇതിനുള്ള പ്രാധാന്യമെന്ത്?
16 നാം മത്തായി 24:15-28-ഉം മർക്കൊസ് 13:14-23-ഉം ലൂക്കൊസ് 21:20-24-നോടു താരതമ്യം ചെയ്താൽ യേശുവിന്റെ പ്രവചനം യരുശലേമിന്റെ നാശത്തിനപ്പുറത്തേക്കു നീണ്ടുകിടന്നിരുന്നു എന്നതിന്റെ രണ്ടാമത്തെ സൂചന നാം കാണുന്നു. ലൂക്കോസ് മാത്രമാണു മഹാമാരികളെക്കുറിച്ചു സൂചിപ്പിച്ചിരുന്നത് എന്നോർക്കുക. സമാനമായി, “ജാതികളുടെ കാലം [“വിജാതീയരുടെ കാലങ്ങൾ,” ജയിംസ് രാജാവിന്റെ ഭാഷാന്തരം] തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും” എന്ന യേശുവിന്റെ വാക്കുകൾകൊണ്ട് ഈ ഭാഗം ഉപസംഹരിച്ചതും അദ്ദേഹം മാത്രമാണ്.e (ലൂക്കൊസ് 21:24) യഹൂദരുടെ അവസാനത്തെ രാജാവിനെ ബാബിലോന്യർ പൊ.യു.മു. 607-ൽ നീക്കിക്കളയുകയും അതിനുശേഷം ദൈവരാജ്യത്തെ പ്രതിനിധാനം ചെയ്ത യരുശലേം ചവിട്ടിമെതിക്കപ്പെടുകയും ചെയ്തു. (2 രാജാക്കൻമാർ 25:1-26; 1 ദിനവൃത്താന്തം 29:23; യെഹെസ്കേൽ 21:25-27) ദൈവം വീണ്ടും ഒരു രാജ്യം സ്ഥാപിക്കുന്ന സമയംവരെ ഈ അവസ്ഥ ഭാവിയിലേക്കു തുടരുമെന്നു ലൂക്കൊസ് 21:24-ൽ യേശു സൂചിപ്പിച്ചു.
17. യേശുവിന്റെ പ്രവചനം വിദൂരഭാവിയിലേക്കും ഉള്ളതാണെന്നതിനു നമുക്ക് ഏതു മൂന്നാമത്തെ സൂചനയുണ്ട്?
17 യേശു ഭാവിയിലേക്കു നോക്കുകയായിരുന്നു എന്നതിന്റെ മൂന്നാമതൊരു സൂചന ഇതാ: തിരുവെഴുത്തുകൾ പറയുന്നപ്രകാരം, മിശിഹാ മരിക്കുകയും പുനരുത്ഥാനം പ്രാപിക്കുകയും ചെയ്യണമായിരുന്നു, അതിനുശേഷം, കീഴടക്കാൻ പുറപ്പെടുന്നതിനുവേണ്ടി പിതാവു തന്നെ അയയ്ക്കുന്നതുവരെ അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുമായിരുന്നു. (സങ്കീർത്തനം 110:1, 2) താൻ തന്റെ പിതാവിന്റെ വലത്തുഭാഗത്ത് ഇരിക്കുമെന്നതിനെക്കുറിച്ചു യേശു സൂചന നൽകിയിരുന്നു. (മർക്കൊസ് 14:62) ഉയിർത്തെഴുന്നേററ യേശു രാജാവും ദൈവത്തിന്റെ ന്യായവിധിനിർവാഹകനും ആയിത്തീരാൻ കാത്തിരുന്നുകൊണ്ടു യഹോവയുടെ വലത്തുഭാഗത്തായിരുന്നെന്ന് അപ്പോസ്തലനായ പൗലോസ് ഉറപ്പിച്ചു പറഞ്ഞു.—റോമർ 8:34; കൊലൊസ്സ്യർ 3:1; എബ്രായർ 10:12, 13.
18, 19. സുവിശേഷങ്ങളിലെ പ്രവചനങ്ങളോടു വെളിപ്പാടു 6:2-8-ന് എന്തു സമാന്തരത്വമാണുള്ളത്?
18 വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം ഒന്നാം നൂററാണ്ടിനപ്പുറത്തേക്കു ബാധകമാകുമെന്നതിന്റെ നാലാമത്തതും നിർണായകവുമായ സൂചനക്കുവേണ്ടി നമുക്കു വെളിപ്പാടു 6-ാം അധ്യായത്തിലേക്കു തിരിയാം. പൊ.യു. 70-ന് പതിററാണ്ടുകൾക്കുശേഷം എഴുതവേ, അപ്പോസ്തലനായ യോഹന്നാൻ നാലു സജീവരായ കുതിരക്കാരെക്കുറിച്ചുള്ള, ഹഠാതാകർഷിക്കുന്ന ഒരു രംഗം വർണിച്ചു. (വെളിപ്പാടു 6:2-8) “കർത്തൃദിവസ”ത്തിലേക്കുള്ള—അവിടുത്തെ സാന്നിധ്യകാലത്തേക്കുള്ള—ഈ പ്രവാചക ദർശനം നമ്മുടെ 20-ാം നൂററാണ്ടിനെ ശ്രദ്ധേയമായ യുദ്ധവും (4-ാം വാക്യം) വ്യാപകമായ ഭക്ഷ്യക്ഷാമവും (5-ഉം 6-ഉം വാക്യങ്ങൾ) “മാരകമായ വ്യാധി”യും (8-ാം വാക്യം) ഉള്ള കാലമായി തിരിച്ചറിയിക്കുന്നു. സ്പഷ്ടമായും ഇവയ്ക്ക് യേശു സുവിശേഷങ്ങളിൽ മുൻകൂട്ടിപ്പറഞ്ഞവയോടു സമാന്തരത്വമുണ്ട്, കൂടാതെ യേശുവിന്റെ പ്രവചനത്തിന് ഈ ‘കർത്തൃദിവസത്തിൽ’ ഒരു വലിയ നിവൃത്തി ഉണ്ടെന്നു തെളിയിക്കുകയും ചെയ്യുന്നു.—വെളിപ്പാടു 1:10.
19 മത്തായി 24:7 മുതൽ 14 വരെയും വെളിപ്പാടു 6:2 മുതൽ 8 വരെയും മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സംയുക്ത അടയാളം 1914-ൽ ലോകമഹായുദ്ധം ആദ്യമായി പൊട്ടിപ്പുറപ്പെട്ടതുമുതൽ നമ്മുടെ നാളുകളിൽ പ്രകടമായിരുന്നിട്ടുണ്ടെന്നു വിജ്ഞരായ ആളുകൾ സമ്മതിക്കുന്നു. മൃഗീയമായ യുദ്ധങ്ങളാലും വിനാശകരമായ ഭൂകമ്പങ്ങളാലും ദാരുണമായ ഭക്ഷ്യക്ഷാമങ്ങളാലും കുതിച്ചുയരുന്ന രോഗങ്ങളാലും തെളിയിക്കപ്പെടുന്നപ്രകാരം യേശുവിന്റെ പ്രവചനങ്ങൾക്ക് ഇപ്പോൾത്തന്നെ അതിന്റെ രണ്ടാമത്തതും വലിയതുമായ നിവൃത്തി ഉണ്ടായിക്കൊണ്ടിരിക്കയാണെന്നു ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ അവസാനം പറഞ്ഞ ആശയത്തെക്കുറിച്ച് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് (ജൂലൈ 27, 1992) ഇങ്ങനെ പറഞ്ഞു: “ദശലക്ഷക്കണക്കിന് ഇരകളെ മരണത്തിലേക്കു നയിക്കുന്ന എയ്ഡ്സ് പകർച്ചവ്യാധി പെട്ടെന്നുതന്നെ ചരിത്രത്തിൽവച്ച് ഏററവും വിലയൊടുക്കേണ്ടതും വിനാശകാരിയുമായ വ്യാധിയായിത്തീർന്നേക്കാം. ബ്ലാക്ക് ഡെത്ത് എന്ന പ്ലേഗ്രോഗം 14-ാം നൂററാണ്ടിൽ 2 കോടി 5 ലക്ഷം ദുരിതബാധിതരെ കൊന്നു. എന്നാൽ 2000-ാമാണ്ടോടെ, എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി എന്ന രോഗാണു വഹിക്കുന്ന ആളുകളുടെ എണ്ണം ഇന്നത്തെ 1 കോടി 20 ലക്ഷത്തിൽനിന്നു 3 കോടിമുതൽ 11 കോടിവരെയായി വർധിക്കും. ഒരു പ്രതിവിധിയുടെ അഭാവത്തിൽ ഈ സകലർക്കും മരണം ഉറപ്പാണ്.”
20. മത്തായി 24:4-22-ന്റെ ആദ്യകാല നിവൃത്തിയിൽ എന്തൊക്കെ ഉൾപ്പെടും, എന്നാൽ മറെറന്തു നിവൃത്തി പ്രസ്പഷ്ടമാണ്?
20 അപ്പോൾ, അപ്പോസ്തലൻമാരുടെ ചോദ്യത്തിനുള്ള യേശുവിന്റെ മറുപടിയിൽനിന്നു നാം എന്താണു നിഗമനം ചെയ്യേണ്ടത്? അവിടുത്തെ പ്രവചനം യരുശലേമിന്റെ നാശം ഉൾപ്പെടെ അതുവരെയുള്ള സംഭവങ്ങൾ കൃത്യമായി മുൻകൂട്ടിപ്പറയുകയും പൊ.യു. 70-നുശേഷം സംഭവിക്കേണ്ട ചില സംഗതികളെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിൽ അധികഭാഗത്തിനും ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയെ അവസാനിപ്പിക്കുന്ന മഹോപദ്രവത്തിലേക്കു നയിക്കുന്ന രണ്ടാമത്തതും വലിയതുമായ നിവൃത്തി ഭാവിയിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിന്റെ അർഥം മത്തായി 24:4-22-ലെ യേശുവിന്റെ പ്രവചനവും അതുപോലെതന്നെ മർക്കോസിന്റെയും ലൂക്കോസിന്റെയും സമാന്തര വിവരണങ്ങളും പൊ.യു. 33 മുതൽ പൊ.യു. 70-ലെ കഷ്ടംവരെ നിവൃത്തിയേറി എന്നാണ്. എന്നാൽ ഇതേ വാക്യങ്ങൾക്കു രണ്ടാമതൊരു നിവൃത്തികൂടിയുണ്ട്, അതിൽ ഭാവിയിലെ ഒരു മഹോപദ്രവവും ഉൾപ്പെടും. ഈ വലിപ്പമേറിയ നിവൃത്തി നമ്മുടെ കാലത്താണ്; നാമതു ദിവസവും കാണുന്നു.f
എന്തിലേക്കു നയിക്കുന്നു?
21, 22. കൂടുതലായ സംഭവവികാസങ്ങൾ പിന്നെയും അവശേഷിച്ചിരുന്നു എന്നതിനുള്ള പ്രാവചനിക സൂചന നാം എവിടെ കണ്ടെത്തുന്നു?
21 ‘ജാതികളുടെ നിയമിതകാലങ്ങൾ തികയുന്ന’തിനുമുമ്പുള്ള നീണ്ട കാലഘട്ടത്തിൽ വഞ്ചനാത്മകമായ അടയാളങ്ങൾ പ്രവർത്തിക്കുന്ന വ്യാജപ്രവാചകൻമാരെക്കുറിച്ചു പറഞ്ഞുകൊണ്ടു യേശു തന്റെ പ്രവചനം അവസാനിപ്പിച്ചില്ല. (ലൂക്കൊസ് 21:24; മത്തായി 24:23-26; മർക്കൊസ് 13:21-23) ഭൂവ്യാപകമായി ദൃശ്യമാകുന്ന ഞെട്ടിപ്പിക്കുന്ന മററു സംഗതികൾ സംഭവിക്കുമെന്ന് അവിടുന്ന് തുടർന്നു പറഞ്ഞു. മനുഷ്യപുത്രൻ അധികാരത്തിലും ശക്തിയിലും വരുന്നതിനോട് ഇവ ബന്ധപ്പെട്ടിരിക്കും. മർക്കൊസ് 13:24-27 യേശുവിന്റെ തുടർന്നുള്ള പ്രവചനത്തിന്റെ മാതൃകയാണ്:
22 “എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും. അന്നു അവൻ തന്റെ ദൂതൻമാരെ അയച്ചു, തന്റെ വൃതൻമാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.”
23. മത്തായി 24:29-31-ന്റെ നിവൃത്തി പൊ.യു. ഒന്നാം നൂററാണ്ടിനു വളരെക്കാലം കഴിഞ്ഞു നമുക്കു പ്രതീക്ഷിക്കാവുന്നത് എന്തുകൊണ്ട്?
23 പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തു ആകുന്ന മനുഷ്യപുത്രൻ പൊ.യു. 70-ലെ യഹൂദ വ്യവസ്ഥിതിയുടെ നാശത്തിനുശേഷം ആ ഗംഭീരമായ വിധത്തിൽ വന്നില്ല. അതുപോലെതന്നെ, മത്തായി 24:30-ൽ സൂചിപ്പിക്കുന്നപോലെ ഭൂമിയിലെ സകല ഗോത്രങ്ങളും അവിടുത്തെ തിരിച്ചറിഞ്ഞില്ല, സ്വർഗീയ ദൂതൻമാർ അന്ന് മുഴുഭൂമിയിൽനിന്നും സകല അഭിഷിക്ത ക്രിസ്ത്യാനികളെ കൂട്ടിച്ചേർക്കുകയും ചെയ്തില്ല. അതുകൊണ്ട്, യേശുവിന്റെ ഈ മഹാ പ്രവചനത്തിന്റെ കൂടുതലായ ഭാഗം നിവൃത്തിയേറുന്നത് എപ്പോഴായിരിക്കും? അത് ഇപ്പോൾത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിവൃത്തിയേറുകയാണോ, അതോ അതു നമ്മുടെ ആസന്ന ഭാവിയിൽ നമുക്കു പ്രതീക്ഷിക്കാൻ കഴിയുന്ന കാര്യങ്ങളിലേക്കു ദിവ്യ ഉൾക്കാഴ്ച നൽകുകയാണോ? നാം തീർച്ചയായും അറിയാൻ ആഗ്രഹിക്കണം, കാരണം ലൂക്കോസ് യേശുവിന്റെ ബുദ്ധ്യുപദേശം പിൻവരുന്നവിധം രേഖപ്പെടുത്തുന്നു: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.”—ലൂക്കൊസ് 21:28.
[അടിക്കുറിപ്പുകൾ]
a ഈ അധ്യായങ്ങളുടെ ഭാഗങ്ങൾ 14-ഉം 15-ഉം പേജുകളിൽ കൊടുത്തിരിക്കുന്ന ചാർട്ടിൽ കാണാവുന്നതാണ്; ബിന്ദുരേഖ സമാന്തര ഭാഗങ്ങളെ അടയാളപ്പെടുത്തുന്നു.
b ഈ സംഭവങ്ങളുടെ ചരിത്രപരമായ പരാമർശനങ്ങൾക്കായി ദ വാച്ച്ടവർ 1970 ജനുവരി 15 ലക്കം 43-5 പേജുകൾ കാണുക.
c ടോട്ടെ മത്തായിയുടെ സുവിശേഷത്തിൽ 80-ലധികം പ്രാവശ്യവും (24-ാം അധ്യായത്തിൽ 9 പ്രാവശ്യം) ലൂക്കൊസിന്റെ പുസ്തകത്തിൽ 15 പ്രാവശ്യവും പ്രത്യക്ഷപ്പെടുന്നു. മർക്കൊസ് ആറുപ്രാവശ്യം മാത്രമേ ടോട്ടെ ഉപയോഗിച്ചിട്ടുള്ളൂ, എന്നാൽ അതിൽ നാലെണ്ണം “അടയാളം” ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്.
d ബ്രിട്ടീഷ് ഗ്രന്ഥകാരനായ മാത്യു ഹെൻട്രി ഇങ്ങനെ അഭിപ്രായപ്പെട്ടു: “കൽദയരാലുള്ള യരുശലേമിന്റെ നാശം വളരെ ഭയങ്കരമായിരുന്നു, എന്നാൽ ഇത് അതിനെക്കാൾ ഭയങ്കരമായിരുന്നു. ഇത് ആഗോളവ്യാപകമായി എല്ലാ . . . യഹൂദരെയും നിഗ്രഹിക്കുമെന്ന ഭീഷണി ഉയർത്തി.”
e അനേകരും ലൂക്കോസിന്റെ വിവരണത്തിൽ ലൂക്കൊസ് 21:24-നുശേഷം ഊന്നിപ്പറയലിൽ ഒരു മാററം കാണുന്നു. “യേശു വിജാതീയരുടെ കാലങ്ങളെക്കുറിച്ചു തുടർന്നു പറയുന്നു. . . . അനേകം പണ്ഡിതൻമാരുടെയും അഭിപ്രായത്തിൽ ഇവിടെവച്ചു ശ്രദ്ധ മനുഷ്യപുത്രന്റെ വരവിലേക്കു തിരിയുന്നു” എന്ന് ഡോ. ലീയോൺ മോറിസ് കുറിക്കൊള്ളുന്നു. പ്രൊഫസർ ആർ. ജിൻസ് എഴുതുന്നു: “മനുഷ്യപുത്രന്റെ വരവ്—(മത്താ 24:29-31; മർക്കൊ 13:24-27). ‘വിജാതീയരുടെ കാലങ്ങൾ’ എന്ന സൂചന ഈ പ്രതിപാദ്യവിഷയത്തിന് ഒരു മുഖവുര നൽകുന്നു; [ലൂക്കോസിന്റെ] വീക്ഷണം ഇപ്പോൾ യരുശലേമിന്റെ നാശത്തെ മറികടന്നു ഭാവിയിലേക്കു പ്രവേശിച്ചിരിക്കുന്നു.”
f പ്രൊഫസർ വാൾട്ടർ എൽ. ലീഫെൽഡ് എഴുതുന്നു: “യേശുവിന്റെ പ്രവചനങ്ങളിൽ പിൻവരുന്ന രണ്ടു ഘട്ടങ്ങൾ അടങ്ങിയിരുന്നുവെന്നു തീർച്ചയായും ഊഹിക്കാവുന്നതാണ്: (1) ആലയം ഉൾപ്പെട്ട പൊ.യു. 70-ലെ സംഭവങ്ങളും (2) കുറച്ചുകൂടെ ദാർശനിക വാക്കുകളിൽ വർണിച്ചിരിക്കുന്ന വിദൂരഭാവിയിലെ സംഭവങ്ങളും.” ജെ. ആർ. ഡമലൊ എഴുതിയ വിവരണം പറയുന്നു: “നമ്മുടെ കർത്താവ് ഒരു സംഭവത്തെയല്ല മറിച്ച് രണ്ടു സംഭവങ്ങളെയാണു പരാമർശിച്ചതെന്നും ഒന്നാമത്തേത് രണ്ടാമത്തേതിന്റെ മാതൃകയായിരുന്നുവെന്നും തിരിച്ചറിയുമ്പോൾ ഈ പ്രഭാഷണത്തിലെ ഏററവും വലിയ പ്രയാസങ്ങളിൽ അനേകവും അപ്രത്യക്ഷമാകുന്നു. . . . വിശേഷിച്ചും ‘വിജാതീയരുടെ കാലങ്ങളെ’ക്കുറിച്ചു പറയുന്ന [ലൂക്കോസ്] 21:24 യരുശലേമിന്റെ പതനത്തിനും ലോകാവസാനത്തിനും മധ്യേ ഒരു അനിശ്ചിതമായ ഇടവേളയെ പരാമർശിക്കുന്നു.”
നിങ്ങൾ ഓർക്കുന്നുവോ?
◻ മത്തായി 24:3-ലെ ചോദ്യത്തിനുള്ള യേശുവിന്റെ മറുപടിക്കു പൊ.യു. 70 വരെ എന്തു നിവൃത്തി ഉണ്ടായി?
◻ ടോട്ടെ എന്ന പദത്തിന്റെ ഉപയോഗം യേശുവിന്റെ പ്രവചനം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
◻ ഏതർഥത്തിലാണ് ഒന്നാം നൂററാണ്ടിൽ അതുവരെ സംഭവിക്കാത്ത “വലിയ കഷ്ടം” ഉണ്ടായത്?
◻ ഇന്നു നമ്മെ ഉൾപ്പെടുത്തുന്ന യേശുവിന്റെ പ്രവചനത്തിന്റെ ഏതു രണ്ട് അതുല്യമായ വശങ്ങളെയാണു ലൂക്കോസ് പരാമർശിക്കുന്നത്?
◻ മത്തായി 24:4-22-ലെ പ്രവചനത്തിന്റെ രണ്ടാമത്തതും വലുതുമായ നിവൃത്തിയെ ചൂണ്ടിക്കാട്ടുന്ന സൂചനകൾ ഏവ?
[[14, 15 പേജുകളിലെ ചാർട്ട്]
4 Jesus said to them: “Look out that nobody misleads you; 5 for many will come on the basis of my name, saying, “I am the Christ,” and will mislead many. 6 You are going to hear of wars and reports of wars; see that you are not terrified. For these things must take place, but the end is not yet.
7 “‘For nation will rise against nation and kingdom against kingdom, and there will be food shortages and earthquakes in one place after another. 8 All these things are a beginning of pangs of distress.
9 “‘Then people will deliver you up to tribulation and will kill you, and you will be objects of hatred by all the nations on account of my name. 10 Then, also, many will be stumbled and will betray one another and will hate one another. 11 And many false prophets will arise and mislead many; 12 and because of the increasing of lawlessness the love of the greater number will cool off. 13 But he that has endured to the end is the one that will be saved. 14 And this good news of the kingdom will be preached in all the inhabited earth for a witness to all the nations; and then the end will come.
—————————————————————————————————
15 “‘Therefore, when you catch sight of the disgusting thing that causes desolation, as spoken of through Daniel the prophet, standing in a holy place, (let the reader use discernment,) 16 then let those in Judea begin fleeing to the mountains. 17 Let the man on the housetop not come down to take the goods out of his house; 18 and let the man in the field not return to the house to pick up his outer garment. 19 Woe to the pregnant women and those suckling a baby in those days! 20 Keep praying that your flight may not occur in wintertime, nor on the sabbath day; 21 for then there will be great tribulation such as has not occurred since the world’s beginning until now, no, nor will occur again. 22 In fact, unless those days were cut short, no flesh would be saved; but on account of the chosen ones those days will be cut short.
—————————————————————————————————
23 “‘Then if anyone says to you, “Look! Here is the Christ,” or, “There!” do not believe it. 24 For false Christs and false prophets will arise and will give great signs and wonders so as to mislead, if possible, even the chosen ones. 25 Look! I have forewarned you. 26 Therefore, if people say to you, “Look! He is in the wilderness,” do not go out; “Look! He is in the inner chambers,” do not believe it. 27 For just as the lightning comes out of eastern parts and shines over to western parts, so the presence of the Son of man will be. 28 Wherever the carcass is, there the eagles will be gathered together.
—————————————————————————————————
—————————————————————————————————
29 “‘Immediately after the tribulation of those days the sun will be darkened, and the moon will not give its light, and the stars will fall from heaven, and the powers of the heavens will be shaken. 30 And then the sign of the Son of man will appear in heaven, and then all the tribes of the earth will beat themselves in lamentation, and they will see the Son of man coming on the clouds of heaven with power and great glory. 31 And he will send forth his angels with a great trumpet sound, and they will gather his chosen ones together from the four winds, from one extremity of the heavens to their other extremity.’”
5 “So Jesus started to say to them: ‘Look out that nobody misleads you. 6 Many will come on the basis of my name, saying, “I am he,” and will mislead many. 7 Moreover, when you hear of wars and reports of wars, do not be terrified; these things must take place, but the end is not yet.
8 “‘For nation will rise against nation and kingdom against kingdom, there will be earthquakes in one place after another, there will be food shortages. These are a beginning of pangs of distress.
9 “‘As for you, look out for yourselves; people will deliver you up to local courts, and you will be beaten in synagogues and be put on the stand before governors and kings for my sake, for a witness to them. 10 Also, in all the nations the good news has to be preached first. 11 But when they are leading you along to deliver you up, do not be anxious beforehand about what to speak; but whatever is given you in that hour, speak this, for you are not the ones speaking, but the holy spirit is. 12 Furthermore, brother will deliver brother over to death, and a father a child, and children will rise up against parents and have them put to death; 13 and you will be objects of hatred by all people on account of my name. But he that has endured to the end is the one that will be saved.
—————————————————————————————————
14 “‘However, when you catch sight of the disgusting thing that causes desolation standing where it ought not (let the reader use discernment), then let those in Judea begin fleeing to the mountains. 15 Let the man on the housetop not come down, nor go inside to take anything out of his house; 16 and let the man in the field not return to the things behind to pick up his outer garment. 17 Woe to the pregnant women and those suckling a baby in those days! 18 Keep praying that it may not occur in wintertime; 19 for those days will be days of a tribulation such as has not occurred from the beginning of the creation which God created until that time, and will not occur again. 20 In fact, unless Jehovah had cut short the days, no flesh would be saved. But on account of the chosen ones whom he has chosen he has cut short the days.
—————————————————————————————————
21 “‘Then, too, if anyone says to you, “See! Here is the Christ,” “See! There he is,” do not believe it. 22 For false Christs and false prophets will arise and will give signs and wonders to lead astray, if possible, the chosen ones. 23 You, then, watch out; I have told you all things beforehand.
—————————————————————————————————
—————————————————————————————————
24 “‘But in those days, after that tribulation, the sun will be darkened, and the moon will not give its light, 25 and the stars will be falling out of heaven, and the powers that are in the heavens will be shaken. 26 And then they will see the Son of man coming in clouds with great power and glory. 27 And then he will send forth the angels and will gather his chosen ones together from the four winds, from earth’s extremity to heaven’s extremity.’”
8 “He said: “Look out that you are not misled; for many will come on the basis of my name, saying, “I am he,” and, “The due time has approached.” Do not go after them. 9 Furthermore, when you hear of wars and disorders, do not be terrified. For these things must occur first, but the end does not occur immediately.’
10 “Then he went on to say to them: “Nation will rise against nation, and kingdom against kingdom; 11 and there will be great earthquakes, and in one place after another pestilences and food shortages; and there will be fearful sights and from heaven great signs.
12 “‘But before all these things people will lay their hands upon you and persecute you, delivering you up to the synagogues and prisons, you being haled before kings and governors for the sake of my name. 13 It will turn out to you for a witness. 14 Therefore settle it in your hearts not to rehearse beforehand how to make your defense, 15 for I will give you a mouth and wisdom, which all your opposers together will not be able to resist or dispute. 16 Moreover, you will be delivered up even by parents and brothers and relatives and friends, and they will put some of you to death; 17 and you will be objects of hatred by all people because of my name. 18 And yet not a hair of your heads will by any means perish. 19 By endurance on your part you will acquire your souls.
—————————————————————————————————
20 “‘Furthermore, when you see Jerusalem surrounded by encamped armies, then know that the desolating of her has drawn near. 21 Then let those in Judea begin fleeing to the mountains, and let those in the midst of her withdraw, and let those in the country places not enter into her; 22 because these are days for meting out justice, that all the things written may be fulfilled. 23 Woe to the pregnant women and the ones suckling a baby in those days! For there will be great necessity upon the land and wrath on this people; 24 and they will fall by the edge of the sword and be led captive into all the nations;
—————————————————————————————————
and Jerusalem will be trampled on by the nations, until the appointed times of the nations are fulfilled.
—————————————————————————————————
—————————————————————————————————
25 “‘Also, there will be signs in sun and moon and stars, and on the earth anguish of nations, not knowing the way out because of the roaring of the sea and its agitation, 26 while men become faint out of fear and expectation of the things coming upon the inhabited earth; for the powers of the heavens will be shaken. 27 And then they will see the Son of man coming in a cloud with power and great glory. 28 But as these things start to occur, raise yourselves erect and lift your heads up, because your deliverance is getting near.’”
[10-ാം പേജിലെ ചിത്രം]
പൊ.യു. 70-ലെ കഷ്ടമായിരുന്നു യരുശലേമും യഹൂദ വ്യവസ്ഥിതിയും അനുഭവിച്ചിട്ടുള്ളതിൽവെച്ച് ഏററവും വലുത്